ജീവിതത്തിന്റെ ലക്ഷ്യമന്വേഷിച്ചു; ഞാൻ ഇസ്‌ലാമിലെത്തി!!!

//ജീവിതത്തിന്റെ ലക്ഷ്യമന്വേഷിച്ചു; ഞാൻ ഇസ്‌ലാമിലെത്തി!!!
//ജീവിതത്തിന്റെ ലക്ഷ്യമന്വേഷിച്ചു; ഞാൻ ഇസ്‌ലാമിലെത്തി!!!
ആനുകാലികം

ജീവിതത്തിന്റെ ലക്ഷ്യമന്വേഷിച്ചു; ഞാൻ ഇസ്‌ലാമിലെത്തി!!!

Print Now

മരണമുണ്ടെന്നറിഞ്ഞിട്ടും…
മരണത്തെയോർക്കാതെ…
മദിക്കുന്ന മനുഷ്യന്റെ…
മനോഗതം മഹാത്ഭുതം..

ഓരോ മനുഷ്യന്റെ മരണത്തിലുമുണ്ട്…
എല്ലാ മനുഷ്യർക്കുമുള്ള പാഠങ്ങൾ… !!
അഹങ്കാരം അഹംഭാവം ധിക്കാരം നിഷേധം..
ഇതുപോലുള്ള സകലതും അളവില്‍ കൂടുതലുണ്ട് ചില മനുഷ്യരില്‍…

പക്ഷേ മരണത്തെക്കുറിച്ച്…
അത് സത്യമാണെന്നറിഞ്ഞിട്ടും..
അതോര്‍ക്കാനുള്ള ധൈര്യം അശേഷമവനില്ല..
രോഗാതുരപീഡാവസ്ഥകളെ നേരിടാനവന് തീരെ മനക്കട്ടിയില്ല..
പ്രതികൂല സാഹചര്യങ്ങളേ വഴിമാറിപ്പോകണേ..
എന്നവൻ മന്ത്രിച്ചു കൊണ്ടേയിരിക്കും..
വെറുമൊരു ചെറു പൊള്ളലു പോലും
അസഹനീയമാണവന്..

എങ്കിൽ പോലും..
മരണാനന്തരം ഒരിക്കലും മരിക്കാത്ത ലോകത്ത് കത്തിജ്ജ്വലിക്കുന്ന നരകാഗ്നിയിൽ..
എങ്ങാനും പെട്ടുപോയാൽ..
എന്ന ഒരു ചെറു ചിന്ത ഏഴയലത്തുപോലും അവനിലില്ല..
അതാണ്‌ മനുഷ്യന്‍… !!

ഈ ലോകവും അതിലുള്ളതും ആരാലും നിയന്ത്രിക്കപെടുന്നില്ല എന്നാരും വിചാരിക്കരുതെന്ന് ഓര്‍മ്മിപ്പിക്കപ്പെടുന്ന ആവര്‍ത്തനാനുഭവങ്ങളൊരുപാടുണ്ട് ചുറ്റുപാടും.. !!
എങ്കിലും മനുഷ്യന്‍റെ ചിന്താശക്തി അനുഭവത്തിലും അവനുപയോഗിക്കുന്നില്ല എന്നത് ഖേദകരം… !!

അദൃശ്യശക്തിയില്‍ അഭയം തേടേണ്ടുന്ന അവശ്യഘട്ടങ്ങള്‍ പലതുകഴിഞ്ഞാലും അനുഭവം അവനു പാഠമാകാത്തത്…
അവന്‍റെ ഉപരിഭാവഭ്രമം (Superiority Complex) ഒന്നുകൊണ്ടുമാത്രമാണ്…

എത്രമാത്രം പ്രതിരോധിച്ചാലും.. എവിടെയൊക്കെ പോയി ഒളിച്ചാലും..
അതിനിഗൂഢ രഹസ്യ സങ്കേതത്തിലാണെങ്കിലും..
അതിശക്ത ഭൂഗര്‍ഭ കോട്ടയ്ക്കുള്ളിലാണെങ്കിലും..
മരണം..അവന്‍ അവിടെ എത്തുക തന്നെചെയ്യും…
ആ നേരം കൂടെ പോകേണ്ടിവരും എന്നുറപ്പായും അറിയാം…
എന്നിട്ടും..
മരണത്തിനു ശേഷം..എന്ത് എങ്ങോട്ട് എന്ന് മനുഷ്യൻ അന്വേഷിക്കാത്തതും പഠിക്കാത്തതും
നേരത്തെപ്പറഞ്ഞ അവന്റെ ഉപരിഭാവഭ്രമം തന്നെ… !!

മരിക്കാന്‍ വയസ്സാവുകയോ രോഗമുണ്ടാവുകയോ അപകടത്തിൽപെടുകയോ തന്നെ വേണമെന്നില്ല..
ഉറക്കിൽ ഉണരാത്ത..
നിന്നനില്‍പ്പില്‍ കുഴഞ്ഞുവീണു മരിക്കുന്ന…
അരോഗദൃഢഗാത്രരായ കൗമാരങ്ങളെക്കുറിച്ച് യൗവ്വനങ്ങളെക്കുറിച്ച് നാമൊക്കെ എത്രയോ കേട്ടിരിക്കുന്നു കണ്ടിരിക്കുന്നു..
എന്നിട്ടും…
ഞാനും ഈ നിമിഷം മരിച്ചേക്കാം..മരിച്ചാലോ
എന്ന ചിന്ത..
അതാണ്‌ സ്വയമില്ലാത്തതും എന്നാല്‍ അവശ്യം സ്വയം വേണ്ടതും..

ഈ പ്രപഞ്ചവും അതിലെ സകലതും അതിശക്തനായ അല്ലാഹുവിനാൽ നിയന്ത്രിക്കപ്പെടുന്നതിന്‍റെ തെളിവുകളില്‍ വലുതാണ്‌ മരണം… !!

(അവനാണ് നിങ്ങളെ ജീവിപ്പിച്ചവൻ. പിന്നെ അവൻ നിങ്ങളെ മരിപ്പിക്കും. പിന്നെയും അവൻ നിങ്ങളെ ജീവിപ്പിക്കും.
പരിശുദ്ധ ക്വുർആൻ 22 : 66)

നമ്മള്‍ ആഗ്രഹിച്ചിട്ടല്ല നമ്മിലാരും മരിക്കുന്നത്…
മരിക്കേണ്ടെന്ന് നമ്മള്‍ വിചാരിച്ചാലും..
ലോകോത്തര ഭിഷഗ്വരന്മാർ അശ്രാന്തം പരിശ്രമിച്ചാലും..
സ്നേഹിക്കുന്നവർ അലറിക്കരഞ്ഞാലും..
ശാസ്ത്രം ശാസിച്ചാലും..
തീർച്ചയായും..
ശരീരത്തിലെ ജീവൻ നമ്മെ വിട്ട് പോകും..നമ്മള്‍ മരിക്കും..
അപ്പോള്‍ നമ്മിൽ നടപ്പാക്കപ്പെടുന്നത് മറ്റാരുടേയോ തീരുമാനം… !!

എങ്കില്‍..
മരണത്തിനുശേഷം..
പുനര്‍ജ്ജനിക്കേണ്ട..
വിചാരണ വേണ്ട..
രക്ഷാശിക്ഷകള്‍ വേണ്ട…
എന്ന് നമ്മള്‍ ആഗ്രഹിച്ചതുകൊണ്ട് മാത്രം പ്രയോജനമുണ്ടോയെന്ന്‍
മരിക്കുന്നതിനുമുമ്പേ ചിന്തിച്ചില്ലെങ്കില്‍ അതിനു തയ്യാറെടുത്തില്ലെങ്കില്‍..
മരണാനന്തരം എന്തായിരിക്കും നമ്മുടെ അവസ്ഥ… !!??

(അവൻ പറഞ്ഞു. എല്ലുകൾ ദ്രവിച്ചു പോയിരിക്കെ ആരാണ് അവയ്ക്ക് ജീവൻ നൽകുന്നത്.?
പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവൻ തന്നെ അവയ്ക്ക് ജീവൻ നൽകുന്നതാണ്.
പരിശുദ്ധ ക്വുർആൻ 36 : 78 – 79)

ശമനമില്ലാത്ത രോഗമാണ് മരണം..
ശേഷം മരണാനന്തരം..
അതിനെ നേരിടാന്‍..
പഠിക്കുക തയ്യാറാവുക എന്നത് മാത്രമാണ്..
ബുദ്ധിമാനായ മനുഷ്യാ നിനക്കുള്ള ഏക പ്രതിരോധം.. !!

ഒരു മനുഷ്യന്റെ ജീവിതത്തിൽ
സംഭവിക്കും എന്നുറപ്പുള്ള
ഒരേയൊരു യാദാർത്ഥ്യം മരണം..
മരണം മാത്രമാണ്..

എന്റെ കാര്യത്തിൽ എനിക്ക് ഉറപ്പിച്ചു പറയാം..
ഞാൻ മരിക്കും…
നിന്റെ കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പിച്ചു പറയാം..
നീ മരിക്കും..
അതേ അതാണ്‌ മരണം…

ജീവിക്കാനായിരുന്നു ഈ ജീവിതമെങ്കിൽ..
പിന്നെന്തേ നാം മരിക്കുന്നു…
മരിക്കാനായിരുന്നു ഈ ജീവിതമെങ്കിൽ..
പിന്നെന്തിനു നാം ജനിച്ചു…
അതുകൊണ്ട് തീർച്ചയായും…
ജനനത്തിനും മരണത്തിനും ഇടയിലുള്ള ഈ ജീവിതത്തിന്
വ്യക്തമായ ലക്ഷ്യമുണ്ട്..
ലക്ഷ്യത്തിലെത്താൻ…
വ്യക്തമായ മാർഗ്ഗവുമുണ്ട്..

സ്വർഗ്ഗമാണ് ലക്ഷ്യം..
ഇസ്‌ലാമാണ് മാർഗ്ഗം..
ദൈവമാണ് അല്ലാഹു..

ആ ലക്ഷ്യം അറിഞ്ഞു അന്വേഷിച്ചു പഠിച്ചു ബോധ്യപ്പെട്ടതാണ്..
എന്റെ ഇസ്‌ലാം ആശ്ലേഷണത്തിന്റ മുഖ്യ കാരണങ്ങളിലൊന്ന്.

എല്ലാം പടച്ചതാരാണോ അവന്റെ തൃപ്തിയാണ് ലക്ഷ്യം..
പടച്ചവൻ തൃപ്തിപ്പെട്ടവർക്ക് അവൻ നൽകുന്ന സമ്മാനമാണ് സ്വർഗ്ഗം..
പടച്ചവന്റെ തൃപ്തി നേടിയെടുക്കാനുള്ള മാർഗ്ഗമാണ് ഇസ്‌ലാം…
എല്ലാം പടച്ചവന്റെ പേരാണ് അല്ലാഹു.

(നിങ്ങൾക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാൻ കഴിയുക.? നിങ്ങൾ നിർജ്ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക് ശേഷം അവൻ നിങ്ങൾക്ക് ജീവൻ നൽകി. പിന്നെ അവൻ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്കുതന്നെ നിങ്ങൾ തിരിച്ചു വിളിക്കപ്പെടുകയും ചെയ്യും. പരിശുദ്ധ ക്വുർആൻ 2 : 28)

അല്ലാഹു എന്ന അറബി വാക്കിന്റെ അർത്ഥം സാക്ഷാൽ ആരാധനയ്ക്ക് അർഹൻ എന്നാണ്.

അല്ലാഹു ഏതെങ്കിലും സമൂഹത്തിന്റെയോ സമുദായത്തിന്റെയോ വിഭാഗത്തിന്റെയോ ദൈവമല്ല.
അവൻ സകല ചരാചരങ്ങളുടെയും സ്രഷ്ടാവും ഒരേയൊരു ദൈവമുമാണ്.

അവനെ മാത്രം ആരാധിക്കുക..
അവനോട് മാത്രം പ്രാർത്ഥിക്കുക..
അവന്റെ നിയമനിർദ്ദേശങ്ങൾ അനുസരിച്ചു ജീവിക്കുക..
ഇതിനു വേണ്ടിയാണ് മനുഷ്യന്റെ ജീവിതം..

അതിനാലുള്ള ആത്യന്തിക പരിണിത ഗുണഫലവും..
മറ്റാർക്കുമല്ല അവനവന് തന്നെ.

3 Comments

  • മാഷാ അള്ളാഹു അർത്ഥവത്തായ വാക്കുകൾ ചിന്തനീയവും…. അള്ളാഹു അനുഗ്രഹിക്കട്ടെ

    അക്ബർ ഷാ 12.04.2019
  • Very brilliant thinks and you written a brief points about the another world. Like this words will useful to non muslims to attract in Islam. Write more about your thinks.

    Anvil salam 14.04.2019
  • Ma shaallahi ….!

    Samad Parackal 15.04.2019

Leave a comment

Your email address will not be published.