ദുർബല ഹദീസുകളും കള്ള കഥകളും -25

//ദുർബല ഹദീസുകളും കള്ള കഥകളും -25
//ദുർബല ഹദീസുകളും കള്ള കഥകളും -25
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -25

Print Now
മൃഗങ്ങളെ നാണിപ്പിക്കുന്ന മൃഗരതി കളവുകൾ !!

വിമർശനം:

Sahih al-Bukhari 2, 357:

Ibn Sharib narrated, Ibn Abdul Talib said:

“Always when his wives had their period, I saw the Prophet (pbuh) near by his camel herd. There he had lovingly intercourse with the female animals, sometimes he also turned towards the young animals of both sexes.”

സ്വഹീഹുൽ ബുഖാരി 2, 357:

ഇബ്നു ശരീബ് വിവരിച്ചു, ഇബ്നു അബ്ദുൽ താലിബ് പറഞ്ഞു:

“എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ ഭാര്യമാർക്ക് ആർത്തവം വരുമ്പോൾ നബി(സ)യെ അദ്ദേഹത്തിന്റെ ഒട്ടകക്കൂട്ടത്തിനരികിൽ ഞാൻ കാണാറുണ്ട്. അവിടെ അവൻ പെൺ മൃഗങ്ങളുമായി സ്നേഹപൂർവ്വം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു, ചിലപ്പോൾ അവൻ രണ്ട് ലിംഗത്തിലുള്ള മൃഗങ്ങളിലേക്കും തിരിഞ്ഞു.

മറുപടി:

സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കപ്പെടുന്ന ഈ കള്ള കഥയുടെ ഇംഗ്ലീഷ് രൂപവും അത് കേരളത്തിലെ ഭൗതികവാദികൾ ‘ഗൂഗിൾ ട്രാൻസ്ലേറ്റർ’ ഉപയോഗിച്ച് (ഇല്ലാ കഥയാണെന്ന് അറിയാവുന്നതു കൊണ്ട് മിനക്കെട്ട് പരിഭാഷ ചെയ്യെണ്ടന്ന് തീരുമാനിച്ചതായിരിക്കാം) ഉണ്ടാക്കിയെടുത്ത് പ്രചരിപ്പിക്കുന്ന മലയാള തിരകഥയുമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

സ്വഹീഹുൽ ബുഖാരി 2, 357 എന്ന നമ്പറിട്ട് കൊടുത്തിട്ടുള്ള ഈ മൃഗരതി ഉള്ളടക്കമുള്ള ഒരു ഹദീസും സ്വഹീഹുൽ ബുഖാരിയിൽ എവിടെയുമില്ല! ഗൂഗിളിൽ ഈ നമ്പറും ഹദീസിന്റെ ഇംഗ്ലീഷ് ടെക്സ്റ്റും സെർച്ച് ചെയ്താൽ ഒരിക്കലും തുറക്കാൻ കഴിയാത്ത ചില വ്യാജ വെബ്സൈറ്റുകളുടെ പേരുകൾ പ്രത്യക്ഷപ്പെട്ടേക്കാം…. പല ഇസ്‌ലാമിക സൈറ്റുകളിലും വീഡിയൊകളുടെ കമന്റ് ബോക്സുകളിലെ നാസ്തിക വിധ്വേഷ പ്രചാരകരുടെ കമന്റുകളിലും മാത്രം ഈ കള്ള കഥയും കള്ള നമ്പറുകളും കാണാം. അതല്ലാതെ സ്വഹീഹുൽ ബുഖാരിയിൽ നേരിട്ടൊ, ബുഖാരിക്ക് മുസ്‌ലിം പണ്ഡിതന്മാർ എഴുതിയ പരിഭാഷകളിലൊ ഇങ്ങനെയൊരു കള്ള കഥ കാണാൻ സാധ്യമെ അല്ല. അഥവാ യാതൊരു അടിസ്ഥാനവുമില്ലാത്ത, മൃഗങ്ങളെ പോലും ലജ്ജിപ്പിക്കാനുതകുന്ന ഒരു വൃത്തികെട്ട പോൺ സ്റ്റോറി എഴുതി, തോന്നിയ നമ്പറിട്ട് അത് നബിയുടെ (സ) പേരിൽ പ്രചരിപ്പിക്കുകയാണിവിടെ.

നവനാസ്തികരുടെ ലൈംഗിക സ്വാതന്ത്ര്യകാംക്ഷയുടെ സ്‌മൃതിലഹരിയിൽ ഉന്മത്തനായി, സ്വഹീഹുൽ ബുഖാരിയുടെ ഇംഗ്ലീഷ് വിവർത്തനം വായിച്ചപ്പോൾ സംഭവിച്ച ഭാവനാവിലാസമാണ് ഈ കള്ള ഹദീസ്. അല്ലാതെ സ്വഹീഹുൽ ബുഖാരിയടക്കം ഒരു ഹദീസ് ഗ്രന്ഥത്തിലും ഇത്തരം, നാസ്തിക രതി വൈകൃത ചിത്രങ്ങൾ കാണാൻ ആർക്കും കഴിയില്ല. ഒരു ഹദീസ് ഗ്രന്ഥത്തിന്റെ പേരെഴുതി, എന്തെങ്കിലും നമ്പർ കുറിച്ചിട്ട്, സ്വന്തം കാമാഭിലാഷങ്ങളും സ്വന്തം ഗൃഹാന്തര കാഴ്ച്ചകളും നബിയുടെയും സ്വഹാബികളുടേയും പേരിൽ എഴുതി പിടിപ്പിക്കുക എന്ന നാസ്തിക-മിഷണറി ശൈലിയാണ് ഇവിടെയും ആവർത്തിക്കപ്പെട്ടിരിക്കുന്നത്. ഏതോ ഒരു നാസ്തിക മൃഗാനുരാഗിയുടെ രോഗാതുരമായ മനസ്സിലെ -മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന- ഭോഗലാലസതയുടെ വിരൂപസൃഷ്ടി !

കളവിന്റെ ആഴവും അശ്ലീലതയുടെ തീക്ഷ്ണതയും ഈ വർഗീയവാദികളുടെ അന്തരാളങ്ങളിൽ നുരഞ്ഞു പൊന്തുന്ന വെറുപ്പിന്റെ ആധിക്യമാണ് തെളിയിക്കുന്നത്. എന്തും എങ്ങനെയും നേടിയെടുക്കുക എന്ന നാസ്തിക ധർമ്മരാഹിത്യത്തിന്റെ പ്രകടമായ ഉദാഹരണങ്ങളാണ് ഇത്തരം കള്ള കഥാ നിർമ്മാണങ്ങൾ. ഉള്ളിലെ ജീർണത തുളുമ്പി തെറിപ്പിച്ച് മറ്റുള്ളവരെയും തങ്ങളെ പോലെ മലിനമാക്കുക എന്ന ഉപജാപത്തിന്റെ ഭാഗമാണിതും. ഇത്തരക്കാരോട് ഒന്നേ പറയാനുള്ളു:

“…നിങ്ങളുടെ അരിശം കൊണ്ട് നിങ്ങള്‍ മരിച്ചുകൊള്ളൂ. തീര്‍ച്ചയായും അല്ലാഹു മനസ്സുകളിലുള്ളത് അറിയുന്നവനാകുന്നു.”
(ക്വുർആൻ 3: 119)

2 Comments

  • Thank you

    sumaya 07.10.2022
  • ഇതിന്റെ ഹെഡിങ് ദുർബല ഹദീസ് എന്നല്ല ഏഴുദേണ്ടത് മറിച്ച് കള്ള ഹദീസ് എന്നാണ് .

    Noushad 01.11.2022

Leave a comment

Your email address will not be published.