നിക്വാബ് ഒരു മനുഷ്യാവകാശപ്രശ്നമാകുന്നു !!!

//നിക്വാബ് ഒരു മനുഷ്യാവകാശപ്രശ്നമാകുന്നു !!!
//നിക്വാബ് ഒരു മനുഷ്യാവകാശപ്രശ്നമാകുന്നു !!!
ആനുകാലികം

നിക്വാബ് ഒരു മനുഷ്യാവകാശപ്രശ്നമാകുന്നു !!!

Print Now
അങ്ങനെ ലോകത്ത് ആദ്യമായി മുസ്‌ലിംപേരുള്ള ഒരു വിദ്യാഭ്യാസസ്ഥാപനസമുച്ചയം മുഖാവരണമിട്ടുകൊണ്ട് ക്യാമ്പസ്സിൽ കടക്കാൻ പാടില്ലെന്ന് മുസ്‌ലിംസ്ത്രീകളോട് തിട്ടൂരം പുറപ്പെടുവിച്ചിരിക്കുന്നു! പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രമാണ് നിക്വാബ് എന്നാണ് തിട്ടൂരത്തിലുള്ളത്. ഏതാണീ പൊതുസമൂഹമെന്നോ അതിന്റെ സ്വീകാര്യതയുടെ മാനദണ്ഡമെന്താണെന്നോ നിർദേശം നൽകിയ സർക്കുലറിലില്ല. സ്ഥാപനമേധാവികൾക്ക് ഇഷ്ടമില്ലാത്തത് എന്നാണ് ഈ നിർദേശത്തിന്റെ അർത്ഥമെങ്കിൽ സ്വന്തം ഇഷ്ടം നടപ്പാക്കേണ്ടത് അവനവന്റെ വീട്ടിലാണ്; അല്ലാതെ എല്ലാവരും പഠിക്കുന്ന പൊതുസ്ഥാപനങ്ങളിലല്ല എന്നേ പറയാനുള്ളൂ.

ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം നിർദേശങ്ങൾക്ക് പ്രസക്തിയുണ്ടെന്ന് കണ്ടെത്തി മലയാളത്തിലെ ബുദ്ധിജീവിസമൂഹം അവർക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. ശ്രീലങ്കയിൽ സ്ഫോടനം നടത്തിയവരായി സംശയിക്കുന്ന രണ്ടുപേരും മുഖം തുറന്നിട്ട ആണുങ്ങളായിരുന്നുവെന്ന സത്യമൊന്നും കാണാൻ ഈ ബുദ്ധിജീവികൾക്ക്  താൽപര്യമില്ല. ഇന്നേവരെ പൊട്ടിത്തെറിച്ച ഒരു മുസ്‌ലിംപേരുള്ള ചാവേറും മുഖം മറച്ചുകൊണ്ടല്ല തങ്ങളുടെ കൃത്യം നടത്തിയതെന്ന വസ്തുതയും അവർ കാണുകയില്ല. ചാവേറുകളായി പുരുഷന്മാരെ മാത്രമേ മുസ്‌ലിംപേരുള്ള ഭീകരസംഘടനകൾ നിയോഗിക്കാറുള്ളൂവെന്ന ഭീകരവാദവിദഗ്ദ്ധരുടെ പഠനങ്ങളൊന്നും അവർ വായിക്കുകയുമില്ല. തങ്ങൾ നടത്തിയ ചാവേർ ആക്രമണങ്ങളിൽ നാൽപതു ശതമാനത്തിലും  പെൺപുലികളെയുപയോഗിച്ച പ്രഭാകരന്റെ തമിഴ്‌ഭീകരരെല്ലാം തല മുഴുവൻ തുറന്നുകാണിച്ചുകൊണ്ട് തന്നെയാണ് നൂറിലധികം പൊട്ടിത്തെറികൾ നടത്തിയതെന്ന വസ്തുതയൊന്നും അവരുടെ ബുദ്ധിവ്യായാമത്തെ സ്വാധീനിക്കുകയില്ല. എന്തുകൊണ്ടെന്നാൽ ഇസ്‌ലാമിനെയും മുസ്‌ലിംസമുദായത്തെയും പാഠം പഠിപ്പിക്കാൻ അവർക്ക് കിട്ടിയിരിക്കുന്നത് നല്ലൊരു വടിയാണ്. തന്നതോ മുസ്‌ലിംപേരുള്ള സംഘടനയും! ഫാഷിസത്തിന്റെ മനഃശാസ്ത്രത്തെകുറിച്ച ചർച്ചകൾക്കെല്ലാം തൽക്കാലം വിട; മുഖം മറക്കുന്ന പെണ്ണുങ്ങൾക്കെതിരെ കുറച്ചെല്ലാം ഫാഷിസമാകാം.തീരുമാനത്തിന് പൂർണപിന്തുണ…

മുസ്‌ലിംസ്ത്രീകള്‍ മുഖം മറക്കേണ്ടതുണ്ടോയെന്ന വിഷയത്തില്‍ ആദ്യകാലം മുതല്‍ തന്നെയുള്ള പണ്ഡിതന്‍മാര്‍ രണ്ട് അഭിപ്രായക്കാരായിരുന്നു. മുഖം മറയ്ക്കല്‍ നിര്‍ബന്ധമാണെന്നും അത് മറയ്ക്കാതിരിക്കുന്നത് കുറ്റകരമാണെന്നുമാണ് ഒന്നാമത്തെ അഭിപ്രായം. മുഖവും മുന്‍കയ്യുമൊഴിച്ചുള്ള ശരീരഭാഗങ്ങള്‍ മാത്രമാണ് നിര്‍ബന്ധമായും മറയ്‌ക്കേണ്ടതെന്നും അവ അന്യപുരുഷന്‍മാര്‍ കാണുന്നത് കുറ്റകരമല്ലെന്നുമുള്ളതാണ് രണ്ടാമത്തേത്. സ്വഹാബിമാരുടെ കാലം മുതല്‍ തന്നെയുള്ളതാണ് ഈ അഭിപ്രായവ്യത്യാസമെന്നാണ് ചരിത്രത്തില്‍നിന്ന് മനസ്സിലാവുന്നത്. ഈ നൂറ്റാണ്ടിലെ പണ്ഡിതന്‍മാര്‍ക്കിടയിലുമുണ്ട് ഈ അഭിപ്രായ വ്യത്യാസം. മഹാപണ്ഡിതനായിരുന്ന ശൈഖ് ഇബ്‌നുബാസ് മുഖം മറയ്ക്കല്‍ നിര്‍ബന്ധമാണെന്ന പക്ഷക്കാരനായിരുന്നുവെങ്കില്‍ ഹദീഥ് വിജ്ഞാനീയങ്ങളില്‍ അഗ്രേസരനായിരുന്ന ശൈഖ് അല്‍ബാനി മുഖം മറയ്ക്കൽ നിർബന്ധമില്ലെന്ന വീക്ഷണമുള്ളയാളായിരുന്നു. മുഖം മറക്കൽ നിർബന്ധമല്ലെന്ന് സ്ഥാപിക്കുന്ന രണ്ട് ഗ്രന്ഥങ്ങള്‍ ശൈഖ് അല്‍ബാനിയുടേതായുണ്ട്. ക്വുര്‍ആനും സ്വഹീഹായ ഹദീഥുകളും മുസ്‌ലിംസ്ത്രീക്കായി നിര്‍ദേശിച്ച ജില്‍ബാബില്‍ മുഖവും മുന്‍കൈയും മറക്കുന്ന ആവരണങ്ങള്‍ ഉള്‍പ്പെടുകയില്ലെന്ന് സ്ഥാപിക്കുന്ന ‘ജില്‍ബാബുല്‍ മര്‍അതില്‍ മുസ്‌ലിമ’യാണ് ഒന്ന്.  മുഖം മറയ്ക്കല്‍ നിര്‍ബന്ധമാണെന്ന് വാദിക്കുന്നവരെ ഖണ്ഡിച്ചുകൊണ്ടെഴുതിയ ‘അര്‍റദ്ദുൽ മുഫ്ഹിം’ രണ്ടാമത്തേത്.

ക്വുര്‍ആനും സുന്നത്തും നല്‍കുന്ന വിവരങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ ശൈഖ് അല്‍ബാനിയുടെ അഭിപ്രായമാണ് ശരിയെന്നു കരുതുന്നയാളാണ് ഞാൻ. എന്റെ വീട്ടിലുള്ളവരൊന്നും മുഖം മറയ്ക്കാറില്ല. അങ്ങനെ ചെയ്യാതിരിക്കുന്നത് കുറ്റകരമായ ഒരു തിന്മയായി ഞങ്ങളൊന്നും മനസ്സിലാക്കാത്തത് കൊണ്ടാണത്. എന്നാല്‍ ഒരു സ്ത്രീക്ക് തന്റെ സംരക്ഷണത്തിന് മുഖം അടക്കം മറക്കുന്നതാണ് നല്ലതെന്ന് തോന്നിയാല്‍ അങ്ങനെ വസ്ത്രമുടുക്കുന്നതിനെ തടയാന്‍ ആര്‍ക്കും യാതൊരു അവകാശവും ഇസ്‌ലാമിക പ്രമാണങ്ങള്‍ നല്‍കുന്നില്ല. മുഖം മറയ്‌ക്കേണ്ടതില്ലെന്ന അഭിപ്രായക്കാരായ പണ്ഡിതന്‍മാരില്‍ പലരും മുഖം മറക്കുന്നതുതന്നെയാണ് ഉത്തമമെന്ന അഭിപ്രായമുള്ളവരാണ്. തന്റെ മുഖസൗന്ദര്യം ആസ്വദിക്കപ്പെടുകവഴി കുഴപ്പങ്ങളുണ്ടാകുമെന്ന് ഭയപ്പെടുന്ന സ്ത്രീകള്‍ മുഖം മറയ്ക്കുന്നതുതന്നെയാണ് നല്ലതെന്ന് ശൈഖ് അല്‍ബാനിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. മുഖം മറയ്ക്കല്‍ നിര്‍ബന്ധമാണോ അല്ലേയെന്ന കാര്യത്തില്‍ മാത്രമാണ് പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളുള്ളതെന്നും അത് പാടില്ലെന്ന് പറഞ്ഞ പ്രാമാണികരായ പണ്ഡിതന്‍മാരൊന്നുമില്ലെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ മുഖം മറയ്ക്കുന്നതാണ് ഉത്തമമെന്ന് ഒരാള്‍ മനസ്സിലാക്കുകയും അതുപ്രകാരം ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ അയാളെ വിമര്‍ശിക്കുവാനോ കുതിര കയറാനോ പ്രമാണങ്ങളൊന്നും അനുവദിക്കുന്നില്ലെന്നാണ് മുഖാവരണനിരോധഫാഷിസത്തിന് കുട പിടിക്കുന്ന ഇസ്‌ലാമികബോധമുള്ളവരോട് സൗമനസ്യത്തോടെ പറയാനുള്ളത്.

ഇസ്‌ലാമിക ജീവിതത്തിന്റെ പൂര്‍ണതയ്ക്ക് തന്റെ മുഖം മറയ്‌ക്കേണ്ടതുണ്ടെന്ന് വിശ്വസിക്കുന്ന ഒരു മുസ്‌ലിംസ്ത്രീക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ്, അല്ലാതെ മുഖം മറയ്ക്കലിന്റെ കര്‍മശാസ്ത്രത്തെക്കുറിച്ച് ചര്‍വിതചര്‍വണം നടത്തുകയല്ല, ഇത്തരം സന്ദര്‍ഭങ്ങളില്‍ ബുദ്ധിജീവികളും പണ്ഡിതന്മാരും മതസംഘടനകളുടെ നേതാക്കളുമൊന്നും ചെയ്യേണ്ടത്. തന്റെ മുഖം അന്യപുരുഷന്‍മാര്‍ കാണുന്നത് മതപരമായി വിലക്കപ്പെട്ടതാണെന്ന് മനസ്സിലാക്കുന്ന ഒരു മുസ്‌ലിംസ്ത്രീക്ക് പൊതുഇടങ്ങളില്‍ ഭ്രഷ്ട് കല്‍പിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിലക്കേര്‍പ്പെടുത്തണമെന്നും പറയുന്നത് സാംസ്‌കാരിക ഫാഷിസമല്ലെങ്കില്‍ മറ്റെന്താണ്? അങ്ങനെ വിശ്വസിക്കുന്ന ഒരു മുസ്‌ലിംസ്ത്രീക്ക് ഇന്‍ഡ്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന മട്ടില്‍ സംസാരിക്കുന്നതിനേക്കാള്‍ വലിയ ധാര്‍ഷ്ട്യമെന്താണ്?! മുസ്‌ലിംസ്ത്രീ മുഖം മറയ്‌ക്കേണ്ടതുണ്ടോ വേണ്ടേയെന്നത് ഒരു കര്‍മശാസ്ത്ര പ്രശ്‌നമാണ്; അത് ചര്‍ച്ച ചെയ്യേണ്ടത് പണ്ഡിതന്‍മാരാണ്. അത് അവര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. അതിൽ കക്ഷി ചേരാൻ ആർക്കും ആരുടെയും സമ്മതമാവശ്യമില്ല. മുഖം മറക്കൽ മതമൗലികതയാണെന്ന് കരുതുന്നവർക്ക് അങ്ങനെ കരുതാം; അത് നിഷിദ്ധമാണെന്ന് വിശ്വസിക്കുന്നവർക്ക് അങ്ങനെ വിശ്വസിക്കാം; അത് കാപാട്യമാണെന്ന് വിചാരിക്കുന്നവർക്ക് അങ്ങനെയും വിചാരിക്കാം. അവർക്കെല്ലാം അവരുടെ ആശയങ്ങൾ പ്രബോധനം ചെയ്യാം. മുഖം മറക്കുന്ന സ്ത്രീകളെ തങ്ങളുടെ തെളിവുകൾ പറഞ്ഞു മനസ്സിലാക്കിക്കൊടുത്ത് തിരുത്താൻ ശ്രമിക്കാം. അവരുമായി സംവാദങ്ങൾ സംഘടിപ്പിക്കാം. ഇതിനൊന്നും ആരും എതിരല്ല. മുഖം മറക്കണമെന്ന് കരുതുന്നവരുടെ വാദങ്ങളെല്ലാം ക്വുർആനിനും സുന്നത്തിനും എതിരാണെങ്കിൽ പോലും തങ്ങൾ ശരിയെന്ന് വിശ്വസിക്കുന്ന ജീവിതക്രമം പിന്തുടരാനുള്ള അവരുടെ മൗലികാവകാശം നിഷേധിക്കുന്നതിന് അത് കാരണമാകാവുന്നതല്ല. അത് കൊണ്ടാണ് എം.ഇ.എസ് തീരുമാനം തനിച്ച ഫാഷിസമാണെന്ന് പറയേണ്ടി വരുന്നത്; ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടേണ്ടി വരുന്നത്.

ഇവിടുത്തെ ചർച്ച മുഖം മറക്കൽ നിർബന്ധമാണെന്ന് വിശ്വസിക്കുന്ന മുസ്‌ലിംസ്ത്രീയുടെ മുഖാവരണം വലിച്ചുകീറാൻ സ്ഥാപനമേധാവികൾക്ക് അവകാശമുണ്ടോയെന്നാണ്. നിക്വാബ് ധരിച്ചവർക്ക് പൊതുഇടങ്ങള്‍ വിലക്കുകയും അവള്‍ക്കുമുന്നില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാതിലുകള്‍ അടക്കുകയും ചെയ്യണമെന്ന് വാദിക്കുന്നവര്‍ അവരുടെ മനുഷ്യാവകാശങ്ങള്‍ക്കുനേരെയാണ് വാളോങ്ങുന്നതെന്ന് മനസ്സിലാക്കണം. അതിന്നെതിരെ ശബ്ദമുയര്‍ത്തുകയാണ്  മുസ്‌ലിംനേതാക്കളുടെയും പണ്ഡിതരുടെയും ബുദ്ധിജീവികളുടെയും ഇപ്പോഴുള്ള കടമയെന്ന് പറയുന്നത് അതുണ്ടാണ്. തങ്ങളുടെ കര്‍മശാസ്ത്ര വീക്ഷണങ്ങള്‍ക്കനുസരിച്ച് ഒരു മനുഷ്യാവകാശ പ്രശ്‌നത്തെ വളച്ചുവിളക്കി വികലമാക്കരുതേയെന്നാണ് അവരോടുള്ള അഭ്യര്‍ത്ഥന.

മുഖം മറയ്ക്കുന്നത് ഭീകരതയുടെ ചിഹ്നമാണെന്നും അങ്ങനെ ചെയ്യുന്ന മുസ്‌ലിംസ്ത്രീകള്‍ ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണ വളര്‍ത്തുകയും അവരെ പൊതുസമൂഹത്തില്‍ നിന്ന് അകറ്റുകയുമാണ് ചെയ്യുന്നതെന്നും അതിനാല്‍ അത് എതിര്‍ക്കേണ്ടത് മുസ്‌ലിംകളുടെ നന്മ കാംക്ഷിക്കുന്നവരുടെയെല്ലാം കടമയാണെന്നുമുള്ള വാദം ശുദ്ധ ഭോഷ്‌കാണ്. ഇസ്‌ലാമിന്റെ ചിഹ്നങ്ങളെയെല്ലാം ഭീകരവാദത്തിന്റെ അടയാളങ്ങളായി ചിത്രീകരിക്കുന്ന മീഡിയ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്ത് വക്രീകരിച്ച മനസ്സുള്ളവര്‍ക്ക് നിക്വാബ് മാത്രമല്ല, പുരുഷന്റെ താടിയും സ്ത്രീയുടെ മുഖം മറയ്ക്കാത്ത ഹിജാബുമെല്ലാം ‘തെറ്റിദ്ധാരണ’യുണ്ടാക്കുന്നവയായിരിക്കും. ഇസ്‌ലാമികാചാരങ്ങളും വ്യക്തിത്വവും മാത്രമല്ല, മുസ്‌ലിംപേരുപോലും അരോചകമാണ് അത്തരക്കാര്‍ക്ക്. അവര്‍ക്ക് മുസ്‌ലിമിനെ ‘ഇഷ്ടപ്പെടുത്താനായി’ നിക്വാബ് അഴിക്കണമെന്ന് അത് നിര്‍ബന്ധമാണെന്ന് കരുതുന്ന ഒരു മുസ്‌ലിംസ്ത്രീയോട് ആവശ്യപ്പെട്ടാല്‍ അതേ ഇഷ്ടപ്പെടുത്തല്‍ പ്രക്രിയക്കായി താടി വടിക്കാനും മിനി സ്‌കര്‍ട്ട് ധരിക്കാനും നമസ്‌കാരത്തഴമ്പ് മായ്ക്കാനുമെല്ലാം നാം സന്നദ്ധരാകേണ്ടിവരും. മുസ്‌ലിംസ്ത്രീകളെല്ലാം നിർബന്ധമായും ധരിക്കേണ്ടതെന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ലാത്ത മുഖവും മുൻകയ്യുമൊഴിച്ച മുഴുവൻ ശരീരഭാഗങ്ങളും മറക്കുന്ന തരത്തിൽ ഹിജാബിടുന്നവരുടെ വീടുകളിലേക്ക് സ്വന്തം മക്കളെ വിവാഹം ചെയ്തയക്കുകയോ പര്‍ദയിടുന്നവരുള്ളിടത്തുനിന്ന് മക്കളെ കൊണ്ട് വിവാഹം ചെയ്യിക്കുകയോ ഇല്ലെന്ന് പരസ്യമായി പ്രസ്താവിച്ച് ഇസ്‌ലാമിക വസ്ത്രത്തോടുള്ള തന്റെ വെറുപ്പും അവജ്ഞയും പ്രകടിപ്പിച്ചയാളുടെ പിന്നിലാണ് നിക്വാബ് വിരോധത്തിന്റെ കർമശാസ്ത്രത്തിൽ തർക്കിച്ച് അത് അഴിപ്പിക്കുന്ന ഫാഷിസത്തിന് കൂട്ടുനിൽക്കുന്നവർ അണിനിരക്കുന്നത് എന്ന ബോധമെങ്കിലും അത് ചെയ്യുന്നവർക്ക് ഉണ്ടാവുന്നത് നല്ലതാണ്.

നിക്വാബ് ധരിച്ചുകൊണ്ടുതന്നെ വ്യത്യസ്തങ്ങളായ സാമൂഹ്യസേവനരംഗങ്ങളില്‍ സജീവരായി വ്യാപൃതരാവുന്ന നിരവധി മുസ്‌ലിം സ്ത്രീകള്‍  ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുണ്ട്. ഇസ്‌ലാമിന്റെ സൗന്ദര്യം മനസ്സിലാക്കി സത്യസാക്ഷ്യം സ്വീകരിച്ചവരും നിക്വാബിനുള്ളില്‍നിന്നുകൊണ്ടുതന്നെ നിരവധിപേര്‍ക്ക് ഇസ്‌ലാം എത്തിക്കുന്നവരും പലരുടെയും ഇസ്‌ലാം സ്വീകരണത്തിന് നിമിത്തമായിത്തീര്‍ന്നവരുമെല്ലാം അവര്‍ക്കിടയിലുണ്ട്. നിക്വാബിനകത്ത് നിന്നുകൊണ്ടുള്ള അവരുടെ ഇസ്‌ലാമിക പ്രബോധനം ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുകയല്ല ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിന് അവര്‍ അവരുടെ നാവുകൊണ്ട് ശഹാദത്ത് ചൊല്ലിക്കൊടുത്ത നൂറുകണക്കിന് പേര്‍ സാക്ഷ്യം നില്‍ക്കുന്നുമുണ്ട്. നിക്വാബിനെതിരെ ഉറഞ്ഞുതുള്ളുന്ന ബുദ്ധിജീവികള്‍ ചെയ്യുന്നതിനേക്കാള്‍ വളരെയധികം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ അവരിലൂടെ നടക്കുന്നുമുണ്ട്. സാമൂഹ്യരംഗത്തുനിന്ന് പെണ്ണിനെ അകറ്റുന്നതാണ് നിക്വാബ് എന്ന വാദത്തിന് സ്വന്തം ജീവിതത്തിലൂടെ മറുപടി പറയുന്നവരാണവര്‍.

സംഗീതജ്ഞനായ എ. ആർ. റഹ്‌മാന്റെ മകൾ ഖദീജയുടെ മുഖാവരണം ധരിച്ചുകൊണ്ടുള്ള പൊതുവേദിയിലുള്ള പ്രത്യക്ഷപ്പെടൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ആരുടെയും നിർബന്ധമില്ലാതെ, തനിക്ക് വേണമെന്ന് തോന്നിയതുകൊണ്ടാണ് താൻ നിക്വാബ് ധരിക്കുന്നതെന്ന് സംഗീതവേദിയിൽ വെച്ച് തുറന്നു പറഞ്ഞ അവരെ കയ്യടിച്ചാണ് സിനിമാലോകം സ്വീകരിച്ചത്. എന്റെ മകൾക്ക് അവളുടെ ഇഷ്ടം എന്ന് പറയാൻ തന്റേടം കാണിച്ച ലോകപ്രശസ്ത സംഗീതജ്ഞന്റെ വിശാലതയെങ്കിലും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരിൽ സംസാരിക്കുന്നവർക്ക് ഉണ്ടായെങ്കിൽ എന്ന് ചില ചർച്ചകൾ കാണുമ്പോൾ ആശിച്ചു പോവുകയാണ്. സിനിമാലോകമടക്കമുള്ള ഇന്ത്യയിൽ ഏത് പൊതുസ്ഥലത്തും നിക്വാബ് ധരിച്ച് ഖദീജക്ക് പോകാം; ഏത് സർവകലാശാലകളിലും  പ്രവേശനത്തിന് അപേക്ഷിക്കാം; ഏത് കലാലയത്തിലും പഠിക്കാം; മുസ്‌ലിം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ ബോർഡ് കലാലയത്തിന് മുമ്പിൽ തൂക്കിയിട്ടുണ്ടോയെന്ന് അപേക്ഷ കൊടുക്കുന്നതിന് മുൻപ് അവർ നോക്കണമെന്ന് മാത്രം. അങ്ങനെ തൂക്കിയിട്ടുണ്ടെങ്കിൽ അവിടെ, അവിടെ മാത്രം അവർക്ക് പ്രവേശനം ലഭിക്കില്ല. കാരണം ആ സ്ഥാപനത്തിന്റെ നടത്തിപ്പുകാർ മുസ്‌ലിംസ്ത്രീകളെ നവോത്ഥാനിക്കുവാൻ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ്! പ്രസ്തുത നവോത്ഥാനിക്കലിന് മുമ്പിൽ ഇന്ത്യൻ ഭരണഘടനയോ നിയമങ്ങളോ ഒന്നും അവർക്ക് പ്രശ്നമല്ല!!

മുസ്‌ലിംസ്ത്രീകള്‍ മുഖം മറയ്‌ക്കേണ്ടതില്ലെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കുമ്പോഴും അതിന് അവര്‍ക്ക് അവകാശമുണ്ടെന്ന് വാദിക്കുകയും പ്രസ്തുത അവകാശ സംരക്ഷണത്തിന് ‘നിക്വാബി’കളോടൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്നത് അത് ഒരു മതസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമായതുകൊണ്ടാണ്; ചെവി പോലും പുറത്തുകാണാതെയുള്ള തലപ്പാവു ധരിച്ച് സിക്കുകാരന് പൊതുസമൂഹത്തില്‍ ഇടപെടുകയും കലാലയങ്ങളില്‍ പഠിക്കുകയും ചെയ്യാമെങ്കില്‍ മുഖം മൂടിയ മുസ്‌ലിംപെണ്ണിനും അതിനെല്ലാമുള്ള അവകാശമുണ്ടാവണമെന്നു കരുതുന്നതുകൊണ്ടാണ്. നിക്വാബ് അഴിക്കണമെന്ന് തന്റെ സ്ഥാപനത്തില്‍പ്രവേശനത്തിനെത്തുന്ന മുസ്‌ലിംപെണ്‍കുട്ടിയോടു പറയുന്ന ധാര്‍ഷ്ട്യത്തിന് താന്‍ കാണുന്ന ശരികളേയുള്ളൂ. മുസ്‌ലിംപെണ്‍കുട്ടിയോട് തട്ടമഴിക്കാനും മിനിസ്‌കര്‍ട്ട് ധരിക്കാനും ആണ്‍കുട്ടിയോട് താടി വടിക്കാനുമെല്ലാം പറയാന്‍ പ്രസ്തുത ധാര്‍ഷ്ട്യം അത്തരക്കാരെ പ്രേരിപ്പിക്കും. ഈ ധാർഷ്ട്യത്തിന്റെ പേര് നവോഥാനമെന്നല്ല, പ്രത്യുത ഫാഷിസമെന്നാണ്; കറകളഞ്ഞ സാംസ്കാരിക ഫാഷിസം!!! പ്രസ്തുത ഫാഷിസത്തെയാണ് ‘നിക്വാബി’കളോടൊപ്പം നിൽക്കുന്നവർ എതിർക്കുന്നത്.

33 Comments

 • ശരിയായ ഇടപെടൽ. جزاك الله خير الجزاء

  കഥയറിയാതെ ആട്ടം കാണുന്നവർ ശ്രദ്ധിക്കുക.

  amjad kp 03.05.2019
  • The following comment from another group
   Please respond

   ജാഹിലിയാ കാലത്ത് ചില അറബ് ഗോത്രങ്ങളുടെ ആചാരം ആയിരുന്നു മുഖം മറക്കൽ

   പിന്നീട് പ്രവാചകനും ഇസ്ലാംമതവും നിരുത്സാഹപ്പെടുത്തയതും
   എന്നാൽ മക്ക ഫത്തഹിൽ കൂടി നിർബന്ധിതമായി ഇസ്ലാം മതം സ്വീകരിക്കേണ്ടി വന്ന ഇത്തരം ഗോത്രങ്ങൾ
   ഇസ്ലാം അറബ് ഗോത്ര സംസ്കാരത്തിൻറെ ഭാഗമാണ് എന്ന് ധരിപ്പിക്കാനും ഒരു ആഗോള
   സ്വീകാര്യത ഇല്ലാതാക്കുവാനും വേണ്ടി ക്രൈസ്തവ ജൂത ലോബികൾക്ക് സഹായകമാക്കി എന്നേ ഇതിനെ പറയാൻ പറ്റൂ

   നേരത്തെ എംഇഎസ് കോളേജുകളിൽ
   കീറിയ ജീൻസും ചെറിയ ടോപ്പുമിട്ടു വന്ന പല കുട്ടികളെയും പുറത്താക്കിയിട്ടുണ്ട്

   അന്നില്ലാതിരുന്ന ഒരു മൗലികാവകാശം ഇപ്പോൾ അവകാശപ്പെടുന്നതിൻറെ ഔചിത്യബോധം മനസ്സിലാകുന്നില്ല

   മാത്രമല്ല മലപ്പുറം ജില്ലയിലെ പല അറബി കോളേജുകളിലും
   മദ്രസകളിലും അവരുടെ യൂണിഫോമിന്റെ ഭാഗമായി
   കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇഷ്ടമില്ലെങ്കിലും മുഖം മറക്കൽ നിർബന്ധമാക്കി ഇരിക്കുകയാണ്
   ഇതിനെതിരെ ആരും പ്രതികരിക്കാൻ ഇതുവരെ വന്നില്ലല്ലോ
   അതെല്ലാം അറബി കോളേജിൻറെ അവകാശമാണ് എന്നാണ് അന്ന് പറഞ്ഞിരുന്നത്

   Above comment received from WhatsApp

   Please respond

   Koottayi 04.05.2019
   • ഞാൻ ഒരു പുരുഷൻ

    സ്ത്രീകളോട് ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു
    നിങ്ങൾ പുരുഷന്മാര പറ്റി ഒന്ന് ശരിക്കും പഠിക്കണം
    പുരുഷന്റ ശരീര ശാസ്ത്രം

    ഒരു പുരുഷൻ കൊഞ്ചി സംസാരിച്ചാൽ സ്ത്രീകൾ ന്താണ് തോന്നുക ഒന്നും ഉണ്ടാവില്ല വെറുപ്പുളവാക്കും

    സ്ത്രീകൾ പൊതുവ അന്യ പുരഷമാരുമായി ഒറ്റപ്പെടൽ ആഗ്രഹിക്കുന്നില്ല

    എന്നാൽ ഇത്തരം അവസ്ഥകൾ പുരുഷനിൽ പല മാറ്റങ്ങൾ ഉണ്ടാക്കും അത് ന്താണ് എന്ന് സ്ത്രീകൾ പടിക്കണമ് ഞാൻ പറയുന്നില്ല പുരുഷ ലയിന്ഗിക ശാസ്ത്ര ഗ്രന്ഥ് ങ്ങൾ
    വായിച്ചു നോക്കുക

    ഭാര്യമാർ ശ്രദ്ധിച്ചിട്ടുണ്ടോ ഭർത്താവ് നിങ്ങളുമായി പകൽ മുഴുവൻ പിണങ്ങി രാത്രിയിൽ നിങ്ങളോട് സെക്സ് നു വേണ്ടി ആഗ്രഹിക്കുമ്പോൾ നിറം മാറുന്നത് പലതും പറയും സ്‌നേഹം കൊണ്ട് പൊതിയും കാര്യം കഴിഞ്ഞാലോ അവർ തിരിഞ്ഞു കിടന്നു, ചൂടടുക്കുന്നു വിട്ടു നിൽക്കു ഇല്ലങ്കിൽ ഉറക്ക് വന്നു ഇങ്ങനെ പലതും പറയും അപ്പോൾ ഉള്ള അവന്റ കാര്യം അവസാനിച്ചു ഇതിനു പുരുഷന്മാരെ പറഞ്ഞിട്ട് കാര്യം ഇല്ല അവരുടെ ലൈങ്ങികത അങ്ങനെ ആണ്

    കാമുകിമാർ ഒന്ന് കാമുകന്മാർ ഒബ്സെർവേ ചെയ്യണം
    നിങ്ങൾ അവരിൽ നിന്നും ന്താണ് പ്രതിക്ഷിക്കുന്നത് ലവ്, പ്രൊട്ടക്ഷൻ, etc
    പക്ഷെ പുരുഷന്മാരിൽ അധികവും ലവ് നോട് ചേർത്ത് സെക്സ് കാണുന്നു
    അത് പുരുഷന്റ നേച്ചർ ആണ് ഇതു ഓരോ കാമുകിമാർ അവരുടെ അനുഭവങ്ങളിൽ നിന്നും പഠിക്കാൻ ശ്രമിക്കുക സ്വയം ഒരു ആത്മപരിശാധന നടത്തുക
    പുരുഷൻ സ്ത്രീകൾ പ്രാപിക്കാൻ പലതും പറയും പല ഓഫറും പറയും അത് സ്ത്രീകൾ ശ്രദ്ധിക്കുക കാരണം പുരുഷന്മാർ സ്ത്രീകളിൽ സെക്സ് തന്നയാണ് കൂടുതലും ആഗ്രഹിക്കുന്നതു
    പുരുഷന്മാർ എത്ര നിഷേധിച്ചാലും ശരി

    ഇനി mastrubation പുരുഷൻ എങ്ങനാ ചെയ്യൽ അവർക്കു ലയിന്ഗികത തോന്നിയ സ്ത്രീക്കള മനസു കൊണ്ട് പ്രാപിക്കും അവരുടെ റൂമുകളിൽ, ബാത്‌റൂമിൽ, രഹസ്യ സാഹചര്യങ്ങളിൽ
    പുരുഷൻ അവളെ മനസിൽ ഇട്ടു വ്യഭിചരിക്കും അത് ഉണ്ടാകുന്ന അവസ്ഥകൾ എങ്ങനെയാണ്
    ഏതെങ്കിലും സ്ത്രീകളുടെ ഫോട്ടോ, നോട്ടം, സംസാരം, etc തുടങ്ങിയ ആവാം
    അതിനു പുരുഷന് സ്ത്രീയുടെ മുഖം മാത്രം കണ്ടാൽ മതി മനസു കൊണ്ട് അവൻ അവളെ നഗ്‌നരാക്കി പ്രാപിക്കും മുഖം കണ്ടില്ല അവളുടെ നഗ്നത മാത്രം കണ്ടു അത് കൊണ്ട് അവനു അവളെ മനസു കൊണ്ട് പ്രാപിക്കാൻ ഒരിക്കലും കഴിയില്ല കാരണം മുഖം കണ്ടാലോ ആ പെണ്ണിനെ നമുക്ക് സങ്കലിപിക്കാൻ കഴിയു

    ഇതെല്ലാം പുരുഷൻ നിഷേധിക്കും കാരണം നിങ്ങള പുരുഷന്മാർക്ക് വേണം

    ഈ കാര്യങ്ങൾ നിങ്ങൾ കെയർ ചെയ്യുക
    പുരുഷനെ മനസിലാക്കാൻ ശ്രമിക്കുക
    നിങ്ങളുടെ വസ്ത്രം തിരുമാനിക്കുന്നത് പുരുഷൻ അല്ല നിങ്ങൾ സ്ത്രീകൾ ആണ്
    നിങ്ങള ലയിന്ഗിക ചൂഷണത്തിനു വേണ്ടി ഉപയോഗിക്കുന്ന പുരുഷന്മാരിൽ നിന്നും നിങ്ങൾ രക്ഷപ്പടുക അവർ കപട സദാചാര വാദികൾ ആണ്
    നല്ല പുരുഷന്മാരെ നശിപ്പിക്കാതിരിക്കാൻ നിങ്ങൾ സ്ത്രീകള് ശ്രമിക്കുക

    Faizal 05.05.2019
   • പൊതു സ്ഥാപനങ്ങളും മതസ്ഥാപനങ്ങളും വിത്യാസമുണ്ട്, ജനാധിപത്യ രാക്ഷ്ട്രത്തിൽ എന്ന് മനസ്സിലാക്കുക

    ABDU RAHEEM 06.05.2019
 • Justifiable…!!You said it Akbar Sahib!!

  ziyad mattathil 03.05.2019
 • പർദയല്ല അദ്ദേഹം പ്രശ്നമായി പറഞ്ഞത് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണത്തിൽ മനസ്സിലായത് … പരിശോധിക്കപെടുന്ന രോകിയുടെ മുൻപിൽ മുഖം കാണിക്കാൻ തയ്യാറാകാത്ത അവസ്ഥയെയാണ് എന്നാണ് മനസ്സിലായത്. രോകി ക് തന്നെ പരിശോധിക്കുന്ന ഡോക്ടറുടെ ഐഡന്റിറ്റിയും സെക്സും നേരിൽ ബോദ്യപെടാനുള്ള അവകാശം ഉണ്ട്.

  ABdul sathar 03.05.2019
  • രോഗി ആവശ്യപ്പെട്ടാൽ മതിയല്ലോ??

   Anfal 03.05.2019
 • പ്രസക്തമായ ലേഖനം. ഇസ്ലാമിനെ 2 പറഞ്ഞാൽ ചുളുവിൽ ബുദ്ധി ജീവി ആകാം എന്നവർക്കുള്ള ചുട്ട മറുപടി തന്നെയാണ് അക്ബർ സാഹിബ് എഴുതിയത്.

  Abu Fouzan 03.05.2019
 • എം എം അക്ബർ സാഹിബിന്റെ പാണ്ഡിത്യത്തെയും ധൈഷണികമായ ചിന്തകളെയും വിലമതിക്കുന്നു. ബഹുമാനിക്കുന്നു.
  MES സ്ഥാപന മേധാവികൾ നിഖാബുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തെ ഫാഷിസത്തോട് ഉപമിക്കുന്നതിനോട് വിയോജിക്കുന്നു. വേണ്ടത്ര അവധാനതയോ കൂടിയാലോചനയോ ഇല്ലാതെ പുറപ്പെടുവിച്ച സർക്കുലറിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചർച്ചാ വിഷയമാക്കുകയോ ആവാം. പക്ഷേ അതിനെ ഫാഷിസത്തോട് തുലനം ചെയ്യുന്നത് അപകടകരമായിരിക്കും..

  നിഖാബ് നിർബന്ധമല്ലെന്ന് താങ്കളും വാദിക്കുന്നു. നിർബന്ധമല്ലാത്ത ഒരു കാര്യത്തിൽ നിയന്ത്രണമേർപെടുത്താൻ ഒരു സ്ഥാപനത്തിന് അവകാശമില്ലേ?
  തുണി ഉടുക്കൽ ഇസ് ലാം അനുവദിച്ചതാണ്.അതാണ് ഉത്തമവസ്ത്രമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ കേരളത്തിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുണ്ടുടുക്കുന്നതിന് വിലക്കുണ്ട്.തൊപ്പി പ്രബലമായ സുന്നത്തായി കരുതുന്നവരുണ്ട്. എന്നാൽ പല മുസ്ലിം സ്ഥാപനങ്ങളും യൂണിഫോമിന്റെ ഭാഗമായി ഇതിനെ വിലക്കാറുമുണ്ട്.
  തൊപ്പി നിർബന്ധമാണ് എന്ന് വിശ്വസിക്കുന്നവർക്കും നിഖാബ് നിർബന്ധമാണ് എന്ന് വിശ്വസിക്കുന്നവർക്കും അവർക്ക് തെരെഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങൾ ഉണ്ടല്ലോ. ആണും പെണ്ണും ഇടകലർന്ന് പഠിക്കരുത് എന്ന് നിർബന്ധബുദ്ധിയുള്ളവർ അത്തരം കലാലയങ്ങൾ സ്ഥാപിക്കുന്നതിനും നടത്തുന്നതിനും ഒരു വിലക്കും ഇന്ത്യാ രാജ്യത്തില്ല.
  നിഖാബുമായി ബന്ധപ്പെട്ടത് ഒരു വസ്ത്രധാരണ രീതിയുടെ മാത്രം പ്രശ്നമല്ല. മുഖം എന്നത് ഐഡന്റിറ്റിയാണ്. ആ ഐഡന്റിറ്റി ഒരു വിദ്യാഭ്യാസ സ്ഥാപനം അനിവാര്യതയായി കരുതുന്നത് ഫാസിസമെന്ന് പറയാമോ?
  ഇതേ ഫസൽ ഗഫൂർ നേതൃത്വം നൽകുന്ന എല്ലാ കോളേജ് കാമ്പസുകളിലുംMEട സ്വന്തം ചെലവിൽ ജുമുഅത്ത് പള്ളികൾ സ്ഥാപിച്ചിട്ടുള്ളതും മുഖവും മുൻ കൈയും ഒഴികെയുള്ള ശരീരഭാഗം മറച്ച് ആയിരക്കണക്കിന് പെൺകുട്ടികൾ പഠിക്കുകയും ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കുകയും ചെയ്യുന്നത് മറന്ന് കൊണ്ട് ഫാസിസമാരോപിക്കുന്നത് ശരിയല്ല

  SUHAIL SABIR 03.05.2019
  • സാമൂഹ്യ ജീവിയായ മനുഷ്യന്റെ നിഖില മേഘലകളിലേക്കും വെളിച്ചം വീശുന്ന പ്രയോഗിക നിർദ്ദേശങ്ങളും കൽപനകളും മാത്രമാണ് ഇസ്ലാം കൽപിക്കപ്പെട്ടിട്ടുള്ളത്
   ഒരു തരത്തിലും മനുഷ്യന് അസാധ്യമായത് മതം നിഷ്കർഷിക്കുന്നില്ല ..
   ഇവിടെ സ്ത്രീയുടെ മുഖം മൂടുന്നത് .. എന്റെ മുഖം അന്യർ കാണുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല എന്ന് ഒരു സ്ത്രീ തീരുമാനിച്ചാൽ .. അതവൾക്ക് അനുവദനീയമാണ്..
   പക്ഷെ ?ഇസ്ലാം ഒരു വിധികൽപിക്കുമ്പോൾ
   അത് അപ്രായികമാണ് എന്നു കാണുന്നത് കൊണ്ടാണ്, മുഖവും മുൻകയ്യും ഒഴികെയുള്ളതാണ് സ്ത്രീയുടെ നഗ്നത എന്നു പറയാനുള്ള കാരണം
   ആണിനെയും പെണ്ണിനെയും സ്ഷ്ടിച്ചിട്ടുള്ള പടച്ചവൻ
   ജൈവികമായ വ്യത്യാസവും അതനുസരിച്ചുള്ള നിയമങ്ങളുമാണ് നിർദ്ദേശിച്ചിട്ടുള്ളത്
   പൂർണ്ണമായ മുഖാവരണം സ്ത്രീക്ക് ഒരു ‘ഹു ഖുമായി വന്നിട്ടില്ല എന്നാണ് മനസ്സിലാവുന്നത്

   പക്ഷെ ?Dr, ഫസൽ ഗഫുർ
   അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ഇതു നിരോധിച്ചത് .. കച്ചവടക്കണ്ണു മാത്രമാണ്
   ഇദ്ദേഹത്തിന്റെ ഒരു ശൈലിയും രീതിയും
   യുക്തിചിന്തയിലായുള്ള നിരവധി നിരീക്ഷണങ്ങൾ പണ്ടും ഉണ്ടായിട്ടുണ്ട്
   സ്വസമുദായത്തെ അപമാനിക്കാൻ .. മറ്റുള്ളവർക്കിടയിൽ
   വേറിട്ട ഒരു .. ജെ ൻ സാണ് താൻ എന്നു പറയുകയാണ് ഇതിലൂടെ .. അദ്ദേഹം ചെയ്തത്.. അതു കൊണ്ട്
   ഈ നീക്കങ്ങളെ സമുദായം ചോദ്യം ചെയ്യുക തന്നെ വേണമെന്നാണ് അഭിപ്രായം..

   jaseem 03.05.2019
  • correct..

   Jabi 03.05.2019
 • No comments about Identify of that womens in public..

  Anfal 03.05.2019
 • Very good reply toMES

  Muneer 03.05.2019
 • Well done. Indeed it is very informative.

  N. V. Ismail 03.05.2019
 • അക്ബർ സാഹിബിന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു

  Abbas mohammad palakkad 03.05.2019
  • റഹ്മാന്റെ മകൾ ആയിഷയല്ല, ഖദീജയാണ്.

   Iqbal 04.05.2019
 • Daily News

  Kerala

  India

  World

  Discourse

  Movie Day

  DSport

  Details

  Video

  Travel Diary

  DWheel

  TechD

  Delicious

  NIQABBAN

  സ്ത്രീകള്‍ മുഖം മറക്കണമെന്ന് മതം നിഷ്‌കര്‍ഷിക്കുന്നില്ല: എം.ഇ.എസ് സര്‍ക്കുലറിന് പിന്തുണയുമായി മുജാഹിദ് വിഭാഗവും

  ന്യൂസ് ഡെസ്‌ക്

  Friday, 3rd May 2019, 11:13 am

  18Shares

  കോഴിക്കോട്: മുഖാവരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സര്‍ക്കുലറിന് പിന്തുണയുമായി കേരള നദ് വത്തുള്‍ മുജാഹിദ്. സ്ത്രീകള്‍ മുഖം മറക്കണമെന്ന് മതം നിഷ്‌കര്‍ഷിക്കുന്നില്ലെന്ന് സംഘടനയുടെ പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.
  ഹജ്ജ് കര്‍മ്മം നടത്തുമ്പോള്‍ പോലും സ്ത്രീകള്‍ മുഖം മറക്കരുതെന്നാണ് ഇസ്‌ലാമിക നിയമം. ഇപ്പോഴത്തെ വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

  അബ്ദുൽ ബഷീർ 03.05.2019
 • Masha Allah

  Umarul farook Kaithodu 03.05.2019
 • അതെ, തീർച്ചയായും നിക്വാബ് ധാരണം ഒരു മനുഷ്യാവകാശ പ്രശ്നം തന്നെയായി മാറിക്കൊണ്ടിരിക്കുകയാണ്.’നിക്വാബ്’എന്നത് ഭീകരതയുടെ പ്രത്യക്ഷാടയാളമായി കാണുന്നവരുടെ തീവ്രമായ ഈ വെറുപ്പ് ഇസ്ലാമിക കർമശാസ്ത്ര മതവിധികളോടുകൂടിയുള്ളതാണ്. ലിബറൽ കാഴ്ച്ചപ്പാടുകൾ വെച്ചു പുലർത്തുന്ന ചില മത പണ്ഡിതർ പോലും നിക്വാബിെനെതിരെ
  നിശിത വിമർശനം നടത്താറുണ്ട് എന്നത് ഖേദകരമാണ്. ഓരോ ഇന്ത്യൻ പൗരനും ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളെ സംബന്ധിച്ച് അടിസ്ഥാന ധാരണെയെങ്കിലും ഉള്ള ഒരാളും ഇത്തരം അസംബന്ധങ്ങൾ പറയില്ല.
  ഈ വിഷയത്തിൽ കൃത്യമായ പ്രതികരണം പ്രദാനം ചെയ്ത ലേഖനം ഹൃദയസ്പർശിയായി.

  Wafira Binth Kabeer 03.05.2019
 • It’s true

  Shafi 04.05.2019
 • മുഖം മറക്കുന്നത് ഒരാളുടെ അവകാശമാണെങ്കിൽ മറ്റൊരാളുടെ സുരക്ഷിതത്വത്തിന്റെയ് പ്രശ്നമാണ്. ഒരു സ്ത്രീയായ എന്റെ അടുത്ത് മുഖം മറച്ചു ഒരാൾ വന്നിരുന്നാൽ അതു സ്ത്രീയാണോ പുരുഷനാണോ സുകുമാരക്കുറുപ്പാണോ റിപ്പർ ചന്ദ്രനാണോ എന്നറിയേണ്ടത് എന്റെ അവകാശമാണ്. ഇസ്ലാം വെറും വേഷം കെട്ടലാണ് എന്ന് വരുത്താനുള്ള ആസൂത്രിത ശ്രമം. ബിക്കിനിയും നിക്വാബും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രം. സ്ത്രീയെ വെറും ശരീരമായി കാണൽ.

  Fazila 04.05.2019
 • ആദ്യം ഈ ലേഖനം ടി പി അബ്ദുല്ലക്കോയ മദനിക്ക് അയച്ചുകൊടുക്കുക

  Khys 04.05.2019
 • .ما شاء الله ، تبارك الله
  കൃത്യമായ ദീനീ നിലപാട്.

  Zaibunnisa 04.05.2019
 • നല്ല വീക്ഷണം … യോജിക്കുന്നു … ബഹുമാനിക്കുന്നു …. പക്ഷെ ഇതിനു തികച്ചും വിപരീതമാണല്ലോ ടി പി യുടെ നിലപാട് … അദ്ദേഹം MES നെ അനുകൂലിക്കുകയാണ് ഉണ്ടായത് .. ഒരേ സങ്കടനയില്‍ നിന്നും രണ്ട് അഭിപ്രായം ഭൂഷണമല്ല … പ്രത്യേകിച്ച് മത വിഷയത്തില്‍ .

  Abu Faizan 04.05.2019
 • Nikab dharikkathirikkan swathanthram undenkil nikab dharikkanum swadhendharam venam.
  Yukthiyille……

  Rishad 04.05.2019
 • ആർജ്ജവമുള്ള നിലപാട് .. അഭിനന്ദനങ്ങൾ Akbar sahib👏🏻

  Fazil chungath 04.05.2019
 • നല്ല ഒരു അറിവാണ്
  Niqabinodullaa apakarshada മാറി
  അൽഹംദുലില്ലാഹ്

  Sajna ali 05.05.2019
 • Well said… Akbar Saheb

  Mohammed Saheed 05.05.2019
 • ഇസ്ലാം എന്തെന്നറിയാത്ത മുസ്ലിം നാമധാരികളാണ് ഇസ്ലാമിന്റെ മുഖ്യ ശത്രുക്കൾ. ഒരു കൂട്ടർ നവോത്ഥാന നായകൻമാരുടെ രൂപത്തിലാണെങ്കിൽ മറ്റൊരു കൂട്ടർ ഭീകരരുടെ രൂപത്തിലും ഇസ്ലാമിനെ നശിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഇതിന്റെ വിമർശനമേൽക്കേണ്ടി വരുന്നത് ഇസ്ലാമിനും മുസ്ലിംകൾക്കുമാണെന്നതാണ് ഏറെ വിചിത്രം. നവോത്ഥാന വാദികളുടെ രൂപത്തിലോ, ഭീകരൻമാരുടെ രൂപത്തിലോ വന്ന് ഇസ്ലാമിന്റെ മേലെ സ്ഫോടനം നടത്തുന്നവർക്ക് പിന്നെ പ്രത്യേകിച്ച് പണിയൊന്നുമില്ല. പ്രതിസ്ഥാനത്ത് നിർത്തുന്നതും മറുപടി പറയേണ്ടതും മുസ്ലീംങ്ങൾ മാത്രമാണെന്നതാണ് വസ്തുത.
  ഇസ്ലാമിനെ നശിപ്പിക്കാൻ ഇസ്ലാമിന്റെ ശത്രുക്കൾ കഴിഞ്ഞ ആയിരത്തി നാനൂറ് വർഷങ്ങളായി പല രൂപത്തിലും ഭാവത്തിലും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ ഇസ്ലാം വളർന്നു കൊണ്ടിരിക്കുകയാണ്. അള്ളാഹു പറയുന്നു: “അവര്‍ അവരുടെ വായ്‌കൊണ്ട്‌ അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ്‌ ഉദ്ദേശിക്കുന്നത്‌. അല്ലാഹു അവന്റെ പ്രകാശം പൂര്‍ണമാക്കുകതന്നെ ചെയ്യും; സത്യനിഷേധികള്‍ക്ക്‌ അനിഷ്‌ടകരമായാലും” (വി.ഖു 61:8). “അവരുടെ വായ്‌കൊണ്ട്‌ അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന്‌ അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ, തന്റെ പ്രകാശം പൂര്‍ണമാക്കാതെ സമ്മതിക്കയില്ല; സത്യനിഷേധികള്‍ക്ക്‌ അനിഷ്‌ടകരമായാലും.” (വി.ഖു 9:32)
  ഇസ്ലാമിന്റെ ശത്രുക്കൾ ഇസ്ലാമിനെ തകർക്കാൻ വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ പോലും ആത്യന്തികമായി ഇസ്ലാമിന് ഗുണകരമാവുന്നു എന്നതാണ് യാഥാർത്ഥ്യം. ഇസ്ലാമിന്റെ പേരിൽ ഭീകരപ്രവർത്തനങ്ങൾ നടക്കുമ്പോഴും ആളുകൾ ഇസ്ലാമിനെക്കുറിച്ച് പഠിക്കുകയും സത്യം മനസ്സിലാക്കി ഇസ്ലാം സ്വീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

  IBRAHIM CM 05.05.2019
 • Masha allha, good reply

  Rinshad 05.05.2019
 • സംഷയമുണ്ടെങ്കിൽ മാത്രം പൊക്കാൻ പറഞ്ഞാൽ പേരെ

  ഹാനി 06.05.2019
 • ماشاءالله

  abduljaleel Eriyadan 10.05.2019
 • ماشاءالله

  abduljaleel Eriyadan 10.05.2019

Leave a comment

Your email address will not be published.