നവനാസ്‌തികത: അവകാശവാദങ്ങളും യാഥാര്‍ത്ഥ്യവും! -2

//നവനാസ്‌തികത: അവകാശവാദങ്ങളും യാഥാര്‍ത്ഥ്യവും! -2
//നവനാസ്‌തികത: അവകാശവാദങ്ങളും യാഥാര്‍ത്ഥ്യവും! -2
ശാസ്ത്രം / തത്ത്വശാസ്ത്രം

നവനാസ്‌തികത: അവകാശവാദങ്ങളും യാഥാര്‍ത്ഥ്യവും! -2

Print Now
സ്വതന്ത്ര ചിന്ത: ഒരു നാസ്‌തിക അവലോകനം

നാസ്‌തികനെന്ന് സ്വയം പരിചയപ്പെടുത്തുന്നതിന് നവനാസ്‌തിസ്തികര്‍ക്ക് തന്നെ നാണം തോന്നിത്തുടങ്ങിയിരിക്കുന്നുവെന്നാണ് മനസ്സിലാകുന്നത്. പകരം സ്വതന്ത്ര ചിന്തകന്‍ എന്ന് പരിചയപ്പെടുത്തുന്നതിന് പിറകിലൂടെ നിരീശ്വര ചിന്തകളെ ഒളിച്ചു കടത്തലാണ് പുതിയ രീതി. പറയാന്‍ കൊള്ളാവുന്ന എന്തിനെയും അലങ്കാരവും സ്വത്വവുമാക്കി ഉപയോഗിക്കാം എന്നതിനപ്പുറം സ്വന്തം ലോക വീക്ഷണങ്ങളും, ചിന്താരീതികളുമായി അതെത്രത്തോളം പൊരുത്തത്തിലാണെന്ന് മനസ്സിലാക്കാന്‍ പോലും നവനാസ്‌തികര്‍ക്ക് കഴിയാതാവുന്നു. സ്വതന്ത്ര ചിന്തയോടുള്ള നാസ്‌തിക നിലപാടുകള്‍ നിരീശ്വരത്വത്തോട് മാത്രമല്ല മനുഷ്യ ബുദ്ധിയോട് തന്നെ വൈരുദ്ധ്യത്തിലാണെന്ന് കാണാം.

അത്തരം ചര്‍ച്ചകളിലേക്ക് കടക്കും മുമ്പ് സ്വതന്ത്ര ചിന്തയെന്തെന്നതിനെ കൃത്യമായി നിര്‍വ്വചിക്കേണ്ടത് അനിവാര്യമാണ്.

“THE ABILITY TO DECIDE WHAT TO DO INDEPENDENTLY OF ANY OUTSIDE INFLUENCE” (CAMBRIDGE DICTIONARY)
ബാഹ്യപ്രേകരങ്ങള്‍ ഒന്നുമില്ലാതെ സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് എന്നിതിനെ പൊതുവില്‍ വിലയിരുത്തുന്നു.

എന്നാല്‍ നാസ്‌തികര്‍ക്കെന്നല്ല ഒരു മനുഷ്യനും സ്വതന്ത്രമായ ഇച്ഛാശക്തിയില്ലെന്ന തീര്‍പ്പിലേക്കാണ് ഭൗതികവാദം(materialism) കൊണ്ടെത്തിക്കുക. സ്വയം സ്വതന്ത്ര ചിന്തകര്‍ എന്ന് വിളിക്കുമ്പോള്‍ത്തന്നെയും മനുഷ്യനടക്കമുള്ള ഒരു ജീവിക്കും സ്വതന്ത്ര ചിന്ത സാധ്യമല്ലെന്നും നവനാസ്‌തിക ബുദ്ധി ജീവികള്‍ തന്നെ വാദിക്കുകയും ചെയ്യുന്നു.

നവനാസ്‌തികതയുടെ നാല് കുതിരക്കാരിലൊരാളമായി അറിയപ്പെടുന്ന സാം ഹാരിസ് മനുഷ്യന്റെ സ്വതന്ത്ര ഇച്ഛാശക്തി കേന്ദ്ര വിഷയമാക്കി കാര്യമായ കൃതികള്‍ എഴുതിയ വ്യക്തിയാണ്. ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഒരു സുപ്രധാന വാക്യം തന്നെയിങ്ങനെയാണ്.

”you can do what you decide-but you cannot decide what you will decide to do”

”നിങ്ങള്‍ ഇഛിക്കുന്ന പോലെ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ എന്ത് ഇച്ഛിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്കാവില്ല.. – സാം ഹാരിസ്

സര്‍വ്വനും മുന്‍ നിശ്ചിതമാണെന്നും(determinism) അതല്ല മനുഷ്യന് സ്വതന്ത്ര ഇച്ഛാശക്തിയുണ്ടെന്നും(free will) ഉള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തത്ത്വശാസ്ത്ര രംഗത്ത് ഒരുപാട് മുന്നേ തന്നെയുണ്ട്. ഈ വിഷയത്തില്‍ മനുഷ്യനത്ര സ്വതന്ത്രനൊന്നുമല്ലെന്ന് സ്ഥാപിച്ച് സാം ഹാരിസ് എഴുതിയ കൃതിയാണ് ഫ്രീ വിൽ (സ്വതന്ത്ര ഇച്ഛ). മനുഷ്യന് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവില്ലെന്നും, നമ്മുടെ തീരുമാനങ്ങള്‍ സ്വതന്ത്രമാണെന്നുള്ള തോന്നല്‍ ഒരു മിഥ്യാ ബോധം മാത്രമാണെന്നും സ്ഥാപിക്കുകയാണ് ഹാരിസ് തന്റെ കൃതിയിലൂടെ.

അദ്ദേഹത്തിന്റെ ഈ കൃതിയിലെ തന്നെ ഒരു ഉദ്ധരണി നോക്കുക –
”FREE WILL IS AN ILLUSION.OUR WILLS ARE SIMPLY NOT OF OUR OWN MAKING.THOUGHTS AND INTENTIONS EMERGE FROM BACKGROUND CAUSES OF WHICH WE ARE UNAWARE AND OVER WHICH WE HAVE NO CONSCIOUS CONTROL.

WE DO NOT HAVE THE FREEDOM WE THINK WE HAVE. FREE WILL IS ACTUALLY MORE THAN AN ILLUSION IN THAT IT CANNOT BE MADE CONCEPTUALLY COHERENT. EITHER OUR WILLS ARE DETERMINED BY PRIOR CAUSES AND WE ARE NOT RESPONSIBLE FOR THEM OR THEY ARE THE PRODUCT OF CHANCE AND WE ARE NOT RESPONSIBLE FOR THEM. IF A MAN’S CHOICE TO SHOOT THE PRESIDENT IS DETERMINED BY A CERTAIN PATTERN OF NURAL ACTIVITY WHICH IS IN TURN THE PRODUCT OF PRIOR CAUSES PERHAPES AN UNFORTUNATE COINCIDENCE OF BAD GENES,AN UNHAPPY CHILD HOOD, LOST SHEEP AND COSMIC RAY BOMBARDMENT- WHAT CAN IT POSSIBLY MEAN TO SAY THAT HIS

സ്വതന്ത്ര ഇച്ഛയുണ്ടെന്ന തോന്നല്‍ വെറും മിഥ്യാധാരണ മാത്രമാണ്. നമ്മുടെ തീരുമാനങ്ങളോ ഇച്ഛകളോ നമ്മുടെ തന്നെ നിര്‍മ്മിതികള്‍ അല്ല. നമുക്ക് അറിയാത്തതോ നമുക്ക് ബോധപൂര്‍വ്വമായ യാതൊരു നിയന്ത്രണമോ ഇല്ലാത്തതായ കാരണങ്ങളാണ് നമ്മുടെ ചിന്തകളുടെയും തീരുമാനങ്ങളേയും നിര്‍ണയിക്കുന്നത്. വാസ്തവത്തില്‍ നമുക്കുണ്ടെന്ന് നാം ധരിക്കുന്ന സ്വാതന്ത്ര്യം നമുക്കില്ല.

യാദൃശ്ചികമോ നമുക്കതീതമോ ആയ കാരണങ്ങളുടെ ഉത്പന്നമാണ് നമ്മുടെ തീരുമാനങ്ങൾ.
ഒരു മനുഷ്യന്‍ പ്രസിഡന്റിന് നേരെ തോക്ക് ഉപയോഗിക്കാന്‍ തീരുമാനിച്ചെന്ന് കരുതുക. ചില ക്രമത്തിലുള്ള ന്യൂറോണ്‍ പ്രവര്‍ത്തനമോ, മോശപ്പെട്ട ജീനുകളുടെ സ്വാധീനമോ, രസകരമല്ലാത്ത ബാല്യകാല അനുഭവങ്ങളോ, മറ്റ് കോസ്മിക് കിരണങ്ങൾ പോലുമോ അതിനയാളെ സ്വാധീനിക്കുന്നുണ്ടാകും. അപ്പോള്‍ അയാളുടെ തീരുമാനം സ്വതന്ത്രമായി ഉണ്ടായതാണെന്ന് പറയുന്നത് കൊണ്ട് നിങ്ങളെന്താണ് ഉദ്ദശിക്കുന്നത്. 
(sam harris- freewill page 5-6)

മനുഷ്യന്‍ ഒട്ടും സ്വതന്ത്രനല്ലെന്ന് മാത്രമല്ല സ്വതന്ത്ര ചിന്തയെന്നത് ഒരു അസംഭവ്യതയാണെന്ന് കൂടെ ആവര്‍ത്തിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ഈ കൃതി വഴി ഹാരിസ്.

Take a moment to think about the context in which your next decision will occur: You did not pick your parents or the time and place of your birth. You didn’t choose your gender or most of your life experiences. You had no control whatsoever over your genome or the development of your brain. And now your brain is making choices on the basis of preferences and beliefs that have been hammered into it over a lifetime — by your genes, your physical development since the moment you were conceived, and the interactions you have had with other people, events, and ideas. Where is the freedom in this?

ഒരു നിമിഷം നിങ്ങളുടെ അടുത്ത തീരുമാനം ഉണ്ടാകാൻ കാരണമാകുന്ന സാഹചര്യങ്ങളെ സംബന്ധിച്ച് ചിന്തിക്കുക. നിങ്ങളുടെ മാതാ പിതാക്കളെയോ ജന്മ സ്ഥലത്തെയോ സമയത്തെയോ തിരഞ്ഞെടുത്തത് നിങ്ങളല്ല. സ്വന്തം ലിംഗമോ ജീവിത അനുഭവങ്ങളിൽ അധികമോ നിങ്ങളുടെ തിരഞ്ഞെടുപ്പ് കൊണ്ട് സംഭവിക്കുന്നത് അല്ല. മസ്തിഷ്ക വികാസത്തിലോ ജനിതക രൂപീകരണത്തിലോ നിങ്ങൾക്ക്‌ സ്വന്തമായി ഒരു നിയന്ത്രണവും ഇല്ല. എങ്കിൽ നിങ്ങളുടെ മസ്തിഷ്കം ഇപ്പൊൾ ഒരു തീരുമാനം എടുക്കുന്നു എങ്കിൽ നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ അല്ലാത്ത ഇത്തരം അനേകം ബാഹ്യ കാരണങ്ങൾ നിർമിക്കുകയാണ് അതിനെ. ഇതിൽ നിങ്ങൾക്ക്‌ എവിടെ ആണ് സ്വാതന്ത്രം..!?

ഒരേ സമയം സ്വതന്ത്ര ചിന്തകരെന്ന് അവകാശപ്പെടുകയും അതേ സമയം സ്വതന്ത്രചിന്തയെന്ന ഒന്ന് തന്നെ സംഭവ്യമല്ലെന്നും പറയുന്നതിലെ വൈരുദ്ധ്യം തിരിച്ചറിയാതിരിക്കണമെങ്കില്‍ ബൗദ്ധിക അന്ധത ലേശമൊന്നും പോര.

നവ നാസ്‌തികർ അധികവും ഡിറ്റർമിനിസത്തിന്റെ വക്താക്കളാവുന്നതിന് പിറകിലെ കാരണവും ഭൗതികവാദം തന്നെയാണ്. അഥവാ നാസ്‌തിക ലോകവീക്ഷണപ്രകാരം മനുഷ്യനും ഒരു തരത്തിലുള്ള ഭൗതിക മിശ്രിതമാണ്. അതല്ലാതൊരു ആത്മാവോ സ്വതന്ത്ര അസ്തിത്വമോ മനുഷ്യനില്ല. ഭൗതിക നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ബയോളജിക്കൽ റോബോര്‍ട്ട് മാത്രമാണ് മനുഷ്യനെന്ന് വരും അപ്പോള്‍. മനുഷ്യന്റെ ചിന്തകളെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്നതിന്  കാരണമാവുന്ന മസ്തിഷ്‌കവും, ന്യൂറോണ്‍ പ്രവര്‍ത്തനങ്ങളും, ജനിതക ഗുണങ്ങളും ചുറ്റുപാടുകളുമൊക്കെ ഭൗതികതയാണ്.

ഏതൊരു ഭൗതിക പ്രതിഭാസമാണെങ്കിലോ അതിന്റെ മുന്‍ അവസ്ഥയുടെ പരിണിത ഫലവുമാണ്. പ്രപഞ്ചാരംഭത്തിലെ കണികകളുടെ സ്വഭാവത്തിന്റെ പരിണിതഫലം മാത്രമാണപ്പോള്‍ സര്‍വ്വതും എന്നാകുന്നു.

ഓരോ മനുഷ്യന്റെയും ഒരോ നിമിഷങ്ങളും പ്രപഞ്ചാരംഭത്തില്‍ തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്നുവെന്ന ഉത്തരത്തിലാണ് ഇത് ചെന്നെത്തുന്നത്. പ്രമുഖ നവനാസ്‌തികരെല്ലാം ഡിറ്റർമിനിസത്തിന്റെ വക്താക്കളാകുന്നതിന് പിറകിലെ മനശാസ്ത്രമിതാണ്. ഭൗതികതയല്ലാതെ മറ്റൊന്നും ഇല്ലെന്ന് വാദിച്ച് കഴിഞ്ഞാല്‍ എല്ലാം ഭൗതിക നിയമങ്ങളാല്‍ മുൻ നിശ്ചയിക്കപ്പെട്ടിരിക്കുന്നതാണെന്ന് വരും.

ഈ ആശയം ഭൗതിക ശാസ്ത്രജ്ഞൻ ആയ SEAN CARROLL’ അദ്ദേഹത്തിന്റെ ഒരഭിമുഖത്തില്‍ വ്യക്തമാക്കുന്നതിങ്ങനെയാണ്.

”ഉയരമുള്ളൊരു കെട്ടിടത്തില്‍ നിന്നും എടുത്ത് ചാടിയാല്‍ നിങ്ങള്‍ നിലം പതിക്കാന്‍ പോകുന്നുവെന്നാണ് ഭൗതിക ശാസ്ത്ര നിയമങ്ങള്‍ പറയുക. നിങ്ങള്‍ക്കുണ്ടെന്ന് നിങ്ങള്‍ കരുതുന്ന സകല സ്വതന്ത്ര ഇച്ഛയും ഉപയോഗിച്ച് നോക്കാം. പക്ഷേ അതിനൊന്നും സംഭവിക്കാന്‍ പോകുന്നതിനെ മാറ്റാന്‍ കഴിയില്ല. 
എങ്കില്‍ ഇന്ന് രാവിലെ ഏത് ഷര്‍ട്ട് ധരിക്കണം എന്നതിനെ നിശ്ചയിക്കുന്നതില്‍ സ്വതന്ത്ര ഇച്ഛ പ്രവര്‍ത്തിക്കും എന്നെങ്ങനെയാണ് നിങ്ങള്‍ക്ക് പറയാന്‍ ആവുക? എല്ലാം ഭൗതികശാസ്ത്രത്തിന്റെ നിയമങ്ങളാണ് നിശ്ചയിക്കുന്നത്. ആദ്യത്തെ വിഷയത്തില്‍ അത് ലളിതമാണെങ്കില്‍ രണ്ടാമക്കെ കാര്യത്തില്‍ കുറച്ചുകൂടി സങ്കീര്‍ണമാണതെന്ന് മാത്രം.” (SEAN CARROLL, Physcist).

ഭൗതികവാദമനുസരിച്ച് മനുഷ്യന് സ്വതന്ത്ര ചിന്ത സാധ്യമല്ലെന്നത് ഡോക്കിന്‍സും അംഗീകരിക്കുന്നുണ്ട്. ജീവിതത്തില്‍ അംഗീകരിക്കേണ്ടതായി വരുന്നൊരു വൈരുദ്ധ്യമെന്നാണ് അദ്ദേഹം ഈ പ്രശ്‌നത്തെ വിശേഷിപ്പിക്കുന്നത്. മനുഷ്യന് ഇച്ഛാസ്വതന്ത്രം ഇല്ലെന്ന് പറയുന്നതാണ് ഏറ്റവും വൈരുദ്ധ്യാത്മകമായ ലോക വീക്ഷണവും. ഭൗതികവാദത്തിന്റെ തന്നെ സ്വാഭാവിക ഉത്പന്നമെന്നോണം ഈ വൈരുദ്ധ്യമുണ്ടാകും.

അഥവാ മനുഷ്യന് ഭൗതികേതരവും, സ്വതന്ത്രവുമായൊരു സ്വത്വമില്ലെങ്കില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കൊന്നും വ്യക്തികള്‍ ഉത്തരവാദിയാണെന്ന് പറയാന്‍ കഴിയില്ലെന്ന അവസ്ഥയിലേക്കാണ് അതെത്തുക. ശരിയായി പ്രവര്‍ത്തിക്കാത്തതിന് ഒരു യന്ത്രത്തെ കുറ്റപ്പെടുത്താന്‍ കഴിയാത്ത പോലെ ഒരു മനുഷ്യന്‍ ചെയ്യുന്ന ഏതൊരു തെറ്റിനും അയാള്‍ കുറ്റക്കാരനല്ലെന്ന് പറയേണ്ടി വരും.

ഉദാഹരണത്തിന് ബ്രേക്കില്ലെങ്കില്‍ കാര്‍ നിയന്ത്രണമില്ലാതെ എവിടെയെങ്കിലും ചെന്നിടിക്കും. ഈ അവസ്ഥയില്‍ കാറിന് ഒന്നും ചെയ്യാന്‍ കഴിയില്ല. അതിനെ സംവിധാനിച്ചിരിക്കുന്ന ഭൗതിക രീതിയെന്തോ അതനുസരിക്കുക മാത്രമാണത്. അതിന്റെ പേരില്‍ കാറിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. മനുഷ്യനും സമാനമായ വെറുമൊരു ഭൗതിക സംവിധാനം മാത്രമാണെന്നും, അവന് ഇച്ഛാസ്വതന്ത്രമില്ലെന്നും പറഞ്ഞാല്‍ ചെയ്യുന്ന ഒരു പ്രവർത്തിക്കും മനുഷ്യരാരും സ്വയം ഉത്തരവാദികളല്ലാ എന്നാകും അതിനര്‍ത്ഥം. അഥവാ സ്വയം ചെയ്യുന്ന ഒരു തെറ്റിനും ഒരു മനുഷ്യനും കുറ്റക്കാരനല്ലായെന്ന് പറയുമ്പോലെ തന്നെ ഒരു നന്മയ്ക്കും ഒരു വ്യക്തിയും സ്വയം ഉത്തരവാദിയല്ലെന്നാകുന്നു.

ഹിറ്റ്‌ലർ ചെയ്ത തെറ്റുകൾക്കൊന്നും ഹിറ്റ്‌ലർ ഉത്തരവാദി അല്ലെന്നും, ചെയ്ത നന്മകള്‍ക്കൊന്നും, ഗാന്ധിജിയല്ല ഉത്തരവാദിയെന്നും, പറയുന്നതിലെ വൈരുധ്യമൊന്നാലോചിച്ച് നോക്കൂ.

എന്നാല്‍ ഭൗതികശാസ്ത്ര നിയമങ്ങള്‍ക്ക് അടിമപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇത്തരമൊരു ജൈവിക യന്ത്രം മാത്രമാണ് സ്വതന്ത്ര ചിന്തകരുടെ കണ്ണിലെ മനുഷ്യന്‍.

(അവസാനിച്ചു)

No comments yet.

Leave a comment

Your email address will not be published.