ദുർബല ഹദീസുകളും കള്ള കഥകളും -35

//ദുർബല ഹദീസുകളും കള്ള കഥകളും -35
//ദുർബല ഹദീസുകളും കള്ള കഥകളും -35
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -35

സനാഅ് ബിൻത്ത് സ്വൽതും നഷാത്ത് ബിൻത് രിഫാഅയും

വിമർശനം:

“പരിപൂർണ്ണതയിലെത്താത്ത മറ്റു ഡിവോഴ്സുകൾ”

സനാ അൽ-നഷാത്ത് ബിൻത് റിഫാ… മുഹമ്മദിന്റെ ഒരു സാദാ പടയാളിയുടെ മകൾ… സ്ഥാനക്കയറ്റത്തിന് വേണ്ടി മുഹമ്മദിന് മകളെ വിവാഹം ചെയ്തു കൊടുത്തു… മുഹമ്മദ് കരാറിൽ ഒപ്പിട്ട ശേഷം മരിച്ചു (ആത്മഹത്യയാവാം) (അൽ തബാരി v9, P 135-136, അൽ തബാരി v 39 P 166)

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്‌തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്‌തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളെയാണ് നാം തുടർച്ചയായി നിരൂപണം ചെയ്‌തു കൊണ്ടിരിക്കുന്ന്. മുമ്പ് സൂചിപ്പിച്ചതു പോലെ, സ്ത്രീവിമോചകനായ നബിയെ (സ), സ്ത്രീ പീഢകനും ലമ്പടനുമായി പ്രചരിപ്പിക്കാൻ വേണ്ടി കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും കൂട്ടി കുഴച്ചുണ്ടാക്കിയ വിധ്വേഷ കഷായമാണ് ലേഖനം.

ആരോപണ വിധേയമായ വിഷയത്തിലേക്ക് കടന്നു വരാം…

സനാഅ് ബിൻത്ത് സ്വൽത്, നഷാത്ത് ബിൻത് രിഫാഅ എന്നിങ്ങനെ രണ്ട് സ്ത്രീകളുടെ നാമങ്ങൾ കൂട്ടിയോജിപ്പിച്ച് നാസ്‌തികരുണ്ടാക്കിയ ഒരു പുതിയ ഭാര്യയാണ് “സനാ അൽ-നഷാത്ത് ബിൻത് റിഫാ… ” !!

ഇതിനൊരു കാരണമുണ്ട്. ഇത് രണ്ടും രണ്ട് സ്ത്രീകളാണൊ ? അതൊ ഒരു സ്ത്രീയെ തന്നെ ഉദ്ദേശിച്ച് രണ്ട് പേര് പറയപ്പെട്ടതാണൊ ? എന്നതിലൊന്നും ആർക്കും ഒരു നിശ്ചയവുമില്ല. ഇങ്ങനെയൊരു സ്ത്രീയുണ്ടൊ എന്നതിന് തന്നെ കൃത്യമായ തെളിവൊന്നും ഇല്ല എന്നത് മറ്റൊരു വസ്തുത.

ഇവരുടെ നാമത്തിലൊ അസ്തിത്വത്തിലൊ യാതൊരു തീർച്ചയുമില്ല എന്ന് നിവേദനം ഉദ്ധരിച്ച ത്വബ്‌രി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. (താരീഖു ത്വബ്‌രി: 2: 416)

ഇനി, നിവേദനത്തിന്റെ പരമ്പരകളിലേക്ക് വരാം. ത്വബ്‌രി തന്റെ താരീഖിൽ ഒരു പരമ്പരയുമില്ലാതെ ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. എന്നാൽ ത്വബ്‌രിയുടെ മറ്റൊരു ഗ്രന്ഥത്തിൽ അദ്ദേഹത്തിന് ഈ വ്യാജ വാർത്ത ലഭിച്ച നിവേദക പരമ്പര അദ്ദേഹം വ്യക്തമാക്കുന്നുണ്ട്:

قال هشام بن محمد الكلبي حدثني رجل من رهط عبد الله بن خازم السلمي أن رسول الله صلى الله عليه وسلم تزوج سنا بنت الصلت بن حبيب السلمية فماتت قبل أن يصل إليها

“ഹിശാമിബ്നു മുഹമ്മദ് അൽ കൽബി പറഞ്ഞു: അബ്ദുല്ലാഹിബ്നു ഖാസിം അസ്സുലമിയുടെ സംഘത്തിൽ പെട്ട’ ഏതോ ഒരാൾ’ എന്നോട് പറഞ്ഞു: ദൈവദൂതൻ (സ) സനാഅ് ബിൻത്ത് സ്വൽത് ഇബ്നു ഹബീബ് അസ്സുലമിയയെ വിവാഹം ചെയ്തു. അവരുടെ അടുത്തെത്തുന്നതിന് മുമ്പ് തന്നെ അവർ മരണമടഞ്ഞു…”
(അൽ മുൻതഖബ് മിൻ ദൈലിൽ മുദയ്യൽ: ത്വബ്‌രി: 90)

സനദ് (നിവേദക പരമ്പര):

പരമ്പരയിലെ ഹിശാമിബ്നു മുഹമ്മദ് അൽ കൽബിയെ സംബന്ധിച്ച വിശദ വിവരങ്ങൾ മുൻ കഴിഞ്ഞ ലേഖനങ്ങളിൽ വന്നിട്ടുണ്ടല്ലൊ. ഹിശാമിബ്നു മുഹമ്മദ് അൽ കൽബിയും അദ്ദേഹത്തിന്റെ പിതാവും നുണ പറയുന്നവരും ദുർബലരുമാണെന്നതിൽ ഹദീസ് നിദാന ശാസ്ത്ര പണ്ഡിതർക്കിടയിൽ ഇരു പക്ഷമില്ല.

ഹിശാമിന് ഈ കഥ കിട്ടിയതാവട്ടെ “അബ്ദുല്ലാഹിബ്നു ഖാസിം അസ്സുലമിയുടെ സംഘത്തിൽ പെട്ട ‘ഏതോ ഒരാൾ’ എന്നോട് പറഞ്ഞു” കൊണ്ടാണ്. ഏതോ ആളുകൾ പറഞ്ഞ കഥകളൊക്കെ തെളിവിന് നിരക്കുന്നതാണൊ ?!

ഇനി നിവേദനത്തിന്റെ മത്‌ന് അഥവാ ഉള്ളടക്കത്തിലേക്ക് വരാം:
“ദൈവദൂതൻ (സ) സനാഅ് ബിൻത്ത് സ്വൽത് ഇബ്നു ഹബീബ് അസ്സുലമിയയെ വിവാഹം ചെയ്തു. അവരുടെ അടുത്തെത്തുന്നതിന് മുമ്പ് തന്നെ അവർ മരണമടഞ്ഞു…”
ഇത്രയെ നിവേദനത്തിലുള്ളു. പക്ഷെ നബിയെ സ്ത്രീ പീഢകനും ലമ്പടനുമാക്കാൻ വേണ്ടിയുള്ള ലേഖനമായതിനാൽ ഈ കഥക്ക് ഒരു പഞ്ച് പോര !! അപ്പോൾ നാസ്‌തിക ബുദ്ധിയിലെ പാഷാണം ഉറവ പൊട്ടി ഒഴുകാൻ തുടങ്ങി…..

“മുഹമ്മദിന്റെ ഒരു സാദാ പടയാളിയുടെ മകൾ… സ്ഥാനക്കയറ്റത്തിന് വേണ്ടി മുഹമ്മദിന് മകളെ വിവാഹം ചെയ്തു കൊടുത്തു… മുഹമ്മദ് കരാറിൽ ഒപ്പിട്ട ശേഷം മരിച്ചു (ആത്മഹത്യയാവാം)….”

ഇപ്പോഴാണ് ഒരു പഞ്ച് വന്നത് !! നബിക്ക് ഒരു വില്ലൻ പരിവേഷം കിട്ടി ആശ്വാസമായി !! ചരിത്ര ധർമ്മവും വൈജ്ഞാനിക നീതിയും സത്യസന്ധതയുമൊക്കെ അവിടെ നിൽക്കട്ടെ എന്നങ്ങ് തീരുമാനിച്ചു. അല്ലെങ്കിലും ധാർമ്മികതക്ക് ഈ വിഡ്ഢി പരിഷകളുടെ അടുക്കൽ വല്ല അസ്തിത്വമൊ അടിത്തറയൊ ഉണ്ടൊ ?!

നഷാത്ത് ബിൻത് രിഫാഅ എന്ന നാമം -ചില നിവേദനങ്ങിൽ – ലോപിച്ച് ‘ഷാത്ത്’ ബിൻത് രിഫാഅ എന്ന് വന്നതായി കാണാം.

മുഫദ്ദൽ അൽ ഗസ്സാനി തന്റെ താരീഖിൽ സൂചിപ്പിക്കുകയും ഇബ്നുൽ കയ്യിം തന്റെ ‘സബീലുൽ ഹുദാ വർറശാദ് ഫീ സീറതി ഖൈറിൽ ഇബാദ് എന്ന ഗ്രന്ഥത്തിൽ ക്വോട്ട് ചെയ്യുകയും ചെയ്ത നിവേദനത്തിന്റെ പരമ്പര ഇപ്രകാരമാണ്:

روى المفضل بن غسان العلائي في تاريخه من طريق سيف بن عمر عن أبي عمر عثمان بن مقسم عن قتادة قال:

മുഫദ്ദൽ ബിൻ ഗസ്സാൻ അൽ അലാഈ തന്റെ താരീഖിൽ ഉദ്ധരിച്ചു: സൈഫ് ഇബ്നു ഉമർ വഴി: അബൂ ഉമർ ഉസ്മാനിബ്നു മിക്സം ൽ നിന്ന്: കത്താദയിൽ നിന്ന്, അദ്ദേഹം പറഞ്ഞു:…

നിവേദനം ഉദ്ധരിച്ച ഇബ്നുൽ കയ്യിം തന്നെ പറയുന്നു:

وعثمان بن مقسم متروك

നിവേദകനായ ഉസ്മാനിബ്നു മിക്സം മത്റൂക് (അതി ദുർബലൻ) ആകുന്നു. പ്രവാചക ശിഷ്യൻമാരെ തെറി വിളിക്കുന്ന, മീസാൻ പോലെയുള്ള ഇസ്‌ലാമിലെ വിശ്വാസ കാര്യങ്ങൾ നിഷേധിക്കുന്ന, കദരിയ്യായ വ്യക്തിയാണ് ഉസ്മാനിബ്നു മിക്സം എന്ന് ഇമാം ദഹബി വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ ഹദീസുകൾ നിർമ്മിക്കാറുള്ള വ്യക്തിയാണിയാൾ എന്ന് യഹ്‌യബ്നു മഈൻ വ്യക്തമാക്കി. ധാരാളം കളവുകൾ പറയുന്ന വ്യക്തിയാണിയാൾ എന്ന് ജൂസജാനി പറഞ്ഞു.
(മീസാനുൽ ഇഅ്തിദാൽ: 3: 56, അൽ ജർഹു വതഅ്ദീൽ: 6: 176, അദ്ദുഅഫാഉൽ കബീർ: 3: 220)

മറ്റൊരു നിവേദകനായ കത്താദ താബിഈ ആകുന്നു. ആരിൽ നിന്നാണ് സംഭവം കേട്ടതെന്ന് വ്യക്തമാക്കാത്തതിനാൽ പരമ്പര മുറിഞ്ഞതാണ്.

സൈഫിബ്നു ഉമർ അത്തീമി എന്ന നിവേദകനും ദുർബലനാണ്.
أبو حاتم بن حبان البستي : يروي الموضوعات عن الأثبات، اتهم بالزندقة، قالوا إنه كان يضع الحديث

ഇബ്നു ഹിബ്ബാൻ പറഞ്ഞു: വിശ്വസ്‌തരിൽ നിന്ന് വ്യാജ നിവേദനങ്ങൾ ഉദ്ധരിക്കുമായിരുന്നു. ഉള്ളിൽ അവിശ്വാസം ഒളിപ്പിച്ചിരുന്നവരുടെ കൂട്ടത്തിൽ ആണെന്ന് സംശയിക്കപ്പെട്ടിരുന്ന വ്യക്തി. അദ്ദേഹം വ്യാജ ഹദീസുകൾ നിർമ്മിക്കുമായിരുന്നു.

print

No comments yet.

Leave a comment

Your email address will not be published.