ഖുർആൻ – ബൈബിൾ പേരുകൾ: ഖുർആനിന്റെ വ്യതിരിക്തത

//ഖുർആൻ – ബൈബിൾ പേരുകൾ: ഖുർആനിന്റെ വ്യതിരിക്തത
//ഖുർആൻ – ബൈബിൾ പേരുകൾ: ഖുർആനിന്റെ വ്യതിരിക്തത
മതതാരതമ്യ പഠനം

ഖുർആൻ – ബൈബിൾ പേരുകൾ: ഖുർആനിന്റെ വ്യതിരിക്തത

ബൈബിളിന്റെ പേര്

പുരാതന ഫിനീഷ്യയുടെ തുറമുഖ പട്ടണമാണ് ബിബ്ലിയോസ് (βιβλιον). ഇന്നാട്ടുകാർ പാപ്പിറസ് നിർമാണത്തിൽ വിദഗ്ധരായിരുന്നു. ബിബ്ലിയോസ് പാളികളിൽ എഴുതിയിരുന്ന ലിഖിതങ്ങളെ പുറം നാടുകളിൽ ബിബ്ലിയോൺ(βιβλιον) എന്ന് വിളിച്ചു. ബിബ്ലിയോൺ എന്ന പദത്തിന്റെ ബഹുവചമായ ബിബ്ലിയ(βιβλιυα)യിൽ നിന്നും വ്യുൽപന്നമായൊരു പദമാണ് ബൈബിൾ.

നാലാം നൂറ്റാണ്ടിലാണ് ബൈബിളിന് ഈ പേര് വിളിക്കുന്നത്. കോൺസ്റ്റാൻറിനോപ്പിളിലെ പാത്രിയാക്കീസായിരുന്ന ജോൺ ക്രിസ്റ്റോ സ്റ്റം ആണ് ക്രൈസ്തവ വേദ ഗ്രന്ഥം എന്ന നിലയിൽ ബൈബിൾ എന്ന പദം വിളിക്കുന്നത്.

ചുരുക്കത്തിൽ പുസ്തകങ്ങൾ എന്ന അർത്ഥം വരുന്ന ഗ്രീക്കിലെ ബിബ്ലിയ(βιβλιυα) എന്ന പദത്തിൽ നിന്നും നാലാം നൂറ്റാണ്ടിൽ ജോൺ ക്രിസ്റ്റോ സ്റ്റം വിളിച്ച പേരാണ് ബൈബിൾ. മഹാനായ യേശു ക്രിസ്തുവിന്റെ ഭാഷ അരമയിക് ഹിബ്രു ആയിരുന്നു. അദ്ദേഹം നൽകിയ പേരല്ല ബൈബിൾ എന്നത്. യേശുവിന്റെ പ്രഥമ പ്രബോധിതർ കേൾക്കാത്ത പദമാണ് അത് എന്ന് കൂടി കൂട്ടത്തിൽ മനസ്സിലാക്കാം.

ഖുർആൻ – പേരിന്റെ വ്യതിരിക്തത

ബൈബിളിന്റെ പേര് മറ്റുള്ളവർ വിളിച്ചതാണ് എന്നാൽ വിശുദ്ധ ഖുർആനിന്റെ പേര് സൃഷ്ടികർത്തവായ അല്ലാഹു തന്നെ വിളിച്ചതാണ്. എന്റെ പരിശോധനയിൽ 67 പ്രാവശ്യം ഈ പദം ഖുർആനിൽ ആവർത്തിച്ചു വന്നിട്ടുണ്ട്. (2:185, 4:82, 5:101, 6:19, 7:204, 9:111, 10:15, 10:37, 10:61, 12:2, 12:3, 13 :31, 15:1, 15:87, 15:91, 16:98, 17:9, 17:41, 17:45, 17:46, 17:60, 17:78, 17:82, 17:88, 17:89, 17:106, 18:54, 20:2, 20:113, 20:114 25:30, 25:32, 27:1, 27:6, 27:76, 27:92, 28:85, 30:58, 34:31, 36:2, 36:69, 38:1, 39:27, 39:28, 41:3, 41:26, 41:44, 42:7, 43:3, 43:31, 46:29, 47:24, 50:1, 50:45, 54:17, 54:22, 54:32, 54:40, 55:2, 56:77, 59:21, 72:1, 73:20, 75:17, 75:18, 76:23, 84:21, 85:21)

ഖുർആനിന്റെ അവതരണ ലക്ഷ്യമായ സന്മാർഗ ദർശനം, (2:185), ദൈവികതയെ യുക്തിപരമായി സ്ഥിരപ്പെടുത്തുന്ന ചിന്തകൾ, (4:82), ഖുർആനിന്റെ ഭാഷ (12:2, 20:113, 39:28, 42:7), ഖുർആനിന്റെ ഗാംഭീര്യം (13:31, 59:21), ഖുർആനിന്റെ അമാനുഷികത – വെല്ലുവിളി (17:88), നിഷേധികൾക്ക് മറുപടി (25:32), ‘ഈ ഖുർആൻ’ എന്ന പ്രയോഗം (18:54) അതിന്റെ സവിശേഷത, ഖുർആൻ ഏത് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയാലും അവിടെയെല്ലാം അതാതു ഭാഷകളിൽ ഈ ഖുർആൻ എന്ന ആശയത്തിലുള്ള പദങ്ങൾ കാണാം.,

ഒന്ന് കൂടെ പറഞ്ഞാൽ, സ്രഷ്ടാവായ അല്ലാഹു തന്നെ നൽകിയ പേരാണ് ഖുർആനിനുള്ളത്. അതിന്റെ പ്രഥമ പ്രബോധകനായ നബി(സ)യുടെ മറ്റു വാക്കുകളിളിലും ഖുർആൻ എന്ന പ്രയോഗം ധാരാളം ആവർത്തിച്ച് വന്നതായി കാണാം. അതിനാൽ തന്നെ പ്രഥമ പ്രബോധിത സമൂഹം കേട്ടതും, പാരായണം ചെയ്തതും മന:പാഠമാക്കി സൂക്ഷിച്ചതും തലമുറയിലേക്ക് പകർന്നതുമാണ് വിശുദ്ധ ഖുർആൻ.

print

No comments yet.

Leave a comment

Your email address will not be published.