നാസ്തികർ സ്ത്രീകളെ ആദരിക്കാൻ പഠിക്കണം; ഇസ്‌ലാമിൽ നിന്ന്…

//നാസ്തികർ സ്ത്രീകളെ ആദരിക്കാൻ പഠിക്കണം; ഇസ്‌ലാമിൽ നിന്ന്…
//നാസ്തികർ സ്ത്രീകളെ ആദരിക്കാൻ പഠിക്കണം; ഇസ്‌ലാമിൽ നിന്ന്…
ആനുകാലികം

നാസ്തികർ സ്ത്രീകളെ ആദരിക്കാൻ പഠിക്കണം; ഇസ്‌ലാമിൽ നിന്ന്…

Print Now
1868-ഇൽ Antoinette Brown Blackwell എന്ന സ്ത്രീ തന്റെ ആദ്യത്തെ പുസ്തകമായ “Studies in General Science” പ്രസിദ്ധീകരിക്കുകയും, അതിന്റെ ഒരു പതിപ്പ് അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ അപ്പുറത്തുള്ള ചാൾസ് ഡാർവിന് അയക്കുകയും ചെയ്തു. ഇത് നടന്നത്, ലോകമെമ്പാടും വലിയ ചർച്ചാവിഷയമായ ചാൾസ് ഡാർവിന്റെ ‘ഒറിജിൻ ഓഫ് സ്പീഷീസ്’ എന്ന പുസ്തകം ഇറങ്ങി പത്തോളം വർഷങ്ങൾക്ക് ഇപ്പുറമാണ്. അന്ന് അതിനു മറുപടിയായി ചാൾസ് ഡാർവിൻ ഒരു കത്തെഴുതുകയുണ്ടായി. കത്തിന്റെ തുടക്കം ‘ഡിയർ സർ’ എന്ന് പറഞ്ഞുകൊണ്ടാണ് എഴുതിയത്. ചിന്തിക്കാനും, ശാസ്ത്രീയ പഠനങ്ങൾ നടത്തുവാനും പുരുഷന്റെ തലച്ചോറിനാണ് കൂടുതൽ കഴിവ് എന്ന ഡാർവിന്റെ തികച്ചും സ്ത്രീവിരുദ്ധമായ മുൻധാരണകളിൽ നിന്നാണ് ഇത്തരത്തിൽ ഒരു തെറ്റ് അദ്ദേഹത്തിന് സംഭവിച്ചത്. പിന്നീട് Antoinette Brown Blackwell തന്നെ തന്റെ ‘The Sexes Throughout Nature’ എന്ന കൃതിയിൽ ഇത് പരാമർശിക്കുകയും, ചാൾസ് ഡാർവിൻറെയും, ‘Survival of the Fittest’ എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഹെർബെർട് സ്‌പെൻസറിന്റെയും നിഗമനങ്ങളെ വിമർശിക്കുന്നുമുണ്ട്.

ഇന്നും ചില നവപരിണാമവാദികൾ ഇതേ വാദങ്ങൾ ഉന്നയിക്കാറുണ്ട്. ഡാർവിന്റെ Natural Selection-ഇൽ നിന്നും ഉരുത്തിരിഞ്ഞ, ഹെർബെർട് സ്‌പെൻസറിന്റെ Survival of the Fittest-ഇന്റെ അടിസ്ഥാനത്തിൽ, ഒരു ഫിലോസോഫിക്കൽ ഡാർവിനിസത്തിൽ(Philosophical Darwinism) ബലാത്സംഗവും, ഗാർഹികപീഡനങ്ങളും, സ്ത്രീകളുടെമേലുള്ള അതിക്രമങ്ങൾ പോലും തെറ്റല്ല എന്ന് മാത്രമല്ല, ഒരുപാട് പ്രോത്സാഹിപ്പിക്കപ്പെടുന്നതുമാണ്!

ഡാർവിന്റെ ‘The Descent of Man’ എന്ന പുസ്തകം വായിച്ചാൽ, എത്രത്തോളം സ്ത്രീവിരുദ്ധമാണ് നാസ്തികരുടെ പ്രത്യയശാസ്ത്രപരമായ അടിത്തറയെന്ന്(Ideological Backbone) മനസ്സിലാകും.

കല, സാഹിത്യം, കവിത എന്നുതുടങ്ങുന്ന ഏതൊരു ശാഖയെടുത്താലും സ്ത്രീകളും പുരുഷന്മാരുമായി ഒരു താരതമ്യം പോലും സാധ്യമല്ലാത്ത രീതിയിൽ പുരുഷന്മാർ ഉന്നതരും സ്ത്രീകൾ അധമരും ആണെന്നാണ് ഡാർവിൻ പറഞ്ഞുവെക്കുന്നത്.
“If two lists were made of the most eminent men and women in poetry, painting, sculpture, music (inclusive both of composition and performance), history, science, and philosophy, with half-a-dozen names under each subject, the two lists would not bear comparison.”
[Charles Darwin’s ‘The Descent of Man, and Selection in Relation to Sex’ (1871), page no: 361]

ഹെർബെർട് സ്‌പെൻസർ ആണെങ്കിലോ.. മനുഷ്യരാശി തഴച്ചുവളരാൻ സ്ത്രീകൾ അവരുടെ ജീവിതം തന്നെ പ്രത്യുൽപ്പാദനത്തിനായി മാത്രം മാറ്റിവെക്കണമെന്നുമാണ് പറഞ്ഞത്!

ഇതെല്ലാം നാസ്തികാചാര്യന്മാരിൽ നിന്നുമാണ് വരുന്നത് എന്നോർക്കുമ്പോൾ ആശ്ചര്യം തോന്നുന്നുണ്ടെങ്കിൽ അതിന്റെ ആവശ്യമില്ല. Survival of the Fittest… ഏറ്റവും അർഹമായത് അതിജീവിക്കും.. ഇതേ സിദ്ധാന്തം പ്രത്യയശാസ്ത്രരൂപത്തിൽ ആവുമ്പോൾ. ബലാത്സംഗം ചെയ്യുന്നയാൾക്കും, ഗാർഹികപീഡനവും ദമ്പതികൾക്കിടയിലുള്ള ബലാത്സംഗവും എല്ലാം ചെയ്യുന്ന പുരുഷന്മാർക്കും ഇത് ഉദ്ധരിച്ചുകൊണ്ട് തെറ്റുകളെ ന്യായീകരിക്കാം. ഇതുകൊണ്ടൊക്കെയാണ് മുതലാളിത്തവാദികൾക്കും, വലതുപക്ഷ നിരീശ്വരവാദികൾക്കും പരിണാമസിദ്ധാന്തം പ്രിയങ്കരമായി മാറിയത്. മുതലാളിത്തത്തിന് സ്ത്രീകൾ എപ്പോഴും വെറും ഉൽപ്പന്നങ്ങൾ മാത്രമായി കാണപ്പെടണം. അതുകൊണ്ടുതന്നെ സ്ത്രീകളെ അടിച്ചമർത്തി ഒരുതരം Commodification (വില്പനച്ചരക്കാക്കൽ) ഇക്കൂട്ടർക്ക് ഏറെ പ്രിയങ്കരം തന്നെയായിരുന്നു.

ഇതേ മുതലാളിത്തച്ചുവയുള്ള നാസ്തികത, കേരളീയ നിരീശ്വരവാദികൾക്കിടയിലും വന്നിട്ടുണ്ടെന്നതിന്റെ തെളിവാണ് 2013 ഏപ്രിൽ മാസത്തെ യുക്തിയുഗം മാസിക. ‘ബലാത്സംഗത്തിന്റെ ജൈവീക സിദ്ധാന്തം’ എന്ന തലക്കെട്ടിൽ ഏപ്രിൽ 2013-ലെ യുക്തിയുഗം മാസികയിൽ ‘ബലാത്സംഗം ആണെങ്കിലും ഓരോ സ്ത്രീയും പുരുഷന് ഒരു സാധ്യതയാണ്’ എന്നാണു പറഞ്ഞുവെക്കുന്നത്. സ്ത്രീകളെ ഒരു ഉൽപ്പന്നം മാത്രമായി പരിചയപ്പെടുത്തുവാനും, അവരെ പുരുഷനൊരു സാധ്യതയായി അവതരിപ്പിക്കുവാനും നാസ്തികർക്ക് മാത്രമേ കഴിയൂ. കാരണം ഭൗതികവാദത്തിൽ മനുഷ്യൻ വെറും jumbled form of atoms and carbons ആണല്ലോ!

2015 Pew Research പ്രകാരം അമേരിക്കയിലെ നിരീശ്വരവാദികളിൽ ഭൂരിഭാഗവും വെളുത്ത വർഗ്ഗക്കാരായ പുരുഷന്മാരാണ്. (https://www.pewresearch.org/fact-tank/2019/12/06/10-facts-about-atheists/)

നിരീശ്വരവാദ പ്രസ്ഥാനങ്ങൾ Boy’s clubs ആണ്, അത് ജനിതകമായി അങ്ങനെതന്നെ സംഭവിക്കും എന്നാണു ക്രിസ്റ്റഫർ ഹിച്ചൻസ് പറഞ്ഞത്. അമേരിക്കൻ എഴുത്തുകാരിയും കവയിത്രിയുമായ Katha Pollitt ഇതിനെ വിമർശിച്ചുകൊണ്ട് പറയുന്നത് ഏറെ പ്രസക്തമാണ്..
“സ്ത്രീകൾ എന്തിനാണ് സ്ത്രീവിരുദ്ധർ നയിക്കുന്നതും ട്രോളുകൾ നിറഞ്ഞതുമായ ഒരു പ്രസ്ഥാനത്തിൽ ചേരുന്നത്?” ലിബറൽ സ്ത്രീവിരുദ്ധതയുടെ മറ്റ് രൂപങ്ങളെപ്പോലെ, നിരീശ്വരവാദം ഒരുതരം സാമൂഹിക ഡാർവിനിസത്തിൽ(Social Darwinism) ഏർപ്പെടുന്നു. അത് സ്ത്രീകളായതുകൊണ്ട് മാത്രം അവരെ വസ്തുവൽക്കരിക്കുന്നു(Objectification). ഈ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്ത്രീവിരുദ്ധത മതത്തിൽ അധിഷ്ഠിതമല്ല, മറിച്ച് ജീവശാസ്ത്രത്തിലാണ്. മതത്തിന്റെ ചങ്ങലകളിൽ നിന്ന് ആളുകളെ മോചിപ്പിക്കുന്നതിനെക്കുറിച്ചാണെന്ന് അവർ അവകാശപ്പെടുന്നു. എന്നാൽ പ്രസ്ഥാനത്തിലേക്ക് സ്ത്രീവിരുദ്ധത ഇറക്കുമതി ചെയ്യുന്നതിൽ, അവർ മുൻപന്തിയിലാണ്.”

അമേരിക്കൻ ബ്ലോഗറും നിരീശ്വരവാദിയുമായ Rebecca Watson, ജൂൺ 2011-ഇൽ നടന്ന World Atheist Convention-ഇൽ റിച്ചാർഡ് ഡോക്കിൻസിനെ വേദിയിലിരുത്തിക്കൊണ്ട്, അവരും ഡോക്കിൻസും ഉൾപ്പെടുന്ന നിരീശ്വരവാദ പ്രസ്ഥാനത്തിൽ നിന്നും താൻ നേരിട്ട ഒരു അനുഭവം പങ്കുവെക്കുകയുണ്ടായി. റിച്ചാർഡ് ഡോക്കിൻസിന്റെ പ്രസംഗം കേൾക്കുവാൻ വന്ന ഒരാൾ, റെബേക്കയെ പിന്തുടരുകയും, ലിഫ്റ്റിൽ കയറിയതിനു ശേഷം അദ്ദേഹം ചുവിങ് ഗം ചവച്ചുകൊണ്ടു വളരെ അടുത്തുവന്നിട്ട്, “എനിക്കല്പം സംസാരിക്കാനുണ്ട്, എന്റെ ഹോട്ടൽ മുറിയിലേക്ക് വരാമോ” എന്ന് ചോദിക്കുകയും ചെയ്തു. അവർ ഇത്തരത്തിലുള്ള ഒരു അനുഭവം അവതരിപ്പിച്ചപ്പോൾ, ഡോക്കിൻസ് അയാളെ ന്യായീകരിക്കുകമാത്രമല്ല, ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾക്കല്ല നമ്മൾ പ്രാധാന്യം കൊടുക്കേണ്ടതെന്നും, മതവിശ്വാസികളായ സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലുകളെക്കുറിച്ചുമാണ് സംസാരിക്കേണ്ടതെന്നുമാണ് പറഞ്ഞത്. ഇത് കേട്ടതും രോക്ഷാകുലയായ റെബേക്ക, ഇനി ഒരിക്കലും ഡോക്കിൻസിന്റെ ഒരു പുസ്തകവും സമ്മാനമായി ആരെങ്കിലും നൽകിയാൽ പോലും വാങ്ങില്ലായെന്നും, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ ആരെയും പ്രോത്സാഹിപ്പിക്കുകയില്ലയെന്നും പറയുകയുണ്ടായി. ഇതേതുടർന്ന് ഡോക്കിൻസിന്റെ ‘അന്ധഭക്തന്മാർ’ ഇവരെ സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ ചെയ്യുകയും വലിയ രീതിയിൽ ഒരു Cyber Lynching-ഇനും ഇരയാക്കി. ഇതെല്ലാം കാരണം 2014-ഇൽ ‘End Violence Against Women Organization’ എന്ന കൂട്ടായ്‌മ ഡോക്കിൻസിനെ ലോകത്തെ ഏറ്റവും സ്ത്രീവിരുദ്ധരായ ആളുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തിന് അർഹനാക്കി!

ഇത്തരത്തിലുള്ള ഒരു സ്ത്രീവിരുദ്ധ സമീപനം, കേരളീയ യുക്തിവാദികൾക്കിടയിലും ഉണ്ടെന്നതിന്റെ ഉത്തമോദാഹരണമാണ് കേരളത്തിലെ പ്രശസ്തനായ ഒരു യുക്തിവാദി പ്രഭാഷകന്റെ ‘വെളിച്ചപ്പാടിന്റെ ഭാര്യ’ എന്ന പ്രസംഗത്തിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഹൈകോടതിയിൽ ഹർജികൊടുത്ത ഒരു എഴുത്തുകാരി നേരിടേണ്ടിവന്ന കൂട്ടം കൂടിയുള്ള ഓൺലൈൻ ആക്രമണവും, വ്യക്തിഹത്യയും(Character Assassination).

ഞങ്ങൾക്ക് മതഗ്രന്ഥങ്ങൾ അയിത്തമാണെന്നും, ഞങ്ങൾ ഭരണഘടനാവാദികൾ(Constitutionalists) ആണെന്നുമാണ് ഇക്കൂട്ടർ വാദിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 51A ക്ലോസ്‌ h -ഇലെ ‘സയന്റിഫിക് ടെംപെർ’ എപ്പോഴും പറഞ്ഞുകൊണ്ട് നടക്കുന്ന നാസ്തികർ, അതേ അനുച്ഛേദത്തിലെ ക്ലോസ് a ആയ ‘to abide by the Constitution and respect its ideals and institutions, the National Flag and the National Anthem’ വായിച്ചിട്ടില്ലേ? ‘to abide by the Constitution and respect its ideals and institutions…’ എന്നാൽ നിയമം അനുസരിച്ച് ജീവിക്കണം എന്നുതന്നെയാണ്. പരസ്യമായി ഒരാളെ അപകീർത്തിപ്പെടുത്തുന്നതും(Defamation) അസഭ്യം പറയുന്നതും IPC 499, 500 വകുപ്പുകൾ അനുസരിച്ച് ശിക്ഷാർഹമാണെന്ന് ഇവരോട് പറഞ്ഞിട്ടൊന്നും കാര്യമില്ല!

സ്ത്രീകളുടെ അഭിപ്രായങ്ങൾ കേൾക്കണം, അവരോടു നല്ല രീതിയിൽ പെരുമാറണം എന്നതിന് നാസ്തികർ ഇസ്‌ലാമിൽ നിന്നും നോട്ട് ഉണ്ടാക്കി എഴുതിപ്പടിക്കേണ്ടതുണ്ട്. മദീനയിലെ ഒരു പ്രഭാതം, പള്ളിയുടെ വെളിയിൽ ഇസ്‌ലാമിന്റെ രണ്ടാം ഖലീഫയും ഭരണാധികാരിയുമായ ഉമറിനെയും(رضي الله عنه) സഹായിയായ ജാറൂദിനെയും(رضي الله عنه) ഒരു സ്ത്രീ തടഞ്ഞു നിർത്തി. എന്നിട്ട്, ശാസനസ്വരത്തിൽ അവർ ഉമറിനെ(رضي الله عنه) ഉപദേശിക്കാൻ തുടങ്ങി. “ഉക്കാളചന്തയില്‍ ഗുസ്തി പിടിച്ചു നടന്നിരുന്ന കാലത്ത് നീ ഞങ്ങള്‍ക്ക് ഉമൈര്‍ (കൊച്ചു ഉമര്‍) ആയിരുന്നു.. പിന്നീട് നീ ഞങ്ങള്‍ക്ക് ഉമര്‍ ആയി. മക്കയുടെ വക്താവ് ആയി.. ഇപ്പോള്‍ വിശ്വാസികളുടെ എല്ലാം അമീര്‍ (നേതാവ്) ആയിരിക്കുന്നു.. അതിനാല്‍ പ്രജകളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടുക. ഓര്‍ത്തുകൊള്ളുക, അല്ലാഹുവിന്റെ താക്കീതിനെ ഭയപ്പെടുന്നവന്, ദൂരെ കിടക്കുന്ന മനുഷ്യനും അടുത്തബന്ധുവിനെപ്പോലെയാകുന്നു” എന്നിട്ട് അവര്‍ തന്റെ കൂടെ ഉള്ള ഒരു സ്ത്രീയുടെ പരാതികള്‍ ഉമറിനോട് സംസാരിക്കാന്‍ തുടങ്ങി.. അത്കഴിഞ്ഞപ്പോള്‍ തന്റെ തന്നെ മറ്റുചില പരാതികളും രാജ്യത്ത് ചെയ്യേണ്ട മറ്റു കാര്യങ്ങളും അങ്ങനെ അങ്ങനെ ഉമറിനെ നിര്‍ത്താതെ ഉപദേശിക്കാന്‍ തുടങ്ങി.. ഉമര്‍ ആ സ്ത്രീക്ക് മുന്നില്‍ ഒരക്ഷരം പോലും എതിര്‍ത്ത് പറയാതെ വിനയാന്വിതനായി എല്ലാം തലകുലുക്കി കേള്‍ക്കുന്നു.. സമയം കടന്നു പോവുകയാണ്.. കൂടെ ഉള്ള ജാറൂദിന് ക്ഷമ നശിച്ചു തുടങ്ങി.. ഉമറിനെ ഇത്ര അധികാരത്തോടെ ഉപദേശിക്കാന്‍ മാത്രം ആരാണ് ഈ വൃദ്ധ? സഹികെട്ട ജാറൂദ് ആ സ്ത്രീയോട് തട്ടിക്കയറി.. “നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത് എന്നറിയുമോ? നിങ്ങള്‍ അമീറുല്‍ മുഅ്മിനീന്റെ(വിശ്വാസികളുടെ നേതാവ്) സമയം മെനക്കെടുത്തുകയാണല്ലോ? അദ്ദേഹം ഒരു അത്യാവശ്യകാര്യത്തിനുപോവുകയാണ് എന്നറിയില്ലേ?”

അത് വരെ നിശബ്ദനായി നിന്ന ഉമറിന്റെ ശബ്ദമുയർന്നു. “നാവടക്കൂ ജാറൂദ്.. നിനക്ക് ഇതാരാണെന്നറിയില്ല.. ഇത് ഖൗലയാണ്…!! തന്റെ പരാതികള്‍ ഏഴാകാശങ്ങളില്‍ കേള്‍ക്കപ്പെട്ട വനിതയാണവര്‍. അതിനാല്‍ അല്ലാഹുവാണെ സത്യം, ഇന്ന് രാത്രിവരെ അവരെന്നെ തടഞ്ഞുനിര്‍ത്തിയാലും അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ പറഞ്ഞുകഴിയുംവരെ ഞാന്‍ ഇവിടെ നില്‍ക്കും. നമസ്കാര സമയങ്ങളില്‍ മാത്രമേ അവരോട് വിടുതല്‍ ചോദിക്കുകയുള്ളൂ..”

സ്ത്രീകളെ അധമരായ വെറുമൊരു താഴ്ന്ന ജന്തു മാത്രമായി കാണുന്നവരുടെ പിൻഗാമികൾ പഠിക്കേണ്ട ഇസ്‌ലാമിക ചരിത്രം! ആശ്ചര്യമെന്തെന്നാൽ, ഇത്തരത്തിലൊരു സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകരാണ് സ്വയം സ്ത്രീ ശാക്തീകരണത്തിന്റെ ഉപജ്ഞാതാക്കൾ എന്ന് വിളിക്കുന്നത്. എന്നിട്ട് ‘മതത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചുതന്നവരിൽ സ്ത്രീകൾ ആരെങ്കിലുമുണ്ടോ?’എന്ന് മതവിശ്വാസികളോട് ചോദിക്കുന്നത്.

ആയിഷ ബിൻത് അബുബക്കർ(رضی اللہ عنھا), അംറ ബിൻത് അബ്ദുൽ റഹ്മാൻ(رضی اللہ عنھا)
ഫാത്തിമ ബിൻത് അൽ മുൻദിർ(رضی اللہ عنھا) തുടങ്ങിയ മഹാമഹതികളാണ് പുരുഷന്മാർക്ക് പോലും മതം മനസ്സിലാക്കാൻ വലിയ പങ്കുവഹിച്ചതെന്നുമാത്രമല്ല, ആധുനിക ലിബറലിസത്തിന്റെ(Modern Liberalism) ഉപജ്ഞാതാക്കളിൽ സ്ത്രീകളുടെ പേരുകൾ കാണുവാൻ പോലും സാധിക്കുന്നില്ല എന്നതാണ് വസ്തുത. ആധുനിക ലിബറലിസത്തിന്റെ പിതാവെന്നറിയപ്പെടുന്ന John Locke-ഇൽ തുടങ്ങി 19-ആം നൂറ്റാണ്ടിലെ libertarian (സ്വാതന്ത്രവാദി) ആയ John Stuart Mill മുതൽ Thomas Hobbes, Montesquieu, Jean-Jacques Rousseau, Friedrich Nietzsche, James Madison, Jacques Derrida എന്നുവേണ്ട, എന്തിനു.. നവനാസ്ഥികരായ(Neo-Atheists ) Richard Dawkins, Christopher Hitchens, Daniel Dennett, Sam Harris വരെയുള്ളവരെല്ലാം പ്രബലമായും സുശക്തമായും പുരുഷന്മാർ തന്നെയാണ്. അതായത് വെളുത്തവർഗക്കാരായ പുരുഷന്മാരുടെ രുചിക്കനുസരിച്ചു എഴുതിവെച്ചിരിക്കുന്നത് തന്നെയാണ് ആധുനിക ലിബറലിസം. ഫിലോസോഫിക്കൽ ഡാർവിനിസവും, ആധുനിക ലിബറലിസവും ഒന്നിക്കുമ്പോൾ വൈരുധ്യങ്ങളുടെ കലവറയും, സ്ത്രീവിരുദ്ധതയുടെ ചീട്ടുകൊട്ടാരവുമായി മാറും.

നാസ്തികത അന്തർലീനമായി സ്ത്രീവിരുദ്ധം തന്നെയാണ്. ലേശം ‘സ്വാതന്ത്ര്യം’ എടുക്കട്ടേ എന്ന് ചോദിച്ചുകൊണ്ട് മതവിശ്വാസികളായ സ്ത്രീകളുടെ പിന്നാലെ പോകുന്നതിനു മുൻപ്, സ്വമേധയാ തങ്ങളുടെ അടിത്തറ എത്രത്തോളം ബലമുള്ളതാണ് എന്ന് ആത്മപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട് നാസ്തികർ!

3 Comments

  • Masha allah…its good suhail..

    Ibrahim sait 14.03.2020
  • MA SHA ALLAHU നല്ല ലേഖനം വലിച്ചു നീട്ടല്‍ ഇല്ല…പ്രധാന പെട്ട CONTENTS മാത്രം വെച്ച് കൊണ്ടുള്ള സംസാരം

    amees 17.03.2020
  • Freethinker ആണ് ഞാൻ. എന്നാൽ മുസ്ല്ലിം മതവിശ്വാസത്തെക്കുറിച്ച് ഒന്നും പഠിക്കാതെയാണ് Freethinker ആയി ഇത്രയും നാളും ജീവിച്ചതെന്ന് ഇപ്പോൾ തോന്നുന്നു. കൂടുതൽ പഠിക്കാൻ താൽപ്പര്യമുണ്ട്.

    Abhilash M 28.03.2020

Leave a comment

Your email address will not be published.