ജീവിതപ്പൊരുള്‍

//ജീവിതപ്പൊരുള്‍
//ജീവിതപ്പൊരുള്‍
സർഗാത്മക രചനകൾ

ജീവിതപ്പൊരുള്‍

ജീവിതം ഭദ്രവും സമൃദ്ധവുമാക്കാനുള്ള അലച്ചിലുകള്‍ക്കിടയില്‍ നമുക്ക്, എന്താണീ ജീവിതമെന്ന് ആലോചിക്കുവാനുള്ള സല്‍ബുദ്ധി നഷ്ടമാകുന്നുണ്ടോ? സഹസ്രകോടിക്കണക്കിന് ഗ്യാലക്‌സികള്‍ നിറഞ്ഞ പ്രപഞ്ചവിശാലതയില്‍ ക്ഷീരപഥത്തിലെ സൗരയൂഥ കുടുംബത്തില്‍ ഭൂമിയെന്ന ഹരിതഗ്ര ഹത്തില്‍ ദശലക്ഷക്കണക്കിന് സസ്യജന്തുജാലങ്ങളില്‍ നിന്ന് വ്യത്യസ്തവും സവിശേഷവുമായ അസ്തിത്വവുമായി നാം ജീവിക്കുന്നതിന്റെ പൊരുളെന്താണ്? എവിടെ നിന്നാണ് നാം വരുന്നത്? എങ്ങോട്ടാണ് നാം പോകുന്നത്? തലമുറകളെ ചിന്താകുലരാക്കിയ ഈ ചോദ്യങ്ങള്‍ക്ക് ആരാണു ത്തരം പറഞ്ഞുതരിക?

സൂക്ഷ്മപ്രപഞ്ചത്തെയും സ്ഥൂലപ്രപഞ്ചത്തെയും സചേതനവും അചേതനവുമായ പ്രതിഭാസങ്ങ ളെയും നമ്മുടെ സ്വന്തം ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും കിടയറ്റ രീതിയില്‍ സൃഷ്ടി ക്കുകയും സംവിധാനിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന, സമ്പൂര്‍ണാര്‍ത്ഥത്തില്‍ ഏകനും അദ്വിതീയനും സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമായ പ്രപഞ്ചനാഥനുമാത്രമേ മനുഷ്യജീവിതത്തിന്റെ ലക്ഷ്യത്തെയും ദൗത്യത്തെയും സംബന്ധിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിയൂ. അസ്തിത്വ ദുഃഖങ്ങള്‍ക്കറുതി വരുത്തി മാനവജീവിതത്തെ തീര്‍ച്ചയും തെളിച്ചവുമുള്ളതാക്കി മാറ്റുന്ന ആ വിശ ദീകരണമാണ് മനുഷ്യരില്‍ നിന്ന് പ്രവാചകന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദിവ്യബോധന ങ്ങള്‍ വഴി ജഗന്നിയന്താവ് സമ്മാനിച്ചത്. ചരിത്രത്തിന്റെ വിവിധ ദശാസന്ധികളില്‍ ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ വിവിധ ജനപഥങ്ങളിലേക്ക് സര്‍വശക്തന്റെ ദൂത് നല്‍കിയ വെളിച്ചവു മായി പ്രവാചകന്‍മാര്‍ നിരന്തരമായി കടന്നുവന്നു. മനുഷ്യര്‍ക്കാവശ്യമായ ജീവിതമാര്‍ഗദര്‍ശനമു ള്‍ക്കൊള്ളുന്ന ദൈവിക വചനങ്ങള്‍ വേദഗ്രന്ഥങ്ങളായി അവര്‍ക്കവതരിപ്പിക്കപ്പെട്ടു. ജീവിതമെന്താ ണെന്ന് മനസ്സിലാക്കുവാനുള്ള ശ്രമങ്ങളില്ലാതെ അജ്ഞതയുടെ ഇരുട്ടില്‍ സംതൃപ്തരായി സ്വയം തുലയാന്‍ തുനിഞ്ഞവരെ പടച്ചതമ്പുരാനില്‍ നിന്നുള്ള വെളിപാടുകളെക്കുറിച്ചോര്‍മിപ്പിച്ച് ദൈവദൂ തന്‍മാര്‍ കടന്നുചെല്ലാത്ത ഒരു സമുദായവും ചരിത്രത്തിലുണ്ടായിട്ടില്ലെന്ന് അന്തിമവേദഗ്രന്ഥമായ ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. ”ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.” (35:24). അബ്രഹാമും മോശെയും യേശുവും ഭാരതീയ ധര്‍മസ്ഥാപകരുമെല്ലാം പ്രൗഢമായ ആ പ്രവാ ചകപാരമ്പര്യത്തിലെ കണ്ണികളായിരുന്നു. പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളുമാണ് ആത്മീയതയു ടെ ഋജുവും സരളവുമായ പാത മാനവരാശിയെ പഠിപ്പിച്ചത്.

എന്നാല്‍ മതത്തെ ചൂഷണോപാധിയാക്കാന്‍ തീരുമാനിച്ച പൗരോഹിത്യം ഓരോ പ്രവാചകന്റെ യും കാലശേഷം അവരുടെ അധ്യാപനങ്ങളെ ദുര്‍വ്യാഖ്യാനിക്കുകയും വേദപാഠങ്ങളില്‍ സ്വേച്ഛപ്ര കാരമുള്ള ഭേദഗതികള്‍ വരുത്തുകയും ചെയ്തു. ആത്മീയതയുടെ മേല്‍വിലാസത്തില്‍ തങ്ങളുടെ കച്ചവടതാല്‍പര്യങ്ങള്‍ വിതരണം ചെയ്ത സ്വാര്‍ത്ഥംഭരികളായ പുരോഹിതന്‍മാരെ കാത്തിരിക്കു ന്നത് ദൈവികമായ ശാപകോപങ്ങളാണെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നതിങ്ങനെയാണ്. ”സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെ ന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാ ന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്). അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാ ദിക്കുന്ന വകയിലും അവര്‍ക്ക് നാശം.” (ക്വുര്‍ആന്‍ 2:79). ദൈവിക മതത്തിന്റെ യഥാര്‍ത്ഥ വഴി മത വ്യവസായികള്‍ ആസൂത്രണം ചെയ്ത കലര്‍പ്പുകളുടെയും വെട്ടിനീക്കലുകളുടെയും ഫലമായി തമ സ്‌കരിക്കപ്പെട്ടുകൊണ്ടിരുന്ന സമയത്താണ് പ്രവാചകപാഠങ്ങളുടെ പുനരുജ്ജീവനുമായി അന്തിമ പ്രവാചകന്റെ നിയോഗമുണ്ടാകുന്നത്. ഒന്നര സഹസ്രാബ്ദത്തോളം മുന്‍പ് അറേബ്യയിലെ ഹിജാ സില്‍ മുഹമ്മദ് നബി (സ) നിയോഗിക്കപ്പെട്ടത് പരമകാരുണികനായ പ്രപഞ്ചസ്രഷ്ടാവിന്റെ അവ സാനദൂതനായിട്ടാണ്; അന്നുമുതല്‍ ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യരിലേക്കും ദേശഭാ ഷാവ്യത്യാസങ്ങളില്ലാതെയുള്ള അന്തിമാചാര്യനായിട്ട്. നബിദൗത്യത്തിന്റെ വ്യാപ്തിയെക്കുറിച്ച് പ്രവാചകനെ ദൈവം തമ്പുരാന്‍ കേള്‍പ്പിച്ചതിന്റെ ആശയമിതാണ്. ”നിന്നെ നാം മനുഷ്യര്‍ക്കാകമാ നം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയികൊണ്ട് തന്നെയാണ് അയ ച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.” (ക്വുര്‍ആന്‍ 34:28).

മുഹമ്മദ് നബി(സ)യിലൂടെ പ്രപഞ്ചനാഥന്‍ മാനവരാശിക്കായി അവതരിപ്പിച്ച അന്തിമവേദമാണ് പരിശുദ്ധ ക്വുര്‍ആന്‍. പ്രപഞ്ചനാഥന്‍ നമ്മളോരോരുത്തരോടും നടത്തുന്ന സംസാരമാണത്; ഇരുപ ത്തിമൂന്ന് വര്‍ഷക്കാലയളവിനിടയില്‍ മുഹമ്മദ് നബി(സ)ക്ക് അവതീര്‍ണമായ ദിവ്യവചസ്സുകളുടെ സമാഹാരം. പടച്ചതമ്പുരാന്റെ വചനങ്ങളല്ലാത്ത മറ്റൊന്നും ക്വുര്‍ആനിലില്ല. ജീവിതസമസ്യയുടെ കുറ്റമറ്റ പരിഹാരമുള്ള വിശുദ്ധവേദമാണ് അതിനാല്‍ ക്വുര്‍ആന്‍. ”തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു” എന്നാണ് ക്വുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത് (17:9). അവസാനത്തെ മനുഷ്യന്‍ വരെയുള്ളവര്‍ക്കുള്ള മാര്‍ഗദര്‍ശക വെളിപാടായതു കൊണ്ടു തന്നെ, മാനുഷികമായ കരവിരുതുകളില്‍ നിന്ന് ക്വുര്‍ആനിനെ അന്ത്യനാള്‍ വരെ സംരക്ഷിക്കുമെന്ന് സര്‍വശക്തന്‍ പ്രഖ്യാപിച്ചു. ”തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയാ യും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.” (ക്വുര്‍ആന്‍ 15:9) ദൈവികമായ സംരക്ഷണവാഗ്ദാ നത്തിന്റെ പൂര്‍ത്തീകരണമെന്ന നിലയില്‍ മുന്‍വേദങ്ങളില്‍ നിന്ന് വ്യത്യസ്തമായി അവതരിപ്പിക്ക പ്പെട്ട അതേ വിശുദ്ധിയില്‍ വിശുദ്ധ ക്വുര്‍ആന്‍ ഇന്നും നിലനില്‍ക്കുന്നു; എന്നും നിലനില്‍ക്കുകയും ചെയ്യും. ക്വുര്‍ആനിന്റെ പ്രായോഗിക വിശദീകരണമാണ് മുഹമ്മദ് നബി(സ)യുടെ ജീവിതചര്യ. ആധികാരികമായ അനേകായിരം നിവേദനങ്ങള്‍ വഴി പ്രവാചകചര്യ തലമുറകളിലേക്ക് സംപ്രേ ക്ഷണം ചെയ്യപ്പെട്ടു. ക്വുര്‍ആനും നബിചര്യയും പരിശോധിക്കുന്ന ആര്‍ക്കും ‘നമ്മളെങ്ങനെ ഇവിടെ’ എന്നും ‘ഇവിടെ നിന്നെങ്ങോട്ട്’ എന്നുമുള്ള ചോദ്യങ്ങള്‍ക്ക് അന്യൂനമായ ഉത്തരങ്ങള്‍ ലഭിക്കും; മറ്റൊരു സ്രോതസ്സില്‍നിന്നും പ്രമാദമുക്തമായി ആ ഉത്തരങ്ങള്‍ ഒരിക്കലും ലഭിക്കുകയില്ല. കാരണം, വിശുദ്ധ ക്വുര്‍ആനും തിരുനബിയുടെ ചര്യയും മാത്രമാണ് ദൈവിക മാര്‍ഗദര്‍ശനത്തിന്റെ ഉപലബ്ധ മായ സ്രോതസ്സുകള്‍. അവയിലേക്കുള്ള മടക്കമല്ലാതെ മറ്റൊന്നും ഒരാളെയും വെളിച്ചത്തിന്റെ കര കാണിക്കാന്‍ പോകുന്നില്ല.

ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള ക്വുര്‍ആനിക പ്രതിപാദനങ്ങളുടെ കേന്ദ്രപ്രമേയം മരണാനന്തജീവി തമാണ്. മരണം ഒടുക്കമല്ല, മറിച്ചൊരു തുടക്കം മാത്രമാണെന്ന് ക്വുര്‍ആന്‍ തെളിവുകള്‍ നിരത്തി മനു ഷ്യനെ ബോധ്യപ്പെടുത്തുന്നു. ഭൂമുഖത്ത് കഴിഞ്ഞുപോയതും ജീവിച്ചിരിക്കുന്നതും വരാനിരിക്കുന്ന തുമായ സഹസ്രകോടി മനുഷ്യരുടെ വിരലറ്റങ്ങളിലെ കൈരേഖാ മുദ്രണങ്ങള്‍ തീര്‍ത്തും വ്യതിരിക്ത മാക്കി നിര്‍ത്തിയ ജഗന്നിയന്താവിന് മരണാനന്തരം ലോകാവസാന നാളില്‍ മനുഷ്യന് ഒരു പുനര്‍ജനി നല്‍കുക ക്ഷിപ്രസാധ്യമാണെന്ന ലളിതസത്യത്തിനാണ് ക്വുര്‍ആന്‍ അടിവരയിടുന്നത്.”മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്? അതെ, നാം അവന്റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.”(75:3,4). അധര്‍മങ്ങളിലും അതിക്രമങ്ങളിലും വിഹരിച്ച് എന്നെന്നേക്കുമായി മരിച്ചു മണ്ണടിഞ്ഞുപോകാമെന്ന വ്യാമോഹമാ ണ് മാനുഷ്യകത്തെ തിന്മകളുടെ കൂത്തരങ്ങാക്കുന്നത്. ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ അനശ്വരമായ ലോകത്ത് സകല മനുഷ്യരുടെയും ജീവിതവിശുദ്ധി പ്രപഞ്ചനാഥനാല്‍ അളന്നുതൂക്കി വിധിക്കപ്പെ ടുമെന്നും അപ്പോഴത്തെ സ്വര്‍ഗപ്രാപ്തിയും നരകമുക്തിയുമാണ് സാക്ഷാല്‍ വിജയമെന്നും അത്തര ക്കാരെ ക്വുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു. ”ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുക യുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്ക പ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.” (ക്വുര്‍ആന്‍ 3:185)

മരണാനന്തര മോക്ഷത്തിന് മനുഷ്യന്‍ ഉള്‍ക്കൊള്ളേണ്ട അവക്രമായ വിശ്വാസങ്ങളെയും അനുഷ്ഠി ക്കേണ്ട വിശുദ്ധ കര്‍മങ്ങളെയും പുലര്‍ത്തേണ്ട സ്വഭാവ സംസ്‌കാരമര്യാദകളെയും കുറിച്ച് ക്വുര്‍ആ നില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. സംശുദ്ധമായ ഏകദൈവാരാധനയാണ് ഇവയുടെ മുഴുവന്‍ മൗ ലികാടിത്തറ. പ്രപഞ്ചസ്രഷ്ടാവിനു പുറമെ മറ്റൊരു ദൈവവും നമുക്കുണ്ടായിക്കൂടെന്ന മഹാസ ത്യം ക്വുര്‍ആന്‍ അടിക്കടി ആവര്‍ത്തിക്കുന്നു. സൃഷ്ടിപൂജയില്‍ നിന്ന് വിരമിച്ച് സ്രഷ്ടാവിനെ മാത്രം ആരാ ധിക്കുന്നവര്‍ക്ക് മാത്രമാണ് മോക്ഷമെന്ന ക്വുര്‍ആനികാനുശാസനം ചൂഷണ ആത്മീയതയുടെ സകല രൂപങ്ങളുടെയും നിഷ്‌കൃഷ്ടമായ നിരാകരണമാണ്. മാനവരാശിയെ അഭിസംബോധന ചെ യ്തുകൊ ണ്ട് ക്വുര്‍ആന്‍ ഒന്നാമതായി നടത്തുന്നത് കലര്‍പ്പില്ലാത്ത ഏകദൈവാരാധനക്കുള്ള ആഹ്വാ നമത്രെ. ”ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാ ധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്!”(ക്വുര്‍ആന്‍ 2:21).

അതെ, വിശുദ്ധര്‍ക്കുള്ളതാണ് നിത്യരക്ഷ. ഏകദൈവാരാധനയാണ് വിശുദ്ധിയുടെ പ്രവേശനക വാടം. ദൈവാരാധനയുടെയും മോക്ഷത്തിന്റെയും നേര്‍മാര്‍ഗം നമുക്ക് ലഭ്യമാവുക ക്വുര്‍ആനില്‍ നിന്നും നബിചര്യയില്‍ നിന്നുമാകുന്നു.

print

No comments yet.

Leave a comment

Your email address will not be published.