കൗൺസിലിങ്ങ് അനുഭവങ്ങൾ -3

//കൗൺസിലിങ്ങ് അനുഭവങ്ങൾ -3
//കൗൺസിലിങ്ങ് അനുഭവങ്ങൾ -3
ആനുകാലികം

കൗൺസിലിങ്ങ് അനുഭവങ്ങൾ -3

പിറകോട്ടൊന്നു നോക്കിയാൽ മതി, സമാധാനം തിരിച്ചു വരും

ഒരു ഇണ തുണകളുടെ കഥ പറയാം. അവർ വന്നത് പ്രയാസത്തോടെയാണ്. ലൗകിക കണ്ണുകൾ മുഖത്തുണ്ടെങ്കിൽ ഈ ലോകത്തിലെ ഏറ്റവും സൗഭാഗ്യം സിദ്ധിച്ചവർ അവരാണെന്ന് പറഞ്ഞേക്കാം, അവരെ പോലെ ആയിരുന്നെങ്കിൽ എന്ന് മോഹിച്ചേക്കാം…

എന്നാൽ പുറത്ത് കാണുന്നതായിരിക്കില്ല അകത്ത് എല്ലാവർക്കും എപ്പോഴും.

ഈ ദമ്പതികൾ ജീവിക്കുന്നത് വളരെ അധികം സൗകര്യമുള്ള ഫ്ലാറ്റിലാണ്. ഖത്തറിലെ സാഹചര്യത്തിൽ ചെറിയൊരു സൗകര്യത്തിനു തന്നെ നല്ല വാടക നൽകണം. സൗകര്യം കൂടുന്നതിനനുസരിച്ച് വാടകയും വർധിക്കും.

അവർ വന്നത് വളരെ വിലപിടിപ്പുള്ള കാറിലാണ്. നല്ല മുന്തിയ വിലപിടിച്ച വസ്ത്രങ്ങളും സാധാരണ സ്ത്രീകൾ ധരിക്കുന്നതിലും അപ്പുറം ആഭരണങ്ങളും ധരിച്ചൊരു സ്ത്രീ. നാട്ടിലും അവർക്ക് നല്ല വീടുണ്ട്.

ഇനി കൂടുതൽ പറയേണ്ട, സുഖം എന്ന നിർവചനത്തിൽ പറയുന്ന എല്ലാം അവർക്കുണ്ട്. എന്നാൽ ഇല്ലാത്തതെന്താണ്? മനസ്സിൻറെ സ്വൈര്യവും വീട്ടിലെ സമാധാനവും തന്നെ.

യുവാവ് പറഞ്ഞു തുടങ്ങി, ‘ഞങ്ങൾ വളരെ സുഖത്തിലാണ്, ഇതിനപ്പുറം സുഖം ആർക്കാണുണ്ടാവുക? എന്നാൽ ഞങ്ങൾ രണ്ടു പേരും ഇന്ന് സമാധാനത്തിലല്ല ജീവിക്കുന്നത്..’

‘എന്തെന്നാൽ, ഉമ്മ നാട്ടിലാണ്, ഉമ്മയാണല്ലോ നമ്മളെ വളർത്തിയത്. ഉമ്മാക്ക് എൻറെ ശബ്ദം ഇടക്ക് കേൾക്കണം. എനിക്കും ഉമ്മാൻറെ ശബ്ദം ഇടക്ക് കേൾക്കണം……’

‘ഉമ്മാനോട് സംസാരിക്കുന്നത് ഇവൾക്കിഷ്ടമില്ല. ഇവളോട് സംസാരിച്ചാൽ പോരെ എന്നാണ് ചോദിക്കുന്നത്. കുറെ ദിവസം ഇവൾ പിണങ്ങി നടക്കും. മുഖം വീർപ്പിക്കും. ഒരു സമാധാനവും ഇല്ല….’

‘ഇതെല്ലം ശരിയാണോ?’
എല്ലാം കേട്ട്, പെണ്ണിൻറെ ഭാഗവും ശ്രദ്ധിക്കാനായി ചോദിച്ചു. മുഖം കടുത്തു കൊണ്ടാണ് അവൾ മറുപടി പറഞ്ഞത്.

‘ഇയാൾക്ക് സംസാരിക്കാൻ ഞാൻ ഇല്ലേ ഇവിടെ? ഇമ്മാനെ വിളിക്കുന്നത് എന്തിനാ? എന്തെല്ലാമോ ഇമ്മാക്ക് അയച്ചു കൊടുക്കും, ഉള്ളത് സൂക്ഷിച്ചാലല്ലേ ബാക്കിയാവുള്ളൂ? ഇമ്മാക്ക് എൻറെ ഈ ആളെ സ്വന്തമാക്കാനുള്ള പണിയാണിത്.

‘നിങ്ങൾ പറഞ്ഞതിൽ നല്ല കാര്യങ്ങൾ ഉണ്ട്.’ എന്നാൽ ചില കാര്യങ്ങൾ കൂട്ടാനും ഉണ്ട്.

പെണ്ണിൻറെ കൈയിലുള്ള കൈക്കുഞ്ഞിനെ ചൂണ്ടി ചോദിച്ചു, ‘ഈ കുട്ടിക്ക് ഇപ്പോൾ എത്ര പ്രായമായി?’

‘ഒരു വയസ്സ്.’
‘ഒരു ഇരുപത്തഞ്ച് കൊല്ലത്തിനു ശേഷം അവന് എത്ര പ്രായമുണ്ടാകും?’
‘ഇരുപത്തഞ്ച് വയസ്സിലധികം വയസ്സ്’
‘അന്ന് അവൻറെ മുഖം എങ്ങിനെ ആയിരിക്കും?’
‘അന്ന് നിങ്ങൾ രണ്ടുപേരുടെയും ചർച്ച എന്തായിരിക്കും? അവനെ കൊണ്ട് ഒരു കല്യാണം കഴിപ്പിക്കണം എന്നായിരിക്കില്ലേ?’
‘അങ്ങനെ ഒരു മാതാപിതാക്കളുടെ ചർച്ചയിലൂടെ തുടങ്ങിയതല്ലേ നിങ്ങളുടെ ഈ കുടുംബ ജീവിതം? നിങ്ങളുടെ ഈ കുഞ്ഞിൻറെ സ്ഥാനത്ത് നിങ്ങളുടെ ഈ തുണയെ വെച്ച് ചിന്തിച്ചു നോക്കൂ, ഇന്നത്തെ മകൻറെ സ്ഥാനത്ത് ആ വീട്ടിൽ ഇയാളാണുള്ളത്, വളർന്നു വന്ന് വലുതായി നിക്കാഹ് ചെയ്യാൻ യോജിച്ചൊരു പെൺകുട്ടിയെ കണ്ടെത്തി, അവനു നൽകി.’

ഇനി നിങ്ങൾ നിങ്ങളുടെ ഈ കുഞ്ഞിനെ വളർത്തും. വലുതായി അവനു വേണ്ടി നല്ലൊരു പെൺകുട്ടിയെ തിരയും അവന് ഇണയായി നൽകും. അന്ന് നിങ്ങൾക്കുള്ള സ്ഥാനം എന്തായിരിക്കും? നിങ്ങൾ പറയുന്നത് പോലെ ആ പെൺകുട്ടി പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ മനസ്സ്?

പെണ്ണിൻറെ മനസ്സൊന്ന് പിടഞ്ഞു.

‘ബാക്കിയുള്ളത് നിങ്ങൾ ഒന്ന് ചിന്തിച്ചിട്ട് എനിക്ക് പറഞ്ഞു തന്നാൽ മതി.’

‘അതെ, മകൻ എൻറേതാണ്. അവളെ ഞങ്ങൾ നല്കുന്നതാണവന്.’

‘അപ്പോൾ അവൻ നിങ്ങൾക്ക് വേണ്ടി നല്കുന്നതോ?’

‘ശരിയാണ്, ഒരാളുടെ ചെലവിൻറെ ഭാഗം മാത്രമാണത്. വീട്, വണ്ടി, വസ്ത്രം, ആഭരണം എല്ലാം ചെലവുള്ളതു തന്നെയാണല്ലോ…’

‘അപ്പോൾ നിങ്ങൾക്ക് റബ്ബ് തന്ന സൗഭാഗ്യം തിരിച്ചറിയേണമെങ്കിൽ പിറകോട്ടൊന്ന് നോക്കിയാൽ മതി, അല്ലെ?’.

print

No comments yet.

Leave a comment

Your email address will not be published.