ഞാൻ അറിഞ്ഞ ഇസ്‌ലാമിൽ ചാവേറുകളില്ല…

//ഞാൻ അറിഞ്ഞ ഇസ്‌ലാമിൽ ചാവേറുകളില്ല…
//ഞാൻ അറിഞ്ഞ ഇസ്‌ലാമിൽ ചാവേറുകളില്ല…
ആനുകാലികം

ഞാൻ അറിഞ്ഞ ഇസ്‌ലാമിൽ ചാവേറുകളില്ല…

Print Now
ർദ്ധരാത്രിയിൽ സൂര്യൻ കത്തിനിൽക്കുന്നത് കാണുന്നില്ലേ..
താങ്കൾക്ക് ചൂടെടുക്കുന്നില്ലേ..
ഒരു ഗ്ലാസ് ഐസിട്ട് തണുപ്പിച്ച ചൂടുള്ള വെള്ളം തരട്ടെ..
അല്ലെങ്കിൽ ഒരു കപ്പ് ചൂടുള്ള ഐസ്ക്രീം ആയാലോ…
ഇങ്ങനെ ഒരാൾ നിങ്ങളോട് ചോദിച്ചാൽ…

അയാൾക്ക്‌ ബുദ്ധിക്ക് എന്തോ തകരാറുണ്ട് അല്ലെങ്കിൽ അയാൾക്ക്‌ തണുപ്പ് എന്താണ് ചൂട് എന്താണ് രാത്രി എന്താണ് പകലെന്താണ്…എന്നറിയില്ല എന്നല്ലേ അറിവുള്ള വിവേകമുള്ളവർ വിചാരിക്കുക.

“സമർപ്പണം സമാധാനം” എന്നൊക്കെ അർത്ഥം വരുന്ന ഇസ്‌ലാം എന്ന വാക്കിന്….ഭീകരവാദം തീവ്രവാദം എന്നൊക്കെ വിളിപ്പേരിട്ട് വിളിക്കുന്നവരെ…
വിവരമുള്ള വിവേകമുള്ളവർ..എന്ത് വിളിക്കും…??

സമാധാന സന്ദേശമായ ഇസ്‌ലാമിനെ ചില ആളുകൾക്കെങ്കിലും..
ഇല്ലാതാക്കണം കാരണം പല കാരണങ്ങളാൽ അവരുടെ കണ്ണിലെ കരടാണ് ഇസ്‌ലാം.

ഇസ്‌ലാമിൽ പലിശ പാടില്ല അത് കൊണ്ട് പലിശക്കാർക്ക്..
ഇസ്‌ലാമിൽ വ്യഭിചാരം പാടില്ല അതുകൊണ്ട് വ്യഭിചാരികൾക്ക്..
ഇസ്‌ലാമിൽ ചൂതാട്ടം പാടില്ല അതുകൊണ്ട് ചൂതാട്ടക്കാർക്ക്..
ഇസ്‌ലാമിൽ മദ്യപാനം പാടില്ല അത് കൊണ്ട് മദ്യപാനികൾക്ക്..
ഇസ്‌ലാമിൽ ലഹരി പാടില്ല അതുകൊണ്ട് ലഹരി വ്യവസായികൾക്ക്…
ഇസ്‌ലാം സമാധാനത്തിന്റ ആദർശമാണ് അതുകൊണ്ട് ആയുധവ്യാപാരികൾക്ക്..
അങ്ങനെ അങ്ങനെ ഇത്തരം അസാന്മാർഗിക രീതിയിലൂടെ പണം കൊയ്യുന്ന ആളുകൾക്ക്..
ഇസ്‌ലാം ഇല്ലാതാകണം..

എന്നാൽ ഇല്ലാതാക്കാൻ കഴിയില്ലെന്ന കാര്യം കുബുദ്ധികൾക്കറിയാം..
പിന്നെയുള്ള വഴി ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുക…
ഇസ്‌ലാം അനുസരിച്ച് മുസ്‌ലിം ആയി ജീവിക്കുന്നത് അപമാനകരമാണെന്ന പൊതുബോധം സൃഷ്ടിക്കുക..
അതിനു വേണ്ടി ഇസ്‌ലാമിനെ ഏതെല്ലാം രീതിയിൽ അവഹേളിക്കാമോ ആ വഴികളെല്ലാം അന്വേഷിക്കുക..
ഇതാണിപ്പോൾ ഇസ്‌ലാം വിരോധികൾ ലോകത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയ…

അല്ലെങ്കിൽ ഈ ചാവേറാക്രമണം കൊണ്ട്..
ചാവേർ ആകുന്നവരും ചാവേറുകളെ സൃഷ്ടിക്കുന്നവരും എന്താണ് ഉദ്ദേശിക്കുന്നത്….

അങ്ങേയറ്റം മ്ലേച്ഛമായ അപലപനീയമായ ആളുകളാൽ വെറുക്കപ്പെടുന്ന ഒരു തരത്തിലും ന്യായീകരിക്കപ്പെടാത്ത…
നൂറു ശതമാനവും നിരപരാധികളായവരെയാണ് ഞാൻ കൊല്ലാൻ പോകുന്നതെന്ന് അറിഞ്ഞുകൊണ്ടും..
കുഞ്ഞുങ്ങളെയും സ്ത്രീകളെയും വൃദ്ധരെയും കൊല്ലുക എന്ന പൈശാചിക കൃത്യം ചെയ്തിട്ട് ആരാണ് ചെയ്തതെന്ന് തെളിവില്ലാഞ്ഞിട്ടു പോലും…
ഈ ഹീനകൃത്യം അത് ഞങ്ങളാണ് ചെയ്തത് എന്ന് അഭിമാനത്തോടെയുള്ള സ്വയം ഏറ്റെടുക്കലിന്റെ പിന്നാമ്പുറമാണ് ശരിക്കും നിഷ്പക്ഷമതികൾ ചികയേണ്ടത്..ചിന്തിക്കേണ്ടത്.. !!

പതിറ്റാണ്ടുകൾക്ക് മുമ്പ് ബുഷ് ചെയ്ത അതിക്രമങ്ങൾക്ക് പ്രതികാരമെന്നു പറഞ്ഞ്…ബുഷിന്റെ ചിത്രം പോലും കാണാത്ത പാവം പിഞ്ചു പൈതങ്ങളെ കൊല്ലാനും മുറിവേൽപ്പിക്കാനും തുനിയുന്ന ചാവേറിന്റെ മനസ്ഥിതി എന്താണ്.. ?
ഉദ്ദേശശുദ്ധി എന്താണ്.. ?

ഇസ്‌ലാമിന്റെ സംരക്ഷകർ എന്നവകാശപ്പെടുന്ന ഇവരെന്തുകൊണ്ടാണ് ഇസ്‌ലാമിന്റെ ശത്രു രാജ്യമായ ഇസ്രായേലിനെതിരെ ഒരു പടക്കം പോലും പൊട്ടിക്കാത്തത്… !!

പല ആശയാദർശങ്ങളുടെ രാഷ്ട്രീയങ്ങളുടെ മതങ്ങളുടെ പേരിലൊക്കെ മുൻകാലങ്ങളിൽ പലപ്പോഴും തീവ്രവാദ ഭീകരവാദ വംശീയ പ്രശ്നങ്ങളും ആക്രമണങ്ങളും കൂട്ടക്കൊലകളും കൊലപാതകങ്ങളും ഒക്കെ നടന്നിട്ടുണ്ടെങ്കിലും ആരും അതിനെയൊന്നും…കമ്മ്യൂണിസ്റ്റ് ഭീകരത..ക്രൈസ്തവ ഭീകരത..ജൂതഭീകരത..ഹിന്ദുതീവ്രവാദം എന്നൊന്നും വിളിച്ചിട്ടില്ല..

പക്ഷേ തെളിവന്വേഷിക്കാതെയും തെളിവില്ലാതെയും..
ഭീകരതകളെല്ലാം തീവ്രവാദങ്ങളെല്ലാം സമാധാനത്തിന്റ മതമായ ഇസ്‌ലാമിന്റെ പേരിൽ ചാർത്തപ്പെടുന്നു… !!
അതാണ്‌ ഇസ്‌ലാമോഫോബിയക്കാരുടെ കുതന്ത്രവും..

സ്വർഗം കിട്ടാൻ എന്നാണത്രെ മറ്റൊരു വ്യഖ്യാനം.. !!
സ്വർഗ്ഗം കിട്ടണമെങ്കിൽ സ്വർഗ്ഗത്തിന്റ ഉടമസ്ഥൻ പറഞ്ഞത് പോലെ ഭൂമിയിൽ ജീവിച്ച് മരിച്ചു ചെല്ലണം..

ആത്മഹത്യ ചെയ്താൽ അല്ലെങ്കിൽ നിരപരാധികളെ കൊന്നും മുറിവേൽപ്പിച്ചും മരിച്ചു ചെന്നാൽ സ്വർഗ്ഗം തരാമെന്ന് സ്വർഗ്ഗത്തിന്റ ഉടമസ്ഥനായ ദൈവം അല്ലാഹു എവിടെയാണ് പറഞ്ഞിട്ടുള്ളത്..

നീ ചെയ്ത ജോലിക്ക് ഞാൻ കൂലി തരണമെങ്കിൽ ഞാൻ പറഞ്ഞ ജോലി നീ ചെയ്തിരിക്കണം.
അല്ലാതെ സ്വയം തീരുമാനിച്ചു സ്വയം ചെയ്യുന്ന ജോലിക്ക് കൂലി ഉടമയിൽ നിന്ന്‌ പ്രതീക്ഷിക്കരുത്..
പ്രഖ്യാപിക്കരുത്..

നിങ്ങൾ ആത്മഹത്യ ചെയ്യരുത് എന്നാണ് ദൈവം അല്ലാഹു…പരിശുദ്ധ ക്വുർആൻ അദ്ധ്യായം 4 : 29 വചനത്തിൽ പറഞ്ഞിട്ടുള്ളത്..

അല്ലാഹു പവിത്രത നൽകിയ ജീവനെ അന്യായമായി നിങ്ങൾ ഹനിക്കരുത് എന്നാണ് പരിശുദ്ധ ക്വുർആൻ 17 : 33 ൽ അല്ലാഹു പറഞ്ഞിട്ടുള്ളത്.

ആത്മഹത്യ ചെയ്യരുത് എന്നാണ് പരിശുദ്ധ ക്വുർആൻ 4 : 29 ൽ അല്ലാഹു പറഞ്ഞത്.

ഒരു നിരപരാധിയെ കൊന്നവൻ മുഴുവൻ മനുഷ്യരെയും കൊന്നതിനുള്ള ശിക്ഷയ്ക്ക് അർഹനാണ് എന്നാണ് പരിശുദ്ധ ക്വുർആൻ 5 : 32 ൽ അല്ലാഹു പറഞ്ഞത്.

എന്നാൽ യുദ്ധവേളകളിൽ സ്വീകരിക്കേണ്ടുന്ന നിലപാടുകളെ കുറിച്ച് പറയുന്ന വചനങ്ങൾ പരിശുദ്ധ ക്വുആനിലുണ്ട്..
ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരോട് അങ്ങോട്ടും യുദ്ധം ചെയ്യാം എന്നും എന്നാൽ അവർ സന്ധി ചെയ്യാൻ വന്നാൽ നിങ്ങളും സന്ധിക്ക് തയ്യാറാകണമെന്നും പരിശുദ്ധ ക്വുർആനിൽ അല്ലാഹു പറയുന്നു…
യുദ്ധമര്യാദകളായിക്കൊണ്ട്..സ്ത്രീകൾ കുട്ടികൾ വൃദ്ധന്മാർ എന്നിവരെ ഉപദ്രവിക്കരുതെന്നും വൃക്ഷങ്ങൾ സസ്യങ്ങൾ കിണറുകൾ തടാകങ്ങൾ ജലാശയങ്ങൾ എന്നിവ നശിപ്പിക്കരുതെന്നും.. എന്നിങ്ങനെയുള്ളവ നബിയും (സ്വ) പഠിപ്പിച്ചു കൊടുക്കുന്നു..

ഇത്തരം അങ്ങേയറ്റം മാനവിക മര്യാദകൾ പോലും ഇസ്‌ലാം  വിരോധികളാൽ  ദുർവ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്
”ചൂടുള്ള ഐസ്ക്രീം..തണുത്ത ചൂടു വെള്ളം..അർദ്ധരാത്രിയിലെ സൂര്യൻ”എന്നതു പോലെ..

അതേപോലെ പ്രവാചക വചനങ്ങളിലും ജീവിതചര്യകളിലും കാരുണ്യമല്ലാതെ കാണാൻ കഴിയില്ല..

മാത്രമല്ല പ്രവാചക ചരിത്രം പഠിച്ചാൽ…കാരുണ്യത്തിന്റെ നിറകുടമായിരുന്നു ഉദാത്ത മാതൃകയായിരുന്നു പ്രവാചക ജീവിതം എന്ന് മനസ്സിലാക്കാൻ കഴിയും..എത്രത്തോളമെന്നാൽ…

തന്റെ തട്ടത്തിൽ ഉറങ്ങുന്ന പൂച്ചയെ ഉണർത്താതിരിക്കാൻ പൂച്ച ഉറങ്ങുന്ന ഭാഗം മുറിച്ചൊഴിവാക്കി യാത്ര തുടർന്ന മുഹമ്മദ്‌ നബി (സ)..

യാത്രയിൽ ഉറുമ്പിൻ കൂട്ടത്തെ ചവിട്ടല്ലേയെന്ന് പിന്നിലുള്ളവരോട് വിളിച്ചു പറഞ്ഞ പ്രവാചകൻ (സ)..

തള്ളപ്പക്ഷി കരഞ്ഞപ്പോൾ അനുചരന്റെ കയ്യിലുള്ള കുഞ്ഞിപ്പക്ഷിയെ തിരിച്ചേൽപ്പിക്കാൻ കൽപിച്ച പ്രവാചകൻ (സ)..

യാത്രയിൽ തണുപ്പകറ്റാൻ തീകൂട്ടിയപ്പോൾ അവിടെയുള്ള ഉറുമ്പിൻ കൂട് ശ്രദ്ധിക്കണേയെന്ന് നിർദ്ദേശിച്ച പ്രാവാചകൻ (സ)..

കറിയിൽ വെള്ളം കൂട്ടിയിട്ടായാലും അയൽവാസിയേയും പരിഗണിക്കൂ എന്ന് പഠിപ്പിച്ച..അയൽവാസിമുസ്‌ലിലിമിനെപറ്റി അമുസ്‌ലിം നിർഭയനായിരിക്കാത്തിടത്തോളം അയാൾ മുസ്‌ലിമല്ല എന്ന് പഠിപ്പിച്ച പ്രവാചകൻ (സ)..

ആത്മഹത്യ ചെയ്യുന്നവൻ നരകത്തിലാണ്..

അന്യായമായി ‘ഒരു ‘ മനുഷ്യനെ വധിച്ചാൽ പോലും വധിക്കുന്നവൻ ലോകത്തുള്ള ‘മുഴുവൻ ‘മനുഷ്യരേയും വധിച്ചതിനുള്ള  ശിക്ഷയ്ക്ക് അർഹനാണ്…

പച്ചക്കരളുള്ള ഏതൊരു ജീവിക്കു ചെയ്യുന്ന നന്മയും അല്ലാഹുവിങ്കൽ പ്രതിഫലാർഹമാണ് ..തിന്മ ശിക്ഷാർഹമാണ്..

ഒരു പൂച്ചയെ കെട്ടിയിട്ട് പീഡിപ്പിച്ചതിന്റെ പേരിൽ മാത്രം നരകാവകാശിയായവൾ..

ആരാധനകൾ കൃത്യമായും കൂടുതലായും ചെയ്തിട്ടുപോലും മറ്റുള്ളവരോട് അന്യായമായി ‘പെരുമാറി ‘എന്നതിന്റെ പേരിൽ ആരാധനകൾ തിരസ്കരിക്കപ്പെട്ടവർ…

അനാഥകളുടെ കാര്യത്തിൽ താല്പര്യം കാണിക്കാത്തവർ..പാവപ്പെട്ടവന്റെ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കാത്തവർ..നിസ്സാരമായ പരോപകാരങ്ങൾ പോലും ചെയ്യാത്തവർ..ജനങ്ങളെ കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവർ..നമസ്കാര കാര്യത്തിൽ ശ്രദ്ധയില്ലാത്തവർ…
ഇവരൊന്നും യദാർത്ഥ മുസ്‌ലിങ്ങൾ അല്ലെന്നും മതത്തെ വ്യാജമാക്കുന്നവരാണെന്നും ഇത്തരക്കാരെപ്പറ്റി അല്ലാഹു സൂറഃ മാഊനിൽ പറയുന്നു..

മനുഷ്യരിലെ ‘സൽസ്വഭാവം’ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത്…
മറ്റുള്ളവരോട് പുഞ്ചിരിക്കുന്നതുപോലും പ്രതിഫലാർഹമെന്നു പഠിപ്പിക്കപ്പെട്ട മതം..

ഇങ്ങനെയൊക്കെ സ്വഭാവ മര്യാദകളിൽ പോലും ഏറ്റവും നല്ലത് പഠിപ്പിക്കുന്ന ഇസ്‌ലാമിന്റെ പേരിൽ ചാവേറുകൾ ഉണ്ടാകുന്നു എങ്കിൽ…
അവർക്ക് ഇസ്‌ലാമിനെ അറിയില്ല അവർ മുസ്‌ലിങ്ങളുമല്ല.. !!

ഒരു ഭൗതികവാദി തീവ്രവാദിയാകുന്നത് അവൻ അവന്റെ പ്രത്യേയശാസ്ത്രം പഠിച്ചു അതിൽ നിന്ന്‌ ഊർജ്ജം ഉൾക്കൊണ്ടിട്ടാണ്‌…

എന്നാൽ ഒരു പരലോക വിശ്വാസി തീവ്രവാദിയാകുന്നത് അവൻ അവന്റെ മതഗ്രന്ഥവും മത അദ്ധ്യാപനങ്ങളും “ശരിയായി ” പഠിക്കാത്തതുകൊണ്ടാണ്..

ഞാൻ പരിശുദ്ധ ക്വുർആൻ പഠിച്ചു മുസ്‌ലിം ആയതാണ്..

പരിശുദ്ധ ക്വുർആനിൽ ഒരുപാട് ശാസ്ത്രസത്യങ്ങൾ ഉണ്ടെന്നറിഞ്ഞതിനാൽ…അത് കണ്ടുപിടിക്കാനും വിശകലനം ചെയ്‌തു പഠിക്കാനും..മുസ്‌ലിം ആകുന്നതിനു മുമ്പേ..പരിശുദ്ധ ക്വുർആൻ മലയാളം പരിഭാഷ പല ആവർത്തി വായിച്ചിരുന്നു..

സൂക്ഷമമായി വായിച്ചിട്ടും ഒരു തീവ്രവാദ പരാമർശങ്ങളോ ഭീകരവാദ പ്രോത്സാഹനങ്ങളോ അതിൽ കാണാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല മാനവിക വിരുദ്ധമായ ഒരു വരിപോലും എനിക്കതിൽ വായിക്കാൻ കഴിഞ്ഞിട്ടില്ല..

അല്ലെങ്കിൽ തന്നെ മനുഷ്യരെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ് അടിമകളാണ്..എല്ലാ മനുഷ്യർക്കും വേണ്ടിയാണ് അല്ലാഹു വേദഗ്രന്ഥവും പ്രവാചകനെയും അയച്ചത്..മനുഷ്യർക്കിടയിൽ അല്ലാഹുവിന് വിവേചനകളില്ല..ഭയഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ..

ഇസ്‌ലാമിനെ അറിയുക…
അല്ലാഹുവിന്റെ വചനങ്ങളും (പരിശുദ്ധ ക്വുർആൻ) നബിയുടെ (സ) ചര്യകളും  കൃത്യമായി പഠിച്ചുകൊണ്ട്.

5 Comments

 • masha allah….jazakallah…hair..

  sahad abdul salim 08.05.2019
 • Masha Allah

  Afsal N 08.05.2019
 • Masha Allah
  ഇസ്ലാമിന്റെ ശത്രുക്കൾ എന്തൊക്കെ കുതന്ത്രങ്ങൾ പ്രയോഗിച്ചാലും അതെല്ലാം ഇസ്ലാമിന് വളമാകുകയാണ് ചെയ്യുന്നത്. അതിനുള്ള തെളിവാണ് മനോജ് കളത്തിലിനെപ്പോലെയുള്ളവരുടെ പരിവർത്തനം. സത്യമെന്താണെന്നറിയാത്തതുകൊണ്ടു മാത്രം അലക്ഷ്യമായി ജീവിതം തുഴയുന്ന എത്രയെത്ര സഹോദരങ്ങൾ? അള്ളാഹു എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ.

  IBRAHIM CM 08.05.2019
 • Masha Allah…….. Islam is the best religion

  Sabeer 09.05.2019
 • ماشاءالله
  സത്യം ആഗ്രഹിക്കുന്നവർക്ക് ഉപകരിക്കുന്ന
  ലേഖനം….
  അള്ളാഹു അനുഗ്രഹിക്കട്ടെ

  abduljaleel Eriyadan 09.05.2019

Leave a comment

Your email address will not be published.