ദുർബല ഹദീസുകളും കള്ള കഥകളും -31

//ദുർബല ഹദീസുകളും കള്ള കഥകളും -31
//ദുർബല ഹദീസുകളും കള്ള കഥകളും -31
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -31

ഫാത്തിമ ബിൻത് ദഹ്ഹാക്, അംറ ബിൻത് യസീദ്, ആലിയ ബിൻത് ളബ്യാൻ…

വിമർശനം:

“…വിവാഹം ചെയ്ത് ഭോഗിച്ചു… 4 എണ്ണത്തിനെ ബാലിശമായ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ചെയ്തു….
അധികം പേർക്കും അറിയാത്ത (മുഹമ്മദ് നബി) മൊഴിചൊല്ലിയ സ്ത്രീകളുടെ പേരുകൾ ഇവയാണ്…

3) ഫാത്തിമ അൽ അലിയാ ബിൻത് സാബിയാൻ അൽ ദഹാക്ക്…. മറ്റൊരു പുരുഷനെ ഒളിഞ്ഞു നോക്കി എന്നും പറഞ്ഞ് മൊഴി ചൊല്ലി (തബാരി v9, P 138; തബാരി v39 P 186 – 188)

4) അമ്ര ബിൻത് യാസിദ്…. (ഇബ്നു ഇഷാഖ്, സീറത്തുൽ റസൂലള്ളാ P 155)”

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളെയാണ് നാം തുടർച്ചയായി നിരൂപണം ചെയ്ത് കൊണ്ടിരിക്കുന്നത്. മുമ്പ് സൂചിപ്പിച്ചതു പോലെ, കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും നിറഞ്ഞതാണ് ലേഖനം.

“കിലാബ് ഗോത്രക്കാരിയായ ഒരു സ്ത്രീയെ നബി (സ) വിവാഹം ചെയ്തു എന്ന് പറയപ്പെടുന്നു… എന്താണ് ആ സ്ത്രീയുടെ നാമം എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ധാരാളം അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ചിലർ പറഞ്ഞു: അവരുടെ നാമം ഫാത്വിമ ബിൻത് ദഹ്ഹാക് ഇബ്നു സുഫ്യാൻ അൽ കിലാബിയ്യ എന്നാണ്. വേറെ ചിലർ പറഞ്ഞു: അവരുടെ നാമം അംറ ബിൻത് യസീദ് ബിൻ ഉബൈദ് ബിൻ റുവാസ് ബിൻ കിലാബ് ബിൻ റബീഅ ബിൻ ആമിർ എന്നാണ്. മറ്റൊരാൾ പറയുന്നത് അവരുടെ നാമം ആലിയ ബിൻത് ളബ്യാൻ ബിൻ അംറ് ബിൻ ഔഫ് ബിൻ കഅ്ബ് ബിൻ അബ്ദ് ബിൻ അബൂബകർ ബിൻ കിലാബ് എന്നാണ്. ഒരാൾ പാഞ്ഞു: അവർ സബാ ബിൻത് സുഫ്യാൻ ബിൻ ഔഫ് ബിൻ കഅ്ബ് ബിൻ അബ്ദ് ബിൻ അബൂബകർ ബിൻ കിലാബ് എന്നാണ്. ഇക്കാര്യത്തിൽ നാം കേട്ട നിവേദനങ്ങളെല്ലാം നാം ഇവിടെ എഴുതി എന്നു മാത്രം. ചിലർ പറയുന്നു: ഒരൊറ്റ കിലാബ് കാരിയെ മാത്രമെ നബി (സ) വിവാഹം കഴിച്ചിട്ടുള്ളു. അവരുടെ പേരിന്റെ കാര്യത്തിൽ സംശയങ്ങളുണ്ടായതാണ്…”
(ത്വബകാതു ഇബ്നു സഅ്ദ്: 8/112)

ഇതാണ് കിലാബ് കാരിയായ സ്ത്രീയുമായി ബന്ധപ്പെട്ട കഥയുടെ അവസ്ഥ !! അത്തരമൊരു വിവാഹം നടന്നിട്ടുണ്ടൊ ഇല്ലേ ? നടന്നെങ്കിൽ അവരുടെ പേരെന്താണ്? ആ പേരുകൾ എല്ലാം ഒരേ ആളാണൊ അതൊ വ്യത്യസ്തരായ സ്ത്രീകളാണൊ എന്നൊന്നും ഉള്ളതിന് കൃത്യമായ ഒരു തെളിവുമില്ല. വിമർശകർ തന്നെ – മുഹമ്മദിന്റെ പെണ്ണുങ്ങൾ എന്ന ലേഖനത്തിൽ – ഉദ്ധരിച്ച പേര് “ഫാത്തിമ അൽ അലിയാ ബിൻത് സാബിയാൻ അൽ ദഹാക്ക്” എന്നാണ് !! ഇത് രണ്ട് പേരുകൾ കൂട്ടിയോജിപ്പിച്ച ഒരു പേരാണ്. 1. ഫാത്വിമ ബിൻത് ദഹ്ഹാക് 2. ആലിയ ബിൻത് ളബ്യാൻ എന്ന രണ്ടു പേരുകൾ ചേർത്ത് “ഫാത്തിമ അൽ അലിയാ ബിൻത് സാബിയാൻ അൽ ദഹാക്ക്” എന്നായി.

കഥയുടെ ഉള്ളടക്കം ഉമൈമയുടെ കഥക്ക് സമാനം തന്നെ ! പ്രവാചകൻ (സ) ‘ഫാത്വിമ ബിൻത് ദഹ്ഹാക്’ അല്ലെങ്കിൽ ‘ആലിയ ബിൻത് ളബ്യാനെ’ അല്ലെങ്കിൽ ‘അംറ ബിൻത് യസീദിനെ’ അതോ ‘സബാ ബിൻത് സുഫ്യാനെ’ (!) വിവാഹം ചെയ്യുകയും അവരുടെ അടുത്ത് പ്രവേശിക്കുകയും ചെയ്തപ്പോൾ അവർ അദ്ദേഹത്തിൽ നിന്ന് അല്ലാഹുവിൽ ശരണം തേടി. അപ്പോൾ നബി (സ) അവരെ വീട്ടിലേക്ക് പൊയ്കൊള്ളാൻ നിർദ്ദേശിച്ച് സ്വതന്ത്രരാക്കി.

മുമ്പ് പല ലേഖനങ്ങളിൽ സൂചിപ്പിച്ചതു പോലെ ഉമൈമ എന്ന ഭാര്യയുടെ കഥ പല നാമങ്ങളിലായി പുനർ നിർമ്മിച്ചെടുത്ത വ്യാജ കഥകളും വ്യാജ ഭാര്യമാരുമാണ് ഇവ/ ഇവർ എല്ലാം.

وأشار ابن سعد إلى أنها واحدة اختلف في اسمها ، والصحيح أن التي استعاذت منه هي الجونية . وروى ابن سعد من طريق سعيد بن عبد الرحمن بن أبزى قال : لم تستعذ منه امرأة غيرها .
ഇബ്നു ഹജർ (റ) പറഞ്ഞു:
ഒരൊറ്റ ഭാര്യയുടെ കാര്യത്തിൽ നടന്നതാണ് ഈ ശരണ തേട്ടവും വിവാഹ മോചനവും; അവരുടെ പേരെന്താണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം വന്നു എന്ന് മാത്രം. നബിയിൽ(സ) നിന്ന് ശരണം തേടിയത് (ഉമൈമ) ജുവനിയ ആണെന്നതാണ് സ്വഹീഹ് (വിശ്വസ്‌തമായ ഹദീസിലൂടെ സ്ഥാപിതമായ വസ്തുത). സഈദിബ്നു അബ്ദുർറഹ്‌മാൻ ബിൻ അബ്സാ പറഞ്ഞതായി ഇബ്നു സഅ്ദ് ഉദ്ധരിച്ചിരിക്കുന്നു: ഉമൈമയല്ലാതെ മറ്റൊരു സ്ത്രീയും നബിയിൽ നിന്ന് അല്ലാഹുവിൽ ശരണം തേടിയിട്ടില്ല.
(ഫത്ഹുൽ ബാരി: 9:269)

ത്വബ്‌രി, ഇബ്നു സഅ്ദ്, ദഹബി പോലുള്ള എല്ലാ ചരിത്രകാരന്മാരും ഈ കഥകൾ ഉദ്ധരിക്കുന്നത് മുഹമ്മദ് ഇബ്നു ഉമർ ഇബ്നുൽ വാക്വിദ് എന്ന ചരിത്രകാരനിൽ നിന്നാണ്. കഥകളുടെ വ്യത്യസ്ത നിവേദനങ്ങളുടെ സനദുകൾ കാണുക:

1.
أَخْبَرَنَا مُحَمَّدُ بْنُ عمر. حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ عَنِ الزُّهْرِيِّ قَالَ: …

2.
أَخْبَرَنَا مُحَمَّدُ بْنُ عُمَرَ. حَدَّثَنِي مُحَمَّدُ بْنُ عَبْدِ اللَّهِ عَنِ الزُّهْرِيِّ عَنْ عُرْوَةَ عَنْ عَائِشَةَ قَالَتْ: …

3.
أَخْبَرَنَا مُحَمَّدُ بْنُ عُمَرَ. حَدَّثَنَا عَبْدُ اللَّهِ بْنُ جَعْفَرٍ عَنْ عَبْدِ الْوَاحِدِ بن أبي عون عن ابْنِ مَنَّاحٍ قَالَ: …

4.
أَخْبَرَنَا مُحَمَّدُ بْنُ عُمَرَ. حَدَّثَنَا عَبْدُ اللَّهِ بْنُ سُلَيْمَانَ عَنْ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ قَالَ: …
5.
أَخْبَرَنَا مُحَمَّدُ بْنُ عُمَرَ. أَخْبَرَنَا عَبْدُ اللَّهِ بْنُ جَعْفَرٍ عَنْ مُوسَى بْنِ سَعِيدٍ وَابْنِ أَبِي عَوْنٍ قَالا: …

എല്ലാ നിവേദക പരമ്പരകളും ആരംഭിക്കുന്നത് തന്നെ മുഹമ്മദ് ഇബ്നു ഉമർ ഇബ്നുൽ വാക്വിദ് എന്ന ചരിത്രകാരനിൽ നിന്നാണ്. അദ്ദേഹത്തെ സംബന്ധിച്ച ഹദീസ് – ചരിത്ര നിദാന ശാസ്ത്ര പണ്ഡിതന്മാരുട അഭിപ്രായം ഇവിടെ ആവർത്തിക്കട്ടെ:

അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.

യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്തനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.

ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്.

റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു.

ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്.

ഇസ്ഹാകിബ്നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്.

(അദ്ദുഅഫാഉ വൽ മത്റൂകീൻ: ഇബ്നുൽ ജൗസി: 3 / 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ: അബൂഹാതിം: 8/21, അൽ കാമിൽ ഇബ്നു അദിയ്യ്: 7/ 481)

സാന്ദർഭികമായി ചില ചോദ്യങ്ങൾ ആവർത്തിക്കട്ടെ ?

കഥ യാഥാർഥ്യമാണെങ്കിൽ തന്നെ നബി (സ) പെണ്ണുങ്ങളെ കെട്ടി ഭോഗിച്ചു, ബാലിശമായ കാരണങ്ങൾ പറഞ്ഞ് മൊഴി ചൊല്ലി എന്നതെല്ലാം നാസ്തിക നുണകൾ മാത്രമല്ലെ ?! ലൈംഗിക ബന്ധം നടന്നിട്ടില്ല എന്നതും നബിയല്ല, നവവധുവാണ് ഇഷ്ടമില്ലായ്മ പ്രകടിപ്പിച്ചത് എന്നതും എന്തുകൊണ്ട് മറച്ചു പിടിക്കുന്നു ?! താൽപര്യമില്ലാത്ത വിവാഹ ബന്ധത്തിൽ നിന്ന് സ്വഭാര്യയെ മോചിപ്പിച്ച നബി, സ്ത്രീകളോട് പുലർത്തിയ മാന്യതയും ദയാപരതയും ലൈംഗിക വിശുദ്ധിയും എന്തുകൊണ്ട് കട്ടുമുക്കുന്നു ?!!

ചില (വ്യാജ) നിവേദനങ്ങളിൽ, ഫാതിമയെ വിവാഹ മോചനം ചെയ്യാനുണ്ടായ സാഹചര്യം അവർ സ്ഥിരമായി പുരുഷന്മാരെ ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു എന്നും, ഇത് നബി (സ) നേരിട്ട് കാണുകയുണ്ടായി എന്നും വന്നിട്ടുണ്ട്. ഇതിനെ നിസ്സാര കാര്യമെന്നോണം നാസ്തികൻ ഇപ്രകാരം കുറിച്ചിട്ടിരിക്കുന്നത് വായിക്കാം:
“മറ്റൊരു പുരുഷനെ ഒളിഞ്ഞു നോക്കി എന്നും പറഞ്ഞ് മൊഴി ചൊല്ലി”… !
പുരുഷന്മാരെ ഒളിഞ്ഞു നോക്കുന്ന ഒരു സ്ത്രീയെ ഭാര്യയായി വെക്കാൻ നാസ്തികർ തയ്യാറാകുമോ എന്നു കൂടി നാസ്തിക കോപ്പിയടിയന്മാർ വ്യക്തമാക്കേണ്ടതുണ്ട്.

print

No comments yet.

Leave a comment

Your email address will not be published.