ചേലാകർമ്മത്തിന്റെ മതവും ശാസ്ത്രവും

//ചേലാകർമ്മത്തിന്റെ മതവും ശാസ്ത്രവും
//ചേലാകർമ്മത്തിന്റെ മതവും ശാസ്ത്രവും
ശാസ്ത്രം / തത്ത്വശാസ്ത്രം

ചേലാകർമ്മത്തിന്റെ മതവും ശാസ്ത്രവും

Print Now
സ്‌ലാമിലെ പരിഛേദന കർമ്മത്തെ ക്രൂരവും പ്രാകൃതവുമായി ചിത്രീകരിക്കാനുള്ള ശ്രമം, കാലങ്ങളായി ഇസ്‌ലാം വിമർശകർ നടത്തികൊണ്ടിരിക്കുന്നുണ്ട്. ചേലാകർമ്മത്തിലെ (circumcision) ശാരീരിക ഗുണഫലങ്ങളെക്കുറിച്ചുള്ള ആധുനിക പഠനങ്ങളെയെല്ലാം ബോധപൂർവ്വം മറച്ച് വെച്ച് കൊണ്ടാണ് പതിറ്റാണ്ടുകളായി ഈ കുപ്രചരണങ്ങൾ അരങ്ങു തകർക്കുന്നത്.

പുരുഷലിംഗത്തിന് മേലുള്ള അയഞ്ഞ ചർമ്മം (foreskin) പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനാണെല്ലോ ചേലാകർമ്മം എന്നു പറയുന്നത്. പുരാതന കാലം മുതൽക്കേയുള്ള ഒരു കർമ്മമാണിത്.വിശുദ്ധ ഖുർആനിൽ മൂന്നിലധികമിടങ്ങളിൽ വ്യംഗ്യമായും നബി തിരുമേനിയുടെ ഒരു പാട് ഹദീസുകളിൽ വ്യക്തമായും, ചേലാകർമ്മം ചെയ്യുന്നതിനെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. അധ്യായം ബഖറയിൽ “അല്ലാഹു നൽകിയ വർണ്ണമാകുന്നു നമ്മുടേത്. അല്ലാഹുവെക്കാൾ വർണ്ണം നൽകുന്നവൻ ആരുണ്ട് ” എന്ന 138 – ാം സൂക്തത്തിന്റെ ആശയം, ചേലാകർമ്മം ചെയ്യലാണെന്ന് ഇമാം ഫഖ്റുദ്ധീൻ റാസിയും, ഇമാം ബഗ്‌വിയും അഭിപ്രായപ്പെടുന്നുണ്ട്.(1) സൂറത്തുൽ നഹ് ലിലെ 123- ാം സൂക്തത്തിലെ ഇബ്റാഹിം നബിയുടെ പാത പിൻതുടരാനുള്ള കൽപനയുടെയും, സൂറത്തുൽ ബഖറയിലെ 124 – ാം സൂക്തത്തിലെ ഇബ്റാഹിം നബിയെ അല്ലാഹു പരീക്ഷിച്ചെന്ന പരാമർശത്തിന്റെയും വിവക്ഷ, ചേലാകർമ്മം ചെയ്യലാണെന്ന് പ്രമുഖ ഖുർആൻ വ്യഖ്യാതാക്കളായ ഇമാം ത്വബിരിയും, റാസിയും അഭിപ്രായപ്പെടുന്നു.(2)

ചേലാകർമ്മം ചെയ്യൽ “ശുദ്ധ പ്രകൃതി ” (ഫിത്റത്ത് ) യുടെ ഭാഗമാണെന്നും, ഇബ്രാഹം നബി ചേലാകർമ്മം ചെയ്തിട്ടുണ്ടെന്നും, ഇസ്‌ലാം സ്വീകരിച്ചവരോട് ചേലാകർമ്മം ചെയ്യാൻ പ്രവാചകൻ  കൽപിച്ചിട്ടുണ്ടെന്നുമാണ് പരിഛേദനയുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. (3)

ഇബ്നു അബ്ബാസിന്റെ (റ) അഭിപ്രായപ്രകാരം ദൈവകൽപന പ്രകാരം ആദ്യമായി പരിഛേദന സ്വീകരിച്ചത് ഇബ്രാഹിം (അ) പ്രവചകനാണ്.പിന്നീടുള്ള എല്ലാ പ്രവാചകരും അവരുടെ സമൂഹങ്ങളും ഈ കർമ്മം തുടർന്ന് പോന്നു. അതിനാൽ തന്നെ അക്കാലം മുതൽക്കെയുള്ള ജൂതരും, ഈജിപ്ത്യരും പരിഛേദന സ്വീകരിച്ചതായി കാണാൻ സാധിക്കും. ബൈബിൾ പഴയ നിയമം ഉൽപത്തി പുസ്തകത്തിലെ 17 – ാം അധ്യായത്തിലെ പത്ത് മുതൽ പതിനാല് വരെയുള്ള വചനങ്ങളിൽ പരിഛേദന സ്വീകരിക്കാനുള്ള ദൈവകൽപന കാണാൻ സാധിക്കും. എനിക്കും നിങ്ങൾക്കുമിടയിലും, നിങ്ങളുടെ സന്തതികൾക്കിടയിലും മധ്യതയുള്ള പ്രമാണിക്കേണ്ടതായ എന്റെ നിയമമാണ്, എന്ന് പറഞ്ഞ് കൊണ്ടാണ് ഈ കാര്യം എബ്രഹാമിനെ പഠിപ്പിക്കപ്പെടുന്നത്. അതേ അധ്യായത്തിലെ 24 മുതൽ 27 വരെയുള്ള വചനങ്ങളിൽ തൊണ്ണൂറ്റിയൊമ്പതാമത്തെ വയസിൽ എബ്രഹാം പരിഛേദന വിധേയനായെന്നും, മകൻ ഇശ്മഏലും എബ്രഹാമിന്റെ അടിമകളും പരിഛേദനത്തിന് വിധേയമായിമെന്നുമുണ്ട്. എബ്രഹാമിന്റെ മകൻ ഇസ്ഹാഖും, ഇസ്ഹാഖിന്റെ മകൻ യാക്കോമ്പും, യാക്കോമ്പിന്റെ പുത്ര പാരമ്പര്യത്തിലെ ഇസ്റാഈൽ സമൂഹവും വളരെ കണിശമായി ഈ ചര്യ തുടർന്ന് പോന്നിരുവെന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് എസെക്കിയേലിന്റെ പുസ്തകത്തിലെ 44 – ാം അധ്യായത്തിലെ 9 മുതൽ 14 വരെയുള്ള വചനങ്ങൾ. ഇസ്റാഈൽ സമൂഹത്തിലെ അവസാന പ്രവാചകനായ യേശു ക്രിസ്തുവും പരിഛേദനയേറ്റതായി ലൂക്കോസിന്റെ സുവിശേഷത്തിലെ 2 – ാം അധ്യായത്തിലെ    21 – ാം വചനം സൂചിപ്പിക്കുന്നുണ്ട്. ക്രിസ്തുവും ശിഷ്യരായ അപ്പോസ്തലൻമാരും തുടർന്ന്പോന്ന ഈ ദൈവകൽപന എടുത്ത് കളഞ്ഞത് പിൽക്കാലത്ത് പൗലോസായിരുന്നു.ഗലാത്യർക്കായി എഴുതിയ ലേഖനത്തിൽ പരിഛേദന ഏറ്റവരായി ന്യായപ്രമാണത്തിലേക്കു നിങ്ങൾ തിരിച്ച് പോയാൽ ക്രിസ്തുവിനെക്കൊണ്ട് നിങ്ങൾക്കൊരു പ്രയോജനവുമില്ലെന്ന് പൗലോസ് നിഷ്കർഷിക്കുന്നു.

“പരിഛേദനം സ്വകരിച്ചവനായ ” യേശുവിനെ കൊണ്ട് പരിഛേദനം  സ്വീകരിച്ചവർക്ക് യാതൊരു പ്രയോജനമില്ലെന്ന് വാദിക്കൽ വലിയ വിരോധാഭാസം തന്നെയല്ലേ? ക്രിസ്തുവിന്റെ ചര്യയുപേക്ഷിച്ച് പൗലോസ് വെട്ടിത്തെളിച്ച സഭാ നിയന്ത്രിത നവ ക്രൈസ്തവതയിലേക്ക്  ക്രിസ്തീയർ നടന്നടുത്തതിന്റെ ഒരു പാട് ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ്, ചേലാകർമ്മനിരോധനം. എന്ത് തന്നെയായാലും അന്താരാഷ്ട്ര തലത്തിൽ മുസ്‌ലിംകളും – ജൂതരും ഈ കർമ്മം ഇന്നും തുടർന്ന് പോരുന്നു.

പരിഛേദന കർമ്മത്തിലടങ്ങിയ ശരീരിക ഗുണഫലങ്ങൾ കരഗതമാവുകയെന്നതിലപ്പുറം, ദൈവകൽപനയ്ക്ക് കീഴ്പ്പെടുകയെന്ന വികാരമാണ് പരിഛേദനയേൽക്കാൻ മുസ്‌ലിംകളെ പ്രചോദിപ്പിക്കുന്നത്. അതോടപ്പം തന്നെ അല്ലാഹുവിന്റെ എല്ലാ വിധി വിലക്കുകൾ, ഗുണഫലങ്ങൾ വരുത്തി തീർക്കുന്നതാണെന്നും ദുഷ്ഫലങ്ങളെ ദൂരീകരിക്കുന്നതാണെന്നന്നും (ജൽബുൽ മസാലിഹ്, ദർഉൽ മഫാസിദ്) അവർ ഉറച്ച് വിശ്വസിക്കുന്നു. മതപരമായ ഒരു കർമ്മമെന്നതിലുപരിയായി ആരോഗ്യ കാരണങ്ങൾക്കായി ലോകാടിസ്ഥാനത്തിൽ തന്നെ ചേലാകർമ്മം ഒരുപാട് ചെയ്തു വരുന്നുണ്ട്. പ്രസിദ്ധ മെഡിക്കൽ ജേർണലായ postgraduate medical ലിൽ വന്ന പഠനമനുസരിച്ച് അമേരിക്കയിൽ ആരോഗ്യ കാരണങ്ങൾക്കായി ഒരു വർഷം ഒരു മില്യൺ കുട്ടികൾ ചേലാകർമ്മത്തിന് വിധേയരാവുന്നുണ്ട്.(4) വാഷിംഗ്ടണിലെ മിലിട്ടറി ഹോസ്പിറ്റലിലെ ശിശുരോഗ വിഭാഗം മേധാവി ഡോ.വേസ് വെൽ ചേലാകർമ്മത്തിനെക്കുറിച്ചുള്ള തന്റെ പഠനത്തിൽ എഴുതുന്നു: “ചേലാകർമ്മത്തിന്റെ കടുത്ത വിരോധികളിൽ ഒരാളായിരുന്നു ഞാൻ. ആ കാലത്ത് ചേലാകർമ്മനിരോധനം നടപ്പിൽ വരുത്താനുള്ള സമരങ്ങളിൽ ഞാൻ സജീവമായിരുന്നു.എന്നാൽ 1980 കളിൽ പുറത്ത് വന്ന ഒരുപാട് പഠനങ്ങളിൽ ചേലാകർമ്മം ചെയ്യാത്ത കുട്ടികളിൽ മൂത്രാശയ നാളത്തിലെ അണുബാധ (urinary tract infection) അധികമായി കണ്ടുവരുന്നെന്ന് തെളിയുകയുണ്ടായി. അത് പിന്നീട് ഭാവിയിൽ വൃക്കയുടെ തകരാറുകൾക്ക് (kidney failure)

കാരണമാവുകയും ചെയ്യുന്നു. ഞാൻ ഈ വിഷയത്തിൽ വീണ്ടും പഠനങ്ങൾ നടത്തി കൊണ്ടേയിരുന്നു. അവസാനം എന്റെ മുൻ ധാരണകൾക്കെല്ലാം വിരുദ്ധമായ തീർത്തും  ശരിയായ ഒരു നീരീക്ഷണത്തിലേക്ക് പുതിയ കാല പഠനങ്ങൾ എന്നെ നയിച്ചത്. ഇന്ന് എല്ലാ ശിശുക്കളിലും നിർബന്ധപൂർവം ചേലാകർമ്മം നടപ്പിലാക്കണമെന്ന് ഞാൻ അഭിപ്രായപ്പെടുകയാണ്.” (5)

ചേലാകർമ്മത്തിലെ ശരീരിക ഗുണങ്ങളെക്കുറിച്ചുള്ള ഒരുപാട് പഠനങ്ങൾ കഴിഞ്ഞ ശതകത്തിൽ നടന്നി ട്ടുണ്ട്. ഡോ:വേസ് വെൽ (Wiswell te) ഡോ: ഷേൻ (Schoen ej) ഡോ: സിമൻസിസ് (Simonses) തുടങ്ങിയവർ ഈ വിഷയത്തിൽ പഠനം നടത്തിയവരിൽ പ്രധാനികളാണ്. കേരളത്തിലെ  യുക്തിവാദികളിൽ പ്രമുഖനായ തിരുവനന്തപുരത്ത്കാരനായ ഒരു ഇംഗ്ലീഷ് പ്രഫസറുമായുള്ള സംസാരത്തിൽ, ചേലാകർമ്മത്തിനെക്കുറിച്ചുള്ള നിലപാടെന്താണെന്ന് ചോദിച്ചപ്പോൾ, അതൊരു കുറ്റകൃത്യം ആണെന്നുള്ള മറുപടി കേട്ട് അന്ധാളിച്ചാണ് ലേഖകൻ ഈ പഠനത്തിന് മുതിരുന്നത്. ചേലാകർമ്മത്തിന്റെ ആരോഗ്യ ഗുണഫലങ്ങളെ കുറിച്ചുള്ള ഒരുപാട് പഠനങ്ങൾ കഴിഞ്ഞ ശതകത്തിൽ പുറത്ത് വന്നിട്ടും, നമ്മുടെ നാട്ടിലെ യുക്തിയില്ലാ യുക്തിവാദികൾ ക്കെന്തേ നേ രം വെളുക്കാത്തതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല.”യുക്തിവാദികളുടേതല്ല ശാസ്ത്രാവബോധം ” എന്ന വരി എത്ര മാത്രം ശരിയാണെന്ന് ആ മറുപടി കേട്ടാണ് ബോധ്യമാവുന്നത്!!!

പുതിയ കാല ശാസ്ത്രീയ പഠനങ്ങളനുസരിച്ച്, ചേലാകർമ്മത്തിലെ ശാരീരിക ഗുണങ്ങൾ പ്രാധാനമായും ഇവയെല്ലാമാണ്.

ഒന്ന്: ലിംഗ അർബുദം (penis cancer) ബാധിക്കുന്നതിൽ നിന്ന് ചേലാകർമ്മം സുരക്ഷ നൽകുന്നു. 1947യിൽ plant, khons peyer എന്നീ ജീവശാസ്ത്രജ്ഞർ ലിംഗാർബുദം ബാധിക്കുന്നതിനെക്കുറിച്ച് ഒരു ഗവേഷണം നടത്തുകയുണ്ടായി. പരീക്ഷണത്തിന്റെ ഭാഗമായി ലിംഗാർബുദം ബാധിക്കുന്നവരിൽ  കാണപ്പെടുന്ന മുഴകൾ പരീക്ഷണ എലികളിൽ ഉണ്ടാക്കാൻ അവർക്ക് സാധിച്ചു. ചേലാകർമ്മത്തിൽ നീക്കം ചെയ്യുന്ന ലിംഗാഗ്രത്തിലെ അയഞ്ഞ ചർമ്മത്തിന്റെ(foreskin) താഴെ Glans ന്റെ വിടവുകളിൽ smegma എന്ന പേരിൽ ഒരു തരം വെളുത്ത പാടകൾ അടിഞ്ഞ് കൂടി കിടക്കുന്നതായി കാണാം. ആ പാടയെ എലികളിൽ കുത്തിവെച്ചായിരുന്നു, അവർ പരീക്ഷണം നടത്തിയത്. ആ ഗവേഷണത്തിലൂടെ Smegma ലിംഗാർബുദത്തിന് കാരണമാവുന്ന human papilloma virus ന് കാരണമാകുന്നു എന്ന് തെളിയുകയുണ്ടായി. ചേലാകർമ്മം ചെയ്യാത്തവരുടെ Foreskin നീക്കം ചെയ്യാതെ Glans ൽ ഒട്ടിപ്പിടിച്ച് തന്നെ കിടക്കുന്നത് മൂലവും, മൂത്ര വിസർജനത്തിന് ശേഷം ശുദ്ധീകരിക്കുമ്പോൾ  glans ശരിയായ രീതിയിൽ  ശുദ്ധിയാകാത്തതിനാൽ  Smegma വലിയ തോതിൽ ഉൽപാദിപ്പിക്കപ്പെടുകയും, അത് ലിംഗാർബുദത്തിന് കാരണമാവുകയും ചെയ്യുന്നു. കൂടാതെ ലിംഗത്തിലവശേഷിക്കുന്ന Smegma ലൈഗിക ബന്ധത്തിലൂടെ ഭാര്യയിലെത്താനും, അതിലൂടെ സ്ത്രീകളിലും  കാൻസർ പടരാൻ കാരണമാവുന്നു. ഡോ:കോഡ്രി (Dr. Cowdry) എഴുതുന്നു: ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ നടത്തുന്ന ചേലാകർമ്മത്തിലൂടെ ലിംഗാർബുദം ബാധിക്കുന്നതിനെ തടയാൻ സാധിക്കുന്നതാണ്.(6) പ്രശസ്ത മെഡിക്കൽ ജേർണലായ British medical ൽ 1987 ൽ ഈ വിഷയകമായ  വന്ന ഒരു പഠനം ഇങ്ങനെ നിരീക്ഷിക്കുന്നു: ജൂതരും മുസ്‌ലിംകളും അധികമായി താമസിക്കുന്ന രാജ്യങ്ങളിൽ ലിംഗാർബുദം വളരെ കുറവാണ്. ചെറു പ്രായത്തിൽ തന്നെ ചേലാകർമ്മം ചെയ്യുന്നവരാണാവരിലധികവും.(7) അമേരിക്കൻ ഐക്യ രാജ്യങ്ങളിൽ ചേലാകർമ്മം ചെയ്തവരിൽ ലിംഗാർബുദം ബാധിക്കുന്നതിന്റെ തോത് പൂജ്യവും, ചെയ്യാത്തവരിൽ ഒരു ലക്ഷത്തിൽ രണ്ടര ശതമാനമാണ്. (8) ചേലാകർമ്മം അധികമായി ചെയ്തു വരാത്ത ചൈന, ഉഗാണ്ട നാടുകളിൽ ലിംഗാഗ്ര കാൻസർ വളരെ കൂടുതലായി കണ്ടുവരുന്നു. മറ്റ് കാൻസറുകളുമായി താരതമ്യം ചെയ്യുമ്പോൾ നൂറിൽ 12 മുതൽ 22 വരെയുള്ള ആളുകളിലും ബാധിച്ചത് ലിംഗാർബുദമാണ്.(9)  1932 മുതൽ 1973 വരെയുള്ള കാലയളവിൽ അമേരിക്കൻ ഐക്യരാഷ്ട്രങ്ങളിലും യൂറോപ്പിലും ലിംഗ  കാൻസർ ബാധിച്ചവരെക്കുറിച്ച് അഞ്ച് പഠനങ്ങൾ നടക്കുകയുണ്ടായി. ആ അഞ്ച് പഠനങ്ങളും ചൂണ്ടി ക്കാണിച്ച ഒരു പ്രധാന വസ്തുത, അവരിലൊരാൾ പോലും ചേലാകർമ്മം ചെയ്തവരില്ലെന്നതാണ്.(10)

രണ്ട്: ലിംഗത്തിന് ബാധിക്കുന്ന അണുബാധയിൽ നിന്ന് ചേലാകർമ്മം സംരംക്ഷണം നൽകുന്നു. ചേലാകർമ്മം ചെയ്യാത്തവരുടെ ലിംഗത്തിന്റെ അഗ്രഭാഗം (glans) തൊലി കൊണ്ട് (foreskin) മൂടിയ നിലയിലായിരിക്കും. ശരിയായ നിലയിൽ ശു ദ്ധീകരിക്കാൻ സാധിക്കാത്ത glans ന്റെ വിടവുകളിൽ smegma, യൂറിൻ, ബീജ (sperm) മറ്റ് വേസ്റ്റുകളും അടിഞ്ഞ് കൂടും. ഇത് balanitis,balano prostatis എന്നീ അസുഖങ്ങൾക്ക് കാരണമാവുന്നു. ഈ അസുഖങ്ങൾ തുടർന്ന് പോയാൽ പിന്നീടത് ലിംഗ കാൻസർ പോലുള്ള മാരക അസുഖങ്ങൾക്ക് കാരണമാവും. അത് പോലത്തന്നെ ചില സാഹചര്യങ്ങളിൽ foreskin തുറക്കാൻ സാധിക്കാത്ത നിലയിൽ Glans ന്റെ മുകളിൽ ടൈറ്റ് ആവുകയും para phimosis എന്ന അസുഖത്തിന് കാരണമാവുകയും ചെയ്യുന്നു. അത് മൂത്ര ദ്വാരം അടഞ്ഞ് പോകാനും സുഖമമായുള്ള മൂത്രവിസർജനം നടത്താൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഈ അസുഖത്തിന് meatal stenosis എന്നാണ് പറയപ്പെടുന്നത്. ചേലാകർമ്മം ചെയ്യുന്നതിലൂടെ മാത്രമേ ഇത്തരം അസുഖങ്ങളിൽ നിന്ന് മുൻകരുതലാവുകയുള്ളുവെന്ന്, പുതിയ കാല മെഡിക്കൽ പഠനങ്ങൾ സ്ഥിരപ്പെടുത്തുന്നു. 1990 ൽ ഇറങ്ങിയ New England of journal of Medicine ൽ ഡോ: ഷാൻ എഴുതുന്നു: ശിശുക്കളിൽ ചെറുപ്രായത്തിലെ നടത്തുന്ന പരിഛേദന കർമ്മം, ലിംഗത്തിലെ ശുദ്ധീകരണം എളുപ്പമാക്കുകയും foreskin ന്റെ ഇടയിൽ അണുക്കൾ ഒരുമിച്ച് കൂടുന്നത് തടയുകയും ചെയ്യുന്നു.(11) ഡോ: ഫർഗൂസൻ പറയുന്നു: ചേലാകർമ്മം ചെയ്യാത്ത കുട്ടികളിലാണ്, ചെയ്തവരെക്കാൾ balanitis, para phimosis അസുഖങ്ങൾ ബാധിക്കാറുള്ളത്.(12)

മൂന്ന്: മൂത്രനാളത്തിലെ അണുബാധയിൽ നിന്ന് (urinary tract infection)  ചേലാകർമ്മം സുരക്ഷയൊരുക്കുന്നു. Glans ൽ നിന്ന് foreskin നീക്കം ചെയ്യ പ്പെടാത്ത സാഹചര്യത്തിൽ, glans ന്റെ അരികുകളിൽ അഴുക്കുകൾ അടിഞ്ഞ് കൂടുന്ന വിഷയം മുൻപ് സൂചിപ്പിച്ചുവല്ലോ, ഇത്തരം ഘട്ടത്തിൽ escherchiacoli, protes mirabliis, serratia, pseudomonas, klebsiella തുടങ്ങിയ  ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാവുകയും ,അത് മൂത്രനാളത്തിലും, മൂത്ര സഞ്ചിയിലും കിഡ്നിയിലും അണുബാധയക്ക് കാരണമാവുകയും ചെയ്യുന്നു. ലിംഗത്തിലവശേഷിക്കുന്ന ഈ ബാക്ടീരിയകൾ ലൈംഗിക ബന്ധത്തിലൂടെ ഭാര്യയിലെത്താനും കാരണമാവുന്നു.(13) എന്നാൽ ചെറുപ്രായത്തിലെയുള്ള ചേലാകർമ്മം foreskin നെയും അതിനിടയിലെ glans നെയും ശുദ്ധിയായി സൂക്ഷിക്കാൻ സഹായ പ്രദമാവുകയും, അഴുക്കുകൾ അടിഞ്ഞ് കൂടുന്നതിനെ തടയുകയും അതിലൂടെ ഇത്തരം അണുക്കളുടെ വളർച്ചയെയും, അത് കാരണമുണ്ടാവാൻ സാധ്യതയുള്ള uti, pyelonephritis, meningitis എന്നീ അസുഖങ്ങളെ തന്നെ ഇല്ലാതാക്കുമെന്ന് ആധുനിക പഠനങ്ങൾ സ്ഥിരപ്പെടുത്തുന്നു. (14)

University of Texas ലെ South Western Medical School അസോസിയേറ്റ് പ്രഫസർമാരായ MC Craken, Ginsburg CM 1982ൽ uti(urinary tract infection) ബാധിച്ച 5 ദിവസത്തിനും 8 മാസത്തി നുമിടയിലുള്ള 109 കുട്ടികളെ പരിശോധന വിധേയമാക്കി. അതിൽ 95%  കുട്ടികളും ചേലാകർമ്മം ചെയ്യാത്തവരായിരുന്നു.(15) അമേരിക്കയിലെ മിലിട്ടറി ഹോസ്പിറ്റലുകളിൽ ജനിച്ച 400000 കുട്ടികളുടെ ടെസ്റ്റ് ഫയലുകൾ ഡോ: വേസ് വെലിന്റെ നേതൃത്തത്തിൽ പഠന വിധേയമാക്കുകയുണ്ടായി. അതിൽ ചേലാകർമ്മം ചെയ്ത കുട്ടികളെക്കാൾ പത്ത് മടങ്ങ് ചേലാകർമ്മം ചെയാത്ത കുട്ടിക്കൾക്ക് uti ബാധിച്ചി ട്ടുണ്ടെന്ന് സ്ഥിരീകരിച്ചി ട്ടുണ്ട്. ചില സന്ദർഭങ്ങളിൽ uti രൂക്ഷമാവുകയും രക്തത്തിൽ sepsis ഉണ്ടാകുകയും ചെയ്യുന്നു. കൂടാതെ meningitis എന്ന  അസുഖത്തിന് ഇത് കാരണമാവുകയും ചെയ്യുന്നു.(16) മൂത്രാശയ നാളത്തിലെ അണുബാധ, pyelone phitis എന്ന കിഡ്നിയിലെ അണുബാധയ്ക്ക് കാരണമാവുന്നു. അത് പിന്നീട് കൂടുതൽ അപകടകരമായ Scarriag നും കാരണമാവുന്നു.

നാല്: ലൈംഗിക അസുഖങ്ങളിൽ നിന്ന്, പ്രത്യേകിച്ചും ഏഡ്സ് പോലുള്ള മാരക അസുഖങ്ങളിൽ നിന്ന് ചേലാകർമ്മം സുരക്ഷയൊരുക്കുന്നു. ഡോ: ആര്യ ഒ.പി തന്റെ പ്രശസ്ത ഗ്രന്ഥമായ Tropical Venereology (medicine in the tropics) ൽ എഴുതുന്നു: ഒരുപാട് ലൈഗികരോഗങ്ങളിൽ നിന്ന് പരിഛേദനം സുരക്ഷ നൽകുന്നു. chan croid, Candida monilia, venereal warts തുടങ്ങിയവ അവയിൽ ചിലതാണ്. (17) A J Fink തന്റെ New borne circumcision: A long term strategy for aids prevention എന്ന ലേഖനത്തിൽ ചേലാകർമ്മം ചെയ്യാത്തവരിൽ ലൈംഗിക അസുഖങ്ങൾ ബാധിക്കുന്നതിനെക്കുറിച്ച് നടന്ന 60 ഓളം മെഡിക്കൽ പഠനങ്ങളെ സമർത്ഥിക്കുന്നുണ്ട്.(18)

1990 ൽ ഇറങ്ങിയ New English Journal of Medicine ൽ വന്ന ഒരു പഠനമനുസരിച്ച്, രണ്ടാം ലോക മഹായുദ്ധകാലത്തും, വിയറ്റ്നാം കൊറിയ യുദ്ധ കാലഘട്ടത്തിലും അമേരിക്കൻ സൈന്യത്തിന് ലൈംഗിക അസുഖങ്ങൾ ബാധിക്കുന്നതിൽ നിന്ന് സുരക്ഷയായത് ചേലാകർമ്മമായിരുന്നു.(19) അമേരിക്കൻ ഐക്യനാടുകളിലെയും ആഫ്രിക്കൻ രാജ്യങ്ങളിലെയും ഏഡ്സിന്റെ തോതിനെക്കുറിച്ച് നടന്ന ശാസ്ത്രീയ പഠനങ്ങളെ ആധാരമാക്കി ഡോ: മാർക്ക് സിന്റെ ഒരു ഗേവഷണ പ്രബന്ധം 1989 ൽ പുറത്തിറക്കിയ American Medical Journal പ്രസിദ്ധീകരിക്കരിച്ചിരുന്നു. ആ പഠനങ്ങളെല്ലാം ചേലാകർമ്മം ചെയ്യുന്നത് ഏഡ്സിന് കാരണമാവുന്ന വൈറസിന്റെ സാധ്യത ഇല്ലാതാക്കുന്നെന്ന് സൂചിപ്പിക്കുന്നു. glans ന്റെ മുകളിൽ foreskin അവശേഷിക്കുന്നത് ഏഡ്സിന്റെ സാധ്യത അധികമാക്കുന്നുണ്ട്.’

ചേലാകർമ്മം നിർവഹിക്കുന്നതിന്റെ അടിസ്ഥാന പരമായ ഗുണം ലൈംഗിക അവയവങ്ങളുടെ ശുദ്ധിയാണ്. ലോകപ്രശസ്ത ശിശു രോഗവിഭാഗം വിദഗ്ദൻ ഡോ: ഷാൻ ലിംഗ ക്യൻസറിനെക്കുറിച്ചും ലൈംഗിക അവയവങ്ങളുടെ ശുദ്ധിയെക്കുറിച്ചും ഇങ്ങനെ എഴുതുകയുണ്ടായി: ലൈംഗിക അവയവങ്ങളെ ശുദ്ധിയായി സൂക്ഷിക്കുകയെന്നത് പ്രയാസകരമായ കാര്യം തന്നെയാണ. വളരെ പുരോഗമിച്ച രാഷ്ട്രങ്ങളിലെയും അവസ്ഥ ഇത് തന്നെയാണ്. ബ്രിട്ടണിലെ ചേലാ കർമ്മം നിർവഹിക്കാത്ത സ്ക്കൂൾ കുട്ടികളിൽ നടത്തിയ പഠനമനുസരിച്ച്, 70% കുട്ടികളുടെ ലിംഗാവയവങ്ങൾ ശുദ്ധിയിലാത്ത അവസ്ഥയിലാണ്. ഡെൻമാർക്കിൽ നടന്ന മറ്റൊരു  പഠനമനുസരിച്ച് ശരിയായ രീതിയിലുള്ള ശുദ്ധീകരണമില്ലാത്തതിനാൽ 63 % വിദ്യാർത്ഥികളിലും 6 വയസിൽ തന്നെ glans, foreskin മായി ഒട്ടിച്ചേർന്ന അവസ്ഥയിലാണ്.(20) ചേലാകർമ്മത്തിന്റെ യുക്തിയെക്കുറിച്ച് സംസാരിച്ച മുൻ കാല കർമ്മ ശാസ്ത്രജഞരെല്ലാവരും സൂചിപ്പിച്ചത് ഇത് തന്നെയാണ്. ഇമാം ഇബ്നു ഖുദാമ തന്റെ അൽ മുഗ്നിയിൽ എഴുതുന്നു: “ലൈംഗിക അവയവങ്ങളെ മൂത്രത്തിൽ നിന്ന് ശുദ്ധിയായി സൂക്ഷിക്കാൻ ചേലാകർമ്മത്തിലൂടെയല്ലാതെ സാധിക്കുകയില്ല. കാരണം ചേലാകർമ്മം ചെയ്യാത്തവരുടെ glans ഉം foreskin ഉം ശരിയായ നിലയിൽ ശുദ്ധീകരിക്കാൻ സാധിക്കാത്തതിനാൽ  മൂത്രം അവശേഷിക്കാനും അത് വസ്ത്രത്തിൽ ആവാനും സാധ്യത ഉണ്ട്. ഇമാം അഹ്മദ് ബൻ ഹൻബൽ(റഹ്) പറയുന്നു: ഇബ്നു അബാസ്(റ) ചേലാകർമ്മത്തെ ഗൗരവതരമായി കാണുകയും, ചേലാകർമ്മം ചെയ്യാത്തവരുടെ ഹജ്ജും, നമസ്കാരവും അസ്വീകര്യമാണെന്ന് വിധിക്കുകയും ചെയ്തി ട്ടുണ്ട്.”(21) ലൈംഗിക അവയവങ്ങളുടെ ശുദ്ധിക്കായി, പാശ്ചാത്യ നാടുകളിലെ ചില ഡോക്ടർമാർ നിർദേ ശിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള glans ശുദ്ധീകരണം അപ്രായോഗികമാണ്. ഡോ: വേസ് വെൽ എഴുതുന്നു: ശരിയായ നിലയിൽ glans നെ ശുദ്ധിയാക്കൽ പ്രയാസകരമാണെന്ന് അമേരിക്കയിലെയും, യൂറോപ്യൻ രാജ്യങ്ങളിലെയും ഒരുപാട് പഠനങ്ങൾ തെളിയിച്ചതാണ്. ചേലാകർമ്മം ചെയ്യുന്നതിലൂടെ ഇല്ലാതാവാൻ സാധ്യതയുള്ള ലിംഗാർബുദമടക്കമുള്ള അസുങ്ങളെ ഇല്ലാത്താക്കാൻ ഈ ക്ലീനിങ്ങിലൂടെ അസാധ്യമാണ്. അതിനാൽ തന്നെ ഏക പരിഹാരം ചെറുപ്രായത്തിലെയുള്ള ചേലാകർമ്മം തന്നെയാണ്.(22) ചുരുക്കത്തിൽ, ചേലാകർമ്മത്തിന്റെ യുക്തി ലൈംഗികാവയവങ്ങളുടെ ശുദ്ധിയാണ്. ചേലാകർമ്മം നിർവഹിക്കാത്തവരുടെ Foreskin ഉം glans ഉം ശരിയായി ശുദ്ധീകരിക്കാൻ സാധിക്കാത്തതിനാൽ,അവിടെ അടിഞ്ഞുകൂടുന്ന അഴുക്കുകൾ മുൻപ് സൂചിപ്പിച്ച വ്യത്യസ്ത അസുഖങ്ങൾക്ക് കാരണമാവുന്നുവെന്നാണല്ലോ പറഞ്ഞ് വെച്ചത്. ഈ വസ്തുത മനസിലാക്കിയതിനാൽ തന്നെ മതപരമായ യാതൊരു ലക്ഷ്യവുമില്ലാതെ ആരോഗ്യ കാരണങ്ങൾക്കായി മാത്രം തങ്ങളുടെ മക്കൾക്ക് ചേലാകർമ്മം  നിർദേശിക്കുന്നവരനവധിയാണ്. ഇത്രയൊക്കെയായിട്ടും, ചേലാകർമ്മം ആറാം നൂറ്റാണ്ടിലെ പ്രാകൃത ബോധമാണെന്ന് തട്ടിവിടുന്നവരുടെ ശാസ്ത്രാവബോധത്തെയും, യുക്തി “വാദ”ത്തെയും കുറിച്ചാലോചിച്ച് സഹതപിക്കാനേ നമ്മുക്കു നിവൃത്തിയുള്ളൂ.

റഫറൻസ്

1) ഇമാം ഫഖ്റുദ്ധീൻ റാസി. അത്തഫ്സീറുൽ കബീർ. പേജ് 87

ഇമാം ബഗ് വി. തഫ്സീറുൽ ബഗ് വി. പേജ് 116

2) ഇമാം ഫഖ്റുദ്ധീൻ റാസി. അത്തഫ്സീറുൽ കബീർ.പേജ് 135

ഇമാം ത്വബരി.തഫ്സീറുത്ത്വബരി. പേജ് 524

3) സ്വഹീഹുൽ ബുഖാരി 5889,3656

സുനനു അബീ ദാവൂദ് 356

4) htttp://pmj.com/circumcision a surgeons’s perspective jm hutson

5) wiswell te:routine neontal circumcision a reappraisal American family physician

6) cowdry ev /cancer cells . London 1958

7) http://midad.com/article 197824

അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്

8) wiswell te :routine neontal circumcision a reappraisal American family physician 1990/41/859-862

Schoen :the status of circumcision of new born/Mew engl j,med 1990/32/18:1308-1312

9) leiter e,lefkovities am: circumcision and penile carcinoma new York state med/1975,75;1520-1522

10) A) owolberg d:penile cancer bmj/1987,295/1306-1308

B)Dean al :epithelioma of penis urol/1953/33;252-283

C)lenowitz h ,Graham ap,carcinoma of the panis jurol/1946/56;458-484

D)Gardner gj,bhanalah t, Murphy gp; carcinoma of panis analysis of
therapy consequetive cases j urol1974,108;428-430

11) schoen :new England journal of medicine 1990-322

12) http://midad.com/article/197824അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്

13) A) Bhagava rk,thin rnt:subpreputil carriage of aerobic microorganisms and balanitis, venereal dis 1983,sa:131-133

B) wiswell te ,Miller gm ,gelston hm et al:effect of circumcision status on periurethral bacterial flora during the first of life /j,pediatrics 1988/113/442-446

14) A) schoen ej:the status of circumcision of new born new England,med/1990/322(18)1308_1312

  <B) winberg j,bollgren l,gotherfors l et al :the prepuce :a mistake of nature ?/Lancet 1989/1:598-599

15) Ginsburg cm ,mc craken ch: urinary tract infection in young infact pediatrics,1982,69,409-412

16) A) wiswell te enzenauer rw,holton me meetal : declining frequency of circumcision implications for changes in the absolute incidence and male

B)wiswell te ,gesenke dw: risks from circumcision during the first mount of life compared with those for uncirirum cisied boys,pediatric 1989,83,1011-1015

17) Arya op :tropical venereology(medicine in the tropics) Edinburgh , London, Churchilil living stone/1980;1-15

18) Fink aj circumcision, mountain view , California 1998

19) http://midad.com/article/197824അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്

20) http://midad.com/article/197824അസ്റാറുൽ ഖിതാൻ തതജല്ല ഫീ ത്തിബിൽ ഹദീസ്

21) ഇമാം ഇബ്നു ഖുദാ മ, അൽമുഗ്നി, വാള്യം 1, പേ115

22) wiswell te : American family medicine 1991

11 Comments

 • Masha Allah, this is a very much study and very important matters are mentioned , thanks for all of you

  Abdhulla 17.03.2019
  • شكرا

   Muhammad Dilshad 18.03.2019
 • ചേലാകര്‍മ്മത്തിന്റെ മതപരമായ സാധുതയും ശാസ്ത്രീയമായ വിശകലനവും കൃത്യമായി വിശദീകരിക്കപ്പെട്ട ലേഖനം.

  Kabeer M. Parali 17.03.2019
 • a good study.thanks for this informations.. jazakkallahukhair

  ഷാഹുൽ ഹമീദ് 17.03.2019
 • Very good message

  Salil 18.03.2019
 • Good knowledge. ..

  Shabeeb 18.03.2019
 • Masha Allah….this article is very much informative and intellectual, but you left some important areas which skeptics always pointing, effects on sexual pleasure on both male and female, and circumcision leads to sodomy due to lack orgasm,more over studies which you quoted are little old,recent studies are available so use that for relevance ..
  Thank You
  JaskAllah hair

  Abdul Manaf K P 03.04.2019
 • Good

  Abdul Manaf KP 03.04.2019
 • വളരെ വെക്തമായി തന്നേയ് കാര്യങ്ങൾ അവതരിപ്പിച്ചു.

  firoz shinu 15.06.2019
 • NowadaysThis kind of articles are very inevitable. But the challenges raised by athiest cannot be defended by muslimd scholers properly. Athiests are very active in youtube. But the this thrests are not be faced by islamic scholers. Evolutionary theory defended by N. M Husssin and he attacked them severely.at predent A direct debate with athiest is very is needful, but niche is very reluctunt in this matter, why?

  Shameema 27.06.2019
 • What about female circumstansion….?

  Fahis 20.10.2020

Leave a comment

Your email address will not be published.