ദൈവമല്ല കഞ്ചാവ്, നാസ്തികതയാണ് ഏറ്റവും വലിയ കഞ്ചാവ്

//ദൈവമല്ല കഞ്ചാവ്, നാസ്തികതയാണ് ഏറ്റവും വലിയ കഞ്ചാവ്
//ദൈവമല്ല കഞ്ചാവ്, നാസ്തികതയാണ് ഏറ്റവും വലിയ കഞ്ചാവ്
ആനുകാലികം

ദൈവമല്ല കഞ്ചാവ്, നാസ്തികതയാണ് ഏറ്റവും വലിയ കഞ്ചാവ്

Print Now
‘കഞ്ചാവ്’ പ്രയോഗങ്ങളുടെയും കടുത്ത ഇസ്‌ലാമിക വിരോധത്തിൻ്റെയും പ്രതീകമായി കുപ്രസിദ്ധിയാർജ്ജിച്ച (തത്ക്കാലം ഇപ്പോൾ കേരളക്കരയിൽ മാത്രം. ഭാവിയിൽ ലോകോത്തര മണ്ഡലങ്ങളിൽ ഇസ്‌ലാമിനെ തെറി വിളിച്ച് പ്രശസ്തി എടുക്കാനാണ് ആഗ്രഹം) ഒരു യുക്തിവാദി ടീച്ചറുടെ ‘വെളിപാടിൻ്റെ പടവുകൾ’ എന്ന പേരിലുള്ള ഒരു വീഡിയോ കാണാനിടയായി. മതത്തിന് നേരെ പച്ചക്ക് തെറി വിളിക്കുകയെന്ന നാസ്തിക സംസ്ക്കാരം, പ്രതീക്ഷിച്ചത് പോലെ തന്നെ ഈ സഹോദരിയും തന്നെക്കൊണ്ടാവും വിധം ഉയർത്തിപ്പിടിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ സമ്മിശ്ര വികാരങ്ങളോടെയാണ് വീഡിയോ കണ്ടു ‘തീർത്തത്‌’. ഖുർആനിലെ അവരുടെ ‘അഗാധജ്ഞാന’വും, അപാരമായ ‘യുക്തിബോധവും’ കണ്ട് അത്ഭുതപരതന്ത്രയായിരിക്കുകയായിരുന്നു ഞാൻ. “കല്ലുവെച്ച നുണ” എന്ന ആലങ്കാരിക പ്രയോഗം സാർഥകമാക്കി, ഇസ്‌ലാമിനെ നഖശിഖാന്തം തെറി വിളിച്ച് കഴിഞ്ഞപ്പോൾ അതാ സദസിൽ നിന്നുയരുന്നു ഒരു കൂട്ടം ഇസ്‌ലാം വിരോധികളുടെ നീണ്ട കരഘോഷം. അപ്പോൾ മനസ്സിലേക്കോടി വന്നത് ലോകപ്രശസ്ത തത്വചിന്തകൻ ഫ്രാൻസിസ് ബേക്കണിൻ്റെ ആ വാക്കുകളാണ്. “അല്പജ്ഞാനം ഒരുവനെ നാസ്തികവാദത്തിലേക്കും അഗാധജ്ഞാനം ഒരുവനെ ദൈവത്തിലേക്കും എത്തിക്കും”.

അന്ധമായ ദൈവനിഷേധത്തിൻ്റേയും നബിനിന്ദയുടെയും പ്രത്യയശാസ്ത്രം ഉരുത്തിരിഞ്ഞു വരുന്നത് സത്യത്തെയും സകല ധാർമ്മികതയെയും മുച്ചൂടും നിരാകരിക്കാനുള്ള ചൂഷണോന്മുഖമായ പ്രവണതയിൽ നിന്നാണ്. എന്നാൽ, നാസ്തികവാദികളുടെ ഭാഷ്യം മാനവിക വിമോചനത്തിനും നന്മയിലും നീതിയിലുമധിഷ്ഠിതമായ ജീവിത വ്യവസ്ഥ സംസ്ഥാപനത്തിനും മതം ഒരു ഘടകമേയല്ല എന്നാണ്. പക്ഷേ, പൊതുജനമധ്യത്തിൽ ഹൈലൈറ്റ് ചെയ്യപ്പെടാൻ, ഇസ്‌ലാമിനെതിരെ തെറ്റിദ്ധാരണാജനകമായ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ നന്മയും നീതിയുമൊക്കെ കാറ്റിൽ പറത്തപ്പെടുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ, നന്മയുടെ ഒരു ലാഞ്ചന പോലും കാണിക്കാതെ വിശ്വാസി ഹൃദയങ്ങളെ വ്രണപ്പെടുത്തുന്ന, മത വിശ്വാസങ്ങളെ അപമാനിച്ചുകൊണ്ടുള്ള പ്രയോഗങ്ങൾ കേൾക്കുമ്പോൾ പുച്ഛമാണ് തോന്നുന്നത്.

വിമർശിക്കുന്ന വിഷയങ്ങളിൽ കേവല ധാരണ പോലുമില്ലാതെ പരസ്യമായി പരിഹസിക്കാനും വാചകക്കസർത്ത് നടത്താനും ഇക്കൂട്ടർക്ക് എങ്ങനെയാണ് ധൈര്യം വരുന്നത്? അതിലേറ്റവും പരിഹാസ്യമായത് ഖുർആൻ മുഴുവൻ വൈരുദ്ധ്യമാണെന്ന സഹോദരിയുടെ പ്രസ്താവനയാണ്. ഖുർആനിലെ ഏതൊരു ആയത്ത് പരിശോധിച്ചാലും, ഒന്നുകിൽ ആ ആയത്തിലോ അതിൻ്റെ തൊട്ടപ്പുറത്തെ ആയത്തിലോ തെറ്റ് കാണിക്കാൻ സാധിക്കും എന്നാണ് അവർ വെല്ലുവിളിക്കുന്നത്. അപ്പോൾ, ഖുർആനിൻ്റെ അനുയായികളായ ലോക മുസ്‌ലിംകളെല്ലാവരും പമ്പരവിഡ്ഢികളാണെന്നാണോ നിങ്ങൾ പറയുന്നത്.? വിശുദ്ധ ഖുർആനിൻ്റെ പ്രാഥമിക അഭിസംബോധിതരായിരുന്ന അറബികൾ അറബി സാഹിത്യത്തിലെ കുലപതികളായിരുന്നു. ഖുർആനിൽ ആശയപരമായോ ഭാഷാ പരമായോ എന്തെങ്കിലും തെറ്റ് കണ്ടെത്താൻ അവർക്ക് പോലും സാധിച്ചില്ല. ബുദ്ധിജീവികളെന്ന് സ്വയം നടിക്കുന്നവരെല്ലാം ഒത്തുചേർന്ന് അതിനായി ശ്രമിച്ചാലും ഇനി സാധിക്കുകയുമില്ല. കാരണം വിശുദ്ധ ഖുർആൻ ദൈവികമാണ്, അല്ലാഹു സൂറത്തുന്നിസാഇൽ 82 ആം വചനത്തിലൂടെ മാനവികതയോടുദ്ഘോഷിക്കുന്നു. “അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കണ്ടെത്തുമായിരുന്നു.” ലോകത്തേറ്റവും കൂടുതൽ പാരായണ – പഠന -മനന പ്രവർത്തനങ്ങൾ നടക്കുന്ന ഗ്രന്ഥം ഖുർആനാണ്. സാമാന്യ ബോധവും സത്യസന്ധമായ മനസ്സും ഉള്ള ഏതൊരാൾക്കും ഖുർആനെന്ന സത്യം മനസ്സിലാവുക തന്നെ ചെയ്യും. ലോകത്തിലേറ്റവും വേഗതയിൽ വളരുന്ന മതം ഇസ്‌ലാമാകാൻ കാരണം മറ്റൊന്നല്ല. ഖുർആനിൽ ഭീമമായ തെറ്റുകളുണ്ടെന്ന് പറഞ്ഞ് അവർ ഉദാഹരിച്ചത് ഇപ്രകാരം. ഖുർആനിൽ സത്യനിഷേധികളെ കണ്ടാൽ കണ്ടിടത്ത് വെച്ച് വെട്ടിക്കൊല്ലുക എന്ന ആഹ്വാനമുണ്ടെന്ന് പറഞ്ഞിട്ടാണ്. സൂറത്തു തൗബയിലെ അഞ്ചാം സൂക്തമുദ്ധരിച്ചു കൊണ്ടാണ് വിമർശനമെങ്കിലും അതിൻ്റെ ഒരു ഭാഗം തന്നെ അടർത്തിയെടുത്ത് ജനങ്ങളെ തെറ്റുദ്ധരിപ്പിക്കാൻ അവർ പാടുപെടുന്നുണ്ട്. ഒരു പാട് തവണ മറുപടി പറഞ്ഞ് പഴകിയ ഒരു അധിക്ഷേപം ആയതു കൊണ്ട് ഇനിയും മറുപടി കൊടുക്കുന്നത് അബദ്ധമാണ്. കാരണം, സത്യം വളരെ വ്യക്തമായിട്ടും അതിനു നേരെ കണ്ണടക്കുകയും കൊഞ്ഞനം കുത്തുകയും ചെയ്യുന്നവർ കറകളഞ്ഞ കാപട്യത്തിൽ നിന്നും ഭൗതികസ്വാർത്ഥതയിൽ നിന്നും മനസ്സിനെ വിമലീകരിച്ചെങ്കിൽ മാത്രമേ വിശദീകരണം ഗുണപ്രദമാകുകയുള്ളൂ,

സംവാദങ്ങളും ആരോഗ്യകരമായ വിമർശനങ്ങളും സ്വാഗതാർഹമാണ്. എന്നാൽ അന്ധമായ മുൻവിധികളും സ്വാർഥ താത്പര്യങ്ങളും മനസ്സിനെ മഥിക്കുമ്പോൾ, എതിർ പക്ഷത്തുള്ള ആശയത്തെയോ വ്യക്തിയേയോ ആക്രമിക്കുകയും പൊതുജനമധ്യേ അപകടകരമായ തെറ്റിദ്ധാരണ ഉണ്ടാക്കുകയും ചെയ്യുക എന്നതായിരിക്കും അവരുടെ ഏക ലക്ഷ്യം. ഈ സഹോദരിയുടെയും ലക്ഷ്യവും മറ്റൊന്നല്ല. ഇസ്‌ലാമിനെ തെറി വിളിക്കുമ്പോഴുള്ള അവരുടെ ശരീരഭാഷ അതാണ് തെളിയിക്കുന്നത്. ഇസ്‌ലാമിക വിരോധം തലക്കുപിടിച്ച് ഒരുന്മാദിനിയെപ്പോലെ അധിക്ഷേപിക്കുമ്പോൾ, സാമാന്യ ‘യുക്തിവിചാരം’ പോലും ഇവർ പ്രയോഗിക്കുന്നില്ല. പറയുന്നത് മുഴുവൻ വ്യാജ വാദങ്ങളാണെന്നത് അവരുടെ രൂക്ഷവിമർശനങ്ങൾ വിശകലനം ചെയ്താൽ മനസ്സിലാകും. അതിലേറ്റവും രൂക്ഷമായത് അല്ലാഹു ‘കഞ്ചാവ്’ ആണെന്ന തെറിയാണ്. നിലവാരം കുറഞ്ഞ വിമർശനങ്ങളുടെ ഘോഷയാത്രയാണ് അവരുടെ സ്ഥിരം പ്രസംഗങ്ങളെങ്കിലും യാതൊരു സങ്കോചവുമില്ലാതെ ഇത്തരം നീചമായ പ്രയോഗങ്ങൾ നടത്താൻ എങ്ങനെ സാധിക്കുന്നു? ഒരാൾ ഒരു വിഷയത്തെ സമീപിക്കുന്ന രീതി അയാളുടെ ബൗദ്ധിക നിലവാരത്തെയും ചിന്താ തലങ്ങളെയും ആശ്രയിച്ചിരിക്കുമെന്നതിനാൽ സഹോദരിയുടെ കാര്യത്തിൽ അത്ഭുതപ്പെടാനില്ല. ഇസ്‌ലാമിലെ മദ്യനിരോധനത്തിൻ്റെ ഘട്ടങ്ങളും പശ്ചാത്തലങ്ങളും മതത്തിൽ അടിസ്ഥാന ധാരണയുള്ള ചെറിയ കുട്ടികളോട് പോലും ചോദിച്ചാൽ അവർ പറഞ്ഞു തരും. അതിന് പോലും മുതിരാതെ അച്ചടിച്ചു വെച്ച, പ്രയോഗിച്ചു പഴകിയ ആരോപണങ്ങൾ മനഃപാഠമാക്കി ഛർദ്ദിക്കുന്നത് കാണുമ്പോൾ “യുക്തിവാദികളുടെ ഒരു ഗതികേടാണ്” ആലോചിച്ചു പോകുന്നത്. മദ്യത്തിലും മദിരാക്ഷിയിലും മദോന്മത്തരായ ഒരു സമൂഹത്തിന് മേൽ ഒറ്റയടിക്ക് മധ്യനിരോധനം നടത്തുന്നത് അശാസ്ത്രീയവും നിരർത്ഥകവുമാണ്. ഈയൊരടിസ്ഥാന ധാരണപോലും സഹോദരിക്കുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. മദ്യനിരോധനത്തിൻ്റെ മഹനീയ മാതൃകയാണ് ഇസ്‌ലാം ലോകത്തിന് മുൻപിൽ കാഴ്ചവെച്ചത്. പ്രായോഗികമായ മദ്യനിരോധനത്തിന് മുൻപ് മാനസികമായി അവരെ അതിന് സജ്ജമാക്കുകയായിരുന്നു ഖുർആൻ. ആദ്യം മദ്യത്തിൽ ഗുണവും ദോഷവുമുണ്ടെന്നും, പിന്നീട് മദ്യപിച്ചു കൊണ്ട് നമസ്ക്കാരത്തെ സമീപിക്കരുതെന്നും ഖുർആൻ ആഹ്വാനം ചെയ്തു. മദ്യം പൂർണമായും വർജിക്കാൻ അവരെ സർവ സന്നദ്ധരാക്കിയതിന് ശേഷം മാത്രമാണ് മദ്യം പൂർണമായും വർജിക്കാൻ ആഹ്വാനമുണ്ടായത്. മനുഷ്യമനസ്സുകളുടെ മന്ത്രങ്ങൾ അറിയുന്നവൻ്റെ യുക്തിയോട് താരതമ്യം ചെയ്യാൻ പോലും സാധിക്കാത്തവണ്ണം ശുഷ്കമാണ്.

കഞ്ചാവിൻ്റെ അർഥത്തോട് ഏറ്റവുമധികം യോജിച്ചത് ഈ സഹോദരിയുടെ ജീവിതം തന്നെയാണ്. കാലം മാറുന്നതിനനുസരിച്ച് ‘കോലം’ മാറ്റി, (കു)പ്രസിദ്ധി നേടാൻ അഹോരാത്രം പണിയെടുക്കുമ്പോൾ എങ്ങനെയാണ് ഒരേ ആശയാദർശത്തിൽ അടിയുറച്ചു നിൽക്കാൻ കഴിയുക? ഒരു കാലത്ത് ചേകന്നൂരിസത്തിൻ്റെ ‘നെടുംതൂണായി’ പ്രവർത്തിച്ച്, ബാങ്ക് വിളിയെയും അഞ്ച് നേരത്തെ നമസ്ക്കാരത്തെ “അല്ലാഹുവിൻ്റെ ഗതികേടായും ഉച്ചികുത്തി മറിയലായും” വിശേഷിപ്പിച്ച സഹോദരിയെ കുറച്ച് കാലങ്ങൾക്ക് ശേഷം കണ്ടത് ജുമുഅ നമസ്ക്കാരത്തിന് നേതൃത്വം നൽകി “ഉച്ചിയും കുത്തി മറിയുന്ന” അവസ്ഥയിലാണ്. കേരളത്തിൽ ജുമുഅക്ക് നേതൃത്വം നൽകിയ ആദ്യ സ്ത്രീയായിട്ട് ഖ്യാതി നേടാനുള്ള ആ ശ്രമം പക്ഷെ പാളിപ്പോയി. പിന്നീട് കണ്ടത് ഡോ.ഹാദിയയെ അവരുടെ പൂർവമതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ പതിനെട്ടു പണിയും പയറ്റുന്നതായാണ്. ഇപ്പോഴിതാ, താൻ യുക്തിവാദിയായി എന്ന് അഭിമാനപുരസ്സരം കൊട്ടിഘോഷിക്കുകയും ഇസ്‌ലാമെന്ന ‘യുക്തി രഹിതമായ’ മതത്തിൽ നിന്നും ‘സവിശേഷമായ’ വെളിപാടിൻ്റെ പടവുകൾ കയറി താൻ കരകയറിയെന്ന് വിളിച്ചു കൂവുകയും ചെയ്യുന്നു. അപ്പോൾ ‘കഞ്ചാവ് ‘ എന്നുള്ള പ്രയോഗം ഏറ്റവും കൂടുതൽ യോജിക്കുന്നത് ഈ സഹോദരിക്കാണെന്നതിൽ യാതൊരു സംശയവുമില്ല.

പ്രവാചകനെ തെറി പറഞ്ഞാൽ കിട്ടുന്നത്ര സംതൃപ്തിയും പബ്ലിസിറ്റിയും വേറെ ഒന്നിനും കിട്ടില്ല എന്ന് അനുഭവത്തിൻ്റെ അടിസ്ഥാനത്തിലാകണം പ്രവാചകനെ തെറി പറഞ്ഞ് എക്സ്പെർട്ട് ആയവരെ നാണിപ്പിക്കും വിധം ഇപ്രാവശ്യവും പരിഹാസപ്രകടനം ‘ഗംഭീര’മാക്കിയത്. സദസ്യർ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചപ്പോൾ ആ മുഖത്ത് മുറ്റി നിന്ന വികാരം അഹംഭാവത്തിൻ്റേതായിരുന്നു. എന്തായാലും ഇത്തവണ നല്ലവണ്ണം ഹോം വർക്ക് ചെയ്ത്, ആഗോളതലത്തിൽ കുപ്രസിദ്ധി നേടിയ നബിനിന്ദകരെയൊക്കെ റെഫർ ചെയ്ത് ഒരുങ്ങിത്തന്നെയാകും വന്നത്. അതു കൊണ്ടാണ് ലവലേശം പോലും മാന്യതയില്ലാതെ മുഹമ്മദ് നബി (സ) യെ തെറി പറയാൻ കഴിഞ്ഞത്. നബി (സ) സ്ത്രീലംബടനായിരുന്നുവെന്നും സ്ത്രീകളെ എങ്ങനെ കൈയിലിട്ടമ്മാനമാടാം എന്ന് റിസർച്ച് ചെയ്ത വ്യക്തിയാണെന്നും ഭാര്യ ആഇശ(റ)യുടെ മുൻപിൽ വെച്ച് “എത്രയോ”സ്ത്രീകളെ ഉപയോഗിച്ചിട്ടുണ്ടെന്നും തള്ളിമറിക്കുമ്പോൾ ചരിത്രബോധവും സാമാന്യ വിവരവും ഒരിത്തിരിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോയി. പ്രിയപ്പെട്ട സഹോദരിയോട് പറയാനുള്ളത്, നിങ്ങൾ മൈക്കൽ എച്ച് ഹാർട്ടിൻ്റെ ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച നൂറ് വ്യക്തിത്വങ്ങൾ എന്ന പുസ്തകം വായിക്കണം. അതിൽ ഒന്നാമതായി പറഞ്ഞത് നിങ്ങൾ ആക്ഷേപിച്ച മുഹമ്മദ് നബി(സ)യെയാണ്. സഹോദരിയെപ്പോലെ വസ്തുതകളെ സ്വാർഥ ലാഭങ്ങൾക്ക് വേണ്ടി കണ്ടില്ലെന്ന് നടിക്കാതെ, കൃത്യമായ പഠന ഗവേഷണങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഈ റാങ്കിംഗ് നടത്തിയത്. മാനവരിൽ വെച്ച് മഹോന്നതനും ലോകർക്കാകെ കാരുണ്യമായിക്കൊണ്ടും അയക്കപ്പെട്ട മുഹമ്മദ് നബി (സ) ആണ് ലോകം കണ്ടതിൽ വെച്ചേറ്റവും വലിയ ‘ഫെമിനിസ്റ്റ് ‘ എന്ന് പറയാൻ സാധിക്കും. സ്ത്രീകളുടെ സ്വത്വ സംരക്ഷണത്തിനും അവരിൽ അഭിമാനബോധം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി നബി (സ) പ്രവർത്തിച്ചത്ര ഒരു സ്ത്രീ വിമോചകനും പ്രവർത്തിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. അല്പം ചരിത്രബോധം ഉണ്ടായിരുന്നെങ്കിൽ ഇത്തരം ആന മണ്ടത്തരം പുലമ്പുമായിരുന്നില്ല! നബി (സ) ദൈവദൂതനായി അവതരിച്ച സമൂഹത്തെ സംബന്ധിച്ച് ഇരുണ്ട യുഗം എന്ന വിശേഷണം ഏറ്റവും അനുയോജ്യമായിരുന്നു. പെണ്ണിന് ആത്മാവുണ്ടോ എന്ന് പോലും സംശയിച്ച്, അവളെ ഉപഭോഗത്തിന് വേണ്ടി മാത്രമുള്ള വസ്തുവായി കണക്കാക്കി, ജനിച്ചത് പെൺകുഞ്ഞാണെങ്കിൽ ജീവനോടെ കുഴിച്ചുമൂടി സ്ത്രീസ്വത്വത്തെ അപമാനിച്ച ഒരു സമൂഹത്തിലേക്കാണ് സ്ത്രീ പുരുഷൻ്റെ പാതിയാണെന്നും, അവളോട് മാന്യമായി പെരുമാറാത്തവൻ സംസ്കൃതചിത്തനല്ലെന്നും, അനന്തരാവകാശ സ്വത്തിൽ ന്യായമായ ഓഹരി അവൾക്കുമുണ്ടെന്നുള്ള മനുഷ്യാവകാശ പ്രഖ്യാപനം നടത്തി സ്ത്രീ വിമോചന രംഗത്ത് റസൂൽ (സ) വൻവിപ്ലവം തീർത്തത്. പരിഷ്കൃതമെന്ന് നാം പലപ്പോഴും അഭിസംബോധന ചെയ്യാറുള്ള പല രാജ്യങ്ങളിലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്ത്രീകൾ പലതരത്തിലുള്ള അടിസ്ഥാന അവകാശധ്വംസനങ്ങൾ നേരിടുന്നു എന്നത് നഗ്നമായ സത്യമാണ്. സഹോദരി ഒരു കാര്യം മനസ്സിലാക്കണം, ലോകത്തിൽ ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന മതം ഇസ്‌ലാമാണ്. ഇസ്‌ലാം എന്ന സത്യമതത്തിലേക്ക് വന്നണഞ്ഞു കൊണ്ടിരിക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അവരിൽ സിംഹഭാഗവും യുറോ-അമേരിക്കൻ നാടുകളിൽ നിന്നുള്ളവരാണ്. ആധുനിക റാഡിക്കൽ ഫെമിനിസ്റ്റുകളുടെ വാദമനുസരിച്ച് സ്ത്രീ സ്വാതന്ത്ര്യമെന്നാൽ സമ്പൂർണ നഗ്നതാപ്രദർശനവും ഉദാര ലൈംഗികതയുടെ സാർവത്രികതയും ആണല്ലോ. അപ്രകാരം സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെ ഈറ്റില്ലമാകേണ്ട അമേരിക്കൻ യൂറോപ്യൻ നാടുകളിൽ നിന്ന് സ്ത്രീകളുടെ കൂട്ടത്തോടെയുള്ള ഇസ്‌ലാം ആഗമനത്തിൻ്റെ പിന്നിലെ അടിസ്ഥാന പ്രേരണയെന്താണ്? സാമാന്യയുക്തിചിന്തയേ ഇവ്വിഷയത്തിൽ ആവശ്യമുള്ളൂ…! മറ്റൊരു മതവും ദർശനവും നൽകാത്തത്ര അവകാശങ്ങളാണ് ഇസ്‌ലാം സ്ത്രീക്ക് നൽകിയത്. വസ്തുതകൾ കൃത്യമായി പഠിക്കാതെ, ക്ലീഷേ വിമർശനങ്ങൾ ഛർദ്ദിക്കുമ്പോൾ ‘യുക്തിവാദ’ത്തോടെങ്കിലും അല്പം മര്യാദ കാണിക്കണം.

പരിഹാസപ്രകടനങ്ങൾക്കൊടുവിൽ മുസ്‌ലിം സമുദായത്തിനെയും നിലവാരം കുറഞ്ഞ ഭാഷയിൽ അസഭ്യം പറഞ്ഞു. അവർ കണ്ണുകൊണ്ട് ഭോഗിക്കും എന്ന്. ഇത്തരത്തിൽ രണ്ടാം കിട തെറികൾ പറയാൻ അതേ മനോഭാവമുള്ളവർക്കേ സാധിക്കൂ. അതിന് കാരണമായി പറഞ്ഞത് ‘അവർ മുഹമ്മദിൻ്റെ അനുയായികളാണല്ലോ’ എന്നാണ്. മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുമ്പോൾ കേരളത്തിൻ്റെ സാമുദായിക പശ്ചാത്തലത്തെ സംബന്ധിച്ച അടിസ്ഥാന ധാരണയുള്ള ഒരാളും നിങ്ങളുടെ വാക്കുകൾക്ക് ചെവിയോർക്കില്ല. കേരളത്തിൽ ഇക്കഴിഞ്ഞ പ്രളയകാലത്തിൽ നിസ്തുലമായ സേവനങ്ങൾ ചെയ്ത പോത്തുകല്ല് മുജാഹിദ് പള്ളിയും നൗഷാദുമാരും നിങ്ങളീ പുച്ഛിച്ച സമുദായത്തിൽ നിന്നുള്ളവരാണ്. ഉരുൾപൊട്ടലിൽ ചേതനയറ്റ അനവധി മൃതദേഹങ്ങളെ മതം നോക്കാതെ പോസ്റ്റുമോർട്ടം ചെയ്യാനനുവദിച്ചത് ഒരു മുസ്‌ലിം പള്ളിയാണ്. നിങ്ങളുടെ ഭാഷയിൽ അമുസ്‌ലിംകളെ കണ്ടാൽ കണ്ടിടത്ത് വെട്ടിക്കൊല്ലാൻ അനുവാദം കിട്ടിയ ക്രൂരന്മാരുടെ ആരാധനാലയത്തിൽ. പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവർക്ക് തൻ്റെ വസ്ത്രക്കട തന്നെ സംഭാവന ചെയ്ത നൗഷാദും ഒരു മുസ്‌ലിമാണ്!

അവസാനമായി സഹോദരിയോട് ഒരനുജത്തി എന്ന നിലയിൽ കുറച്ച് കാര്യങ്ങൾ ആത്മാർഥമായി ആവശ്യപ്പെടുകയാണ്. വിമർശിക്കുമ്പോൾ സത്യസന്ധമായി വിമർശിക്കുക, യുക്തിവാദി ചമയുംമുമ്പ് അല്പം ‘യുക്തി’ ഉപയോഗിക്കുക, ചരിത്രം എന്ന തുറന്ന പുസ്തകത്തിൽ നിന്ന് ഒരിത്തിരിയെങ്കിലും അക്ഷരങ്ങൾ കൂട്ടി വായിച്ച് പഠിക്കുക. മനസ്സിൽ നിന്ന് സ്വാർത്ഥത, അഹങ്കാരം, അധികാര-പബ്ലിസിറ്റി മോഹങ്ങൾ മാറ്റിനിർത്തുക, വസ്തുതകൾ ആധികാരികമായി പഠിക്കുക, ഇത് സാംസ്ക്കാരിക കേരളമാണ്. ഇവിടുത്തെ ജനങ്ങൾ പ്രബുദ്ധരാണ്. തമ്മിലടിപ്പിച്ച് ചോര കുടിക്കാമെന്ന കൗശലക്കാരൻ കുറുക്കൻ്റെ കിറുക്കൻ വിദ്യയൊന്നും ഇനി വിലപ്പോവില്ല.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

8 Comments

 • It’s nice..

  Shahul pkd 16.09.2019
 • ഭൗതികവും ബൗദ്ധികവുമായ യാതൊരു നിലവാരവുമില്ലാത്ത, ഇസ്ലാമിനെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്ത മുസ്ലിംനാമധാരികളായ സ്‌പോണ്‍സേര്‍ഡ് നിര്‍മ്മത പ്രബോധകരെ സഹതാപപൂര്‍വ്വം അവഗണിക്കുന്നതാകും നല്ലത്. ഇസ്ലാമിക ആദര്‍ശങ്ങളെ വസ്തുനിഷ്ഠമായി, നിരൂപണാത്മകമായി, വിമര്‍ശനാത്മകമായി എങ്ങനെ സമീപിക്കണം എന്ന കണിശധാരണയില്ലാത്ത ഈ ക്ഷണിക പ്രബോധകര്‍ നിര്‍മ്മതക്കാര്‍ക്കു തന്നെ പിന്നീട് ഭാരമായിത്തീരും എന്നതാണ് വസ്തുത. ബുദ്ധി, യുക്തി, നീതി, വിവേകം, ചരിത്രാവബോധം തുടങ്ങിയ മാനുഷിക ഗുണങ്ങളുള്ളവരൊക്കെ, പ്രവാചകന്‍ മുഹമ്മദിനെ, അദ്ദേഹത്തിന്റെ ആദര്‍ശം സ്വീകിരക്കാതെ തന്നെ, പുകഴ്ത്തുകയും, അദ്ദേഹത്തിന്റെ മാനിവികമായ പ്രവര്‍ത്തനങ്ങളെ ഭൗതിക പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തി വാഴ്ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ സ്‌പോണ്‍സേര്‍ഡ് നിര്‍മ്മത പ്രബോധകന്മാര്‍ക്ക് ലോക ഗുരുവായ മുഹമ്മദ് നബിയെയും ഖുര്‍ആനിനെയും തെറിവിളിക്കാനല്ലാതെ മറ്റൊന്നിനും അവരുടെ നാവുകള്‍ പൊന്തുന്നേയില്ല. ആകയാല്‍, ധിഷണാത്മകമായി യാതൊരു മൂല്യവും സമൂഹത്തിന് നല്‍കാന്‍ കെല്‍പ്പില്ലാത്ത ഇവരെ സഹതാപപൂര്‍വം അവഗണിക്കുന്നതാണ് നല്ലത്.

  Kabeer M. Parali 16.09.2019
 • good one

  Jabir 16.09.2019
 • വളരെ നല്ല എഴുത്ത്. സമാന ചിന്താഗതിക്കാർ പെരുകുന്ന ഇക്കാലത്ത് യാഥാർഥ്യങ്ങളെ വരച്ചു കാട്ടാൻ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങണം. അതാണ്‌ യഥാർത്ഥ നവോദ്ധാനം.

  ഷാനവാസ്‌ പൊന്നച്ചൻ 16.09.2019
 • Excellent article
  Jazak Allah Khair

  Kabier 16.09.2019
 • 👍👍👍

  Adil majeed 16.09.2019
 • Super

  Ibrahim cm 18.09.2019
 • *Muhammad (saw) The Real Hero*

  വായിക്കുക…
  നബി (സ) തങ്ങളെ കുറിച്ച് എത്രയോ അമുസ്ലീങ്ങളായ ചരിത്ര പുരുഷൻമാർ വാഴ്ത്തി പറഞ്ഞിരിക്കുന്നു.
  ഈ പ്രവാചകനെ സത്യസന്ധമായ് അറിയാൻ ശ്രമിച്ചവരെല്ലാം അദ്ദേഹത്തെ വാഴ്ത്തി.

  ശ്രീ നാരായണ ഗുരു പാടിയത് :
  “നര ദിവ്യാകൃതി പൂണ്ട ധർമ്മമോ , കാരുണ്യവാൻ നബി മണി മുത്ത് രത്നമോ ” എന്നാണ്.

  *ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച ഒന്നാമത്തെ വ്യക്തിയായ് തിരുനബിയെ (സ) തെരെഞ്ഞെടുത്ത് കൊണ്ട് മൈക്കിൾ എച്ച് ഹാർട്ട് പറഞ്ഞു :

  ” My Choice of Muhammad to Lead the List of the Worlds Most Influential Persons may Surprise some Readers and may be Questioned by Others , but He was the Only Man in History Who was Supremely Successful on both the Religious and Seccular level ”

  [ The 100 : A Ranking of the Most Influential Persons In History , Newyork : Hart Publishing ]

  ഫ്രഞ്ച് ഹിസ്റ്റോറിയൻ Lamartine ചോദിക്കുന്നു:

  “If greatness of purpose , smallness of means , and astounding results are the three criteria Of human genius , Who could dare to compare any great man in modern history with Muhammed ???

  Philosopher, Orator , Apostle , Legislator , Warrior , Conquerror of Ideas , Restorer of Rational Dogmas , of a Cult without Images ; The founder of Twenty Terrestrial Empires and of One Spiritual Empire , that is Muhammad. As regards All Standards by which Human Greatness may be measured , We may well ask , is there any Man greater than He ???

  [ Lamartine – Histoire De La Turquie , Paris 1854 , vol II ,PP 276-77 ]

  ജോർജ് ബർണാർഡ്‌ ഷാ പറയുന്നു :

  ” He Must Be Called The Savior Of Humanity.
  I believe that if a man like him were to assume the dictatorship of the modern world , he would succeed in solving its problems in a way that would bring it much needed – peace and happiness.

  I have prophesied about the faith of Muhammad that it would be acceptable the Europe of tomorrow as it is beginning to be acceptable to the Europe of today ”

  [ The Genuine Islam , vol 1 , no 8 , 1936 ]

  ഇങ്ങനെ എത്രയോ പേർ പ്രവാചകനെ അത്ഭുതത്തോടെ നോക്കി കണ്ട് വാഴ്ത്തുന്നു.

  *എന്ത് കൊണ്ടാണ് അക്കാഡമികമായ് സത്യസന്ധത പുലർത്തിയ വിവരമുള്ളവരെല്ലാം പ്രവാചകനെ (സ) ഇങ്ങനെ വാഴ്ത്തുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ???

  എങ്കിൽ
  നിങ്ങളാദ്യമറിയേണ്ടത് ,
  മുഹമ്മദ് നബിയുടെ (സ) ജീവചരിത്രം ഒരു കഥയോ, മിത്തോ അല്ല എന്നാണ്. അദ്ദേഹം (സ) ചരിത്രത്തിന്റെ വെള്ളി വെളിച്ചത്തിൽ ജീവിച്ച യഥാർത്ഥ യുഗപ്രഭാവനായിരുന്നു.
  പ്രത്യേകമായ കാര്യം എന്തെന്നാൽ , ചരിത്രത്തിൽ പ്രവാചകന് മുമ്പോ ശേഷമോ കടന്ന് വന്ന ഒരാൾക്കും ഇല്ലാത്തതും , കഴിയാത്തതും ,
  ഇനി ഒരിക്കലും സാധിക്കാത്തതുമായ പല കാര്യങ്ങൾ കൊണ്ടും സവിശേഷതയുള്ളവരാണ് നബി തങ്ങൾ (സ) എന്നുള്ളതാണ്.
  ഈ സവിശേഷതകളെ തിരിച്ചറിയുമ്പോഴാണ് മുകളിൽ പറഞ്ഞ പ്രകാരം പലയാളുകളും പ്രവാചകനെ (സ) വാഴ്ത്തുന്നത്.

  അതെന്തൊക്കെയാണ് എന്നല്ലേ ചോദ്യം ?
  *** ഇതാ നബി (സ) തങ്ങളുടെ മാത്രം ചില പ്രത്യേകതകൾ ചുരുക്കത്തിൽ അറിയുക:

  * ഭൂമി ലോകത്ത് ഒരു നിമിഷം പോലും നിലക്കാതെ 24 മണിക്കൂറും ഇടമുറിയാതെ തുടർന്ന് കൊണ്ടേയിരിക്കുന്ന അത്ഭുത പ്രതിഭാസമായ ബാങ്കാലിയിൽ അല്ലാഹുവിന്റെ (ദൈവ) നാമത്തിന് ശേഷം ഈ പ്രപഞ്ചത്തിൽ നിർത്താതെ അലയടിച്ച് കൊണ്ടിരിക്കുന്ന ഒരേ ഒരു സൃഷ്ട്ടിയുടെ നാമം അതാണ് മുഹമ്മദ് (സ)

  * ശ്വാസം എടുക്കുന്നത് പോലും എങ്ങനെയെന്നും ഇങ്ങനെ ചെറുതും വലുതുമായ എല്ലാ ജീവിത ചലനങ്ങളും, രൂപ ഭാവങ്ങളുമൊക്കെയും വളരെ സൂക്ഷ്മമായ് , കൃത്യമായ് , വ്യക്തമായ് രേഖപ്പെടുത്തപ്പെട്ട ഒരേ ഒരു ചരിത്ര പുരുഷൻ അതാണ് നബി (സ).

  * ചിത്രമോ , പ്രതിമയോ* ഒന്നുമില്ലാതെ നൂറ്റാണ്ടുകൾക്കിപ്പുറവും കണ്ണിമ ചിമ്മുന്ന കാര്യത്തിൽ പോലും A to Z വിഷയത്തിലും മാർഗ ദർശിയായ ഒരേ ഒരു ലോക ഗുരുവും നേതാവും , അതാണ് പ്രവാചകൻ (സ).

  * 1. 9 ബില്ല്യൺ മനുഷ്യർ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുകയും , അവരാൽ ഓരോ നിമിഷത്തിലും രൂപ ഭാവങ്ങളിൽ മുതൽ ചലനങ്ങളിലെ സൂക്ഷ്മാർത്ഥത്തിൽ പോലും, ഏറിയും / കുറഞ്ഞും പല രീതിയിൽ അനുകരിക്കപ്പെടുന്നവരുമായ ഒരേ ഒരു നേതാവും , ജേതാവുമായ പരിശുദ്ധ റസൂൽ (സ).
  ഈ നബിയുടെ (സ) ചര്യ അത് പോലെ പിൻതുടരപ്പെടാതെ ഈ ഭൂമി ലോകത്ത് ഒരു ദിനമോ / ഉദയാസ്തമയമോ കടന്ന് പോകുന്നില്ല. അങ്ങനെയുള്ള പ്രവാചക ശ്രേഷ്ഠർ (സ).

  *നിത്യവും സ്വലാത്തിലും , ദുആയിലും , പ്രകീർത്തനങ്ങളിലും സകലാർത്ഥത്തിലും ഓരോ നിമിഷവും ലോകത്ത് സ്മരിക്കപ്പെടുന്ന സൃഷ്ട്ടികളിലെ മഹോന്നതനായ തിരുനബി (സ).

  * പഠിപ്പിച്ച ആശയങ്ങൾ പൂർണ്ണമായും പ്രാക്ടിക്കലാക്കി നടത്തി ലോകത്തിന് കാണിച്ച് കൊടുത്ത ഒരേ ഒരു യുഗ പുരുഷൻ (സ). അങ്ങനെയൊരു സമൂഹത്തെ തന്നെ ലോകത്തിന് മുമ്പിൽ സൃഷ്ടിച്ചതിന് ശേഷമാണ് നബി തങ്ങൾ (സ) യാത്രയായത് .
  അങ്ങനെയുള്ള നബി തങ്ങൾ (സ).

  * തന്റെ ജീവിത ദൗത്യത്തിൽ പൂർണ്ണമായും വിജയിച്ച ജേതാവായ പ്രവാചകൻ (സ).
  വെറും 23 വർഷത്തെ ദൗത്യ നിർവഹണത്തിലൂടെ തന്റെ സമൂഹത്തെ , *അല്ല അത് മാത്രമല്ല , ലോകത്തെ തന്നെ നൊടിയിട കൊണ്ട് മാറ്റി മറിച്ച് പിൽക്കാല ചരിത്രകാരൻമാരെ പോലും അത്ഭുതപ്പെടുത്തിയ ഇതിഹാസ നായകനാണ് നബി മുഹമ്മദ് മുസ്തഫാ (സ) . പിന്നീടങ്ങോട്ടുള്ള ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിയെഴുതിയവരായ് പ്രവാചകൻ പടുത്തുയർത്തിയ ഈ സമൂഹം മാറുകയുണ്ടായി.

  * അതെ , ലോകത്ത് ഇരുണ്ട യുഗം എന്നറിയപ്പെടുന്ന ആറാം നൂറ്റാണ്ടിൽ ഒരു സൂര്യോദയമായ് കടന്ന് വന്ന് അറേബ്യൻ ഉപ ഭൂഖണ്ഡത്തെ മാറ്റി മറിച്ച് ; ജ്ഞാനാന്വേഷികളും , ലോക ചരിത്രത്തെ മാറ്റി മറിക്കാൻ കെൽപ്പുള്ളവരുമായ ഒരു ജനതയെ വാർത്തെടുത്ത വിപ്ലവകാരിയായ നവോത്ഥാന നായകനാണ് മുഹമ്മദ് (സ).

  അന്നത്തെ ആ പ്രവാചക ദൗത്യത്തിന് ഇന്നത്തെ ആധുനിക ലോകം പോലും കടപ്പെട്ടിരിക്കുന്നു എന്നറിയുക.

  ( ആധുനിക യൂറോപ്പിൽ നിന്നാണ് ആധുനിക ലോകം ഉണ്ടായതെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഒരു കാലത്ത് അപരിഷ്കൃതതരായ് ഇരുട്ടിൽ തപ്പിയ യൂറോപ്പ് ആധുനിക വൽക്കരിക്കപ്പെട്ടത് മുസ്ലീങ്ങളിലൂടെയാണ് , മുസ്ലീം വൈജ്ഞാനിക മേഖലകളെ ഉപയോഗപ്പെടുത്തിയാണ്. Islamic Golden Age ( 6 to 14 നൂറ്റാണ്ട് ) എന്നറിയപ്പെടുന്ന ആ കാലത്ത് ശാസ്ത്ര – സാങ്കേതിക മേഖലയിലൊക്കെ ശോഭിച്ച് നിന്ന മുസ്ലീങ്ങളിൽ കൂടിയാണ് പിൽക്കാലത്ത് യൂറോപ്പ് പുരോഗമിച്ചത്.

  അത് കൊണ്ടാണ് ചരിത്രകാരൻ ജോൺ വില്യമൊക്കെ പറഞ്ഞത്

  ” യൂറോപ്പ് ഇന്നനുഭവിക്കുന്ന സുഖ സൗകര്യങ്ങൾക്ക് , ഇസ്ലാമിനോടും മുസ്ലീങ്ങളോടും കടപ്പെട്ടിരിക്കുന്നു” എന്ന്.

  റോബർട്ട് ബ്രിഫാൾട്ട് എഴുതി : ” അറബികളുടെ സംഭാവന ഉണ്ടായിരുന്നില്ലെങ്കിൽ ആധുനിക യൂറോപ്യൻ സംസ്കാരം ഉടലെടുക്കുമായിരുന്നില്ല ” ( Natural Science and Scientific Spirit )

  അൽകെമി , അൽഗരിതം , അൽജിബ്ര ഇതൊക്കെ എവിടെ നിന്ന് വന്നു എന്നറിയുമോ ? .

  U Tube ൽ Islamic Golden Age എന്ന് നോക്കുക , UNESCO , Al Jazeera , Nat Geo etc ഇവരുടെ vdo കണ്ട് കൂടുതൽ പഠിക്കുക.)

  * കാലത്തിന്റെ കറക്കത്തിൽ പല ആശയങ്ങളും മണ്ണടിഞ്ഞ് പോകുമ്പോഴും ( ഉദാ: കമ്യൂണിസം ) കാലത്തെ കീഴടക്കുന്ന ആശയ ധർമ്മമായ് ഓരോ ദിനവും ലോകത്ത് ഏറ്റവുമധികം ആളുകൾ സ്വീകരിക്കുന്ന (World fastest growing religion), ദ്രുതഗതിയിൽ വളരുന്ന ഇസ്ലാമികാദർശമെന്ന ദൈവീക മതത്തിന്റെ അന്തിമ ദൂതർ (സ).
  (ഇസ്ലാമിന്റെ വളർച്ച എന്നത് മുസ്ലീങ്ങളുടെ അവകാശ വാദമല്ല മറിച്ച് പല റിസേർച്ച് സെന്ററുകളും , മാധ്യമങ്ങളും പറയുന്നതാണെന്ന് പ്രത്യേകം അറിയുക )

  * നബിക്കെതിരെ (സ) വാളെടുത്ത ഉമർ (റ) തന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന ഉമർ (റ) ആയത് പോലെ ..ഇന്നും.. നബിക്കെതിരെ (സ) എഴുതിയവരും , പറഞ്ഞവരും, സിനിമയെടുത്തവരും മക്കളും വരെ ( ഉദാ: അർനോർഡ് , ഇപ്പോഴിതാ ഡച്ച് തീവ്ര വലത് പക്ഷ പാർട്ടി നേതാവ് ജൊറം വാൻ ക്ലെവറൻ etc ..ഇതിനിയും തുടരും ) ഇങ്ങനെയുള്ള പല ആളുകളും തെറ്റ് തിരുത്തി, ഇസ്ലാം പുൽകി മദീന മുനവ്വറയിലെത്തി തേങ്ങുന്ന കാഴ്ച്ചകൾക്ക് കാരണമാവുന്ന ലോക ഗുരു (സ).

  *ഒരു കാലത്ത് പച്ചക്കള്ളങ്ങളാൽ പ്രവാചക ചരിത്രത്തെ കോളനീയധീശ്യത്ത ഓറിയന്റിലിസ്റ്റ് വെള്ള മേധാവിത്വം തിരുത്തിയെഴുതാൻ പരിശ്രമിച്ചപ്പോൾ അതേ വെള്ളക്കാരന്റെ പുതു തലമുറ മക്കൾ ഇന്ന് ഇസ്ലാം പുൽകി , ഈ പ്രവാചക അധ്യാപനങ്ങൾ ഏറ്റവും സുന്ദരമായ് പ്രബോധനം ചെയ്യുന്ന തിരക്കിലാണ്. ( Shaykh Hamza yousuf , Shaykh Tim Humble , Eddie , Hamza tzortis , Jhon Phontain ..etc ഇപ്രകാരം പോകുന്നു ആ നിര )

  *ഇങ്ങനെ മനുഷ്യരാശിയിൽ എന്നത്തേക്കും അത്ഭുതമായ ഒരേ ഒരു ചരിത്ര പുരുഷൻ , ഒരേ ഒരു നേതാവ് , ഒരേ ഒരു ജേതാവ് , ഒരേ ഒരു ഗുരു ,ഒരേ ഒരു Real Hero , അത് ഒരേ ഒരാൾ മാത്രം എന്ന് അല്ലാഹുവിന്റെ ഈ അന്തിമ പ്രവാചകനെ കുറിച്ച് പഠിച്ചറിഞ്ഞ ആരും പറയും. അതാണ്‌ മൈക്കിൾ ഹാർട്ടിനെ പോലുള്ളവരും ,
  ലാ മാർട്ടിനെ പോലുള്ളവരുമൊക്കെ പറഞ്ഞതിന് പിന്നിലുമുള്ളത് എന്ന് സാരം.

  അത് കൊണ്ട് നിങ്ങളും അറിയുക , പഠിക്കുക അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ അടിമയും , അന്തിമ ദൂതരുമായ മുഹമ്മദു റസൂലുള്ളാഹി (സ) തങ്ങളെ കുറിച്ച്.

  ഇന്നത്തെ അജണ്ടകൾ സെറ്റ് ചെയ്ത് പ്രവർത്തിക്കുന്ന മീഡിയകളിൽ നിന്നും ആളുകളിൽ നിന്നുമല്ല നിങ്ങളദ്ദേഹത്തെ കുറിച്ച് പഠിക്കേണ്ടത് മറിച്ച് യഥാർത്ഥ പ്രമാണങ്ങളിലേക്കിറങ്ങിച്ചെന്ന് , പണ്ഡിതൻമാരിലൂടെ പഠിച്ച് നോക്കൂ. സത്യാന്വേഷികളായ
  നിങ്ങളും പറയും Prophet Muhammad (Saw) is the Real Hero.

  Adam 18.09.2019

Leave a comment

Your email address will not be published.