നെഞ്ച്‌ ഒന്നു പിടഞ്ഞു..

//നെഞ്ച്‌ ഒന്നു പിടഞ്ഞു..
//നെഞ്ച്‌ ഒന്നു പിടഞ്ഞു..
ആനുകാലികം

നെഞ്ച്‌ ഒന്നു പിടഞ്ഞു..

Print Now
ന്റെ ഒരു കൊറോണ അനുഭവം…. സാധാരണ എന്നും തിരക്കുകളിലൂടെ നിറഞ്ഞൊഴുകുന്ന ആശുപത്രി ഇടനാഴികൾ…. ചിരിച്ചും കളിച്ചും തന്നെ നടന്നു പോകുന്ന വഴി….
എന്റെ ഡിപ്പാർട്മെന്റിൽ നിന്നു ജനറൽ ഐ സീ യു വിലേക്കു ഡ്യൂട്ടിക്ക് പോകുന്ന വഴി… അസാധാരണമായ ശാന്തത ഉണ്ടാക്കുന്ന ഒരു തരം ഭീതി എന്ന്‌ തന്നെ പറയാം… സർജിക്കൽ മാസ്ക് ധരിച്ചു, ചില ആത്മീയ ചിന്ത കളോടെ നടന്നു പോകുമ്പോൾ..
പെട്ടെന്ന് സെക്യൂരിറ്റി ഗ്വാർഡ് ഓടി വന്നു നിൽക്കുവാൻ അപേക്ഷിക്കുന്നു. പിന്നിലോട്ട് മാറാൻ പറയുന്നു. എന്റെ തൊട്ടു പിന്നിൽ ഇൻഫെക്ഷൻ കൺട്രോൾ ഡിപ്പാർട്മെന്റിലെ വലിയ ഭിഷ്വഗരൻ…..

ഞങ്ങൾ പിന്നോട്ട് ഒരു 5 മീറ്ററോളം മാറി നിൽക്കുന്നു… വഴികൾ ഒരു വി ഐ പി പാസ്സേജ് പോലെ പൂർണമായും അടക്കപെടുന്നു…. എന്നിരുന്നാലും പൂർണമായ ഗ്ളാസ് വഴികളിലൂടെ എല്ലാം കാണാം…. ശേഷം ഇൻഫെക്ഷൻ കൺട്രോൾ ടീമിലെ നഴ്സിംഗ് സ്റ്റാഫ്‌ വഴികൾ ഒന്ന് കൂടെ സുരക്ഷാ പരിശോധന നടത്തി അതിവേഗം കടന്നു പോകുന്നു….

വലിയ അധികാരികൾ അല്ല കടന്നു പോകുന്നത് ! ശേഷം ഒരു സ്ട്രച്ചർ…. പൂർണ്ണമായും വെള്ള വസ്ത്രം ധരിച്ച രണ്ട് ‘മാലാഖമാർ’- പുറത്തെ വായു അൾട്രാ ഫിൽട്രേഷൻ നടത്തി ഉള്ളിലെടുക്കുവാനുള്ള വഴി മാത്രം പച്ച കളർ …. കാണുവാനുള്ള കണ്ണും ഗ്ലാസ് പാളികൾക്കടിയിൽ.

…ഈ വി ഐ പി യെ – ഒരു യുവാവിനെ – പുഷ് പുൾ രീതിയിൽ ശാന്തമായി തുറന്ന രാജ വീഥിയിലൂടെ കൊണ്ടു പോകുന്നു…. ഗ്ലാസ് വാതിലുകളും കടന്നു കോവിഡ് സ്പെഷ്യൽ ആശുപത്രിയിലേക്കു… പിന്നീട് വഴികൾ ശുദ്ധീകരിക്കുന്നു… മാഷാ അല്ലാഹ്… ഗവർമെന്റ് ചെയ്യുന്ന നടപടി ക്രമങ്ങൾ… പടച്ചവന് സ്തുതി ….ഗംഭീരം …)

ഒരു ഭീതി എല്ലായ്യിടത്തും ഉണ്ട് എന്ന് സമ്മതികാതെ വയ്യ ….
ശാസ്ത്രവും, മനുഷ്യനും, ദൈവ വിശ്വാസവും ഒന്നു ചേരുന്ന നിമിഷങ്ങൾ… പടച്ചവനേ… ഞങ്ങൾക്കിനിയും തിരിച്ചറിവ്‌ നൽകേണമേ… ഉപകാര പ്രദമായ അറിവ് ….

സ്‌ട്രെച്ചറിൽ കിടക്കുന്ന യുവാവ് -കോവിട് വിക്‌ടിം – മാസ്ക് ധരിച്ചിട്ടുണ്ട് ….തല ഉയർത്തി ചുറ്റും നോക്കുന്നു… എന്തായിരിക്കാം ആ മനസ്സിൽ …
സ്വതവേ അടുത്തു നിൽക്കുന്നവർ മീറ്ററുകൾ ദൂരത്തിൽ മാറി നിൽക്കുന്നു. കൊണ്ട് പോകുന്ന മാലാഖമാർ ഒഴികെ.. വലിയ ഡോക്ടർമാർ പോലും …!

കോവിഡ്‌ മരണ നിരക്ക് വളരെ കുറവ് തന്നെ….80% വും നിസ്സാര ലക്ഷണങ്ങൾ…. അൽഹംദു ലില്ലാഹ്‌….. എന്നിട്ടും…

പെട്ടെന്ന് മനസ്സിലേക്കു ഓടി വന്ന ഒരു ചിത്രം… ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു രംഗം –
മരണത്തിനു ശേഷം ആത്മാവുമായി മലക്കുകൾ ആകാശ വാതിലുകൾ തുറന്നു മുകളിലേക്കു പോകുന്ന ചിത്രം …. മനസ്സു പിടയാതിരുന്നില്ല … കണ്ണ് പൊടിയാതിരുന്നില്ല… ഒരിക്കൽ സാക്ഷി ആവേണ്ട രംഗം…. യാ അല്ലാഹ് ഞങ്ങൾക്കു നീ പ്രയാസങ്ങൾ നീക്കി എളുപ്പം നൽകേണമേ… നാഥാ ..

ഈ ഒരവസ്ഥയിൽ ദൈവവിശ്വാസമല്ലാതെ നമുക്ക് ആശ്വസിക്കാൻ എന്തുണ്ട് ! ശാസ്ത്രം എന്നാൽ അറിവ്. scientia എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്‌ science വരുന്നത്. ഈ പദത്തിന്റെ അർഥം knowledge എന്നതാണ്. ഏറ്റവും വലിയ അറിവ് എന്നത് എല്ലാവരും അന്വേഷിച്ചു നടക്കുന്നതായിരിക്കുമല്ലോ. കാലഘട്ടങ്ങളിലൂടെ പലതും ചിന്തിച്ചും പഠിച്ചും പ്രവർത്തിച്ചും ലോകത്തെ തന്നെ പുരോഗതിയിൽ നിന്നു പുരോഗതിയിലേക്കു മാറ്റി മറിക്കുന്ന ഈ ‘മനുഷ്യന്റെ’ ഉറവിടം, ലക്‌ഷ്യം, അതിനു വേണ്ടി എങ്ങിനെ ഇവിടെ – ഈ അത്ഭുത പ്രപഞ്ചത്തിൽ നിലനിൽക്കണം – എന്നതാവണം അടിസ്ഥാനപരമായ അറിവ്‌ . അതാണ്‌ പരമമായ തിരിച്ചറിവ് അഥവാ ദൈവാസ്ഥിത്വം എന്ന ബോധം .

ഈ അറിവിന് മനുഷ്യനെ തയ്യാറാക്കുന്ന പ്രഥാമിക ചോദ്യങ്ങളാണ് വിശുദ്ധ ഖുർആനിലെ ചാപ്റ്റർ 88 ലെ 17 മുതൽ 20 വരെയുള്ള വചനങ്ങൾ !

أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ ﴿١٧﴾ وَإِلَى السَّمَاءِ كَيْفَ رُفِعَتْ ﴿١٨﴾ وَإِلَى الْجِبَالِ كَيْفَ نُصِبَتْ ﴿١٩﴾ وَإِلَى الْأَرْضِ كَيْفَ سُطِحَتْ ﴿٢٠﴾

ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌.
ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌.
പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌.
ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌.

ചുറ്റു പാടും നിരീക്ഷിച്ചു പഠിച്ചു മനസ്സിലാക്കി അവസാനം സമാധാനത്തോടെ മനസ്സ് സെഡിമെൻറ് ചെയ്‌ത് എത്തുന്ന പരമമായ സത്യം …..

الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ ۖ وَبَدَأَ خَلْقَ الْإِنسَانِ مِن طِينٍ ﴿٧﴾

താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍. മനുഷ്യന്‍റെ സൃഷ്ടി കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു. (വി ഖുർആൻ 32:7)

സര്‍ ഐസക്‌ ന്യൂട്ടണ്‍ വിലയിരുത്തിയതും മറ്റൊരു വിധത്തിലായിരുന്നില്ല: “(താന്‍ കണ്ട സുന്ദരമായ പ്രപഞ്ചം) ധിഷണയും ശക്തിയുമുള്ള ഒരസ്‌തിത്വത്തിന്റെ അധികാരത്തില്‍ നിന്നും നിര്‍ദേശത്തില്‍ നിന്നും മാത്രം തുടക്കം കുറിച്ചതായിരിക്കണം.”

“നാം നിങ്ങളെ വൃഥാ സൃഷ്‌ടിച്ചതാണെന്ന്‌ ധരിച്ചുവോ?” (ഖുര്‍ആന്‍ 23:115). ഒരു മഹാ ലക്ഷ്യം മുന്നില്‍ കണ്ട്‌ ബൃഹത്തായ ഒരു പദ്ധതിയുടെ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്‌തു സൃഷ്‌ടിക്കപ്പെട്ട മഹാപ്രതിഭാസമാണ്‌ ഈ പ്രപഞ്ചം.

ഒരു മഹാലക്ഷ്യം മുന്നില്‍ കണ്ട്‌ ബൃഹത്തായ ഒരു പദ്ധതിയുടെ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്‌തു സൃഷ്‌ടിക്കപ്പെട്ട മഹാപ്രതിഭാസമാണ്‌ ഈ പ്രപഞ്ചം. പ്രപഞ്ചവും മനുഷ്യനും ഉദ്ദേശ്യത്തോടെ സൃഷ്‌ടിക്കപ്പെട്ടവയാവുകയും, അവയുടെ ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ അവയെ വിലയിരുത്തുകയും വിശദീകരിക്കുകയും ചെയ്യുമ്പോള്‍ നാം അഹങ്കരിക്കുന്ന നമ്മുടെ അറിവ് അഥവാ scientia നമ്മെ തെറ്റായ ദിശയിലേക്കല്ലേ നയിക്കുന്നതെന്ന്‌ ചിന്തിക്കണം

“പ്രപഞ്ചത്തെ സൃഷ്‌ടിച്ചത്‌ മനുഷ്യനെ പരീക്ഷിക്കാനുള്ള വേദിയായിട്ടാണ്‌”

وَهُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى الْمَاءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۗ وَلَئِن قُلْتَ إِنَّكُم مَّبْعُوثُونَ مِن بَعْدِ الْمَوْتِ لَيَقُولَنَّ الَّذِينَ كَفَرُوا إِنْ هَـٰذَا إِلَّا سِحْرٌ مُّبِينٌ ﴿٧

ആറുദിവസങ്ങളിലായി (അഥവാ ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്‌. എന്ന് നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. (ഖുർആൻ 11:7).

നമ്മുടെ scientia എത്രത്തോളം എത്തി എന്നതും എന്നിട്ടും അത് എത്ര ചെറുതാണ് എന്നതും മനസ്സിലാക്കാൻ ഒരു നൂറ്റാണ്ട് പുറകിലത്തെ നമ്മുടെ അറിവും ഇനി ഒരു നൂറ്റാണ്ടിനു ശേഷം എന്തായിരിക്കുമെന്ന നമ്മുടെ അനുഭവപാഠവും താരതമ്യം ചെയ്‌താൽ മതിയാകും …

وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا
“ജ്ഞാനത്തില്‍നിന്ന് വളരെ തുഛമായതേ നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളൂ” (ഖുര്‍ആന്‍: 17:85).

ഇന്നിപ്പോൾ ലോകം മുഴുവനും അതി സൂക്ഷ്മ മൈക്രോസ്കോപ്പിലൂടെ മാത്രം കാണാവുന്ന ഒരു Micro RNA thread നെ ഭയപ്പെട്ടു അവനവന്റെ ഭവനത്തിൽ കയറി പുറത്തേക് നോക്കി ഭയാശങ്കകളോടെ ഇരിക്കുകയാണ്… എത്ര സമയമെന്നറിയില്ല… ധൈര്യമായി ഒന്ന് പുറത്തിറങ്ങാൻ… സ്വന്തം ഭാര്യയെ ഭർത്താവിനെ മകനെ മകളെ പോലും വേർതിരിച്ചു താമസിപ്പിക്കുന്നു… കബറിലേക് പോകുമ്പോൾ കാണുക പോലും ചെയ്യാൻ സാധിക്കാതെ പലരും വിങ്ങി പൊട്ടുന്നു …..

وَلَا يَسْأَلُ حَمِيمٌ حَمِيمًا
يُبَصَّرُونَهُمْ ۚ يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذٍ بِبَنِيهِ ﴿١١﴾ وَصَاحِبَتِهِ وَأَخِيهِ ﴿١٢﴾ وَفَصِيلَتِهِ الَّتِي تُؤْوِيهِ
﴿١٣﴾ وَمَن فِي الْأَرْضِ جَمِيعًا ثُمَّ يُنجِيهِ ﴿١٤﴾

ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്‌) യാതൊന്നും ചോദിക്കുകയില്ല.
അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്‍റെ മക്കളെ പ്രായശ്ചിത്തമായി നല്‍കി കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും. തന്‍റെ ഭാര്യയെയും സഹോദരനെയും. തനിക്ക് അഭയം നല്‍കിയിരുന്ന തന്‍റെ ബന്ധുക്കളെയും. ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്‌. വിശുദ്ധ ഖുർആൻ പ്രവചിച്ച ആ ‘അന്നിലേക് ‘ ഇനിയെത്ര ദൂരം !

മനുഷ്യ സമൂഹമേ ഉണരുക… സർവ ശക്തനായ നാഥാ… ഞങ്ങളുടെ അറിവിന്റെ ചെറിയ ഭാണ്ഡം -ശാസ്ത്ര ലോകത്തെ- നീ അനുഗ്രഹിക്കേണമേ…. പ്രവാചകന്റെ വാഗ്ദാന മാണല്ലോ…: ((لكل داءٍ دواءٌ، فإذا أُصِيبَ دواءُ الداء، بَرَأَ بإذن الله عزَّ وجل))
ഏല്ലാ രോഗത്തിനുമുള്ള ചികിത്സ. …. അത് എത്രയും പെട്ടെന്ന് കണ്ടെത്തുവാൻ…

മനുഷ്യൻ ഒരു പ്രത്യേക സൃഷ്ടിപ്പ് തന്നെ! പല ‘കുരങ്ങ്’ പനികൾ മാറി മാറി വന്നാലും കുരങ്ങന്മാർ അസുഖം ബാധിച്ചു ചത്തൊടുങ്ങുന്നു…. അല്ലെങ്കിൽ നാം അവരെ കൊന്നെങ്കിലും രക്ഷ തേടുന്നു… ഒരു കുരങ്ങും മറ്റ് കുരങ്ങനെ ഈ രൂപത്തിൽ ചികിൽസിച്ചു മാറ്റാൻ നിസ്സഹായസ്ഥർ …. ഒരു കുരങ്ങും ഒരു പക്ഷിയും കോഴിയും ഇങ്ങനെ അസുഖം വന്നു രക്ഷ തേടാൻ, നമ്മെ കൊല്ലാനും വന്നില്ല…. ഒരു കുരങ്ങനും നിലനിൽപ് ഭീഷണി വന്നിട്ടും പരിണാമം സംഭവിച്ചു കുരങ്ങു പനികൾക് മരുന്നും കണ്ടെത്തിയില്ല… മനുഷ്യൻ അറിവ് നേടുന്നു … പരമാവധി ശ്രമിക്കുന്നു… ബാക്കി ഏല്ലാ ആധുനിക രാജ്യ മേധാവികളും ദൈവത്തിലേക്ക് അർപിക്കുന്നു..

പക്ഷെ എന്നിട്ടും നമ്മൾ അഹങ്കാരികൾ ആയി വിലസുന്നു … ശാസ്ത്രം തറവാടു സ്വത്തെന്ന് കരുതുന്ന, ഒരു ശാസ്ത്ര അറിവും സ്വയം സംഭാവന ചെയ്യാത്ത നമ്മെ പോലുള്ള ചില മാക്രികൾ അഹങ്കരിക്കുന്നു ! പല ചോദ്യങ്ങളുമായി… ശാസ്ത്രത്തോടല്ല ….!! ദൈവ സന്ദേശങ്ങൾ ഒന്നും നോക്കുക പോലും ചെയ്യാതെ ചോദ്യങ്ങളെല്ലാം അന്തരീക്ഷത്തിലേക് മാത്രം ….സ്വന്തത്തിന്റെ എന്ന് അഹങ്കരിക്കുന്ന ‘ശാസ്ത്രത്തോടു’ ഒരു ചോദ്യവും ഇല്ല… കഷ്ടം. !! നാഥാ തിരിച്ചറിവ് നൽകേണമേ ഈ നിസ്സഹായാർക്ക് …

എന്നിട്ടും നമ്മൾ …. സ്വയം രൂപപ്പെടുത്തിയ അഹന്തയിലാണ് …. എന്റെ വിശ്വാസവും കർമവും പ്രതികരണങ്ങളും പ്രവർത്തന രീതിയിലും അല്ല ആശങ്ക !! മറ്റുള്ളവരിലാണ് നാം തെറ്റുകൾ ദർശിക്കുന്നത് … നാം കേട്ട വാക്കുകൾ… കള്ളത്തരങ്ങൾ… ഏഷണികൾ… പരദൂഷണങ്ങൾ… വ്യാജ വാർത്തകൾ … അസത്യങ്ങൾ…അർദ്ധ സത്യങ്ങൾ … സത്യങ്ങൾ … എല്ലാം മിശ്രിതമാക്കി വലിച്ചു മോന്തി നടക്കുന്നു … കണ്ടാൽ ചിരിക്കാൻ സാധിക്കാത്തവർ… ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കാത്തവർ(കൊറോണ കാലമല്ല !) … മിണ്ടാത്തവർ… എന്നിട്ടും നമ്മുടെ രീതികൾ പൂർണ്ണ ധാർമികം എന്ന് വിശ്വസിച്ചു നടക്കുന്ന അഹങ്കാരികൾ !! ‘ഞാൻ’ എന്ന ഭാവം ഒട്ടും കുറഞ്ഞു കിട്ടാത്ത നമ്മൾ !! കുടുംബ ബന്ധം പാലിക്കാൻ പോലും മടിക്കുന്നവർ …

..ഞാൻ എന്ന വ്യക്തി ഇപ്പറഞ്ഞ പല രൂപത്തിൽ എങ്കിൽ, ഞാൻ തന്നെ അഹങ്കാരി … എനിക്ക് അസുഖം വരാതിരിക്കുവാൻ മാത്രമോ നമ്മുടെ ചിന്ത …..!!!.

ഇത് എഴുതുമ്പോൾ തന്നെയാണ് ബഹ്‌റൈനിലെ ഒരു ഇന്ത്യൻ സഹോദരന്റെ ആത്മഹത്യ കുറിപ്പും ലഭിക്കുന്നത്. കഴിഞ്ഞ 25 വർഷമായി ബഹ്‌റൈനിൽ ജീവിച്ചു വരുന്ന സഹോദരൻ, ഈയിടെ കുടുംബം നാട്ടിലാണ്.

‘കഴിഞ്ഞ 45 ദിവസമായി ഞാൻ അസ്വസ്ഥനാണ്. ഈയിടെയായി എനിക്ക് ഓർമ്മശക്തി നഷ്ടപ്പെട്ട് വരുന്നുണ്ട് . ഉറക്കകുറവും ഭക്ഷണത്തോടുള്ള താല്പര്യമില്ലായ്മയും ഉണ്ട്‍. ഇത്തരം പല കാരണങ്ങൾ കൊണ്ടാണ് ഞാൻ ആത്മഹത്യ തിരഞ്ഞെടുത്തത്. ഈ സമയത് എന്റെ ബോഡി പോലും നാട്ടിലേക് കൊണ്ട് പോവാൻ സാധ്യമല്ല… ഭാര്യയും മക്കളും നാട്ടിലുള്ളവരും എന്നോട് ക്ഷമിക്കണം’….!! വിഷാദം വന്നു കയറിയ കാലം… വന്നു കയറിയ കോലം ….!!

നാം എല്ലാവരും ഒരു ഏകാന്ത വാസത്തിലാണല്ലോ… പല രൂപത്തിലുള്ള മാനസിക പിരി മുറുക്കങ്ങൾ അനുഭവിക്കുന്നവർ ആയേക്കാം… എന്റെ മുൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞ പോലെ ലോകാരോഗ്യ സംഘടന നിർദേശിച്ച പോലെ … നാം സമാധാന മടയുക… നല്ല ചിന്തയിൽ… ശുഭാപ്തി വിശ്വാസത്തിൽ … ശാസ്ത്ര ലോകത്തിൽ പ്രതീക്ഷ അർപ്പിച്ച്.
ശാസ്ത്ര ലോകത്തിനു വേണ്ടി പടച്ചവനോട് പ്രാർത്ഥിച്ചു കൊണ്ട്…

പരസ്പരം ക്ഷേമങ്ങൾ അന്വേഷിച്, സംസാരിച്ച്, വ്യായാമങ്ങളിലും പഠനത്തിലും, പ്രാർത്ഥനകളിലും പങ്കാളിയായി … പരസ്പരം സഹായിച്ചു, കീറാ മുട്ടി ചിന്തകളെ ദൈവത്തിൽ അർപ്പിച്ചു… വിശ്വാസത്തിന്റെ ഔന്നിത്യത്തിൽ എത്തുവാൻ -അതു വഴി മാനസിക സമാധാനത്തിന്റെ അടിത്തട്ടിൽ സെഡിമെൻറ് ചെയ്യുവാൻ നമുക്ക് സാധിക്കണം …..

ശരിയായ അറിവുകൾ … മാത്രം പങ്ക് വെക്കുക … പൊതു മാർഗ്ഗ നിർദേശങ്ങൾ പാലിക്കുക …സംഗതികൾ ഗൗരവമാണ്..
എല്ലാം നമുക്ക് വേണ്ടിയാണ്… നല്ല നാളേക് വേണ്ടി… ഭീതി ഉണ്ടായേക്കാവുന്ന അവസ്ഥയിൽ നിന്ന് മാറി നിൽക്കുവാൻ… ഏതവസ്ഥയിലും ഭീതിയില്ലാതിരിക്കുവാൻ… ആത്മീയോർജ്ജം കൈവരിക്കുക… spiritual well being എന്നതും ആരോഗ്യത്തിന്റെ ഒരു ഘടകം ആയി ലോകാരോഗ്യ സംഘടന തന്നെ ഉൾപ്പെടുത്തിയാണ് …

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّـهِ ۗ أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ

അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌. (ഖുർആൻ -13:28)

വിശ്വാസി മനസ്സില്‍ സജീവമായി നിലനിര്‍ത്തേണ്ട ഒരു ഹദീസ് ഇങ്ങനെ: “ഒരു വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവനു സന്തോഷമുണ്ടാവുമ്പോള്‍ ദൈവത്തിന് നന്ദി ചെയ്യും, അപ്പോള്‍ അതവനു നന്മയാകും. പ്രയാസമുണ്ടാകുമ്പോള്‍ അവന്‍ ക്ഷമിക്കും, അപ്പോള്‍ അതും അവന് നന്മയാകും.”

പടച്ചവൻ അനുഗ്രഹിക്കട്ടെ… നമ്മെയും… ഇരു നാടുകളെയും… ആമീൻ

(കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ സീനിയർ സ്പെഷ്യലിസ്ററ് ഫിസിയോതെറാപ്പിസ്റ്റാണ് ലേഖകൻ)

5 Comments

 • good

  zakariya 30.03.2020
 • good

  zakariya 30.03.2020
 • good information

  SHAMEERVP 30.03.2020
  • Good information

   Abdullah P Dr 01.04.2020
 • Ma sha Allah

  Hassan Kutty 30.03.2020

Leave a comment

Your email address will not be published.