ദുർബല ഹദീസുകളും കള്ള കഥകളും -23

//ദുർബല ഹദീസുകളും കള്ള കഥകളും -23
//ദുർബല ഹദീസുകളും കള്ള കഥകളും -23
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -23

അടിമ സ്ത്രീകളെ വിവസ്ത്രരാക്കാൻ ഇസ്‌ലാം അനുവദിച്ചുവെന്നോ ?!

വിമർശനം:

അടിമ സ്ത്രീകളെ വിവസ്ത്രരാക്കാനും ഇഷ്ടാനുസാരം ശരീരാവയവങ്ങൾ സ്പർശിക്കുവാനും ഇസ്‌ലാം അനുവദിച്ചുവെന്ന് ഹദീസുകളിൽ ഇല്ലേ ?

മറുപടി:

അടിമ സ്ത്രീകളെ വേശ്യാവൃത്തിക്കും അശ്ലീലതകൾക്കും വിധേയരാക്കിയിരുന്ന ഒരു കാലഘട്ടത്തിൽ ലൈംഗിക ശുദ്ധി കാത്തുസൂക്ഷിക്കാനുള്ള അവരുടെ അവകാശത്തിനായി ഘോരമായി ശബ്ദിക്കുകയും നിയമങ്ങൾ ആവിഷ്കരിക്കുകയും ചെയ്ത മതമാണ് പരിശുദ്ധ ഇസ്‌ലാം.

“നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ അഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഹികജീവിതത്തിന്‍റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്‌…”
(ഖുർആൻ: 24:33)

അന്യ സ്ത്രീകളെ ഇഷ്ടാനുസാരം വിവസ്ത്രരാക്കാനും ശരീരാവയവങ്ങൾ സ്പർശിക്കുവാനും പോയിട്ട് ഒന്ന് തൊടുന്നത് പോലും ഇസ്‌ലാം വിലക്കിയിട്ടുണ്ട്.

لَأنْ يُطعَنَ في رأسِ رجلٍ بِمِخْيَطٍ من حديدٍ خيرٌ من أن يمَسَّ امرأةً لا تَحِلُّ له

“നിന്റെ ശിരസ്സിൽ ഒരു ഇരുമ്പിന്റെ ആണികൊണ്ട് കുത്തി തറക്കുന്നതാണ് നിനക്ക് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പർശിക്കുന്നതിനേക്കാൾ നിനക്ക് നല്ലത്.”
(ത്വബ്റാനി: 487, മുസ്നദു റുയാനി: 1283) എന്നാണ് മുഹമ്മദ് നബി (സ) മുസ്‌ലിംകളെ പഠിപ്പിച്ചത്.

ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: ﻻَ ﺗَﺤْﻤِﻠُﻮا اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣَﺎ ﻳَﻜْﺮَﻫْﻦَ

“സ്ത്രീകളെ അവർ വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.”
(മുസ്വന്നഫ് അബ്ദുർ റസാഖ്: 10320) എന്നും മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങളിലെല്ലാം സ്വതന്ത്ര സ്ത്രീകളും അടിമ സ്ത്രീകളും സമമാണ്.

“സ്വതന്ത്ര സ്ത്രീകളുടെ കാര്യത്തിൽ നിഷിദ്ധമായവ അടിമ സ്ത്രീകളുടെ വിഷയത്തിലും നിഷിദ്ധമാണ്” എന്നാണ് പ്രവാചകാനുചരന്മാർ (റ) മനസ്സിലാക്കിയിട്ടുള്ളതും.
(അൽ ഉമ്മ്: ഇമാം ശാഫിഈ: 5:3)

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, ഇസ്‌ലാമിലെ പ്രമാണങ്ങളായ ക്വുർആനും സ്വഹീഹായ ഹദീസുകളും മറച്ചു പിടിച്ച് പകരം കുറേ കള്ള കഥകളും ദുർബല നിവേദനങ്ങളും സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്ന ഉദ്യമത്തിൽ വിരാജിക്കുകയാണ് ഇസ്‌ലാമോഫോബിയക്കാർ.

അടിമ സ്ത്രീകളെ വിവസ്ത്രരാക്കാനും ഇഷ്ടാനുസാരം ശരീരാവയവങ്ങൾ സ്പർശിക്കുവാനും ഇസ്‌ലാം അനുവദിച്ചുവെന്ന് വരുത്തി തീർക്കാൻ ഉദ്ധരിക്കുന്ന നിവേദനങ്ങളാകട്ടെ സാങ്കേതികമായി ഹദീസുകൾ പോലുമല്ല !! ‘അറബി കിതാബു’കളിൽ ഉള്ളതെല്ലാം ഇസ്‌ലാമാണെന്നും മുസ്‌ലിംകൾക്കിടയിൽ അറബിയിലെ വരികൾക്കെല്ലാം ആത്മീയ പ്രാധാന്യമുണ്ട് എന്നും വിശ്വസിക്കുന്ന നിലയിലേക്ക് കൂപ്പ് കുത്തി പോയോ ഇസ്‌ലാം – നാസ്തികത സംവാദങ്ങൾ?!! ഗവേഷണാത്മകതയുടെയും വൈജ്ഞാനിക ധർമ്മത്തിന്റെയും ഒരു കണിക പോലും നിങ്ങളുടെ ഇസ്‌ലാം അവലോകനത്തിൽ ബാക്കി ഇല്ലാതായി പോയോ?

പ്രതിപക്ഷ മര്യാദ അന്യംനിന്നു പോയിട്ടില്ലാത്തവർക്ക് വേണ്ടി ഇസ്‌ലാമിന്റെ രണ്ട് അടിസ്ഥാന തത്ത്വങ്ങൾ അടങ്ങുന്ന ഒരു ലേഖനം ഇവിടെ ചേർത്തു വെക്കട്ടെ:

ഇസ്‌ലാമിലെ രണ്ട് അടിസ്ഥാന തത്ത്വങ്ങൾ: ഇസ്‌ലാം വിമർശകർ അറിയാനായി…

വിമർശകർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന നിവേദനങ്ങളുടെ റെഫറൻസും നിവേദക പരമ്പരകളും ആദ്യം ചർച്ചാവിധേയമാക്കാം:

പരമ്പര: 1
മുസ്വന്നഫ് അബ്ദുർറസാക്: 13208

13208 – عبد الرزاق عن بن جريج قال أخبرنى من أصدق عمن سمع عليا يسأل عن الأمة تباع أينظر إلى ساقها وعجزها وإلى بطنها قال لا بأس بذلك لا حرمة لها إنما وقفت لنساومها

അടിമ സ്ത്രീയെ വാങ്ങുമ്പോൾ അവളുടെ തണ്ടങ്കാലും അരയും നോക്കാം എന്ന് അലി (റ) അനുവാദം നൽകിയതായ നിവേദനം…

പരമ്പരയിലെ ഇബ്നു ജുറൈജ് ഉദ്ധരിക്കുന്നത് ഒരു ‘മജ്ഹൂൽ’ (അജ്ഞാതൻ) ൽ നിന്നാണ് ആ ‘മജ്ഹൂൽ’ ഉദ്ധരിക്കുന്നത് മറ്റൊരു ‘മജ്ഹൂൽ’ (അജ്ഞാതൻ) ൽ നിന്നും.!!! പരമ്പര വളരെ ദുർബലം.

പരമ്പര: 2
മുസ്വന്നഫ് അബ്ദുർറസാക്: 13206

13206 – عبد الرزاق عن بن جريج عن رجل عن بن المسيب أنه قال يحل له أن ينظر إلى كل شيء فيها ما عدا فرجها

താബിഈ പണ്ഡിതനായ (ഒരു പണ്ഡിതന്റെ അഭിപ്രായം !) സഈദിബ്നുൽ മുസ്വയ്യിബിലേക്ക് ചേർക്കപ്പെടുന്ന മറ്റൊരു നിവേദനം…

പരമ്പരയിൽ ഇബ്നു ജുറൈജ് ഉദ്ധരിക്കുന്നത് ഒരു ‘മജ്ഹൂൽ’ (അജ്ഞാതൻ) ൽ നിന്നാണ്. പരമ്പര അങ്ങേയറ്റം ദുർബലം.

പരമ്പര: 3
മുസ്വന്നഫ് അബ്ദുർറസാക്: 13207

13207 – عبد الرزاق عن الثوري عن جابر عن الشعبي قال إذا كان الرجل يبتاع الأمة فإنه ينظر إلى كلها إلا الفرج

താബിഈ പണ്ഡിതനായ (ഒരു പണ്ഡിതന്റെ അഭിപ്രായം !) ശുഅ്ബിയിലേക്ക് ചേർക്കപ്പെട്ട അഭിപ്രായം…

പരമ്പരയിലെ ജാബിർ അൽ ജഅ്ദി ശീഈയും നുണയനായി അരോപിക്കപ്പെട്ട വ്യക്തിയുമാണെന്ന് ഒട്ടനവധി ഹദീസ് വിശാരദർ വ്യക്തമാക്കിയിട്ടുണ്ട്.
(തഹ്ദീബുൽ കമാൽ: മിസ്സി: 4:468)

പരമ്പര: 4
മുസ്വന്നഫ് ഇബ്നു അബീ ശൈബ: 2662 (29)

نا علي بن مسهر عن عبيد الله عن نافع عن ابن عمرأنه كان إذا أراد أن يشتري الجارية وضع يده على أليتيها أو بين فخذها وربما كشف عن ساقيها

ഇബ്നു ഉമറിലേക്ക് ചേർത്തി ഉദ്ധരിക്കപ്പെട്ട സമാനമായ ഒരു നിവേദനം…

പരമ്പരയിൽ ‘അലിയ്യുബ്നു മുസ്ഹിർ’ എന്ന റാവി അന്ധത ബാധിച്ചതിനു ശേഷം ധാരാളം ഒറ്റപ്പെട്ട, അസ്വീകാര്യമായ നിവേദനങ്ങൾ ഉദ്ധരിക്കുമായിരുന്നു എന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്.
(തക്’രീബു തഹ്ദീബ്: 1:703)

പരമ്പര: 5
മുസ്വന്നഫ് അബ്ദുർറസാക്: 13200

13200 – عبد الرزاق عن عبد الله بن عمر عن نافع عن ابن عمر، ومعمر عن أيوب عن نافع عن ابن عمر، كان إذا أراد أن يشتري جارية، فراضاهم على ثمن، وضع يده على عجزها، وينظر إلى ساقيها، وقبلها، يعني بطنها

മൂന്ന് പരമ്പരകൾ ഈ നിവേദനത്തിൽ സമന്വയിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഒന്നാമത്തെ പരമ്പര:
عَنْ عَبْدِ اللَّهِ بْنِ عُمَرَ ، عَنْ نَافِعٍ ، عَنِ ابْنِ عُمَرَ

ഈ പരമ്പരയിൽ സ്മരിക്കപ്പെടുന്ന ഇബ്നു ഉമർ, അബ്ദുല്ലാഹിബ്നു ഉമർ എന്ന പ്രവാചക അനുചരനല്ല. അബ്ദുല്ലാഹിബ്നു ഉമർ ബിൻ ഹഫ്സ് എന്ന പിൻ തലമുറക്കാരനായ ഒരു വ്യക്തിയാണ്. (പ്രവാചകാനുചരനായ ഇബ്നു ഉമറിലേക്ക് ചേർത്തു കൊണ്ട് ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ആ പരമ്പരയെ സംബന്ധിച്ച ചർച്ച തുടർന്ന് വരുന്നുണ്ട് എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ). ഇദ്ദേഹം ദുർബലനാണെന്നും ഇദ്ദേഹത്തിൽ നിന്ന് ഹദീസ് ഉദ്ധരിച്ചു കൂട എന്നും ഇബ്നുൽ മദീനി, യഹ്‌യൽ കത്വാൻ തുടങ്ങി പണ്ഡിതർ സൂചിപ്പിച്ചിട്ടുണ്ട്. (സിയറു അഅ്ലാമിന്നുബലാഅ്: 7: 340)

രണ്ടാമത്തെ പരമ്പര:
وَمَعْمَرٍ ، عَنْ أَيُّوبَ ، عَنْ نَافِعٍ ، عَنِ ابْنِ عُمَرَ

പരമ്പരയിലെ മഅ്മർ ഇറാഖുകാരിൽ നിന്ന് ഉദ്ധരിക്കുന്നത് ‘ദഈഫ്’ ദുർബലമാണെന്ന് ഹദീസ് നിരൂപണ ശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. ( ശർഹു ഇലലു തുർമുദി: ഇബ്നു റജബ്: 2: 774)

മഅ്മർ ‘ഇറാഖു’കാരനായ ‘അയ്യൂബ് അസ്സഖ്തിയാനി’യിൽ നിന്ന് (സിയറു അഅ്ലാമിന്നുബലാഅ്: 6:16) ഉദ്ധരിക്കുന്നതായാണ് പരമ്പര. അതിനാൽ തന്നെ ദുർബലവും.

മൂന്നാമത്തെ നിവേദനം:
عَنْ مَعْمَرٍ ، عَنِ الزُّهْرِيِّ ، عَنْ سَالِمٍ ، عَنِ ابْنِ عُمَرَ مِثْلَهُ

ഈ പരമ്പരയിൽ രണ്ട് ന്യൂനതകൾ ഉണ്ട്. ഒന്നാമതായി പരമ്പരയുടെ ഉള്ളടക്കം എന്താണെന്ന് കൃത്യമായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. രണ്ടാമതായി, പരമ്പരയിലെ റാവിയായ ഇമാം സുഹ്‌രി, നേരിട്ട് കേട്ടു എന്ന് വ്യക്തമായി സൂചിപ്പിക്കുന്ന പദം ഉപയോഗിക്കാത്തതിനാൽ സനദ് ‘മുദല്ലസ്’ ആവാൻ സാധ്യത നിലനിൽക്കുന്നു. (ത്വബക്കാത്തുൽ മുദല്ലിസീൻ: ഇബ്നു ഹജർ: 45). അതിനാൽ തന്നെ പരമ്പര ദുർബലമായി (ദഈഫ്) തീരുന്നു.

പരമ്പര: 6
മുസ്വന്നഫ് അബ്ദുർറസാക് : 13205
13205 – عبد الرزاق عن بن جريج عن نافع أن بن عمر كان يكشف عن ظهرها وبطنها وساقها ويضع يده على عجزها

പരമ്പരയിലെ ‘ഇബ്നു ജുറൈജ്’ നേരിട്ട് കേട്ടു എന്ന് വ്യക്തമായി സൂചിപ്പിക്കുന്ന പദം ഉപയോഗിക്കാത്തതിനാൽ പരമ്പര ദഈഫ് (ദുർബലം) ആകുന്നു.

‘ഇബ്നു ജുറൈജ്’ നേരിട്ട് കേട്ടു എന്ന് വ്യക്തമായി സൂചിപ്പിക്കാത്ത നിവേദനങ്ങൾ അങ്ങേയറ്റം ദുർബലവും വ്യർത്ഥവുമാണെന്ന് ഹദീസ് നിദാന ശാസ്ത്രം സൂചിപ്പിക്കുന്നു.
(സിയറു അഅ്ലാമിന്നുബലാഅ്: 6: 328, തഹ്ദീബു തഹ്ദീബ്: 6/405 )

പരമ്പര: 7
മുസ്വന്നഫ് അബ്ദുർ റസാക് : 13198
13198 -عبد الرزاق عن بن جريج عن عطاء قال قلت له الرجل يشتري الأمة أينظر إلى ساقيها وقد حاضت أو إلى بطنها قال نعم قال عطاء كان بن عمر يضع يده بين ثدييها وينظر إلى بطنها وينظر إلى ساقيها أو يأمر به

അടിമ സ്ത്രീയെ വാങ്ങുമ്പോൾ അവളുടെ തണ്ടങ്കാലും അരയും നോക്കാം എന്ന്,
ഇബ്നു ജുറൈജ് അത്വാഅ് എന്ന താബീഈ പണ്ഡിതനിലേക്ക് ചേർത്തു കൊണ്ട് ഉദ്ധരിക്കപ്പെടുന്ന നിവേദനം…

ഇബ്നു ജുറൈജ് എന്ന റാവി അത്വാഅ് ൽ നിന്ന് ഉദ്ധരിക്കുന്ന നിവേദനങ്ങൾ അങ്ങേയറ്റം ദുർബലമാണ് എന്ന് കാര്യകാരണ സഹിതം ഹദീസ് വിശാരദർ വ്യക്തമാക്കിയിട്ടുണ്ട്. (തഹ്ദീബു തഹ്ദീബ്: 6/406)

പരമ്പര: 8
മുസ്വന്നഫ് അബ്ദുർ റസാക് : 13199
13199 – أخبرنا عبد الرزاق قال أخبرنا بن جريج قال أخبرني عمرو أو أبو الزبير عن بن عمر أنه وجد تجارا مجتمعين على أمة فكشف عن بعض ساقها ووضع يده على بطنها

പരമ്പരയിലെ ഇബ്നു ജുറൈജ്, തന്നോട് നിവേദനം ഉദ്ധരിച്ചു കേൾപ്പിച്ചത് “അംറ് (അംറിബ്നു ദീനാർ) അല്ലെങ്കിൽ അബു സ്സുബൈർ ആകുന്നു” എന്നാണ്. അഥവാ ആരിൽ നിന്നാണ് ഈ നിവേദനം ഉദ്ധരിക്കുന്നതെന്ന് വ്യക്തമായി പ്രസ്ഥാവിക്കുന്നില്ല എന്നർത്ഥം. മാത്രമല്ല അബു സ്സുബൈർ എന്ന റാവിയെ സംബന്ധിച്ച് ഒരുപാട് ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നു. പല പണ്ഡിതരും അദ്ദേഹം ദുർബലനാണ് എന്ന് സൂചിപ്പിച്ചിട്ടുണ്ട്. (തഹ്ദീബുത്തഹ്ദീബ്: 9: 391)

അബു സ്സുബൈർ നേരിട്ട് കേട്ടു എന്ന് വ്യക്തമായി സൂചിപ്പിക്കാത്ത നിവേദനങ്ങൾ അങ്ങേയറ്റം ദുർബലമാണെന്നും ഹദീസ് നിദാന ശാസ്ത്രം സൂചിപ്പിക്കുന്നുണ്ട്.
(ത്വബകാതുൽ മുദല്ലിസീൻ: 13)

പരമ്പര: 9
സുനനുൽ കുബ്റാ: ബൈഹക്വി: 10513

أنَّ ابنَ عمرَ كان يضعُ يدَهُ بيْنَ ثَديَيها ( يعنى الجاريةَ ) وعلى عُجُزِها من فوقِ الثيابِ ويكَشفُ عن ساقِها

ഇബ്നു ഉമർ (റ) തന്റെ കൈ അടിമ പെൺകുട്ടിയുടെ മാറിടത്തിനിടയിലും അരയിലും വസ്ത്രത്തിന് മുകളിലൂടെ കൈ വെച്ച് നോക്കുമായിരുന്നു, അവളുടെ തണ്ടം കാലും വെളിവാക്കി നോക്കുകയും ചെയ്യുമായിരുന്നു.
(സുനനുൽ കുബ്റാ: ബൈഹക്വി: 10513)

أخبرنا أبو الحسين بن بشران العدل ببغداد ، أنا إسماعيل بن محمد الصفار، ثنا الحسن بن علي بن عفان، ثنا ابن نمير عن عبيد الله بن عمر عن نافع عن ابن عمر

പരമ്പരയിൽ ‘ഉബൈദുല്ലാഹിബ്നു ഉമർ’ എന്ന ‘റാവി’യിൽ (നിവേദകൻ) നിന്ന് ഉദ്ധരിക്കുന്നത് ‘ഇബ്നു നുമൈർ’ എന്ന ‘റാവി’യാണ് (നിവേദകൻ). ‘ഇബ്നു നുമൈർ’ എന്ന പേര് മാത്രം ഉദ്ധരിക്കപ്പെടുമ്പോൾ സാധാരണ ഗതിയിൽ ഹദീസ് പണ്ഡിതർ ഉദ്ദേശിക്കാറുള്ളത് ‘മുഹമ്മദ് ഇബ്നു അബ്ദുല്ലാഹിബ്നു നുമൈർ’ ആണ്.

ഉദാഹരണത്തിന് ഇമാം ബൈഹക്വി തന്നെ ‘അയ്യാമുത്തശ്‌രീകി’നെ സംബന്ധിച്ച ഹദീസിനെ സംബന്ധിച്ച് വിവരിക്കവെ ഇപ്രകാരം എഴുതുകയുണ്ടായി:
رواه مسلم في الصحيح عن ابن نمير.
“ഈ ഹദീസ് ഇമാം മുസ്‌ലിം തന്റെ സ്വഹീഹിൽ ‘ഇബ്നു നുമൈറി’ൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്… ”
(മഅ്’രിഫതു സ്സുനനു വൽ ആസാർ: ബൈഹക്വി: 3: 439. നമ്പർ: 2599)

സ്വഹീഹു മുസ്‌ലിമിൽ ഈ ഹദീസ് ഉദ്ധരിച്ച ‘ഇബ്നു നുമൈർ’, ‘മുഹമ്മദിബ്നു അബ്ദുല്ലാഹിബ്നു നുമൈർ’ ആണ്.

1141 وحدثنا سريج بن يونس حدثنا هشيم أخبرنا خالد عن أبي المليح عن نبيشة الهذلي قال قال رسول الله صلى الله عليه وسلم أيام التشريق أيام أكل وشرب حدثنا محمد بن عبد الله بن نمير حدثنا إسمعيل يعني ابن علية عن خالد الحذاء حدثني أبو قلابة عن أبي المليح عن نبيشة قال خالد فلقيت أبا المليح فسألته فحدثني به فذكر عن النبي صلى الله عليه وسلم بمثل حديث هشيم وزاد فيه وذكر لله

(സ്വഹീഹു മുസ്‌ലിം: 1141)

ولد سنة نيف وستين ومائة
قال البخاري : مات في شعبان أو رمضان سنة أربع وثلاثين ومائتين

മുഹമ്മദിബ്നു അബ്ദുല്ലാഹിബ്നു നുമൈറിന്റെ ജനനം ഹിജ്റാബ്ദം 161 ൽ ആണ്. അദ്ദേഹം മരണമടയുന്നത് ഹിജ്റാബ്ദം 234 ൽ ആണ്.
(സിയറു അഅ്ലാമിന്നുബലാഅ്: 11: 456)

قال الهيثم بن عدي : مات سنة سبع وأربعين ومائة
‘ഉബൈദുല്ലാഹിബ്നു ഉമർ’ മരണമടയുന്നത് 167 ലാണ്.
(സിയറു അഅ്ലാമിന്നുബലാഅ്: 6: 305 )

ഈ രണ്ട് ‘റാവി’മാർ തമ്മിൽ പരസ്പരം കണ്ടുമുട്ടിയിട്ടില്ല എന്നതിനാൽ തന്നെ പരമ്പര ‘മുറിഞ്ഞ’താണ് (മുൻകത്വിഅ്).

അതേസമയം, പരമ്പരയിൽ ‘ഇബ്നു നുമൈർ’ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ‘അബ്ദുല്ലാഹിബ്നു നുമൈർ’ എന്ന റാവിയാണ് എന്ന് അഭിപ്രായപ്പെട്ട പണ്ഡിതർ പരമ്പര ‘മുൻകത്വിഅ്’ അല്ല, പരമ്പര സ്വഹീഹാണ് എന്ന് നിരീക്ഷിക്കുകയുണ്ടായി.
(ഇർവാഉൽ ഗലീൽ: അൽബാനി: 6: 201)

ഈ പരമ്പരയെ സംബന്ധിച്ച വീക്ഷണ വ്യത്യാസത്തിൽ നിന്നും ചുരുങ്ങിയ പക്ഷം ഈ പരമ്പരയും വിമർശന വിധേയമാണെന്ന് മനസ്സിലാക്കാം.

ഈ പരമ്പരകളിലൂടെ എല്ലാം ഒരു ഓട്ട പ്രദക്ഷിണം നടത്തിയാൽ താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാം:

1. ഇവയൊന്നും തന്നെ ഹദീസുകൾ അല്ല. പ്രവാചകന്റെ (സ) വാക്കോ പ്രവർത്തനമൊ ഉൾക്കൊള്ളുന്നതല്ല ഇവയൊന്നും തന്നെ. ഇസ്‌ലാമിലെ പ്രമാണങ്ങൾ ക്വുർആനും സ്വഹീഹായ ഹദീസുകളുമാണ്.

2. ചില പണ്ഡിതരുടെ അഭിപ്രായങ്ങളാണ് പല നിവേദനങ്ങളും. പ്രവാചകാനുചരന്മാരുടെ തന്നെ അഭിപ്രായങ്ങൾ ഇസ്‌ലാം മതത്തിൽ സ്വമേധയാ പ്രമാണങ്ങളൊ തെളിവുകളൊ അല്ല.

3. എല്ലാ നിവേദനങ്ങളുടെ പരമ്പരകളും ദഈഫ് (ദുർബലം) ആകുന്നു. സ്വഹീഹാണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത് പരമ്പര: 9 മാത്രമാണ്. ആ പരമ്പരയുടെ സ്വീകാര്യതയിൽ തന്നെ അഭിപ്രായാന്തരം നിലനിൽക്കുന്നു.

പരമ്പര: 9 തന്നെ കൂലങ്കഷമായ ഒരു വിശകലനത്തിനെടുത്താൽ വിമർശകർ വർണ്ണിക്കുന്നതു പോലെ അശ്ലീലതയൊന്നും ഉള്ളടക്കത്തിൽ ഇല്ലെന്ന് മനസ്സിലാക്കാം.

ഒന്നാമതായി, അടിമ സ്ത്രീയെ വിവസ്ത്രയാക്കുന്നതായൊ, നഗ്നത വെളിവാക്കി നിരീക്ഷിക്കുന്നതായൊ, ലൈംഗിക അവയവങ്ങൾ സ്പർശിക്കുന്നതായൊ ഒന്നും പരമ്പര 9ൽ ഇല്ല. “വസ്ത്രത്തിന് മുകളിലൂടെ”യാണ് (من فوقِ الثيابِ) ഇബ്നു ഉമർ സമീപിക്കുന്നത്, “മാറിടത്തിനിടയിൽ” (بيْنَ ثَديَيها) ആണ് കൈ വെക്കുന്നത്, മാറിടത്തിൽ അല്ല, “അരക്ക് മുകളിൽ” (على عُجُزِها) വസ്ത്രം പിടിച്ചു കൊണ്ടുമാണ് പരിശോധന. ആ അടിമ സ്ത്രീ പ്രായപൂർത്തിയും വളർച്ചയും എത്തിയ സ്ത്രീ തന്നെയാണൊ എന്ന് പരിശോധിക്കുവാൻ മാത്രമായിരുന്നു ആ പ്രവർത്തനം. അതാകട്ടെ അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു നിലപാട് മാത്രമാണ്. ഇസ്‌ലാമിൽ അതിന് ഒരു പ്രാമാണികതയും ഇല്ല. എല്ലാത്തിനുമുപരി അവിതർക്കിതവും സ്വഹീഹുമായ നിവേദക പരമ്പരയിലൂടെ അങ്ങനെ ഒരു പ്രവർത്തനം അദ്ദേഹത്തിൽ നിന്ന് സംഭവിച്ചിട്ടുണ്ട് എന്ന് ഖണ്ഡിതമായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. ‘സ്വഹീഹാ’യ പരമ്പരകൾ മാത്രമാണ് മുസ്‌ലിംകൾ സ്വീകരിക്കുക. സ്വഹീഹായ ‘ഹദീസുകൾ’ (പ്രവാചക പാഠങ്ങൾ) ആകുന്നു ഇസ്‌ലാമിലെ പ്രമാണം.

print

No comments yet.

Leave a comment

Your email address will not be published.