മുഹമ്മദ് നബിയെക്കുറിച്ച്(സ) പത്നി ആയിഷ(റ)യോട് ചോദിക്കപ്പെട്ടപ്പോൾ പറഞ്ഞ വാക്കുകളാണിവ. كان خلقه القرآن അദ്ദേഹത്തിന്റെ സ്വഭാവം ഖുർആൻ ആയിരുന്നു എന്ന്.
ഖുർആൻ നബിയേ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്.
وَمَآ أَرْسَلْنَٰكَ إِلَّا رَحْمَةً لِّلْعَٰلَمِينَ (21:107)
ലോകത്തിനു മുഴുവൻ കാരുണ്യമായിട്ടല്ലാതെ നിന്നേ നാം നിയോഗിച്ചിട്ടില്ല.(21: 107)
ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളെ നിയന്ത്രിച്ച എതിർക്കപ്പെടാത്ത ഏറ്റവും നല്ല ആളെ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വാളുകൊണ്ടല്ല മുഹമ്മദ് വിജയം നേടിയതെന്ന് എനിക്ക് ഉറപ്പായി. (മഹാത്മാ ഗാന്ധി)
അദ്ദേഹം ഒരു കവിയല്ല, അതിനാൽ ഖുർആൻ ദൈവീക നിയമമായി കാണണം അല്ലാതെ വിദ്യാഭ്യാസത്തിനൊ വിനോദത്തിനോ വേണ്ടി മനുഷ്യ നിർമിതമായ പുസ്തകമല്ല. (ജോഹാൻ വോൾഫ് ഗാംഗ്)
ധർമത്തെ അന്ധകാരത്തിലേക്ക് തള്ളിയിട്ട് വെറും കൊലയും, പെണ്ണും, കള്ളുമായി ജീവിച്ചുകൊണ്ടിരുന്ന സമൂഹത്തെ ധാർമികതയുടെ പുരോഗമന പാഠം പഠിപ്പിച്ച നേതാവ്. കല്ലിനേയും മുള്ളിനേയും തനിക്ക് ബഹുമാനം തോന്നുന്നവയേയെല്ലാം ആരാധിച്ചുപോന്ന ഒരു സമൂഹത്തെ ഏകനായ ഒരുവനാണ് ഈ ലോകം സൃഷ്ടിച്ച സ്രഷ്ടാവെന്നും അവനെ മാത്രമേ ആരാധിക്കാവൂ എന്നും ശരിതെറ്റുകൾ തീരുമാനിക്കുന്നവൻ അവനാണെന്നും അനുസരണകളും അർപ്പണങ്ങളും അവങ്കെലേക്കാണെന്നും ജീവിതംകൊണ്ട് പഠിപ്പിച്ച അദ്ധ്യാപകൻ. നബിയോടുള്ള ദേഷ്യത്താൽ ഊരിപ്പിടിച്ച വാളുമായി കൊല്ലാൻ പുറപ്പെട്ട ഉമറിനെ പോലും സ്നേഹത്തിൽ പൊതിഞ്ഞുതന്നിലേക്ക് ചേർത്തുനിർത്തി “നബിയേ എന്റെ ശരീരത്തേക്കാൾ എന്നേക്കാൾ വേറെന്തിനേക്കാൾ ഏറെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു എന്ന് മാറ്റി പറയിപ്പിച്ച ചങ്ങാതി”. മുഹമ്മദിനെ കൊന്നിട്ടെ ഊരിപ്പിടിച്ച ഈ വാൾ ഉറയിൽ വെക്കുകയുള്ളു ഈ ഉമറെന്ന് പറഞ്ഞതിൽ നിന്ന് “എന്റെ പ്രവാചകൻ മരണപ്പെട്ടന്ന് ആര് പറയുന്നുവോ അവരുടെ തല എടുക്കുമെന്ന്” മാറ്റി പറയിപ്പിച്ച സ്നേഹിതൻ.
ഇങ്ങനെയൊക്കെ ആയിരുന്നിട്ട്കൂടി എന്റെ റസൂൽ (സ) ഇന്നും നിന്ദിക്കപെടുന്നല്ലോ എന്നോർക്കുമ്പോൾ. ശരിയാണ്; എങ്ങിനെ നിന്ദിക്കപ്പെടാതിരിക്കുമല്ലേ?
ജാതിമത വേർതിരിവുകളും വർഗീയതകളും സമൂഹത്തെയിന്ന് ഇളക്കി മറിക്കുമ്പോൾ ഒരു ജൂതന്റെ മൃതദ്ദേഹം കണ്ട് “അവനും മനുഷ്യനല്ലേ” എന്ന് പറഞ്ഞ് എഴുനേറ്റുനിന്ന നമ്മുടെ നബിയെ കാണുമ്പോൾ അവർ എങ്ങിനെ അസൂയപ്പെടാതിരിക്കുമല്ലേ?. സ്വന്തം ഭാര്യമാരെ പോലും കൈമാറ്റം ചെയ്യപ്പെടുന്ന ഇന്ന് ഒന്നിലധികം ഭാര്യമാരെ വേർതിരിവില്ലാതെ സ്നേഹിച്ച നല്ലൊരു ഇണയെ കാണുമ്പോൾ, ആയിഷ(റ)യുടെയും ഖദീജ(റ)യുടെയും വാക്കുകളിലെ നല്ലൊരു ഭർത്താവിനെ അറിയുമ്പോൾ എങ്ങിനെയാണല്ലേ അസൂയപ്പെടാതിരിക്കുക?. വെറും നിരക്ഷരനായ ഒരു മനുഷ്യനായിരിക്കെ ജനങ്ങളിലേക്ക് കൊണ്ടുവന്ന ഗ്രന്ഥം ഇന്നും മനുഷ്യർ ദൈവീക ഗ്രന്ഥമായി അംഗീകരിക്കുമ്പോഴും, അദ്ദേഹം പറഞ്ഞവയെ അനുസരിക്കുമ്പോഴും, പിൻപറ്റുമ്പോഴും, എങ്ങിനെയാണല്ലേ മറ്റുള്ളവർക്ക് നമ്മോടും റസൂലിനോടും അസൂയതോന്നാതിരിക്കുക?. പരുക്കരായ അറബികളെ ലോകത്തിന് മാതൃകയാക്കി വളർത്തിയ ഒരു നേതാവിനെ കാണുമ്പോൾ എങ്ങിനെയാണല്ലേ അസൂയതോന്നാതിരിക്കുക?. ഓരോ രാജ്യങ്ങളും കീഴടക്കി അവിടെയുള്ളവരെ വെറും അടിമകളാക്കി തടങ്കലിലിടുന്ന ചരിതങ്ങളും വായിച്ചവർക്ക്, മക്കംഫത്ഹിലൂടെ അറേബ്യയെ ഇസ്‌ലാമിക രാജ്യമായി പ്രഖ്യാപിച്ചപ്പോൾ മറ്റു മതസ്ഥർക്കും “ഇന്ന് കാരുണ്യത്തിന്റെ ദിവസമാണെന്ന്” പറഞ്ഞ് മാപ്പ് കൊടുത്ത ഇസ്ലാമിന്റെ നേതാവിനെ കാണുമ്പോൾ എങ്ങിനെയാണല്ലേ അസൂയതോന്നാതിരിക്കുക?.
അസൂയപ്പെട്ട് നബിയേയും നബിജീവിതത്തേയും വളച്ചൊടിച്ച് നിന്ദിക്കുമ്പോഴും, ഇതുപോലെയെല്ലാം നബിചരിത്രം കൂടുതൽ കൂടുതൽ വായിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യുന്നത് കാണുമ്പോൾ എങ്ങിനേയാണല്ലേ സമൂഹത്തിന് നമ്മളോട് അസൂയതോന്നാതിരിക്കുക?..
ജീവിക്കുന്ന ഖുർആൻ ആയ ദൂതൻ ഖുർആനിന് എതിരായി പതിനൊന്നു വിവാഹങ്ങൾ എങ്ങനെ ചെയ്യും എന്നു നിങ്ങൾ ചിന്തിക്കാത്തത് എന്തു കൊണ്ടാണ്? പതിനൊന്നു വിവാഹങ്ങൾ ചെയ്തു എന്നു മാത്രം എഴുതിയിരുന്നെങ്കിൽ വലിയ കുഴപ്പമില്ലായിരുന്നു. ആ പതിനൊന്നു പേരുമായി ഓരേ സമയം രാപ്പകൽ നിരന്തരം ബന്ധപ്പടാറുണ്ട് എന്ന് ബുഖാരി എഴുതിക്കൂട്ടിയ കള്ളക്കഥകൾ ദൂതനെ അപമാനിക്കുന്നതിനായിട്ടാണ് എന്ന് നിങ്ങൾ തിരിച്ചറിയാത്തത് എന്തു കൊണ്ടാണ്? ദൂതനെ അപമാനിക്കുന്നതിനായി ബുഖാരി എഴുതിക്കൂട്ടിയ നാറിയ ഹദീസുകൾ കാരണമല്ലെ അമുസ്ലിങ്ങൾ ദൂതനെ നിന്ദിക്കുന്നത്? അതൊന്നും തള്ളിക്കഴയാതെ ഓരോ നുണക്കഥകൾ പറഞ്ഞു അതിനെ ന്യായീകരിക്കുന്ന നിങ്ങൾക്ക് എന്തു പ്രവാചകൻ സ്നേഹമുള്ള ഉള്ളത്?
പ്രവാചകൻ (സ) ഒരു ദിവസം എല്ലാ ഭാര്യമാരോടൊപ്പവും ലൈംഗിക ബന്ധം സ്ഥാപിച്ചുവെന്നോ ?!
വിമർശനം:
ഒറ്റ ദിവസം തന്നെ എല്ലാ ഭാര്യമാരോടൊപ്പവും ലൈംഗിക ബന്ധം സ്ഥാപിച്ചുവെന്നത് മുഹമ്മദ് നബി ഒരു സ്ത്രീലമ്പടനായിരുന്നു എന്നതിന് തെളിവല്ലെ ?
മറുപടി: ⬇
https://www.snehasamvadam.org/ദുർബല-ഹദീസുകളും-കള്ള-കഥക-21/