പുതിയ ഹാപ്പിനെസ് ഇൻഡക്സ്: നാസ്തികരെവിടെ ??

//പുതിയ ഹാപ്പിനെസ് ഇൻഡക്സ്: നാസ്തികരെവിടെ ??
//പുതിയ ഹാപ്പിനെസ് ഇൻഡക്സ്: നാസ്തികരെവിടെ ??
ആനുകാലികം

പുതിയ ഹാപ്പിനെസ് ഇൻഡക്സ്: നാസ്തികരെവിടെ ??

Print Now
2020 ലെ ലോക ഹാപ്പിനസ് റിപ്പോർട്ട് ഇന്നലെ പ്രസിദ്ധീകരിച്ചിട്ട് ഇത്ര സമയമായിട്ടും നാസ്തികരുടെ പതിവ് ഉഡായ്പ്പ് പ്രതികരണങ്ങളൊന്നും ഇതുവരെ കണ്ടില്ല. ഏറ്റവുമധികം സന്തോഷമുള്ള രാജ്യം കഴിഞ്ഞ രണ്ട് വർഷങ്ങളിലെപോലെ ഈ വർഷവും ഫിൻലാന്റാണ്. ഏറ്റവുമധികം സന്തോഷമുളള നഗരം ഫിൻലാന്റിന്റെ തലസ്ഥാനമായ ഹെൽസിങ്കിയുമാണ്. രാജ്യങ്ങളിൽ തൊട്ടുപിറകെ ഡെൻമാർക്ക്, സ്വിറ്റ്സർലാന്റ്, ഐസ് ലാന്റ്, നോർവേ എന്നിവയുണ്ട്. നാസ്തികരുടെ വാദമെന്തെന്നാൽ എവിടെ ദൈവ വിശ്വാസമില്ലായ്മയുണ്ടോ അവിടെ ഹാപ്പിനസുമുണ്ടെന്നും അതുകൊണ്ടാണ് സ്കാന്റിനേവിയൻ രാജ്യങ്ങൾ മുന്നിലെത്തുന്നതുമെന്നാണ്. അങ്ങനെയെങ്കിൽ ഭരണഘടനാപരമായിത്തന്നെ അൾട്രാ സെക്യുലറായ ചൈനയും ക്യൂബയും വിയറ്റ്നാമുമൊക്കെ ആദ്യ പത്തിലെങ്കിലും വരണം. രാജ്യത്തിന് ഔദ്യോഗിക മതമുളള രാഷ്ട്രങ്ങൾ ഏറ്റവും പിറകിലാവുകയും വേണം. എന്നാൽ ചൈനയുടെ സ്ഥാനം 93 ഉം വിയറ്റ്നാം 94 മാണ്. ഭരണത്തിലും സമൂഹത്തിലും മതം സ്വാധീനം ചെലുത്തുന്ന കാനഡ 10, ബ്രിട്ടൻ 13, ഇസ്രാഈൽ 14, അമേരിക്ക 18, യുഎഇ 21, സഊദി അറേബ്യ 28, ഖത്തർ 29, ഇറ്റലി 36 എന്നിങ്ങനെ കൗതുകകരമാണ് ആ ലിസ്റ്റ്. ലിസ്റ്റിലുള്ള 186 നഗരങ്ങളിൽ ഇസ്രാഈലിലെ ടെൽഅവീവ് 8, ജെറുസലേം 33, അബൂദാബി 35, ദുബൈ 39, മദീന 46 എന്നീ സ്ഥാനത്തുള്ളപ്പോൾ ഷാംഗ്ഹയ്ക്ക് 84 ഉം ബീജിംഗ് 134 മാണ് സ്ഥാനം.

കാര്യമെന്തെന്നാൽ വിശ്വാസവുമായി ബന്ധപ്പെടുത്തിയല്ല 2012 മുതൽ UN Sustainable Development Solutions Network (UNSDSN) നടത്തുന്ന ഈ പ്രതിവർഷ കണക്കെടുപ്പ് നടത്തുന്നത്. ജനങ്ങൾക്ക് പരസ്പരമുള്ള വിശ്വാസം, പ്രശ്നപരിഹാരത്തിന് സർക്കാർ നടത്തുന്ന ഇടപെടൽ, പരിഹാര നടപടിക്കുള്ള അധികാരികളുടെ വേഗത, ജനങ്ങളുടെ ആരോഗ്യ – സാമ്പത്തിക ക്ഷേമം, ആയുർദൈർഘ്യം, പരിസ്ഥിതി സൗഹൃദ ജീവിത സാഹചര്യം തുടങ്ങിയ ഘടകങ്ങളാണ് പരിശോധിക്കുന്നതെന്ന് UNSDSN ഡയറക്ടർ ജെഫ്രി ഡി സാക്സ് പറയുന്നു. ഓരോ രാജ്യത്തേയും 1000 പേരുടെ അഭിപ്രായങ്ങളും അതാത് രാജ്യങ്ങളിലെ ഡാറ്റയും ഇതിനായി അവലംബിക്കുന്നു. ലിസ്റ്റിൽ ഏറ്റവും താഴെയുള്ള മൂന്ന് രാജ്യങ്ങൾ സിംബാബ്‌വെ, സൗത്ത് സുഡാൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണെന്നറിയുമ്പോൾ ഇത് വ്യക്തമാവും.

ഹാപ്പിനസിൽ ഒന്നാം സ്ഥാനത്തുള്ള ഫിൻലാന്റ് ലോകത്ത് ആത്മഹത്യയിൽ 23-ആം സ്ഥാനത്താണെന്നും ഓർക്കണം. ഒരു ലക്ഷമാളുകളിൽ 14.26 പേരാണ് അവിടെ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നത്. 1990 കളിൽ ഫിൻലാന്റ് ആത്മഹത്യയിൽ രണ്ടാം സ്ഥാനത്തായിരുന്നു. ആത്മഹത്യയിൽ ജപ്പാൻ 14, സ്വിറ്റ്സർലന്റ് 18, ഇന്ത്യ 21, അമേരിക്ക 27, ചൈന 69, ഇസ്രാഈൽ 125, ഇറാൻ 149, സഈദി 164, യുഎഇ 171 എന്നീ സ്ഥാനത്താണെന്ന് കൂടി അറിയണം. നാസ്തികർ പ്രചരിപ്പിക്കുംപോലെ തീരെ മതരഹിതരല്ല ഫിൻലാന്റുകാർ എന്നുമറിയണം. അവിടത്തെ 69% പേർ Evangelical Lutheran Church of Finland ൽ അംഗത്വമുള്ളവരാണ്. 2.03 പേർ മറ്റ് സഭകളിലും അവശേഷിക്കുന്നവർ ഒരു സഭയിലും അംഗത്വമില്ലാത്തവരുമാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഡെൻമാർക്കിന് ഔദ്യോഗിക മതമുണ്ട്. ആദ്യത്തെ 10 രാജ്യങ്ങണ്ടിലും ഏറിയും കുറഞ്ഞും മതസ്ഥാപനങ്ങൾ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നതാണ്. മറ്റൊരു കാര്യംകൂടി പറയാതിരുന്നുകൂട. ഹാപ്പിനസിൽ ആദ്യത്തെ അഞ്ച് രാജ്യങ്ങളുടെ മൊത്തം ജനസംഖ്യ കേരളത്തിലെ ജനസംഖ്യക്ക് ഏതാണ്ട് തുല്യമാണെന്നതാണത്.

No comments yet.

Leave a comment

Your email address will not be published.