ക്വിയർ നോർമേറ്റിവ് സമൂഹത്തിനെന്താണ് പ്രശ്നം ?

//ക്വിയർ നോർമേറ്റിവ് സമൂഹത്തിനെന്താണ് പ്രശ്നം ?
//ക്വിയർ നോർമേറ്റിവ് സമൂഹത്തിനെന്താണ് പ്രശ്നം ?
ആനുകാലികം

ക്വിയർ നോർമേറ്റിവ് സമൂഹത്തിനെന്താണ് പ്രശ്നം ?

ജെൻഡർ ന്യൂട്രാലിറ്റി: അപകടകരമായ സമൂഹനിർമ്മാണത്തിന് -7

ഹെറ്ററോ നോർമേറ്റിവിറ്റിയെ തകർത്തുകൊണ്ട് സമൂഹത്തെ ക്വിയർ നോർമേറ്റിവ് ആക്കുന്നതിലേക്കുള്ള പടികളിലൊന്നാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്ന നടപടിയെന്ന് പറയുമ്പോൾ എന്തിനാണ് അത്തരമൊരു നടപടിയെ ഭീതിയോടെ നോക്കിക്കാണുന്നതെന്ന് ചോദിക്കുന്നവരുണ്ട്. സമൂഹം ക്വിയർ നോർവേറ്റിവ് ആകുന്നതുകൊണ്ട് നിങ്ങൾക്കെന്താണ് ചേതം എന്നാണ് ചോദ്യത്തിനർത്ഥം. സമൂഹത്തിലുള്ളവർ സ്വവർഗ്ഗാനുരാഗം മുതൽ മൃഗരതി വരെയുള്ള ലൈംഗികാസ്വാദനമാർഗങ്ങളെല്ലാം അവ ആവശ്യമുള്ളവർ ഉപയോഗിക്കുന്നത് കൊണ്ട് അത് പാടില്ലെന്ന് പറയുന്നവർക്കെന്താണ് പ്രശ്നമെന്നാണ് ചോദ്യം. അവ പാടില്ലെന്ന് കരുതുന്നവർക്ക് അങ്ങനെ ചെയ്യാതിരുന്നാൽ മതിയല്ലോ എന്ന ഉപദേശവും അതോടൊപ്പമുണ്ടാവും.

ജെൻഡർ പൊളിറ്റിക്സ് വിഭാവനം ചെയ്യുന്ന ക്വിയർ നോർമേറ്റിവ് സമൂഹം ആവശ്യമുള്ളവർ മാത്രം അവർക്കാവശ്യമുള്ള മാർഗ്ഗങ്ങളിലൂടെയെല്ലാം ലൈംഗികത ആസ്വദിക്കുന്ന ഒരു സമൂഹമല്ല എന്നാണ് അതിനുള്ള ഒന്നാമത്തെ ഉത്തരം. എതിർവർഗ്ഗലൈംഗികതയല്ലാത്തതെല്ലാം തിന്മയാണെന്ന് കരുതുന്നവരെ ആ ആശയമുൾക്കൊണ്ടുകൊണ്ട് ജീവിക്കുവാനോ അത് സ്വകാര്യമായിപ്പോലും പ്രചരിപ്പിക്കുവാനോ സമ്മതിക്കാത്ത സമൂഹമാണ് അവരുടെ സ്വപ്നം. സ്വവർഗ്ഗാനുരാഗം പാപമാണെന്നും അതിൽ നിന്ന് അകന്നു നിൽക്കണമെന്നനും സ്വന്തം മക്കളോട് ഉപദേശിക്കുവാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന സമൂഹം. ആരാധനാലയങ്ങളിലോ മതപാഠശാലകളിലോ വെച്ചുപോലും എതിർവർഗ്ഗാനുരാഗം മാത്രമാണ് ശരിയെന്ന് പഠിപ്പിക്കുവാൻ ആർക്കും കഴിയാത്ത അവസ്ഥ സൃഷ്ടിക്കുവാനാണ് എൽജിബിറ്റി ആക്ടിവിസ്റ്റുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലൈംഗികതയുടെ സകലവിധ വർണ്ണങ്ങളും യാതൊരുവിധ പാപബോധവുമില്ലാതെ ആസ്വദിക്കുവാൻ ആവശ്യമുള്ളവർക്കെല്ലാം കഴിയണമെങ്കിൽ അതിന്നെതിരെയുള്ള പ്രചാരണങ്ങളൊന്നും നടന്നുകൂടായെന്നാണ് ജെൻഡർ പൊളിറ്റിക്സിന്റെ തിട്ടൂരം. സ്വവർഗ്ഗാനുരാഗികളെ അവരുടെ ഇഷ്ടപ്രകാരം ജീവിക്കാൻ അനുവദിച്ചാൽ മാത്രം പോരാ, എതിർവർഗ്ഗാനുരാഗമാണ് ശരിയെന്ന് കരുതാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കണമെന്ന വാദം കേവലം പാശ്ചാത്യൻ നാടുകളിൽ മാത്രം മുഴങ്ങിക്കേൾക്കുന്നതല്ല, കേരളത്തിലെ കേമ്പസുകളിൽ പോലും ഇന്ന് അത്തരമൊരു അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

സ്വവർഗ്ഗാനുരാഗികൾ വർധിക്കും

സ്വവർഗ്ഗാനുരാഗം നന്മയാണെന്ന് കരുതപ്പെടുന്ന സമൂഹങ്ങളിൽ സ്വവർഗ്ഗാനുരാഗികൾ വർധിച്ചുവരാനുള്ള സാധ്യതയുണ്ടെന്ന വസ്തുതയാണ് ക്വിയർ നോർമിറ്റിവിറ്റിയെ എതിർക്കുവാനുള്ള രണ്ടാമത്തെ ന്യായം. സ്വവർഗ്ഗരതിയും എതിർവർഗ്ഗരതിയെപ്പോലെ സ്വാഭാവികമാണെന്ന ധാരണ വ്യാപകമാകുന്ന സമൂഹങ്ങളിൽ യാതൊരുവിധ ബാധ്യതകളുമില്ലാത്ത ലൈംഗികാസ്വാദനമെന്ന നിലയിൽ സ്വവർഗ്ഗരതി തെരെഞ്ഞെടുക്കുവാനുള്ള ത്വര വർധിക്കും. ഫെമിനിസത്തിന്റെ രണ്ടാം തരംഗ നേതൃത്വം ലെസ്ബിയനിസത്തെ പ്രോത്സാഹിപ്പിച്ചത് അവർ ആൺകോയ്മയെന്ന് കരുതുന്ന സാമൂഹ്യാവസ്ഥകളിൽ നിന്ന് പെണ്ണിനെ രക്ഷിക്കുകയും ഒപ്പം തന്നെ ആണില്ലാതെ ലൈംഗികാനുഭവങ്ങൾ ആസ്വദിക്കുവാനുള്ള മാർഗ്ഗം അവൾക്ക് മുന്നിൽ തുറന്നുകൊടുക്കുയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവല്ലോ.

ബാധ്യതകളൊന്നുമില്ലാത്ത ലൈംഗികാസ്വാദനത്തിന്റെ വാതിൽ തുറന്നുകൊടുക്കുക വഴി കുടുംബം നില നിർത്തുന്നതിനായുള്ള ത്യാഗങ്ങൾ, മക്കളുടെ രക്ഷാകർതൃത്വം, വൃദ്ധരുടെ പരിപാലനം എന്നീ ‘തലവേദന’കളിൽ നിന്നെല്ലാം പുരുഷനെയും സ്ത്രീയെയും ‘രക്ഷിക്കുക’യാണ് ക്വിയർ നോർമേറ്റിവ് സമൂഹം ചെയ്യുക. കുടുംബം ഇല്ലാതായാൽ അത് സമൂഹത്തിന്റെ സംതുലനത്തെയും ആണിനും പെണ്ണിനും ഒരേപോലെ സംതൃപ്തമാവുന്ന പരസ്പര്യത്തിലൂടെയുള്ള ലൈംഗികതയെയുയുമെല്ലാം ബാധിക്കുമെന്ന് കരുതുന്നവരാണ് ക്വിയർ നോർമേറ്റിവിറ്റിയെ എതിർക്കുന്നത്.

സ്വവർഗ്ഗാനുരാഗികളിൽ ചിലർക്ക് തങ്ങൾ അങ്ങനെതന്നെ ജനിച്ചവരാണെന്ന് തോന്നുന്നുവെന്ന വാദം ക്വിയർ നോർമേറ്റിവ് സമൂഹത്തെ വാർത്തെടുക്കുവാനുള്ള ന്യായീകരണമല്ല, പ്രത്യുത അത്തരം സമൂഹങ്ങളിൽ ജീവിക്കുന്നവർ സ്വവർഗ്ഗസുരതത്തിലേക്ക് ആകർഷിക്കപ്പെടുവാനുള്ള സാധ്യത വർധിപ്പിക്കുമെന്നും അതുമൂലം ദുരിതങ്ങളനുഭവിക്കുന്നവർ കൂടുമെന്നുമുള്ളതിനുള്ള തെളിവാണ് നൽകുന്നത്. സ്വവർഗ്ഗകാമികളിൽ ചിലർക്ക് തങ്ങൾ അങ്ങനെത്തന്നെ ജനിച്ചവരാണെന്നാണ് തോന്നാനുള്ള സാധ്യത അംഗീകരിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണൊരാൾക്ക് അങ്ങനെ തോന്നുന്നതെന്ന് പഠിക്കുകയും ആവശ്യമായ ചികിത്സകൾ നൽകി അയാളെ അതിൽ നിന്ന് രക്ഷിച്ചെടുക്കുകയും ചെയ്യുകയാണ് സമൂഹത്തിന്റെ ബാധ്യത. അതോടൊപ്പം അങ്ങനെ തോന്നുന്നതിന് നിമിത്തമായ സാഹചര്യങ്ങൾ ഇല്ലായ്മ ചെയ്യുവാനുള്ള പരിശ്രമങ്ങളും നടക്കണം. അതല്ലാതെ, അവർക്കെങ്ങനെ തോന്നുന്നുവെന്നതിനാൽ അവരങ്ങനെ ജീവിക്കട്ടെയെന്നാണ് കരുതുന്നതെങ്കിൽ അത് അവരോട് തന്നെ ചെയ്യുന്ന വലിയ പാതകമായിരിക്കും; ഒപ്പം തന്നെ അത് വലിയ സാമൂഹ്യദുരന്തത്തിന് നിമിത്തമാവുകയും ചെയ്യും.

മനോരോഗികളിൽ പലരും, വിശേഷിച്ചും സ്‌കോസോഫ്രേനിയ രോഗികൾ അവരുടെ രോഗസന്ദർഭങ്ങളിൽ വല്ലാത്ത ആത്മഹർഷം അനുഭവിക്കുന്നവരായിരിക്കും. രോഗം അവർക്ക് ആനന്ദം നൽകുന്നതിനാൽ അവർ അങ്ങനെത്തന്നെ ജീവിക്കട്ടെയെന്നല്ല മറ്റുള്ളവർ കരുതേണ്ടത്; അവരെ ചികില്സിക്കുകയും പുനരധിവസിപ്പിക്കുകയുമെല്ലാമാണ്. സ്വവർഗ്ഗസ്നേഹികൾക്ക് ആനന്ദമുണ്ടാകുന്നുവെന്നതിനാലും അവർക്ക് തങ്ങൾ ജനിച്ചത് തന്നെ അങ്ങനെയാണെന്ന് തോന്നുന്നതിനാലും അവരെ സ്വവർഗ്ഗരതിക്ക് അനുവദിക്കുകയാണ് വേണ്ടത് എന്ന വാദം അർത്ഥമില്ലാത്തതാണ്. ലൈംഗികതയിൽ നിന്ന് ലഭിക്കേണ്ട യഥാർത്ഥ ആനന്ദം കിട്ടണമെങ്കിൽ എതിർലിംഗത്തിൽ പെട്ട ഇണയുമായുള്ള സംസർഗം തന്നെ നടക്കണം. പ്രസ്തുത ആനന്ദമനുഭവിക്കുവാൻ കഴിയുന്ന രീതിയിൽ സ്വവർഗ്ഗകാമികളെ മാറ്റിയെടുക്കുകയാണ് വേണ്ടത്.

ചെറുപ്പകാലത്തിലെ അനുഭവങ്ങളും സാഹചര്യങ്ങളുമാണ് ചില സ്വവർഗാനുരാഗികളെ സൃഷ്ടിക്കുന്നത്. അത് മനസ്സിലാക്കുകയും അത്തരം സാഹചര്യങ്ങളിൽ നിന്ന് അടുത്ത തലമുറയെയെങ്കിലും രക്ഷപ്പെടുത്താനുള്ള സംവിധാനങ്ങളുണ്ടാക്കുകയുമാണ് സമൂഹത്തിന്റെ ധർമ്മം. പ്രഗത്ഭരായ പല സ്വവർഗാനുരാഗികളുടെയും ചെറുപ്പകാലം പരിശോധിച്ചാൽ അവർ അങ്ങനെ ആയിത്തിത്തീരാനുള്ള കാരണങ്ങൾ കണ്ടെത്താൻ കഴിയും. പ്രസ്തുത കാരണങ്ങളെ ഇല്ലാതെയാക്കി എല്ലാവർക്കും ഇണസംസർഗ്ഗത്തിന്റെ യഥാർത്ഥ ആഹ്ളാദം നുകരാനുള്ള അവസരമുണ്ടാവുന്ന രൂപത്തിലുള്ള സാമൂഹ്യസൃഷ്ടി നടത്തുവാനാണ് ഉത്തരവാദിത്തമുള്ള സർക്കാരുകൾ സന്നദ്ധമാവേണ്ടത്.

നേതാക്കളുടെ അനുഭവങ്ങൾ:

ചെറുപ്പകാലത്തിലെ അനുഭവങ്ങളും സാഹചര്യങ്ങളുമാണ് സ്വവർഗാനുരാഗികളിൽ പലരെയും സൃഷ്ടിച്ചിട്ടുള്ളതെന്നത് കേവലമൊരു ഊഹമോ ക്വിയർ തിയറിക്കെതിരെ ഉണ്ടാക്കിയ അടിത്തറയില്ലാത്ത വാദമോ അല്ല. സ്വവർഗ്ഗാനുരാഗികളുടെ സംഘടനകൾ ഉണ്ടാക്കുകയും അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും ചെയ്തവരുടെ ജീവിതകഥകൾ വായിച്ചാൽ തന്നെ സാഹചര്യങ്ങളാണ് സ്വവർഗ്ഗാനുരാഗികളിൽ പലരെയും നിർമ്മിച്ചതെന്ന വാദത്തിന് അനുകൂലമായ തെളിവുകൾ ലഭിക്കും. അവരുടെ ജീവിതത്തിൽ നിന്നുള്ള നുറുങ്ങുകൾ ഇതാ…

ഒന്ന്: കാള്‍ ഉള്‍റിച്ചിസ്; ആധുനികകാലഘട്ടത്തിലെ ഒന്നാമത്തെ സ്വര്‍വർഗ്ഗപ്രണയി

സ്വവര്‍ഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞ കാരണത്താല്‍ ഹാതോവര്‍ രാഷ്ട്രത്തിന്റെ ഔദ്യോഗിക നിയമോപദേഷ്ടാവ് എന്ന ഉയര്‍ന്ന പദവിയില്‍നിന്ന് തന്റെ മുപ്പത്തിനാലാം വയസ്സില്‍ ബലമായി പുറത്താക്കപ്പെട്ട കാള്‍ ഉള്‍റിച്ചിസ് ആണ് ആധുനികകാലഘട്ടത്തിലെ ഒന്നാമത്തെ സ്വര്‍വര്‍ഗസ്‌നേഹിയായ പുരുഷന്‍ (First gay man of modern times) എന്ന് അറിയപ്പെടാന്‍ അര്‍ഹതയുള്ളയാളെന്ന് സ്വവർഗ്ഗാനുരാഗിയായ പ്രസിദ്ധ അമേരിക്കന്‍ ന്യൂറോസയന്റിസ്റ്റ് സിമോണ്‍ ലിവായ് പറയുന്നത്… (Simon LeVay: Queer Science: The Use and Abuse of Research into Homosexuality, https://www.washingtonpost.com) സിവില്‍ സര്‍വ്വീസില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷം’ന്യൂമാ ന്യൂമാന്‍ട്രിയസ്’ എന്ന തൂലികാനാമം മാറ്റി സ്വന്തം പേരില്‍തന്നെ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെക്കുറിച്ച് എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഉള്‍റിച്ച്‌സ് ആണ് ചരിത്രത്തില്‍ ആദ്യമായി സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ വ്യക്തി. 1867 ആഗസ്ത് മാസം 29ാം തീയതി മ്യൂണിച്ചില്‍ വെച്ചു നടന്ന ജര്‍മന്‍ നിയമകാര്യ വിദഗ്ധരുടെ കോണ്‍ഗ്രസ്സില്‍ താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തിയത് എൽജിബിറ്റി ആക്ടിവിസത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായാണ് വിശേഷിപ്പിക്കാറുള്ളത്.

പതിനാലാം വയസ്സില്‍ തന്നെ സവാരി പഠിപ്പിക്കുവാനായി വന്ന ഇന്‍സ്ട്രക്‌റുമായി നടന്ന സ്വവര്‍ഗരതി മുതല്‍ക്കാണ് തന്നിലെ സ്വവര്‍ഗാനുരാഗിയെ താന്‍ തിരിച്ചറിയാന്‍ തുടങ്ങിയതെന്ന് ഉള്‍റിച്ച്‌സ് തുറന്നെഴുതിയിട്ടുണ്ട്. അതിനു മുമ്പുതന്നെ ചെറുപ്പത്തില്‍ താന്‍ പെണ്‍വസ്ത്രങ്ങളിലായിരുന്നു ആകൃഷ്ടനായിരുന്നതെന്നും പെണ്ണാവണമെന്ന പൂതിയായിരുന്നു മനസ്സിലുണ്ടായിരുന്നതെന്നും അദ്ദേഹം അനുസ്മരിക്കുന്നതായി സിമോണ്‍ ലിവെയും എഴുതുന്നുണ്ട്.

കുട്ടിക്കാലത്തുണ്ടായ ട്രാൻസ്‌വെസ്റ്റിസം എന്ന മനോവ്യതിയാനവും കുതിരക്കാരനില്‍ നിന്നു ലഭിച്ച ലൈംഗികാനുഭവവും കൂടിച്ചേര്‍ന്നതില്‍ നിന്നാണ് ആധുനികകാലഘട്ടത്തിലെ ആദ്യത്തെ സ്വവര്‍ഗാനുരാഗി രൂപപ്പെട്ടതെന്ന വസ്തുതയാണ് ഇത് വ്യക്തമാക്കുന്നത്.

രണ്ട്: ഡോക്ടര്‍ മാഗ്‌നസ് ഹിര്‍സിച്ച്ഫീല്‍ഡ്; ‘ലൈംഗികതയുടെ ഐന്‍സ്റ്റയിന്‍’

സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി വാദിച്ചുകൊണ്ട് രംഗത്തുവന്ന ലോകത്തെ ഒന്നാമത്തെ സംഘടന ബര്‍ലിന്‍ ആസ്ഥാനമാക്കി രൂപീകരിച്ച ‘സയന്റിഫിക് ഹ്യുമനിറ്റേറിയന്‍ കമ്മറ്റി’യായിരുന്നു. 1897 മെയ് മാസം 15ാം തീയതി രൂപീകരിക്കപ്പെട്ട പ്രസ്തുത കമ്മറ്റിയുടെ പ്രധാനപ്പെട്ട ലക്ഷ്യം ജര്‍മന്‍ ശിക്ഷാനിയമത്തിലെ പുരുഷപ്രകൃതിവിരുദ്ധരതിയെയും മൃഗരതിയെയും കുറ്റകൃത്യമായിക്കാണുന്ന 175ാം വകുപ്പ് നീക്കം ചെയ്യുവാനാവശ്യമായ കരുനീക്കങ്ങള്‍ നടത്തുകയായിരുന്നു. ‘ലൈംഗികതയുടെ ഐന്‍സ്റ്റയിന്‍’ എന്ന് അറിയപ്പെട്ടിരുന്ന ഡോക്ടര്‍ മാഗ്‌നസ് ഹിര്‍സിച്ച്ഫീല്‍ഡായിരുന്നു സംഘടനയുടെ ചെയര്‍മാന്‍. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദിച്ച് ‘ദി ഐന്‍സ്റ്റയിന്‍ ഓഫ് സെക്‌സ്’ എന്ന പേരില്‍ ഒരു സിനിമ തന്നെ പുറത്തിറങ്ങിയിട്ടുണ്ട്.

സ്വവര്‍ഗരതിയില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുകമാത്രമല്ല ഈ ജര്‍മന്‍ ഡോക്ടര്‍ ചെയ്തിരുന്നത്. എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്നതില്‍നിന്ന് സംതൃപ്തി ലഭിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അങ്ങനെ വസ്ത്രം ധരിക്കുന്നവരെ വിളിക്കുവാന്‍ ഉപയോഗിക്കുന്ന ട്രാന്‍സ്‌വെസ്‌റ്റൈറ്റ് (trasvestite) എന്ന സാങ്കേതികസംജ്ഞ പോലും രൂപപ്പെടുത്തിയത് അദ്ദേഹമാണ്. ലൈംഗികോത്തേജനത്തിനുള്ളതെന്ന് സാധാരണയായി മനസ്സിലാക്കപ്പെടാത്ത വസ്തുക്കളെയോ അവയവങ്ങളെയോ സാഹചര്യങ്ങളെയോ ലൈംഗിക ഉത്തേജനത്തിന് നിമിത്തമാക്കുകയെന്ന ഫെറ്റിഷിസ (fetishism) ത്തില്‍ വലിയ ആര്‍ത്തിയുള്ളയാളുമായിരുന്നു ഹിര്‍സിച്ച്ഫീല്‍ഡ് എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്. (Charlotte Wolff: Magnus Hirschfeld: A Portrait of a Pioneer in Sexology, New York, 1986)

സ്വവർഗ്ഗരതിക്കാര്‍ക്കു വേണ്ടി ആദ്യമായി പാര്‍ട്ടിയുണ്ടാക്കിയ ആളും വേണ്ട സമയത്ത് വേണ്ട രൂപത്തിലുള്ള ചികിത്സ ലഭിക്കാത്തതുകൊണ്ട് പ്രസ്തുത സ്വഭാവത്തിന് അടിമയായിത്തീര്‍ന്ന വ്യക്തിയാണെന്ന വസ്തുത ഇതില്‍ നിന്ന് മനസ്സിലാവുന്നുണ്ട്.

മൂന്ന്: എമ്മാ ഗോള്‍ഡ്മാൻ; ആദ്യ അമേരിക്കൻ സ്വവർഗ്ഗാനുരാഗീസംഘത്തിന്റെ സാരഥി

രാഷ്ട്രസംവിധാനങ്ങളും സര്‍ക്കാറും നിയമകൂടങ്ങളുമെല്ലാം അനാവശ്യവും അപ്രസക്തവും അപകടകരവുമാണെന്ന് വാദിച്ചിരുന്ന അരാജകത്വവാദികളാണ് (anarchist) സ്വവര്‍ഗാനുരാഗികള്‍ക്ക് അനുകൂലമായി സംസാരിച്ചുകൊണ്ട് ആദ്യമായി അമേരിക്കയില്‍ രംഗത്തുവന്നത്. ”സ്വവര്‍ഗരതിക്കാരെക്കുറിച്ച് വളരെകുറച്ചുമാത്രം അറിയാവുന്ന ഒരു ലോകത്ത് വ്യത്യസ്ത രീതികളിലുള്ള ലൈംഗികാഭിനിവേശം പ്രകടിപ്പിക്കുന്നവര്‍ സ്വയം തന്നെ നിന്ദയോടെ നോക്കുന്നുവെന്നത് ഒരു ദുരന്തമായാണ് ഞാന്‍ കണക്കാക്കുന്നത്.” എന്ന് പരസ്യമായി പ്രഖ്യാപിച്ച അനാര്‍ക്കിസ്റ്റ് ബുദ്ധിജീവിയായി അറിയപ്പെടുന്ന എമ്മാ ഗോള്‍ഡ്മാനാണ് അമേരിക്കയില്‍ ഈ പ്രശ്‌നം ആദ്യമായി പൊതുവേദിയില്‍ അവതരിപ്പിച്ചത്. ഈ പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം 1924ല്‍ ചിക്കാഗോ കേന്ദ്രമാക്കി ആദ്യത്തെ അമേരിക്കന്‍ സ്വവര്‍ഗാനുരാഗസംഘമായ ‘സൊസൈറ്റി ഫോര്‍ ഹ്യൂമണ്‍റൈറ്റ്‌സ്’ രൂപീകരിക്കപ്പെട്ടു. ജര്‍മനിയില്‍ ഡോ. ഹിര്‍സിച്ച് ഫീല്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ഹെന്‍ട്രി ഗെര്‍ബര്‍ ആണ് ഈ സൊസൈറ്റിക്ക് രൂപം നല്‍കിയിതെങ്കിലും അതിലേക്ക് ആകൃഷ്ടരായ പലരും ഗോള്‍ഡ്‌സ്മാനെപ്പോലെയുള്ള അനാര്‍ക്കിസ്റ്റുകളുടെ പ്രചാരണങ്ങളാലാണ് അതൊടൊപ്പം ചേര്‍ന്നത്.

റഷ്യയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ജൂതവനിതയാണ് എമ്മാ ഗോള്‍ഡ്‌സ്മാന്‍. രണ്ടു പെണ്‍കുട്ടികളുള്ള ഒരു ജൂതന്റെ, ഇനിയെങ്കിലും ആണ്‍കുട്ടിയാകുമെന്ന പ്രതീക്ഷ തകര്‍ത്തുകൊണ്ടു പിറന്ന ഗോള്‍ഡ്‌സ്മാന്‍ പ്രസ്തുത നിരാശയുടെ മുഴുവന്‍ തിക്തഫലവും അനുഭവിച്ചുകൊണ്ടാണ് വളര്‍ന്നുവന്നതെന്ന് തന്റെ ജീവചരിത്രക്കുറിപ്പുകളില്‍ അവർ തന്നെ വ്യക്തമാക്കുന്നുണ്ട്. തന്റെ ആഗ്രഹങ്ങള്‍ക്കെല്ലാം എതിരുനില്‍ക്കുന്ന പിതാവും അവസരം കിട്ടുമ്പോഴെല്ലാം ശിക്ഷിക്കുന്ന മതാധ്യാപകരും തരംകിട്ടിയാല്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സ്‌കൂള്‍ഗുരുക്കന്‍മാരുമെല്ലാമായിരുന്നു അവരുടെ വ്യക്തിത്വത്തെ സ്വാധീനിച്ച പുരുഷന്‍മാരെന്ന് ഈ ജീവചരിത്രക്കുറിപ്പുകളില്‍ നിന്ന് മനസ്സിലാകും. പ്രായപൂര്‍ത്തിയായതോടെ അവിചാരിതമായി ബലാല്‍സംഗത്തിന്നുകൂടി വിധേയമാകേണ്ടി വന്നതോടെ അവരിലെ പുരുഷ വിരോധം ഇരട്ടിച്ചുവെന്നു വേണം മനസ്സിലാക്കുവാന്‍. 1887 ഫെബ്രുവരി മാസത്തില്‍ ജേക്കബ് കെര്‍ഷ്ണര്‍ എന്ന അമേരിക്കക്കാരനെ അവര്‍ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം ഏറെക്കാലം നീണ്ടുനിന്നില്ല. അയാളുമായി ഒന്നിലധികം തവണ പിരിയേണ്ടി വന്നു അവര്‍ക്ക്. ഇതെല്ലാം കൊണ്ടുതന്നെ അവരുടെ രക്ഷിതാക്കള്‍ കരുതിയത് ഗോള്‍ഡ്മാന് വട്ടാണെന്നാണ്. ശേഷിച്ച കാലം മറ്റൊരു അരാജകത്വവാദിയും കലാപകാരിയുമായിരുന്ന അലക്‌സാണ്ടര്‍ ബെര്‍ക്മാനോടൊപ്പം ജീവിക്കുകയാണ് അവര്‍ ചെയ്തത്. (Emma Goldman: Living My Life, New York, 1931)

അരാജകത്വവാദിയും ധാര്‍മികവിരോധിയും കിറുക്കാണെന്ന് മാതാപിതാക്കളാല്‍ ചിത്രീകരിക്കപ്പെട്ടവളുമായ ഒരാളാണ് സ്വവര്‍ഗാനുരാഗികളുടെ ആദ്യ അമേരിക്കന്‍ സംഘടനക്ക് പ്രചോദനമായിത്തീര്‍ന്നത് എന്നർത്ഥം. പിതാവിന്റെ പെരുമാറ്റവും ബലാൽസംഗം ചെയ്ത പുരുഷനോടുള്ള പകയും പെൺകുട്ടികളെ പീഡിപ്പിക്കുന്ന അധ്യാപകരോടുള്ള വെറുപ്പും ഭർത്താവിൽ നിന്നുള്ള അസംപ്‌തൃപ്തിയും സൃഷ്ടിച്ച പുരുഷവിരോധമാണ് എമ്മാഗോൾഡിലെ ലെസ്ബിയനെ സൃഷ്ടിച്ചതെന്നാണ് മനസ്സിലാകുന്നത്.

നാല്: ഹാരി ഹേ; വിഡ്ഢിസംഘത്തിന്റെ സ്ഥാപകൻ

1950 നവംബര്‍ മാസം 11ാം തീയതിയാണ് ഹാരി ഹേയെന്ന അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആക്ടിവിസ്റ്റിന്റെ നേതൃത്വത്തില്‍ ‘വിഡ്ഢികളുടെ സംഘം’ (Society of Fools) എന്ന സ്വവര്‍ഗാനുരാഗികളുടെ കൂട്ടായ്മ രൂപപ്പെട്ടത്. 1951 ഏപ്രില്‍ മാസത്തില്‍ പ്രസ്തുത പേര് മാറ്റി ”മട്ടാച്ചിന്‍ സൊസൈറ്റി” (Mattachine society) യെന്നാക്കിത്തീര്‍ക്കുകയും 1987വരെ അതിന്റെ പ്രവര്‍ത്തനം നിലനില്‍ക്കുകയും ചെയ്തു. മധ്യകാല ഫ്രാന്‍സില്‍ നിലനിന്നിരുന്ന നൃത്താനുഷ്ഠാന സംഘമായിരുന്നുവത്രെ മട്ടാച്ചിന്‍ സൊസൈറ്റി.

തന്റെ പിതാവുമായി നിലനിന്നിരുന്ന ശത്രുതാഭാവത്തിലുള്ള ബന്ധത്തെക്കുറിച്ച് ഹാരിഹേ തന്റെ ജീവചരിത്രകുറിപ്പുകളില്‍തന്നെ അനുസ്മരിക്കുന്നുണ്ട്. ചെറുപ്പത്തിലേ സ്‌ത്രൈണഭാവം പുലര്‍ത്തിയിരുന്ന ഹാരി ഹേയോട് പിതാവ് ഒരു ശത്രുവെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്. ഒരിക്കല്‍ അദ്ദേഹത്തിന്റെ ചെവിയില്‍ ലഭിച്ച പിതാവിന്റെ പ്രഹരം കാരണം ആ ചെവിയുടെ കേള്‍വിശക്തിതന്നെ നഷ്ടപ്പെട്ടുപോയി. ഒരുമിച്ച് രാത്രിഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈജിപ്തിനെക്കുറിച്ച് പിതാവ് പറഞ്ഞതിലെ അബദ്ധം തിരുത്താന്‍ ശ്രമിച്ചതിന് മൂര്‍ച്ചയുള്ള ചാട്ടവാറുകൊണ്ട് ലഭിച്ച പ്രഹരം വാര്‍ധക്യത്തില്‍പോലും ഹേ മറന്നിരുന്നില്ല. അതേസമയം മാതാവാകട്ടെ ഹേയെ താലോലിക്കുകയും നന്നായി സ്‌നേഹം നല്‍കി വളര്‍ത്തുകയും ചെയ്തു. അവരോടൊപ്പം ഹേ പാട്ടുപാടുകയും നൃത്തമാടുകയും സംഗീതോപകരണങ്ങള്‍ പഠിക്കുകയും ചെയ്തു.

പിതാവിനോടുള്ള വെറുപ്പും മാതാവിനോടുള്ള അതിരുവിട്ട അടുപ്പവും സൃഷ്ടിച്ച സവിശേഷമായ മാനസികാവസ്ഥയിലേക്ക് ആദ്യകാല ഗേ ആക്ടിവിസ്റ്റായിരുന്ന എഡ്‌വേള്‍ഡ് കാര്‍പെന്ററുടെ ‘ഇന്റര്‍മീഡിയേറ്റ് സെക്‌സ്’ എന്ന പുസ്തകത്തിന്റെ പാരായണം കൂടിയായപ്പോള്‍ അദ്ദേഹത്തിലെ സ്‌ത്രൈണവ്യക്തിത്വം ശക്തമായി. തന്റെ പതിനൊന്നാമത്തെ വയസ്സിലാണ് ഹേ പ്രസ്തുത പുസ്തകം വായിക്കുന്നത്. 1926ല്‍ പതിനാലാമത്തെ വയസ്സില്‍ തന്നേക്കാള്‍ പത്തുവയസ്സ് കൂടുതലുള്ള മത്ത് എന്ന നാവികന്റെ ലൈംഗികദാഹത്തിന് പാത്രമായതോടെ അദ്ദേഹത്തിലെ സ്വവര്‍ഗാനുരാഗതൃഷ്ണ രൂഢമൂലമായി. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വവര്‍ഗാനുരാഗികളെ സ്വീകരിക്കുകയില്ലെന്ന അവസ്ഥയുണ്ടായപ്പോള്‍ അദ്ദേഹം പാര്‍ട്ടി മെമ്പറായിരുന്ന അനിതപ്ലാറ്റ്കിയെ 1938ല്‍ വിവാഹം ചെയ്തു. എന്നാല്‍ മട്ടാച്ചിന്‍ പാര്‍ട്ടിയുടെ നേതൃത്വം സ്വീകരിച്ച അദ്ദേഹം 1951ല്‍ വിവാഹമോചിതനാവുകയായിരുന്നു. റൂഡി ഗേര്‍നിക്ക്, ജോര്‍ണ്‍കാംഗ്രൈന്‍, ജോണ്‍ ബേണ്‍സൈഡ് എന്നിവരെ ഇണകളായി സ്വീകരിച്ച് സ്വവര്‍ഗരതിയിലേര്‍പ്പെട്ടുകൊണ്ട് ജീവിക്കുകയായിരുന്നു ശേഷകാലം അദ്ദേഹം ചെയ്തത്. (Stuart Timmosis: The Trouble With Harry Hay, NewYork, 1990)

പിതാവിനോടുള്ള വെറുപ്പും മാതാവിനോടുള്ള അതിരുവിട്ട അടുപ്പവും ചെറുപ്പത്തിലെ സ്വവർഗ്ഗരതിയനുഭവവും സ്ത്രൈണഭാവമുള്ള ആൺകുട്ടികളെ സ്വവര്‍ഗാനുരാഗികളാക്കിത്തീര്‍ക്കാമെന്ന പാഠമാണ് ഹാരിഹേയുടെ ചരിത്രത്തിലുള്ളത്.

അഞ്ച്: ഡെറോത്തി ഡെൽമാർട്ടീൻ; ആദ്യ അമേരിക്കാൻ ലെസ്ബിയൻ സംഘത്തിന്റെ മാതാവ്

1955 സെപ്റ്റംബര്‍ 21 ാം തീയതിയാണ് അമേരിക്കയിലെ ആദ്യത്തെ പെണ്‍സ്വവര്‍ഗാനുരാഗസംഘം രൂപീകരിക്കപ്പെടുന്നത്. സ്വവര്‍ഗാനുരാഗികളായ എട്ടു സ്ത്രീകള്‍ തങ്ങള്‍ക്ക് ഒരുമിച്ചു കൂട്ടുന്നതിനും ഒരുമിച്ച് നൃത്തമാടുന്നതിനും വേണ്ടിയുള്ള അന്വേഷണത്തില്‍ ഒരുമിക്കുകയും ‘ബിലിറ്റ്‌സിന്റെ പുത്രിമാര്‍’ (Daughters of Bilitss) എന്ന ലെസ്ബിയന്‍ സംഘടനയുടെ രൂപീകരണത്തില്‍ കലാശിക്കുകയുമാണ് ചെയ്തത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഒരുമിച്ചു ജീവിക്കുവാനാരംഭിച്ചിരുന്ന ഡൊറോത്തി ഡെല്‍ മാര്‍ട്ടിനും അവരുടെ ലെസ്ബിയന്‍ കൂട്ടാളിയായ ഫിലിസ് ആന്‍ ലിയോണുമായിരുന്നു ഈ സംഘത്തിന്റെ നേതാക്കള്‍. തന്റെ നാലു വര്‍ഷംമാത്രം നീണ്ടുനിന്ന വൈവാഹികജീവിതത്തിന് വിവാഹമോചനത്തിലൂടെ അന്ത്യം കണ്ടതിനു ശേഷം ഡെറോത്തി ഡെല്‍മാര്‍ട്ടിന്‍ ലെസ്ബിയന്‍ ബന്ധങ്ങളിലേക്ക് വഴിമാറുകയും തന്റെ സഹപ്രവര്‍ത്തകയായിരുന്ന ഫിലിസ് ലിയോണിനെ 1953 ഫെബ്രുവരി 14 മുതല്‍ തന്റെ ആയുഷ്‌കാല ലെസ്ബിയന്‍ കൂട്ടാളിയായി സ്വീകരിക്കുകയുമാണ് ചെയ്തത്.

തന്റെ ഇരുപതുകളില്‍ പേപ്പര്‍ ബിസിനസ് മാനേജറായിരുന്ന ജെയിംസ് മാര്‍ട്ടിനുമായി നടന്ന വിവാഹത്തില്‍ കേന്ദ്രമോന്‍ എന്ന ഒരു മകളും അവര്‍ക്കുണ്ടായിരുന്നു. എന്തുകൊണ്ടാണ് മകളുണ്ടായിട്ടും പ്രസ്തുത വിവാഹം പരാജയത്തില്‍ കലാശിച്ചതെന്ന് വ്യക്തമല്ല. ശക്തമായ ഫെമിനിസ്റ്റ് ആശയങ്ങളുടെ പ്രചാരകയായിരുന്നിട്ടുകൂടി വിവാഹമോചനം കഴിഞ്ഞ് മരണംവരെയും തന്റെ ഭര്‍ത്താവിന്റെ പേര് സ്വന്തം പേരിന്റെ അവസാനത്തില്‍നിന്ന് വെട്ടിക്കളയാന്‍ അവര്‍ സന്നദ്ധമായിരുന്നില്ല. കാലിഫോര്‍ണിയ സുപ്രീംകോടതിയുടെ സ്വവര്‍ഗവിവാഹം അനുവദിച്ചുകൊണ്ടുള്ള വിധിയുടെ വെളിച്ചത്തില്‍ 2008 ജൂണ്‍ 16ന് അവരും ലിയോണും തമ്മിലുള്ള വിവാഹം ഔദ്യോഗികമായി സാന്‍ഫ്രാന്‍സിസ്‌കോ മേയറുടെ സാന്നിധ്യത്തില്‍ നടന്നുവെങ്കിലും മാര്‍ട്ടിന്‍ എന്ന വാല്‍ തന്റെ പേരില്‍ നിന്ന് അവര്‍ മാറ്റിയില്ല. വിവാഹമോചനം കഴിഞ്ഞ് അരനൂറ്റാണ്ടിലധികം കഴിഞ്ഞിട്ടും ഭര്‍ത്താവായിരുന്ന വ്യക്തിയെക്കുറിച്ച് നല്ല ഓര്‍മകള്‍ സൂക്ഷിച്ചിരുന്നയാളായിരുന്നു ഡെല്‍മാര്‍ട്ടിനെന്ന് ഇതു വ്യക്തമാക്കുന്നു. ഏറെ ഇഷ്ടപ്പെട്ട ഇണയില്‍ നിന്ന് അകലേണ്ടിവന്നതില്‍നിന്ന് രൂപപ്പെട്ട നിരാശയില്‍ നിന്നായിരിക്കണം അവരുടെ ലെസ്ബിയന്‍ വ്യക്തിത്വം രൂപപ്പെട്ടതെന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്.

മനസ്സിനുള്ളില്‍ കൊത്തിവെക്കപ്പെട്ട ഇണയെ പിരിയേണ്ടിവരുന്ന സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന നിരാശാബോധം ആത്മഹത്യാപരമായ തീരുമാനങ്ങളെടുക്കുവാനും മനോവിഭ്രമത്തിനും കാരണമായേക്കുമെന്ന് ഇന്ന് നമുക്കറിയാവുന്നതാണ്. ഡെന്‍മാര്‍ട്ടിന്റേതിന് സമാനമായ മാനസികവിഭ്രാന്തിയിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് ആവശ്യമായ മനോബലവും നല്ലൊരു പുരുഷന്റെ സ്‌നേഹമസൃണമായ സാന്നിധ്യവും നല്‍കാന്‍ കഴിഞ്ഞാല്‍ അവരെ സാധാരണ വ്യക്തിത്വത്തിലേക്ക്‌ കൊണ്ടുവരാന്‍ കഴിഞ്ഞേക്കും.
(“Del Martin & Phyllis Lyon”, https://lgbtqreligiousarchives.org)

ഏറെ ഇഷ്ടപ്പെട്ട ഇണയെ അവിചാരിതമായി പിരിയേണ്ടിവന്ന മനോവിഭ്രമത്തില്‍ നിന്നാണ് ആദ്യത്തെ അമേരിക്കന്‍ ലെസ്ബിയന്‍ കൂട്ടായ്മയുടെ മാതാവ് പിറന്നത് എന്നാണ് ഇവ നമ്മെ തെര്യപ്പെടുത്തുന്നത്.

ആറ്: ഡെയില്‍ ജെന്നിംഗ്‌സ്, സ്വവര്ഗാനുരാഗീ മാഗസിനിന്റെ തുടക്കക്കാരൻ

1953 ജനുവരി മാസം മുതല്‍ക്കാണ് ആദ്യത്തെ അമേരിക്കന്‍ സ്വവര്‍ഗാനുരാഗ ആനുകാലികമായ ‘വണ്‍’ പ്രസിദ്ധീകരണമാരംഭിച്ചത്. ഡെയില്‍ ജെന്നിംഗ്‌സ്, മാര്‍ട്ടിന്‍ ബ്ലോക്ക്, മെര്‍ട്ടോണ്‍ ബേര്‍ഡ് ഡോര്‍ ലെഗ്ഗ്, ഡോണ്‍ സ്‌ലേട്ടര്‍, ചക്ക് റൗലാന്‍ഡ് എന്നിവരായിരുന്നു പ്രസ്തുത പ്രസിദ്ധീകരണത്തിനു പിന്നില്‍. ഇതില്‍ പ്രധാനിയായിരുന്ന ഡെയില്‍ ജെന്നിംഗ്‌സ് തന്റെ 25 മുതല്‍ 29 വരെ വയസ്സുകള്‍ക്കിടയില്‍ അമേരിക്കന്‍പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുകയും വേള്‍ഡ്‌വാര്‍-II വിക്ടറിമെഡല്‍ അടക്കം പല പുരസ്‌കാരങ്ങളും ലഭിക്കുകയും ചെയ്തയാളാണ്.

1946ല്‍ പട്ടാളത്തില്‍ നിന്ന് വന്ന ശേഷം സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍നിന്ന് സിനിമയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ പല സ്ത്രീകളുമായും ബന്ധം സ്ഥാപിക്കുവാന്‍വേണ്ടി അദ്ദേഹം ശ്രമിച്ചുവെങ്കിലും എല്ലാം പരാജയത്തിലാണ് കലാശിച്ചത്. യുവത്വത്തിന്റെ നല്ല നാളുകളില്‍ പട്ടാളസേവനത്തിന് പോവുന്നവരില്‍ അമേരിക്കന്‍ സ്വാഭാവികതയില്‍ നിന്ന് വന്നുഭവിക്കുന്ന സ്വവര്‍ഗരതിയുടെ അടിമയായിക്കഴിഞ്ഞിരുന്നു അദ്ദേഹം. സ്വവര്‍ഗരതിക്കാരനാണ് താനെന്ന് സമ്മതിക്കാന്‍ കൂട്ടാക്കാതെ മൂന്ന് തവണ വിവാഹബന്ധത്തിലേര്‍പ്പെട്ടു അദ്ദേഹം. മൂന്നും പരാജയപ്പെടുകയും ഒരിക്കലും വിവാഹം നടന്നിട്ടില്ലാത്ത രീതിയില്‍ പിരിയുകയും ചെയ്തു. 1952ല്‍ വെസ്റ്റ്‌ലെയ്ക്ക് പാര്‍ക്കിലെ കുളി മുറിയില്‍വെച്ച് ഒരു പോലീസുകാരനെ ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന കാരണത്താല്‍ അദ്ദേഹം പിടിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു. മട്ടാച്ചിന്‍ സൊസൈറ്റിയുടെ നേതാവായ ഹാരി ഹേ അദ്ദേഹത്തിന് ജാമ്യം നേടിക്കൊടുക്കുകയും തന്നോടൊപ്പം സ്വവര്‍ഗാനുരാഗികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് സ്വവര്‍ഗാനുരാഗികള്‍ക്കുവേണ്ടി ശബ്ദിക്കുന്നതിനായുള്ള ആദ്യത്തെ അമേരിക്കന്‍ മാഗസിന്‍ പിറക്കുന്നത്. (“Dale Jennings” https://www.tangentgroup.org)

പട്ടാളത്തില്‍ നിന്നു പഠിച്ച ദുശ്ശീലം മറച്ചുവെക്കുവാനുള്ള പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ട നിരാശയില്‍ നിന്നുത്ഭൂതമായ പ്രതികാരവും വെറുപ്പുമാണ് ആദ്യ സ്വവര്‍ഗരതീമാഗസിന്റെ ആത്മാവ് എന്ന് ഡെയില്‍ ജെന്നിംഗ്‌സിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

ബാലകാലാനുഭവങ്ങൾ തന്നെ പ്രതി

അറിയപ്പെടുന്ന സ്വവര്‍ഗാനുരാഗികളുടെ ജീവചരിത്രകുറിപ്പുകളിൽ നിന്നുള്ളതാണീ ആറ് കേസ് സ്റ്റഡികളും. ഇവ സൂക്ഷ്മമായി പരിശോധിച്ചാല്‍ അവര്‍ അങ്ങനെ ആയിത്തീരുന്നതിന് നിമിത്തമായ ബാല്യകാലാനുഭവങ്ങള്‍ വ്യക്തമായി കാണാനാവും. ആധുനികകാലത്തെ ഒന്നാമത്തെ സ്വവര്‍ഗപ്രണയിയായി അറിയപ്പെടുന്ന കാള്‍ ഉള്‍റിച്ച്‌സിനെ പെണ്‍വസ്ത്രങ്ങളുടുപ്പിച്ച മാതാവും കൗമാരത്തില്‍ ലൈംഗികമായി ഉപയോഗിച്ച കുതിര സവാരി ഗുരുവുമാണ് അദ്ദേഹത്തിന്റെ സ്വവര്‍ഗാനുരാഗത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഘടകങ്ങളെന്ന് മനസ്സിലാവുന്നുണ്ട്. സ്വവര്‍ഗാനുരാഗികള്‍ക്കായി സംഘടനയുണ്ടാക്കിയ ആദ്യ വ്യക്തിയായ ഡോ: മാഗ്‌നസ് ഹിര്‍ച്ച്‌സ് ഫീല്‍ഡും ഏകദേശം ഇതേ സാമൂഹ്യ സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. തന്റെ ആഗ്രഹങ്ങള്‍ക്കെല്ലാം എതിരു നില്‍ക്കുന്ന പിതാവും തരം കിട്ടുമ്പോഴെല്ലാം പീഡിപ്പിക്കുന്ന അധ്യാപകരും കൂടിയായിരിക്കണം ആദ്യ അമേരിക്കന്‍ സ്വവര്‍ഗാനുരാഗ സംഘടനക്ക് പ്രചോദനമായിത്തീര്‍ന്ന എമ്മോ ഗോള്‍ഡ്‌സ്മാന്റെ സ്വവര്‍ഗാനുരാഗവ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിച്ച് ശ്രദ്ധേയനായിത്തീര്‍ന്ന ഹാരി ഹേയുടെ ഗേവ്യക്തിത്വവും രൂപപ്പെടുന്നത് തന്നെ പീഡിപ്പിക്കുവാന്‍ വേണ്ടി കാരണങ്ങളുണ്ടാക്കുന്ന പിതാവിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ്. ആദ്യ അമേരിക്കന്‍ സ്വവര്‍ഗപ്രണയിനീ സംഘത്തിന്റെ തലപ്പത്തുണ്ടായിരുന്ന ഡെറോത്തി ഡെല്‍ മാര്‍ട്ടിന്റെ ലെസ്ബിയന്‍ വ്യക്തിത്വത്തിന്റെ രൂപീകരണമുണ്ടാവുന്നത് ഓര്‍ത്തിരിക്കാതെ പിരിയേണ്ടി വന്ന ഭര്‍ത്താവിനോടുള്ള അനുരാഗത്തില്‍ നിന്നാണെന്ന് മനസ്സിലാവുന്നുണ്ട്. ഇതു പോലെത്തന്നെ വേണ്ട സമയത്ത് വേണ്ടരൂപത്തിലുളള ചികില്‍സ കിട്ടാത്തതാണ് പല സ്വവര്‍ഗാനുരാഗികളുടേയും ആ വ്യക്തിത്വത്തിന് നിമിത്തമായതെന്ന് കാണാനാവും.

ഹെറ്ററോ നോർമേറ്റിവിറ്റി തകരുകയും ക്വിയർ നോർമേറ്റിവിറ്റി വാഴുകയും ചെയ്യുന്ന സാമൂഹ്യഘടനയിൽ സ്വവർഗ്ഗാനുരാഗത്തിലേക്കും അതേപോലെയുള്ള ലൈംഗികപരീക്ഷണങ്ങളിലേക്കും പുതിയ തലമുറ ആകര്‍ഷിക്കപ്പെടാനുള്ള സാധ്യത വര്‍ധിക്കുകയാണ് ചെയ്യുക. മൂന്നുവയസ്സിനിടക്ക് ഒരാള്‍ക്കു ലഭിക്കുന്ന അറിവുകളാണ് അയാളുടെ വ്യക്തിത്വം രൂപീകരിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത്. സ്വവര്‍ഗാനുരാഗത്തിന് സാമൂഹികാംഗീകാരം ലഭിക്കുമ്പോള്‍ കുട്ടികള്‍ക്ക് സ്വവര്‍ഗലൈംഗികതക്കനുകൂലമായ വിവരങ്ങളാണ് ചുറ്റുപാടുകളില്‍ നിന്ന് ലഭിക്കുക. ശൈശവത്തില്‍ തന്നെ സ്വവര്‍ഗാനുരാഗത്തെ വിഗ്രഹവല്‍ക്കരിക്കുന്ന അറിവുകള്‍ ലഭിക്കുന്ന ഒരാള്‍ അത്തരമൊരു വ്യക്തിത്വത്തിന്റെ ഉടമയായിത്തീരുവാനുള്ള സാധ്യത വളരെക്കൂടുതലാണ്.

മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങളും മാതാപിതാക്കളുടെ സമീപനങ്ങളും ചുറ്റുപാടുകളില്‍ നിന്ന് ആര്‍ജ്ജിച്ചെടുക്കുന്ന അറിവുകളും കൂടി സ്വവര്‍ഗാനുരാഗത്തിനനുകൂലമായ മനോനിലവാരമുണ്ടാക്കിയ കുട്ടിക്ക് സ്‌കൂളില്‍ നിന്ന് അതിന് അനുകൂലമായ ഒരു ‘തള്ള്’കൂടി കിട്ടിയാല്‍ അവന്‍ അതിന്റെ അടിമയായിത്തീരും. ജെൻഡർ ന്യൂട്രൽ വസ്തങ്ങൾ വ്യാപകമാകുമ്പോൾ അത്തരം തള്ളുകൾ കിട്ടാനുള്ള സാധ്യത വർധിക്കും. അതുവഴി കൂടുതല്‍ പേരെ സ്വവര്‍ഗാനുരാഗികളാക്കിത്തീര്‍ക്കുന്ന സാമൂഹ്യാന്തരീക്ഷം ഇവിടെയുണ്ടാകും ! സ്വന്തം മക്കള്‍ വരെ സ്വവര്‍ഗരതിക്കാരായിത്തീരുവാന്‍ സാധ്യതയുള്ള മനോ-രാസപ്രവര്‍ത്തനങ്ങള്‍ക്ക് ഉല്‍പ്രേരകമായത്തീരുകയാണ് തങ്ങളുടെ പ്രവർത്തനങ്ങളെന്ന് ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരും സമരം ചെയ്യുന്നവരുമൊന്നും അറിയുന്നില്ല. സ്വവര്‍ഗാനുരാഗത്തെ മാന്യവല്‍ക്കരിക്കുന്ന സാമ്രാജ്യത്വമാധ്യമങ്ങളുടെ വീഞ്ഞിന്റെ ലഹരി അത്രത്തോളം മാരകമാണെന്നർത്ഥം.

സ്വവർഗ്ഗാനുരാഗത്തിന്റെ നാഡീവിജ്ഞാനീയം

സ്വവര്‍ഗാനുരാഗം ജന്മനാ നിശ്ചയിക്കപ്പെട്ടതാണെന്നവാദം അടിസ്ഥാനരഹിതമാണെന്ന വസ്തുത മനസ്സിലാക്കിക്കഴിയുമ്പോള്‍ പ്രധാനപ്പെട്ട ഒരു പ്രശ്‌നം അവശേഷിക്കുന്നു. എന്തുകൊണ്ടാണ് ചില സ്വവര്‍ഗാനുരാഗികള്‍ക്കെങ്കിലും തങ്ങള്‍ ജന്മനാ അങ്ങനെ തന്നെയുള്ളവരാണെന്ന് തോന്നുന്നത് എന്ന പ്രശ്‌നം. സ്വവര്‍ഗാനുരാഗം ജനിതകമാണെന്ന വാദം കാപട്യത്തില്‍ നിന്നു മാത്രമായി ഉയിര്‍ക്കൊണ്ടതൊന്നുമല്ല. പ്രത്യുത തങ്ങള്‍ സ്വവര്‍ഗാനുരാഗികളായി ജനിച്ചവരാണെന്ന ചിലരുടെ ശക്തമായ ബോധത്തിന് ന്യായീകരണമുണ്ടാക്കുവാന്‍ വേണ്ടിയുള്ള ശ്രമത്തില്‍ നിന്നാണ് പ്രസ്തുത വാദം ഉരുത്തിരിഞ്ഞിരിക്കുന്നത്. പ്രസ്തുത ബോധത്തിന്റെ അടിത്തറ എന്തെന്ന് പരിശോധിക്കാതെ സ്വവര്‍ഗാനുരാഗത്തിന്റെ ജനിതകാടിത്തറ നിഷേധിക്കുന്ന പഠനങ്ങളൊന്നും പൂര്‍ണമാവുകയില്ല. അത് പരിശോധിക്കുവാന്‍ നമ്മുടെ അവബോധത്തിന് നിമിത്തമാവുന്ന മാനസികപ്രതിഭാസങ്ങള്‍ അപഗ്രഥിക്കേണ്ടി വരും. ജനിതകത്തില്‍ നിന്ന് നാഡീശാസ്ത്രത്തിലേക്കു (neuro science) ഇത്തരം പഠനങ്ങള്‍ വഴിമാറുന്നത് ഇവിടെവെച്ചാണ്.

മനുഷ്യര്‍ ജനിക്കുമ്പോള്‍ അവരുടെ മസ്തിഷ്‌കത്തിന് ശരാശരി 350 ഗ്രാം തൂക്കം കാണും; ശരീരഭാരത്തിന്റെ ഏകദേശം പത്ത് ശതമാനം. ഏകദേശം പതിനായിരം കോടി നാഡീകോശ(neurons)ങ്ങളാണ് ഈ സമയത്ത് തലച്ചോറിലുണ്ടാവുക. ലോകജനസംഖ്യയുടെ ഏകദേശം പന്ത്രണ്ട് ഇരട്ടി. കുട്ടി വളരുന്നതിന് അനുസരിച്ച് തലച്ചോറും വളരുന്നുണ്ട്. യുവാവാകുമ്പോഴേക്ക് ശരാശരി 1450 ഗ്രാം തൂക്കമുണ്ടാവും മനുഷ്യമസ്തിഷ്‌കത്തിന്. എന്നാല്‍ ന്യൂറോണുകളുടെ എണ്ണത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടാവുന്നില്ല. മസ്തിഷ്‌കഭാരത്തില്‍ ആദ്യമാസങ്ങളില്‍ വമ്പിച്ച വളര്‍ച്ചയാണുണ്ടാവുക. ഒരു വയസ്സ് കഴിയുമ്പോഴേക്ക് ഭാരം 970 ഗ്രാമായിത്തീരും. ജനിക്കുമ്പോഴുള്ളതിന്റെ മൂന്നിരട്ടി! രണ്ടു വയസ്സാവുമ്പോഴേക്ക് 1120 ഗ്രാമും മൂന്നാം വയസ്സില്‍ 1270 ഗ്രാമുമായിത്തീരും മസ്തിഷ്‌കഭാരം. പിന്നീടുള്ള വളര്‍ച്ച മന്ദഗതിയിലാണ്. പന്ത്രണ്ടുവയസ്സായി, കൗമാരത്തിലേക്ക് കാലെടുത്തുവെക്കാനാവുമ്പോഴേക്ക് മസ്തിഷ്‌കഭാരം 1450 ഗ്രാമായിത്തീര്‍ന്നിരിക്കും. പിന്നെ മസ്തിഷ്‌ക ഭാരത്തിന് കാര്യമായ മാറ്റങ്ങളൊന്നുമുണ്ടാവുകയില്ല. പ്രായപൂര്‍ത്തിയെത്തിയ പുരുഷന്റെ ശരാശരി മസ്തിഷ്‌കഭാരം 1450 ഗ്രാമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. വയസ്സായാല്‍ മസ്തിഷ്‌കഭാരം കുറയുകയാണ് ചെയ്യുന്നത്. അറുപത് വയസ്സുള്ള ഒരാളുടെ ശരാശരി മസ്തിഷ്‌കഭാരം 1370 ഗ്രാമാണ്.

പ്രായപൂര്‍ത്തിയായ ഒരാളുടെ മസ്തിഷ്‌കഭാരത്തിന്റെ ശരാശരി ഇരുപത് ശതമാനമാണ് ജനനസമയത്തുള്ള അയാളുടെ മസ്തിഷ്‌കഭാരം. ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ അത് മൂന്നിരട്ടിയായി മുതിര്‍ന്നവരുടെ മസ്തിഷ്‌കഭാരത്തിന്റെ അറുപത് ശതമാനമായിത്തീരുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരെ വ്യതിരിക്തമാക്കുന്ന പ്രധാനപ്പെട്ട ജൈവികസവിശേഷതകളിലൊന്നാണിത്. പ്രായപൂര്‍ത്തിയായ ചിമ്പാന്‍സിയുടെ മസ്തിഷ്‌കഭാരത്തിന്റെ ഏകദേശം അറുപത് ശതമാനം വരും പുതുതായി ജനിച്ച ഒരു ചിമ്പാന്‍സിക്കുഞ്ഞിന്റെ മസ്തിഷ്‌കഭാരം. ചിമ്പാന്‍സിക്കുഞ്ഞ് വളരുന്നതോടെ ജന്മസമയത്തുള്ള മസ്തിഷ്‌കത്തിന്റെ പകുതിയില്‍ കുറവ് മാത്രം വര്‍ധിക്കുമ്പോള്‍ മനുഷ്യകുഞ്ഞിന് ഈ വര്‍ധനവ് അഞ്ചിരട്ടിയാണ്. മനുഷ്യമസ്തിഷ്‌കത്തിന്റെ ഇരുപത് ശതമാനം ജനിക്കുമ്പോള്‍ ലഭിക്കുന്നു; ബാക്കി എണ്‍പതു ശതമാനവും ജനനത്തിന് ശേഷം വളരുന്നുവെന്ന് സാരം.

മസ്തിഷ്‌കത്തിന് എങ്ങനെയാണ് ഈ ഭാരവര്‍ധനവുണ്ടാവുന്നതെന്നു കൂടി മനസ്സിലാക്കുമ്പോഴാണ് മാനസികവികാസത്തില്‍ സാഹചര്യങ്ങള്‍ക്ക് എത്രത്തോളം പങ്കുണ്ടെന്ന് ബോധ്യപ്പെടുക. ഗര്‍ഭസ്ഥശിശുവിന് പതിനേഴ് ആഴ്ച പ്രായമാവുമ്പോള്‍ തന്നെ അതിന്റെ തലച്ചോറില്‍ നൂറുകോടി ന്യൂറോണുകളുണ്ടാവും. സെക്കന്റില്‍ അമ്പതിനായിരം എന്ന തോതിലാണ് ന്യൂറോണുകളുടെ പുനരുല്‍പാദനം. ജനനം കഴിഞ്ഞ് കുറച്ചു നാളുകള്‍ക്കൂടി മാത്രമേ ഈ തോതിലുള്ള പുനരുല്‍പാദനം നടക്കൂ. പിന്നെയത് മന്ദഗതിയിലാവും. ന്യൂറോണുകള്‍ക്ക് അവയുടെ ന്യൂക്ലിയസ് ഉള്‍കൊള്ളുന്ന കോശശരീരത്തില്‍ നിന്നും നീളുന്ന ഡെന്‍ഡ്രൈറ്റുകള്‍ (dendrites) എന്നറിയപ്പെടുന്ന ശാഖകളുണ്ട്. ഓരോ ന്യൂറോണിന്റെയും ഡെന്‍ഡ്രൈറ്റുകള്‍ മറ്റു ന്യൂറോണുകളുമായി സ്‌നോപ്‌സുകള്‍ (synopse) എന്നറിയപ്പെടുന്ന വയറിംഗിലൂടെ ബന്ധം സ്ഥാപിക്കുന്നു. ഒരു ന്യൂറോണിന് ഇങ്ങനെ പതിനയ്യായിരത്തോളം ന്യൂറോണുകളുമായി ബന്ധം സ്ഥാപിക്കാനാവും. (ജനിക്കുമ്പോള്‍ ഇത് രണ്ടായിരത്തി അഞ്ഞൂറ് മാത്രമാണ്) ജനനത്തിനു ശേഷം പ്രധാനമായും നടക്കുന്നത് ഈ ബന്ധം സ്ഥാപിക്കലാണ്.

ന്യൂറോണുകൾ തമ്മിലുള്ള പുതിയ ബന്ധങ്ങൾ സ്ഥാപിക്കപെടുമ്പോള്‍ സ്‌നോപ്‌സുകളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കും. ജനിച്ചുകഴിഞ്ഞ് എട്ടുമാസമാകുമ്പോഴേക്ക് തലച്ചോറിനകത്ത് നൂറുകോടി സ്‌നോപ്‌സുകളെങ്കിലും രൂപം പ്രാപിച്ചിട്ടുണ്ടാകും. മൂന്നുവയസ്സാവുമ്പോഴേക്ക് കുട്ടിയുടെ തലച്ചോറില്‍ പത്ത്‌കോടിക്കോടി(1000 trillions) സ്‌നോപ്‌സുകള്‍ രൂപപ്പെട്ടിരിക്കും. ഒരു മുതിര്‍ന്നയാളുടെ തലച്ചോറില്‍ ഇതിന്റെ പകുതിയിലധികം സ്‌നോപ്‌സുകളേ കാണൂ. കുട്ടിക്ക് പതിനൊന്ന് വയസ്സാകുന്നതോടെ നടക്കുന്ന സ്‌നോപ്തിക വെട്ടിഒതുക്കലിലൂടെ (synaptic pruning) ആവശ്യമില്ലാത്ത സ്‌നോപ്‌സുകള്‍ നശിപ്പിക്കപ്പെടുന്നതുകൊണ്ടാണിത്. സ്‌നോപ്‌സുകളുടെ എണ്ണവര്‍ധനവാണ് ആദ്യമാസങ്ങളിലെ മസ്തിഷ്‌കഭാരം വര്‍ധിക്കുന്നതിന്റെ കാരണങ്ങളിലൊന്ന്.

നാം നേടിയെടുക്കുന്ന വിവരങ്ങള്‍ മസ്തിഷ്‌കം ശേഖരിച്ചുവെക്കുന്നത് സ്‌നോപ്‌സുകള്‍ക്കകത്താണ്. മൂന്നുവയസ്സു വരെയുള്ള സ്‌നാപ്തിക വളര്‍ച്ചക്കിടയ്ക്ക് കുട്ടി തന്റെ ചുറ്റുപാടുകളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നുമായി തനിക്കാവശ്യമായ അടിസ്ഥാനവിവരങ്ങൾ നേടിയെടുക്കുന്നു. ഈ സമയത്തിനകത്ത് ലഭിക്കുന്ന വിവരങ്ങളുടെ വെളിച്ചത്തിലായിരിക്കും തന്റെ ഭാവികാല ജീവിതത്തിലെ ശരിയും തെറ്റും കുട്ടി തീരുമാനിക്കുന്നത്. അവന്റെ അടിസ്ഥാന ധാര്‍മികതയുടെ അടിത്തറ ഈ വിവരങ്ങളാണ്. മൂന്നുവയസ്സിനിടയിലാണ് മനുഷ്യക്കുഞ്ഞ് അവന്റെ ജീവിതനിലപാട് (life position) തീരുമാനിക്കുന്നത് എന്നാണ് വിനിമയാപഗ്രഥന വിദഗ്ധര്‍ (transactional analysts) പറയുക. തന്നെയും തന്റെ ചുറ്റുമുള്ള ലോകത്തേയും കുറിച്ച അടിസ്ഥാനപരമായ വീക്ഷണം രൂപപ്പെടുന്ന കാലമാണ് മൂന്നുവയസ്സു വരെയുള്ള ശൈശവ കാലമെന്നർത്ഥം. ഇക്കാലത്ത് തന്റെ മാതാപിതാക്കളും തന്റെയും ചുറ്റുമുള്ള മറ്റുള്ളവരും താന്‍ കാണുന്നതും കേള്‍ക്കുന്നതും മണക്കുന്നതും രുചിക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളില്‍ നല്‍കുന്ന വിവരങ്ങളില്‍ നിന്നാണ് കുട്ടി താന്‍ ആരാണെന്ന് മനസ്സിലാക്കുന്നതും എന്തായിത്തീരണമെന്ന് തീരുമാനിക്കുന്നതും. താന്‍ ഭാവിജീവിതത്തില്‍ എങ്ങനെ അഭിനയിക്കണമെന്ന ജീവിതസ്‌ക്രിപ്റ്റിന്റെ രൂപീകരണം (formation of life script) നടക്കുന്ന സമയമാണ് മൂന്നുവയസ്സുവരെയുള്ള വളര്‍ച്ചാകാലമെന്നർത്ഥം.

താന്‍ തന്നെ രൂപീകരിച്ച ജീവിതസ്‌ക്രിപ്റ്റിന്റെ വെളിച്ചത്തില്‍ തന്റെ ചുറ്റുപാടുമുള്ള ലോകത്തോട് കുട്ടി സംവദിക്കാനാരംഭിക്കുന്നത് മൂന്ന് വയസ്സു മുതലാണ്. ബോധപൂര്‍വ്വമായ പ്രതികരണങ്ങളുടേയും സംവേദനത്തിന്റെയും സമയമാണിത്. ഏകദേശം കൗമാരത്തിലെത്തുന്നതു വരെ ഈ പഠനപ്രതികരണ കാലം തുടരുന്നു. സ്‌നോപ്‌സുകളുടെ വളര്‍ച്ചാനിരക്ക് കുറവെങ്കിലും താരമ്യേന മോശമല്ലാത്ത വളര്‍ച്ച നടക്കുന്ന കാലംതന്നെയാണിത്. ഇക്കാലത്ത് താന്‍ രൂപീകരിച്ച സ്‌ക്രിപ്റ്റിന്റെ വെളിച്ചത്തില്‍ കുട്ടി ലോകത്തെ അറിയുകയും ഉള്‍ക്കൊള്ളുകയും അതിനോട് പ്രതികരിക്കുകയും അതിനനുസരിച്ച് പ്രതിപ്രവര്‍ത്തിക്കുകയും താന്‍ ആരാണെന്ന് സ്വയം തീരുമാനിക്കുകയും ലോകത്തെ തെര്യപ്പെടുത്തുകയും ചെയ്യുന്നു. തലച്ചോറിന്റെ പ്ലാസ്റ്റികത (neuro plasticity) ഏറ്റവുമധികം പ്രകടമാവുന്ന സമയമാണിത്. ലഭിക്കുന്ന വിവരങ്ങള്‍ക്കുനുസൃതമായി തലച്ചോര്‍ പാകപ്പെടുന്നതിനാണ് ന്യൂറോപ്ലാസ്തികതയെന്ന് പറയുന്നത്. ജനിതകമായി ലഭിച്ച പാരമ്പര്യങ്ങളെ തന്റെ പ്രകൃതിക്കും ചുറ്റുപാടുകള്‍ക്കുമനുസരിച്ച് മെരുക്കിയെടുക്കുന്ന പ്രക്രിയയും നടക്കുന്നത് ഇക്കാലത്താണ്. മൂന്നാം വയസ്സിലെഴുതുന്ന സ്‌ക്രിപ്റ്റ് പുതുക്കി എഴുതുന്നത് കൗമാരത്തിന് തൊട്ടുമുമ്പാണെന്നാണ് വിനിമയോപഗ്രഥന വിദഗ്ദര്‍ പറയുക. ഇതോടുകൂടിയാണ് താന്‍ എന്താണെന്നും എങ്ങിനെയാവണമെന്നുമുള്ള ബോധം മനസ്സില്‍ പതിയുന്നത്. പ്രസ്തുത ബോധത്തിന് വിധേയമായിട്ടായിരിക്കും പിന്നീടുള്ള അയാളുടെ പ്രവര്‍ത്തനങ്ങള്‍.

തലച്ചോറിനെ ഒരു കംപ്യൂട്ടറിനോട് ഉപമിക്കാമെങ്കില്‍ ജനിക്കുമ്പോള്‍ ലഭിക്കുന്നത് അതിന്റെ ഹാര്‍ഡ്‌വെയറിനാവശ്യമായ ഘടകങ്ങള്‍ (components) മാത്രമാണ്. ഈ ഘടകങ്ങള്‍ കൂട്ടിയോജിപ്പിച്ച് കംപ്യൂട്ടറാക്കിത്തീര്‍ക്കുന്നതോടൊപ്പം തന്നെ അതിന്റെ ‘ഓപ്പറേറ്റിംഗ് സിസ്റ്റം’കൂടി രൂപപ്പെടുന്നത് മൂന്നു വയസ്സുവരെയുള്ള കാലയളവിലും മറ്റു സോഫ്റ്റുവെയറുകളും അടിസ്ഥാന പ്രോഗ്രാമുകളും രൂപീകരിക്കപ്പെടുന്നത് കൗമാരം വരെയുള്ള കാലത്തുമാണ്. ഉള്ള പ്രോഗ്രാമുകളുടെ വെളിച്ചത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അതു കഴിഞ്ഞാല്‍ നടക്കുക.

തലവിധിയല്ല, ചുറ്റുപാടുകൾ നൽകുന്നതാണ്

സ്വവര്‍ഗാനുരാഗികളായ ചിലര്‍ക്കെങ്കിലും തങ്ങളുടെ തലവിധിയാണ് അതെന്ന് തോന്നുന്നതും അത് മാറ്റണമെന്ന് ആഗ്രഹമുണ്ടായിട്ടും മാറ്റാന്‍ കഴിയാത്തതുമെല്ലാം അത് ജനിതകമാണ് എന്നതിന് തെളിവായി ഉദ്ധരിക്കപ്പെടാറുണ്ട്. സ്വവർഗ്ഗ ലൈംഗികതയ്ക്കനുസൃതമായി മനസ്സിനെ രൂപപ്പെടുത്തുന്നതും ചെറുപ്പത്തിലെ സംഭവങ്ങളും സാഹചര്യങ്ങളും അനുഭവങ്ങളുമാണ് എന്നാണ് നടേ സൂചിപ്പിച്ച പ്രസിദ്ധരായ സ്വവർഗ്ഗാനുരാഗികളുടെ ജീവിതങ്ങൾ വ്യക്തമാക്കുന്നത്. തലച്ചോറിന്റെ രൂപികരണകാലത്താണ് ഇത് സംഭവിക്കുന്നത് എന്നതിനാല്‍ തങ്ങള്‍ ജന്‍മനാ തന്നെ അങ്ങനെയുള്ളവരാണെന്നേ അത്തരക്കാര്‍ക്ക് തോന്നൂ. ബാല്യകാലാനുഭവങ്ങളിലും സാഹചര്യങ്ങളിലും മാതാപിതാക്കളുടെ ഇടപെടലുകളിലും കണ്ട ടെലിവിഷന്‍ ചിത്രങ്ങളിലും കേട്ട റേഡിയോ പ്രക്ഷേപണങ്ങളിലുമെല്ലാമാണ്, ജന്‍മനാ ലഭിച്ചെതെന്ന് തോന്നുന്ന പ്രസ്തുത സ്വവര്‍ഗാനുരാഗത്തിന്റെ വിത്തുകള്‍ അന്വേഷിക്കേണ്ടത്; കോശങ്ങള്‍ക്കകത്തെ ക്രോമസോമുകള്‍ക്കകത്ത് സ്വവര്‍ഗലൈംഗികതയുടെ ജീനുകള്‍ തിരയുന്നതിനു പകരം സ്വന്തം വീട്ടിലും വീട്ടുകാരിലും വളര്‍ന്നുവന്ന സാഹചര്യങ്ങളിലുമുള്ള ക്രമഭംഗങ്ങളില്‍ പ്രസ്തുത ജീനുകള്‍ അന്വേഷിക്കുവാന്‍ മിനക്കെട്ടിരുന്നുവെങ്കില്‍ പ്രശ്‌നത്തിന് പ്രായോഗികമായ പരിഹാരമുണ്ടാക്കുന്ന തിന്റെ പ്രഥമപടിയാകുമായിരുന്നു അത്. എന്നാല്‍ സ്വവര്‍ഗാനുരാഗ ജീനിനെ അന്വേഷിച്ച് ഗവേഷണങ്ങളിലേര്‍പ്പെടുന്ന പലര്‍ക്കുമാവശ്യം പ്രശ്‌നപരിഹാരമല്ല, പ്രത്യുത തങ്ങളുടെ വൈകൃതങ്ങള്‍ക്ക് സാമൂഹ്യാംഗീകാരം നേടിയെടുക്കുകയാണ് എന്നതാണല്ലോ സത്യം. അറിയപ്പെടുന്ന സ്വവര്‍ഗാനുരാഗികളുടെ ജീവചരിത്രകുറിപ്പുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അവര്‍ അങ്ങനെ ആയിത്തീരുന്നതിന് നിമിത്തമായ ബാല്യകാലാനുഭവങ്ങള്‍ വ്യക്തമായി കാണാനാവുമെന്ന് നാം മനസ്സിലാക്കി കഴിഞ്ഞിട്ടുള്ളതാണ്.

സമൂഹം ക്വിയർ നോർമേറ്റിവ് ആയാൽ എന്താണ് പ്രശ്നമെന്ന ചോദ്യത്തിനുള്ള ഉത്തരമിതാണ്. സ്വവർഗ്ഗാനുരാഗം മുതൽ ശിശുരതി വരെയുള്ള ലൈംഗികാസ്വാദനമാർഗ്ഗങ്ങളെയെല്ലാം നോർമൽ ആയി പരിഗണിക്കപ്പെടുന്ന ഒരു സാമൂഹ്യസംവിധാനത്തിൽ വളർന്നു വരുന്ന കുട്ടികൾ ഇത്തരം വൈകൃതങ്ങളിലേക്കെല്ലാം വഴുതിവീഴാനും ആ വൈകൃതങ്ങൾ തങ്ങളുടെ തലവിധിയാണെന്ന് കരുതാനുമുള്ള സാദ്ധ്യതകൾ ഏറെയാണ്. അതിന്നെതിരെ ബോധവൽക്കരണം ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടി ഹനിക്കപ്പെടുന്നതോടെ ഈ സാധ്യത വർധിക്കുകയാണ് ചെയ്യുക. സ്വവർഗ്ഗാനുരാഗം തെറ്റാണെന്ന് മനസ്സിലാക്കാത്ത സാമൂഹ്യസംവിധാനത്തിൽ വളർന്നുവരുന്നവർ അത്തരം അനുരാഗികളുടെ ആക്രമങ്ങൾക്കും പ്രലോഭങ്ങൾക്കുമെല്ലാം വിധേയമാകുവാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെ ചെറുപ്പത്തിൽ സ്വവർഗ്ഗാനുരാഗികളുടെ പീഡനങ്ങൾക്ക് വിധേയമാകുന്നവർ അവരിൽ പെട്ടുപോകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പ്രസിദ്ധരായ എൽജിബിറ്റി വിപ്ലവകാരികളുടെ തന്നെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. സമൂഹം ക്വിയർ നോർവേറ്റിവ് ആകുന്നത് വഴി സ്വവർഗ്ഗാനുരാഗികളുടെ എണ്ണം വർധിക്കുമെന്ന് തന്നെയാണ് അവരുടെ ചരിത്രങ്ങളും അങ്ങനെ ആയിക്കൊണ്ടിരിക്കുന്ന യൂറോപിയൻ സമൂഹങ്ങളുടെ വർത്തമാനവും വ്യക്തമാക്കുന്നത്. ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്നത് ഹെറ്റെറോനോർമിറ്റിവിറ്റിയെ തകർക്കാനാണെങ്കിൽ അതിലൂടെ സ്വവർഗ്ഗഭോഗികളുടെ എണ്ണം വർധിപ്പിക്കാനാണ് സർക്കാർ കൂട്ടുനിൽക്കുന്നത് എന്ന് പറയേണ്ടിവരുന്നത് അതുകൊണ്ടാണ്.

print

No comments yet.

Leave a comment

Your email address will not be published.