നാസ്‌തികരും ഇസ്‌ലാമും: തെളിവുകൾ എന്ത് പറയുന്നു !? -1

//നാസ്‌തികരും ഇസ്‌ലാമും: തെളിവുകൾ എന്ത് പറയുന്നു !? -1
//നാസ്‌തികരും ഇസ്‌ലാമും: തെളിവുകൾ എന്ത് പറയുന്നു !? -1
ശാസ്ത്രം / തത്ത്വശാസ്ത്രം

നാസ്‌തികരും ഇസ്‌ലാമും: തെളിവുകൾ എന്ത് പറയുന്നു !? -1

ദൈവാസ്ഥിത്വം തെളിവുകൾ എന്ത് പറയുന്നു ?

നാസ്‌തികത ദൈവം ഇല്ലെന്ന വാദമല്ല, മറിച്ച് ദൈവത്തിനു തെളിവില്ല എന്ന വാദം മാത്രമാണ് എന്നു പറയുന്നതിലേക്ക് ഡോക്കിൻസ് അടക്കമുള്ള നിരീശ്വര ബുദ്ധിജീവികൾ പരിമിതപ്പെട്ടിട്ടുണ്ട്. പക്ഷേ എന്താണ് EVIDENCE എന്നതിനെ സംബന്ധിച്ച സാമാന്യ ധാരണയില്ലായ്മ പലപ്പോഴും ഡോക്കിൻസ് മുതൽ കേരളാ നാസ്‌തികർ വരെയുള്ളവരുടെ പരിമിതിയായി കാണാം. ദൈവമുണ്ടെന്ന വാദത്തിന് മാത്രമാണ് തെളിവുകളുള്ളത് എന്നും നാസ്‌തികത തെളിവുകൾക്ക് അന്യമാണെന്നും ആദ്യ ഭാഗത്ത് ചർച്ച ചെയ്തതാണ്. ഇവിടെ എന്താണ് തെളിവുകളെന്ന് ഒന്നുകൂടി സൂക്ഷ്മ പരിശോധനക്ക് എടുക്കേണ്ടതുണ്ട്.

evidence is the available body of facts or information indicating whether a belief or proposition is true or valid. ഒരു തിയറിയോ വിശ്വാസമോ ശരിയാണ് എന്നതിലേക്ക് നയിക്കുന്ന വസ്തുതകളും വിവരങ്ങളും ആണ് തെളിവുകൾ(evidences).
Oxford dictionary കൊടുത്തിട്ടുള്ള നിർവചനം പ്രകാരം evidence is objects that make you believe that something is true ഒരു കാര്യം ശരിയാണെന്ന വിശ്വാസത്തിലേക്ക് നിങ്ങളെ നയിക്കുന്ന കാര്യങ്ങളാണ് തെളിവുകൾ. കേംബ്രിഡ്ജ് ഡിക്ഷണരിയിൽ കൂടെ സമാന നിർവ്വചനം കാണാം. “evidence means one or more reasons for believing that something is or is not true”

ഉദാഹരണത്തിന് ഒരു ബാങ്ക് കൊള്ള നടന്നുവെന്ന് കരുതുക. ‘A’ എന്ന ആൾ ആണ് കൊള്ള നടത്തിയത് എന്നൊരു വിഭാഗം വാദിക്കുന്നു. ‘B’ എന്ന ആളാണ് കൊള്ള നടത്തിയതെന്ന് മറ്റൊരു വിഭാഗവും. ഇത് രണ്ടും രണ്ട് propositions അല്ലെങ്കിൽ തിയറികളാണ്. ഇനി സംഭവം നടന്ന സമയത്ത് ‘B’ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നൊരു വിവരം ലഭിക്കുന്നുവെന്ന് കരുതുക. ഇത് ‘B’ യാണ് കൊള്ള നടത്തിയത് എന്ന തിയറിയെ SUPPORT ചെയ്യുന്ന EVIDENCE ആണ്. എന്നാൽ അതുകൊണ്ട് മാത്രം ‘B’ കുറ്റക്കാരനാകുന്നില്ല. പിന്നീട് സംഭവം കണ്ട ദൃക്സാക്ഷി ‘B’ യാണ് പ്രതിയെന്ന് പറയുന്നു, സംഭവ സ്ഥലത്ത് നിന്നും ‘B’ യുടെ വിരലടയാളം ലഭിക്കുന്നു, മോഷ്ടിക്കപ്പെട്ട തുക ‘B’ യുടെ വീട്ടിൽ നിന്നും കണ്ടെടുക്കുന്നു. ഇത്രയും കാര്യങ്ങൾ ഓരോന്നും ‘B’ യാണ് കൊള്ള നടത്തിയത് എന്ന തിയറിയെ അനുകൂലിക്കുന്നവയാണ്. ഇവിടെ ഉപയോഗിക്കുന്ന യുക്തിയെ ഒരു ലോജിക്കൽ നിയമമാക്കി എഴുതിയാൽ ഇങ്ങനെ വായിക്കാം: “ഒരു തിയറി അനുസരിച്ച് expected ആയ കാര്യങ്ങൾ സംഭവിക്കുന്നു എങ്കിൽ അത് ആ തിയറിക്കുള്ള evidence ആണ്.” ഈ നിയമത്തെ principle of evidence എന്ന് വിളിക്കാം. മുകളിൽ പറഞ്ഞ കേസിൽ ‘B’ ആണ് കൊള്ള നടത്തിയത് എങ്കിൽ കാണേണ്ട വസ്തുതകൾ ആണ് വിരലടയാളവും, ദൃക്‌സാക്ഷിയും, ആ കാശുമെല്ലാം. അപ്പോൾ ‘B’ ആണ് കൊള്ള നടത്തിയതെന്ന ആ തിയറി അനുസരിച്ച് പ്രതീക്ഷിക്കേണ്ട വിവരങ്ങൾ തന്നെ ലഭിക്കുന്നു എന്നതിൻ്റെ അർത്ഥം ‘B’ തന്നെ പ്രതിയെന്നാണ്.

ഇനിയെന്താണ് proof എന്നതുകൂടി നോക്കാം. സാധാരണ സംസാരത്തിൽ proof എന്നും evidence എന്നും ഒരേ അർത്ഥത്തിൽ നാം മാറ്റി ഉപയോഗിക്കാറ് ഉണ്ടെങ്കിലും രണ്ടും ഒന്നല്ല. പ്രൂഫ് എന്നത് evidence കളുടെ കളക്ഷൻ ആണെന്ന് പറയാം. (proof means the cogency of evidence that compels acceptance by the mind of a truth or a fact) ഒരു കാര്യം സത്യമാണെന്ന് മനുഷ്യ മനസ്സിനെ വിശ്വസിക്കാൻ പ്രാപ്തമാക്കുന്ന evidence കളുടെ കൂട്ടമാണ് പ്രൂഫ്.
അതുപോലെ തന്നെ evidence “ഒരു കാര്യം സത്യമാകാം” എന്നാണ് പറയുന്നതെങ്കിൽ ഒരു കാര്യം സത്യമാണ് എന്ന് ഉറപ്പിക്കുന്നത് ആണ് പ്രൂഫ്. ഇതിൽ നിന്നും മറ്റൊരു ലോജിക്കൽ principle കൂടി derive ചെയ്തെടുക്കാം. “ഒരു തിയറി അനുസരിച്ച് expected ആയ കാര്യങ്ങളുടെ ശൃംഖലയാണ് പ്രൂഫ്. evidence കളുടെ എണ്ണത്തിനും, നിലവാരത്തിനും അനുസരിച്ച് പ്രൂഫ് ശക്തിപ്പെടുന്നു. ഇതിനെ principle of proof എന്ന് വിളിക്കാം.

ഒരു ഉദാഹരണത്തിൽ നിന്നും മറ്റൊരു ലോജിക്കൽ principle കൂടി നിർമ്മിക്കാം. മൂന്ന് വ്യത്യസ്ത കൊലപാതകങ്ങൾ നടന്നുവെന്ന് കരുതുക. മൂന്നും ഒരേ സ്വഭാവത്തിൽ ഒരേ ആയുധം ഉപയോഗിച്ച്. അന്വേഷണത്തിൽ മൂന്നും നടത്തിയത് ഒരാൾ ആണെന്ന് മനസ്സിലാക്കുന്നു. കൊലപാതകം നടന്ന സ്ഥലത്ത് നിന്നും X എന്ന വ്യക്തിയുടെ വിരലടയാളം, ബൂട്ടിൻ്റെ അടയാളം, വാഹനത്തിൻ്റെ സിസിടിവി ദൃശ്യം എന്നിവ ലഭിക്കുന്നു. കൊല ചെയ്യാൻ ഉപയോഗിച്ച കത്തിക്ക് സമാനമായത് ഈ വ്യക്തിയുടെ കയ്യിൽ നിന്നും കണ്ടെടുക്കുന്നു. കൊലപാതക സമയത്ത് ഈ വ്യക്തി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു എന്നും, കൊല ചെയ്യപ്പെട്ട വ്യക്തികളുമായി മുൻ വൈരാഗ്യം ഉണ്ടായിരുന്നു എന്നും അറിയുന്നു. X ന് സമാനമായ താടിയുള്ള വ്യക്തിയാണ് കൊലപാതകി എന്ന് ദൃക്സാക്ഷി പറയുന്നു. മഞ്ഞ ടീ ഷർട്ടും, പച്ച പേൻ്റ്‌സും ഇട്ട വ്യക്തിയാണ് കൊല ചെയ്തത് എന്നറിയുന്നു, X ൽ നിന്നും അങ്ങനെ ഒരു ജോഡി ഡ്രസും ലഭിക്കുന്നു.

ഇത്രമതി X തന്നെയാണ് കൊലപാതകി എന്ന് മനസ്സിലാക്കാൻ. എന്നാൽ ഇതിലെ ഓരോ evidence കളെയും X ന് നിഷേധിക്കാം. സംഭവ സ്ഥലത്തെ വിരലടയാളം മുൻപ് അവിടെ പോയതുകൊണ്ട് കാണപ്പെടുന്നത് ആണെന്ന് പറയാം, മുൻ വൈരാഗ്യം ഉണ്ട് എന്നതുകൊണ്ട് കൊന്നത് താൻ തന്നെയെന്ന് ഉറപ്പിക്കാൻ ആകില്ലല്ലോ എന്ന് വാദിക്കാം, സംഭവ സ്ഥലങ്ങളിൽ ആ സമയത്ത് തന്നെ പോയത് യാദൃശ്ചികമായി മാത്രം സംഭവിച്ചത് ആണെന്ന് പറയാം, കൊലപാതകിയുടെയും തൻ്റെയും വാഹനങ്ങളും ബൂട്ടും ഒരുപോലെ ഇരുന്നത് കൊണ്ട് തന്നെ കൊലപാതകി ആയി സംശയിക്കുകയാണ് എന്ന് വാദിക്കാം. ഒരേ മോഡലിൽ ഒരുപാട് കത്തികൾ ഉണ്ട്. അതിൽ ഒന്ന് താൻ വാങ്ങിയതും അതുപോലെ ഒന്നുകൊണ്ട് കൊലപാതകം നടന്നതും വെറും യാദൃശ്ചികത മാത്രമാണ് എന്നും പറയാം. തന്നെ പോലെ തന്നെ താടിയുള്ള ഒരുപാട് പേര് ഈ നാട്ടിൽ വേറെയുമുണ്ട് ദൃക്സാക്ഷിക്ക് ആള് തെറ്റിയതാണ് എന്ന് പറയാം. ഒരുപോലെയുള്ള വസ്ത്രം കണ്ട് കിട്ടിയതുകൊണ്ട് താനാണ് കൊലപാതകി എന്ന് വാദിക്കുന്നതിൽ എന്താണ് അർത്ഥം എന്ന് ചോദിക്കാം. എന്നാൽ പ്രശ്നം ഇത്രയേറെ യാദൃശ്ചികതകൾ ഒരിക്കലും ഒരേ ഓർഡറിൽ സംഭവിക്കില്ല. ഇവിടെ X പ്രതിയായാൽ കാണേണ്ട വിവരങ്ങളുടെ ശൃംഖലയാണ് മുകളിലെ ഓർഡർ. ഒരു ഓർഡറിൽ ഒരു പരിധിയിലധികം കാര്യങ്ങൾ യാദൃശ്ചികമായി സംഭവിക്കില്ല. പതിനായിരം വട്ടം ഒരു കോയിൻ ടോസ് ചെയ്തപ്പോൾ പതിനായിരം തവണയും HEAD തന്നെ കിട്ടി എന്നു പറഞ്ഞാൽ അത് യാദൃശ്ചികമല്ല എന്നും HEAD തന്നെ കിട്ടാൻ രൂപത്തിൽ ഒരു റീസൺ അവിടെ പ്രവർത്തിച്ചിട്ടുണ്ട് എന്നും നാം തീർപാക്കും. എന്നതുപോലെ X കൊലപാതകി ആണെങ്കിൽ പ്രതീക്ഷിക്കാവുന്ന ഡാറ്റകൾ തന്നെ ഒന്നിലധികം ലഭിക്കുന്നു എങ്കിൽ അതിനർത്ഥം X തന്നെയാണ് കൊലപാതകി എന്നാണ്. യാദൃശ്ചികമായി ഒരേ ഓർഡറിൽ കാര്യങ്ങൾ സംഭവിക്കുന്നില്ല എന്ന ഈ തിയറിയെ principle of order എന്നു വിളിക്കാം. നമ്മുടെ ശാസ്ത്ര അന്വേഷണങ്ങളും, കുറ്റാന്വേഷണ രീതിയും, നീതി ന്യായ വ്യവസ്ഥയുമെല്ലാം ഈ ലോജിക്കുകളെ അംഗീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇനി ഈ ലോജിക്കൽ principles അടിസ്ഥാനമാക്കി ദൈവ അസ്തിത്വവും, ഇസ്‌ലാമും prove ചെയ്യാവുന്നതാണ്. ഇവിടെ THEISM/ഇസ്‌ലാം തുടങ്ങിയ ലോക വീക്ഷണങ്ങൾക്കനുസരിച്ച് Expected ആയ കാര്യങ്ങളാണ് evidences. evidence ഒന്നിനെ e1, എന്നും evidence രണ്ടിനെ e2 എന്നുമിങ്ങനെയാണ് നാം ഇനിയുള്ള ചർച്ചകളിൽ അടയാളപ്പെടുത്തുന്നത്. അപ്പോൾ e1×e2×e3×e4×e5……..എന്നിങ്ങനെ ഈ തെളിവുകളെ വിലയിരുത്തിയാൽ അവയെ മൊത്തം conjunction of evidences എന്നും ചുരുക്കി C.E എന്നും വിളിക്കാം. EVIDENCE കളുടെ കളക്ഷൻ ഒരു ഗണിത സത്യത്തിൻ്റെ അത്രയും ആധികാരികതയും, വിശ്വാസ യോഗ്യതയുമുള്ള ഒരവസ്ഥയിൽ എത്തുന്നു എന്നതാണ് ഇവിടെ ഞാൻ ഉദ്ദേശിക്കുന്ന പ്രധാന വാദം. ഒരേ ക്രമത്തിൽ കാര്യങ്ങൾ സംഭവിക്കാൻ എപ്പോഴും കുറഞ്ഞ സാധ്യതയാണ് ഉള്ളത്. പത്തു കടലാസുതുണ്ടുകളില്‍ ഓരോന്നിലും ഒന്നു മുതല്‍ പത്തുവരെയുള്ള അക്കങ്ങളെഴുതി അവ കാണാത്ത രൂപത്തില്‍ ഒരു ഭരണിയിലിട്ടശേഷം ഒന്നു മുതല്‍ പത്തുവരെയുള്ള ക്രമത്തില്‍ അവ എടുക്കുവാനുള്ള സാധ്യത എത്രത്തോളമാണെന്ന് പരിശോധിച്ചാല്‍ ഈ സിദ്ധാന്തം എളുപ്പം മനസ്സിലാകും. ആദ്യം ഒന്ന് കിട്ടാനുള്ള സാധ്യത പത്തിലൊന്നാണ്. ഒന്നും രണ്ടും ക്രമത്തില്‍ കിട്ടാനുള്ള സാധ്യത നൂറിലൊന്നും, ഒന്നും രണ്ടും മൂന്നും ക്രമത്തിലാവാനുള്ള സാധ്യത ആയിരത്തിലൊന്നുമാണ്. ഇങ്ങനെ നോക്കിയാല്‍ ഒന്നു മുതല്‍ പത്തു വരെയുള്ള സംഖ്യകള്‍ ക്രമത്തില്‍ കിട്ടാനുള്ള സാധ്യത ആയിരം കോടിയില്‍ ഒന്നുമാണെന്നു കാണാനാവും. ഒരാള്‍ ഒന്നുമുതല്‍ പത്തുവരെയുള്ള സംഖ്യകള്‍ കൃത്യമായി എടുക്കുകയും തികച്ചും യാദൃഛികമായാണ് തനിക്ക് അത് ലഭിച്ചതെന്നു വാദിക്കുകയും ചെയ്താല്‍ സാമാന്യബോധമുള്ളവരൊന്നും അത് അംഗീകരിക്കുകയില്ല. യാദൃശ്ചികമായി അങ്ങനെ സംഭവിക്കാനുള്ള സാധ്യത തീരെയില്ലയെന്നാണ് അതിന്റെ സംഭവ്യത ആയിരം കോടിയില്‍ ഒന്നു മാത്രമാണെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം. ഒരു കാര്യത്തെ ശരിവെക്കുന്ന ഡാറ്റകൾ യാദൃശ്ചികമായി ഒരു പരിധിയിലധികം സംഭവിക്കില്ല എന്നുകൂടിയാണ് ഇത് തെളിയിക്കുന്നത്. അഥവാ e1×e2×e3×e4×e5×e6… എന്നിങ്ങനെ ഒരേ ക്രമത്തിൽ തെളിവുകൾ സംഭവിക്കുന്നു എങ്കിൽ അതിനർത്ഥം ആ തെളിവുകൾ ചൂണ്ടുന്ന കാര്യങ്ങൾ പൂർണ്ണമായും ശരിയാണ് എന്നാകുന്നു. വാസ്തവത്തിൽ ചുറ്റുമുള്ള പ്രപഞ്ചത്തിൽ കാണുന്ന തെളിവുകളുടെ കൂട്ടത്തിലേക്ക്(conjunction of evidences) നോക്കൂ എന്നത് ഖുർആൻ തന്നെ ആവശ്യപ്പെടുന്ന യുക്തി ചിന്താരീതിയാണ്.

“ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത്‌ നിന്ന്‌ അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട്‌ നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക്‌ അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച്‌ നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച.” (ക്വുർആൻ 2: 164).

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.