
ഇസ്ലാം വിലക്കിയിരുന്നില്ലെങ്കിൽ അമ്മയേയും പെങ്ങളേയും നിങ്ങൾ ഭോഗിക്കുമായിരുന്നോ എന്നാണ് യുക്തിവാദികളുടെ ചോദ്യം.
അതിന്റെ ഏറ്റവും ഋജുവായ ഉത്തരം ഇസ്ലാമിൽ അങ്ങനെയൊരു വിലക്ക് ഇല്ലായിരുന്നെങ്കിൽ മുസ്ലിംകളിൽ മാത്രമല്ല എല്ലാ ജാതി മതങ്ങളിലും സമൂഹങ്ങളിലും, ലോകം മുഴുവനും അത്തരം സ്വഭാവ വൈകൃതങ്ങൾ വ്യാപിക്കുമായിരുന്നു എന്നാണ്.
വിശദമാക്കാം.
മനുഷ്യന്റെ അഭിരുചികളും അതിനനുസരിച്ച ജനിതകമായ മാറ്റങ്ങളും ഒരൊറ്റ ആയുസ്സിൽ തന്നെ സംഭവിക്കുന്നതാണ്. അത് പോലെ പ്രായ വ്യത്യാസത്തിനനുസരിച്ച് ഓരോ മനുഷ്യന്റേയും എല്ലാ തരം അഭിരുചികളും മാറിക്കൊണ്ടിരിക്കും. ഇതിൽ ഒരു ക്രമമോ ക്രമ രാഹിത്യമോ കാണാൻ സാധിക്കും. ഭക്ഷണത്തിൽ മാത്രമല്ല, സംഗീതം, താൽപ്പര്യം, ധാർമ്മികത, ഹോബി, ലൈംഗികത, ലോകക്കാഴ്ച, ബന്ധങ്ങൾ, ബോധം, രാഷ്ട്രീയം എന്നിവയിലെല്ലാം ഈ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് നമുക്കെല്ലാം അറിയാവുന്നതാണ്. അറിയില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട നിരവധി ശാസ്ത്രീയ പഠങ്ങൾ ഗൂഗിൾ ചെയ്താൽ കിട്ടും.
അത് പോലെ തന്നെ സമാന്തരമായി, അതേ സമയം കൃത്രിമമായി, ഇൻഡക്ഷനിലൂടെ, പരിചിതമാക്കുന്നതിലൂടെ നമ്മുടെ അഭിരുചികളെ നമുക്ക് മാറ്റാൻ സാധിക്കും. ഉദാഹരണത്തിന് മാതാപിതാക്കളുടെ ഭക്ഷണ അഭിരുചികളിൽ പലതും കുഞ്ഞുങ്ങൾക്ക് ബാല്യകാലത്ത് ഇഷ്ടമുണ്ടാവില്ല, പ്രത്യേകിച്ചും അവർക്ക് അതുവരെ പരിചിതമില്ലാതിരുന്ന മണവും രുചിയും. പുതിയ ഒരു പഴം വീട്ടിൽ കൊണ്ട് വന്നാൽ 3-18 വയസ്സുവരെയുള്ളവർ അവ ഒന്ന് രുചിച്ച് നോക്കാൻ പോലും തയ്യാറാവില്ല എന്നാൽ കാലക്രമേണ അമ്മയുണ്ടാക്കുന്ന അതേ രുചിയും ചേരുവയും എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ടതായി മാറുന്നത് കാണാം. ഞാൻ നേരത്തെ പറഞ്ഞ ധാർമ്മികതയും രാഷ്ട്രീയവും മതവും സംഗീതവും എല്ലാം ഇങ്ങനെ ക്രമേണ ഇൻഡക്റ്റ് ചെയ്ത് മാറ്റാവുന്നതാണ്. ചിലർ ബ്രെയിൻ വാഷിങ്ങ്, ഗ്രൂമിങ്ങ്, ഇൻഡക്ഷൻ, എജുക്കേഷൻ എന്നൊക്കെ വിളിക്കുന്നത് ഇതിനെയാണ്. തന്റെ രാഷ്ട്രം എന്തോ സംഭവമാണെന്നും അതിന്റെ ഗാനവും പതാകയും പരിശുദ്ധമാണെന്നൊക്കെ ഇതുപോലെ ഇൻഡക്ഷൻ/വിദ്യാഭ്യാസം ആണ്. തൊട്ടുമുമ്പുള്ള തലമുറയിലോ തന്റെ ജീവിതകാലത്തു തന്നെ സംഭവിച്ചതോ ആയ ഇത്തരം മാറ്റങ്ങൾ ജനിതകമായി തന്നെ (epigenetics) മാറുന്നതും ഇപ്പോൾ നമുക്ക് അറിയാം. സ്വവർഗ്ഗ ലൈംഗികതയും ഇത് പോലെ ഗ്രൂം ചെയ്ത് എടുക്കാം. മിക്ക സ്വവർഗ്ഗ ഭോഗികളും ബാല്യത്തിൽ സ്വവർഗ്ഗത്താൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവരോ പ്രലോഭിപ്പിക്കപ്പെട്ടവരോ ആണ്. കോഴികളെ നിരീക്ഷിച്ചാൽ കൂട്ടത്തിലുള്ള കോഴി ആദ്യമായി പുല്ല് തിന്നാൻ തുടങ്ങിയാൽ മറ്റെല്ലാ കോഴികളും പുല്ല് തിന്നാൻ തുടങ്ങുന്നതായി കാണാം, ആരും ശ്രമിച്ചില്ലെങ്കിൽ ആരും തിന്നുകയുമില്ല.
അത് പോലെ തിരിച്ചും. ബാല്യത്തിൽ അറപ്പുള്ള ഒരു ഭൗതിക വസ്തുവിനെ ധാർമ്മിക കാഴ്ചപ്പാടിൽ മാറ്റം സംഭവിച്ചാൽ പോലും ഉൾകൊള്ളാൻ പ്രയാസമായിരിക്കും. ഉദാഹരണം, പന്നിയിറച്ചി. ക്രിസ്ത്യാനികളും ബുദ്ധമതക്കാരും രുചിയോടെ തിന്നുന്ന പന്നിയിറച്ചി മുസ്ലിംകളിലും ജൂതരിലും പെട്ടവർക്ക് തിന്നാൻ പ്രയാസമായിരിക്കും. വിരളമായി ചിലർക്ക് മാത്രമാണ് ആ അറപ്പിനെ അതിജീവിക്കാൻ കഴിയുക.
ലൈംഗികതയും ഇത് പോലെയാണ്. ശീലങ്ങൾ ഇൻഡക്റ്റ് ചെയ്യപ്പെട്ടവയാണ്. ശീലിപ്പിച്ചാൽ ഇതിനോടുള്ള അറപ്പ് മാറ്റാൻ സാധിക്കും.
മറ്റെല്ലാ ധാർമ്മിക മൂല്യങ്ങളും പോലെ ഇസ്ലാമിക ധാർമ്മികതയും അടിച്ചേൽപ്പിക്കപ്പെട്ടവയാണ്. ഒരു രാജ്യത്ത് ഭരണകൂടം അത് അടിച്ചേൽപ്പിക്കുമ്പോൾ ഒരു മതത്തിൽ അത് മതമാണ് അടിച്ചേൽപ്പിക്കുന്നത്. ഇസ്ലാമിന്റെ കാര്യത്തിൽ അത് ദൈവമാണ്. രാജ്യങ്ങളുടെ ധാർമ്മികതയും അടിസ്ഥാനപരമായി മത ധാർമ്മികത സ്ഥാപനവൽക്കരിക്കപ്പെടുന്നതാണ്. അതായത് മതങ്ങൾ (ഇസ്ലാം, ക്രിസ്ത്യാനിറ്റി, ഹിന്ദുമതം, ലിബറലിസം, കമ്മ്യൂണിസം, ജനാധിപത്യം, ബുദ്ധമതം തുടങ്ങി മിക്ക ഇസങ്ങളും അടിസ്ഥാനപരമായി മതങ്ങളാണ്) കൊണ്ട് വന്ന ധാർമ്മികതയല്ലാതെ ഒരു ധാർമ്മികതയും നിലവിലില്ല, ഒരു ധാർമ്മികതയും തെരെഞ്ഞെടുക്കപ്പെടുന്നതല്ല. യുക്തിവാദികൾ പറയുന്നത് പോലെ അവ കൊടുക്കൽ വാങ്ങൽ അതിജീവനം സഹകരണം സഹവർത്തിത്വം എന്നിവയിലൂടെ സ്വയം ഉരുത്തിരിഞ്ഞ് വന്നവയല്ല. കാരണം ഒബ്ജെക്റ്റീവല്ലാത്ത ഒരു ധാർമ്മിക മൂല്യവും ഒരു രാജ്യത്തും നിലനിൽക്കുന്നില്ല. ഒബ്ജക്റ്റീവായ ഒരു ധാർമ്മിക മൂല്യവും അടിച്ചേൽപ്പിക്കപ്പെടാതെ നടപ്പിലാവുകയുമില്ല. ഈ അടിച്ചേൽപ്പിക്കലുകളാണ് പിന്നീട് ശീലങ്ങളാവുന്നതും അവ ധാർമ്മിക/സാംസ്കാരിക മൂല്യങ്ങളാവുന്നതും.
ഇനി നമ്മൾ പരിശോധിക്കുന്നത് നാം ആധുനിക മൂല്യങ്ങൾ, സ്വതന്ത്ര ലൈംഗികത എന്നിവ എത്രമാത്രം ആധുനികമാണെന്നാണ്.
ജാഹിലിയ്യ കാലഘട്ടത്തിലാണ് ഇസ്ലാം അറേബ്യയിൽ അവതരിക്കുന്നത്. അന്നത്തെ ജനങ്ങളുടെ സാമൂഹിക ധാർമ്മിക നിയമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. വ്യഭിചാരിണികൾ-زانية مسافحات അറേബ്യയിൽ വാടകക്ക് കൊടുത്തിരുന്നത് മുഖ്യമായും അടിമ സ്ത്രീകളെയായിരുന്നു. മാസം ഇത്ര ശതമാനം ഉടമസ്ഥന് ലഭിക്കുന്ന വിധത്തിലായിരുന്നു വിപണനം. ഇസ്ലാം അത് വിലക്കി.
2. കോഹാബിറ്റേഷൻ – ലിവ് ഇൻ റിലേഷൻഷിപ്പ്: ഈ ആചാരത്തിന് അവർ خدن എന്നും ആ ബന്ധത്തിലുള്ള ഇണക്ക് അഖ്ദാൻ എന്നുമായിരുന്നു പേരിട്ടിരുന്നത്. ഒരു സ്ത്രീയോ പുരുഷനോ തനിക്ക് ഇഷ്ടപ്പെട്ട ഇണയെ കണ്ടെത്തി വിവാഹമോ മറ്റോ കൂടാതെ ഒന്നിച്ചോ അവരവരുടെ വീട്ടിലോ താമസിക്കുമായിരുന്നു. ഖുർആനിൽ നിസാ സൂറത്തിലെ 25 ആമത്തെ ആയത്തിൽ ഇത് വിലക്കുന്നുണ്ട്. ഇത് താരതമ്യേന വ്യാപകവുമായിരുന്നു. നിയമപരമായി അംഗീകാരവും ഉണ്ടായിരുന്നു.
3. നികാഹ് മക്ത്: ഈ വിവാഹത്തിൽ പിതാവിന്റെ ഭാര്യയെ വേൾക്കുകയോ മകന്റെ ഭാര്യയെ പിതാവ് വേൾക്കുകയാണ് ചെയ്യുക. ഇങ്ങനെ വിവാഹം കഴിക്കുന്ന ആളെ ളൈസൻ ضيزن എന്ന് വിളിക്കും. അതിൽ മകനുണ്ടായാൽ അവൻ മഖീത്ത് എന്ന് അറിയപ്പെടും. ഇസ്ലാം ഇതും വിലക്കി (നിസാ: 22). ഇത്രയും ജാഹിലിയ്യത്തിലേക്ക് ആധുനികത ഇനിയും എത്തിയിട്ടില്ല.
4. മുത്അ: ഈ വിവാഹത്തിൽ കരാർ ഉണ്ടായിരിക്കും. എന്നാൽ കാലാവധി നിശ്ചയിച്ചതായിരിക്കും. ഒരു മാസം, ഒരു വർഷം, ഒരു ആഴ്ച, ഒരു മണിക്കൂർ എന്നിങ്ങനെ എന്ത് കാലാവധിയും നിശ്ചയിക്കാം. കാലാവധി കഴിയുന്നതോടെ രണ്ട് പേരും രണ്ട് വഴിക്ക് പോവും. മക്കളുണ്ടായാൽ അത് സ്ത്രീയുടെ പിരടിയിൽ ആയിരിക്കും. ഇത് ഖൈബർ യുദ്ധ സമയത്ത് ഇസ്ലാം വിലക്കി. ഇതും വളരെ വ്യാപകമായി ജാഹിലിയ്യ കാലത്ത് ഉണ്ടായിരുന്നു. ഇതിനും നിയമ പരിരക്ഷ ഉണ്ടായിരുന്നു. ആധുനികത ഇത്രത്തോളം ജഹാലത്തിൽ ആയിട്ടില്ല.
5. നികാഹുൽ ബദൽ: ഇത് ആധുനിക ലൈംഗിക വ്യവസ്ഥയിൽ വൈഫ് സ്വാപ്പിങ്ങ് എന്ന പേരിൽ അറിയപ്പെടും. എന്റെ ഭാര്യയെ താൻ എടുത്ത് നിന്റെ ഭാര്യയെ എനിക്ക് തരൂ എന്ന് പറഞ്ഞാണ് ഈ ബന്ധം തുടങ്ങുന്നത്. എന്നാൽ ഇങ്ങനെ മാറിക്കിട്ടിയ ആൾക്ക് മറ്റൊരാൾക്ക് കൈമാറാൻ പാടുണ്ടായിരുന്നില്ല. കാലാവധി കഴിഞ്ഞാൽ തിരിച്ച് കൈമാറണം. കാലാവധി രണ്ട് കൂട്ടർക്കും സ്വീകാര്യമായ എന്തും ആവാം. അഹ്സാബ് സൂറത്തിലെ 52 ആം ആയത്ത് കൊണ്ട് ഇതും ഇസ്ലാം വിലക്കി. ഭാഗ്യവശാൽ ആധുനികത ഇത്രയും ഇരുണ്ടിട്ടുണ്ട്.
6. നികാഹ് അൽ ഇസ്തിബ്ദാഅ്: ഈ ബന്ധത്തിൽ ഭാര്യയുടെ മാസമുറ കഴിഞ്ഞാൽ ഭർത്താവ് പറയും. നീ ഇന്ന ആളുടെ കൂടെ ജീവിച്ച് ഗർഭിണിയായാൽ തിരിച്ച് വരിക എന്ന് പറയും. മിക്കവാറും ഇങ്ങനെ അയക്കപ്പെടുന്നത് സ്ഥലത്തെ പ്രമുഖന്റെ അടുത്തേക്കോ, യോദ്ധാവിന്റെ അടുത്തേക്കോ ആയിരിക്കും. പിതൃത്വം ഒറിജിനൽ ഭർത്താവ് ഏറ്റെടുക്കും. ഇതും ഇരുണ്ട കാലഘട്ടത്തിൽ വ്യാപകമായിരുന്നു. ഇതും ഇസ്ലാം വിലക്കി. നമ്മൾ ഇത്രയും പുരോഗമിച്ചിട്ടില്ല.
7. നിഖാഹ് അൽ റഹ്ഥ്: പത്തിൽ കുറഞ്ഞ പുരുഷന്മാരെ ഒരുമിച്ച് ഒരു സ്ത്രീ ക്ഷണിക്കുന്നു. എല്ലാവരും അവളെ തുടർച്ചയായി ബന്ധപ്പെടുന്നു. ശേഷം എല്ലാവരും വീടുകളിലേക്ക് തിരിച്ച് പോവുന്നു. പിതാവ് ആരെന്ന് തീരുമാനിക്കുന്നത് ഈ സ്ത്രീ നറുക്കിട്ടെടുത്ത് കൊണ്ടായിരുന്നു. സ്ത്രീക്ക് പണം കൊടുക്കേണ്ട. ഇതും ഇസ്ലാം വിലക്കി. ഇത് ഗ്യാങ്ങ് ബാങ്ങ് എന്ന പേരിൽ ആധുനികത സ്വീകരിച്ചിട്ടുണ്ട്.
8. സാഹിബാത്ത് അൽ റായാത്ത്: ഈ ബന്ധത്തിൽ ആളുകൾ ഇത്ര എണ്ണം എന്നില്ല. സ്ത്രീ സ്വന്തം വീടിന് മുന്നിൽ ഒരു കൊടി നാട്ടും. ആർക്കും ഏത് സമയത്തും വീട്ടിൽ കയറി ബന്ധപ്പെട്ട് പോരാം. ആരെയും തിരസ്കരിക്കാനോ തെരെഞ്ഞെടുക്കാനോ സ്ത്രീക്ക് അവകാശം ഉണ്ടായിരിക്കില്ല. ഈ ബന്ധത്തിൽ മക്കളുണ്ടായാൽ അവൾക്ക് ഇഷ്ടപ്പെട്ട ഒരാളെ പിതാവായി പ്രഖ്യാപിക്കും. ഇത് ഡെന്മാർക്കിലും മറ്റും ഈ സിസ്റ്റം നിലവിലുണ്ട്. പണം വേണം. അറേബ്യൻ ഇരുണ്ട യുഗം അന്ന് നമ്മളെക്കൾ പുരോഗമിച്ചിരുന്നു എന്ന് മനസ്സിലാക്കാം. ഇതും ഇസ്ലാം വിലക്കി.
ഇതിൽ നിന്നെല്ലാം നമുക്ക് മനസ്സിലാവുന്നത്. നാം ആധുകികത, ലിബറലിസം, വ്യക്തിസ്വാതന്ത്ര്യം എന്നൊക്കെ വിളിക്കുന്നത് വളരെ പഴക്കമുള്ള പഴഞ്ചൻ സംസ്കാരത്തെയാണ് എന്ന് മനസ്സിലാക്കാം. നാം മുന്നോട്ട് കുതിക്കുകയല്ല, അജ്ഞത നിറഞ്ഞ ഇരുണ്ട കാലത്തേക്ക് തിരിച്ച് നടക്കുകയാണെന്ന് പറയാം.
അതായത് ഇസ്ലാം ആണ് സത്യത്തിൽ ആധുനികത! സാമൂഹിക ഛിദ്രതകൾക്ക് വഴിവെക്കുന്ന ഈ ജാതി അനാചാരങ്ങൾ സതിയും സംബന്ധവും നിരോധിച്ചത് പോലെ ഇസ്ലാം നിരോധിക്കുകയായിരുന്നു. ആധുനിക വിവാഹ സങ്കൽപ്പം ഇസ്ലാമിന്റെ സംഭാവനയാണ്. ഈ ഇസ്ലാംമിക മൂല്യത്തെയാണ് യുക്തിവാദികൾ ഇതൊക്കെ അങ്ങനെ ഉരുത്തിരിഞ്ഞ് വന്നതാണ് ഇസ്ലാമിന് യാതൊരു പങ്കുമില്ല എന്നൊക്കെ പറയുന്നത്. (ക്രിസ്ത്യൻ ധാർമ്മികതയുമായി ഇതിന് ബന്ധമില്ല, കാരണം അതിൽ വിവാഹ മോചനം ഇല്ല.)
പറഞ്ഞ് വരുന്നത്, അറപ്പ്, അധാർമ്മികത, വൈചിത്ര്യം, അസാന്മാർഗികത എന്നിവയെല്ലാം അടിച്ചേൽപ്പിക്കുന്നവയും, അവ നാം ശീലിക്കുന്നതും അവ നമ്മുടെ മൂല്യബോധത്തിന്റെ ഭാഗമായവയുമാണ്. വ്യക്തിനിഷ്ഠമായ ധാർമ്മിക കാഴ്ചപ്പാടിൽ മുകളിൽ പറഞ്ഞവയെല്ലാം ഹീഡോണിസം, ഹാം പ്രിൻസിപ്പിൾ, കോൺസിക്വൻഷലിസം, ലിബറലിസം എന്ന പേരുകളിൽ നമുക്ക് സുപരിചിതമാണ്. എന്നാൽ ഈ ധാർമ്മികതയുടെ പ്രശ്നം അവ ഹ്രസ്വ കാലഘട്ടത്തിൽ ആകർഷകവും ദീർഘകാലഘട്ടത്തിൽ വിപത്തും ആയി മാറുന്നു. അത് കൊണ്ടാണ് ഇവയും ഇതിലപ്പുറവും സ്വതന്ത്ര ലൈംഗികത എന്നറിയപ്പെടുന്ന സങ്കൽപ്പങ്ങളെല്ലാം അതിജീവിക്കാത്തതും ഇസ്ലാമിന്റെ മനുഷ്യ ബാഹ്യമായ ഒബ്ജക്റ്റീവ് ധാർമ്മികത അതിജീവിക്കുന്നതും. എന്ത് കൊണ്ട് മറ്റു സ്ത്രീ പുരുഷ ബന്ധങ്ങളെല്ലാം സമൂഹത്തെ നശിപ്പിക്കുന്നു എന്നത് മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കാൻ ശ്രമിക്കാം. അസാന്മർഗികം എന്ന് നാം ഗണിക്കുന്ന കാര്യങ്ങൾ നമുക്ക് സ്വീകാര്യമല്ലാത്തത് നാം അവ ശീലിക്കാത്തത് കൊണ്ടാണ്. ഒരു കള്ളൻ ആദ്യമായി മോഷ്ടിക്കുമ്പോൾ മാത്രമാണ് മനസാക്ഷിക്കുത്ത്, സ്വയം അവജ്ഞ എന്നിവ തീവ്രമായി ഉണ്ടാവുന്നത്. പിന്നീടുള്ള കളവുകളിൽ തീവ്രത കുറഞ്ഞ് വരികയും ഒടുവിൽ സാധാരണ കാര്യമായി സ്വയം മനസ്സിലാക്കുകയും ചെയ്യും. പിന്നീട് താൻ ചെയ്യുന്നത് ഒരു നല്ല കാര്യമാണെന്ന് കള്ളൻ കണ്ടെത്തുകയും അതിനുള്ള ന്യായീകരണങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്നത് പോലെ.
അപ്പോൾ പറഞ്ഞ് വരുന്നത് ഇതാണ്. മാതൃഭോഗം, സഹോദരഭോഗം എന്നിവ ജുഗുപ്സാവഹമായി തോന്നുന്നത് ഇസ്ലാമിന്റെ ധാർമ്മികതയുടെ സ്വാധീനം മാത്രമാണ് (എന്ത് കൊണ്ട് മറ്റു മതങ്ങളുടെ അല്ല എന്നതിന്റെ ഉത്തരം അവരുടെ വേദങ്ങളിൽ നിങ്ങൾ സ്വയം കണ്ടെത്തുക). സത്യത്തിൽ ഇസ്ലാം യുക്തിവാദികളേയും മറ്റു മതസ്ഥരേയും ഹിന്ദുത്വരേയും (ഇന്ത്യാ ചരിത്രം നോക്കുക) അവർക്ക് ഇഷ്ടമല്ലെങ്കിൽ പോലും പ്രത്യക്ഷത്തിൽ പരോക്ഷമായും ദീർഘകാലാടിസ്ഥാനത്തിൽ പ്രത്യക്ഷമായും സ്വാധീനിക്കപ്പെടുന്നതാണ് ഇസ്ലാമോഫോബിയയുടെ പ്രധാനപ്പെട്ട കാരണം. അത് കൊണ്ടാണ് ലവ് ജിഹാദ്, മുത്തലാക്ക്, അടിമത്തം എന്നൊക്കെ കള്ളങ്ങൾ പറഞ്ഞ് ഹിന്ദുത്വർ മുസ്ലിംകളെ വേട്ടയാടുകയും യുക്തിവാദികൾ കൊല്ലാൻ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നത്.
ഇസ്ലാം വിലക്കിയില്ലായിരുന്നെങ്കിൽ ഇൻസെസ്റ്റ് അധാർമ്മിതയായി നമ്മുടെ ബോധത്തിൽ ഉണ്ടാവുമായിരുന്നില്ല. എന്ന് വെച്ചാൽ ഇസ്ലാം വിലക്കിയില്ലായിരുന്നെങ്കിൽ ലോകം മുഴുവനും അത് അംഗീകരിക്കുമായിരുന്നു. അത് കൊണ്ട് ഞങ്ങളുടെ ഉത്തരം ഇതാണ്. ഇസ്ലാം വിലക്കിയത് കൊണ്ട് മാത്രമാണ് ഞങ്ങൾ ഇസ്ലാമിന്റെ വിലക്കുകൾക്ക് പുറത്തേക്ക് പോവാത്തത്. ഇസ്ലാം വിലക്കിയത് കൊണ്ടാണ് ഞങ്ങളെപ്പോലെ നിങ്ങൾക്കും ഞങ്ങളുടെ വിലക്കുകളോട് അറപ്പ് തോന്നുന്നത്. അറപ്പ് ഒരു ശീലമാണ്. ലജ്ജ ഒരു ശീലമാണ്. നിങ്ങൾ ലജ്ജയുള്ളവരായിരിക്കുക, കാരണം ലജ്ജ ഈമാന്റെ ഭാഗമാണ്. ലജ്ജയില്ലാത്തവന് എന്തും ചെയ്യാം (പ്രവാചക വചനം).
അപ്പോൾ കാട്ടറബിയുടെ ഏഴാം നൂറ്റാണ്ടിലെ സംസ്കാരം എന്ന് പറയുന്നത് ജബ്രകളുടെ സംസ്കാരമാണ്. ജബ്രകൾ സ്വപ്നം കാണുന്ന കിണാശ്ശേരിയാണ് സത്യത്തിൽ ജാഹിലിയ്യത്ത്. ഞങ്ങൾ കുറച്ച് പുരോഗമിച്ചവരാണേയ്…
നിങ്ങൾ വേണ്ടെന്ന് വിചാരിച്ചാലും വേണമെന്ന് വിചാരിച്ചാലും ഇല്ലെങ്കിലും ഇസ്ലാം നിങ്ങളെ സ്വാധീനിച്ച് കൊണ്ടിരിക്കും. നന്ദി വേണമെന്ന് പറയുന്നില്ല, കൊല്ലാതിരുന്നാൽ സന്തോഷം!
റെഫറൻസസ്:
تفسير القرطبي: 5/104.
التحرير والتنوير: 4/293.
رواه مسلم(1405).
رواه البخاري(4825).
أحكام القرآن: 3/96.
تفسير القرطبي: 14/220.
رواه البخاري(4834).
تفسير التحرير والتنوير: 4/269-270.
رواه البخاري(4834).
المفصل فى تاريخ العرب قبل الإسلام: 10/212.
رواه البخاري (4834).
Masha Allah
Very important and helpfull article…. Thanks
Masha allah
Wonderful article
മാഷാ അല്ലാഹ്..
യാഥാർത്ഥ്യങ്ങളെ വളച്ചുകെട്ടില്ലാതെ വിശദീകരിച്ചിരിക്കുന്നു.
💡
നല്ല ലേഖനം.
Excellent 👌
മാഷാ അള്ളാഹ്
Excellent article
Good Article.. Brother
Thanks for this valuable information..
Navska this is really helpful
ഒരു സംശയം ആദി പിതാവിലും മാതാവിലും ഉണ്ടായ സഹോദരീ സഹോദരങ്ങൾക്ക് ഈ ധാർമിക നിയമം തന്നെയായിരുന്നോ അല്ലങ്കിൽ എന്ത് കൊണ്ട്