ക്വാറന്റൈൻ ടൈം ചിന്തയുടെ വാതായനങ്ങൾ തുറക്കുമ്പോൾ

//ക്വാറന്റൈൻ ടൈം ചിന്തയുടെ വാതായനങ്ങൾ തുറക്കുമ്പോൾ
//ക്വാറന്റൈൻ ടൈം ചിന്തയുടെ വാതായനങ്ങൾ തുറക്കുമ്പോൾ
വായനക്കാരുടെ സംവാദം

ക്വാറന്റൈൻ ടൈം ചിന്തയുടെ വാതായനങ്ങൾ തുറക്കുമ്പോൾ

നുഷ്യൻ നിസ്സഹായനാനാണെന്ന് ഓരോ ദുരന്തങ്ങളും രോഗങ്ങളും നമ്മെ പഠിപ്പിക്കുന്നു. ഇവിടെയാണ് വിശ്വാസിയുടെയും യുക്തിയുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന യുക്തിവാദിയുടെയും മാനസികനില നാം മനസ്സിലാക്കേണ്ടത്. ഓരോ ദുരന്തങ്ങളെയും ഒരു വിശ്വാസി എങ്ങനെയാണ് നേരിടുന്നത് എന്ന് നമുക്ക് പരിശോധിക്കാം. ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം അവന്റെ ജീവിതത്തിലെ എല്ലാ കാര്യവും ദൈവം വിധിച്ചതാണ് എന്ന് വിശ്വസിക്കുന്നു സന്തോഷമാണെങ്കിലും ദുഃഖമാണെങ്കിലും എല്ലാം ദൈവത്തിൽ നിന്നാകുന്നു എന്ന് വിശ്വാസി വിശ്വസിക്കുന്നു. ഇത് കേവലം വാക്കുകൾകൊണ്ട് പറയുന്ന വിശ്വാസമല്ല. എല്ലാം ദൈവത്തിൽ നിന്നാകുന്നു എന്ന വിശ്വാസത്തിൽ പൂർണമായി സമാധാനം കണ്ടെത്തുന്നു എന്നതാണ് സത്യം. അള്ളാഹു പരിശുദ്ധ ഖുർആനിലൂടെ പറയുന്നു:51: 9

قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ

പറയുക: അല്ലാഹു ഞങ്ങള്‍ക്ക്‌ രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ്‌ ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്‍റെ മേലാണ്‌ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌.

അതെ, വിശ്വാസികൾ ലോകത്തിന്റെ രക്ഷിതാവിലാണ് ഭരമേല്പിക്കുന്നത് അവൻ തന്നെയാണ് ഞങ്ങളുടെ രക്ഷാധികാരി. പരിശുദ്ധ ഖുർആനിലൂടെ മനുഷ്യരോട് സംവദിക്കുകയാണ് ലോകത്തിന്റെ സൃഷ്ടാവ്. പരിശുദ്ധ ഖുർആനിന്റെ താളുകളിലൂടെ നാം കടന്ന്പോയാൽ ഒരു വിശ്വാസിക്ക് ഏത് പ്രയാസത്തിലും തളരാതെ നിൽക്കാനുള്ള സമാധാനത്തിന്റെ വാക്കുകൾ കാണുവാൻ സാധിക്കുന്നു. അള്ളാഹു പറയുന്നു:

(2:155) وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക.

(2:156) الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും.

(2:157) أُولَٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُولَٰئِكَ هُمُ الْمُهْتَدُونَ

അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍.

അതെ, ഓരോ പരീക്ഷണങ്ങളിലും വിശ്വാസികളുടെ പ്രതികരണം ഞങ്ങൾ ദൈവത്തിൽ നിന്നുള്ളവരാണ് അവനിലേക്ക് മടക്കപ്പെടേണ്ടവരാണ്. ഏത് പ്രയാസത്തിലും തളരാതെ നിർത്താൻ വിശ്വാസികളെ ഈ ദൈവിക വചനങ്ങൾ പ്രാപ്തരാക്കുന്നു. ആ വിശ്വാസം മനസ്സിലാവാൻ പരിശുദ്ധ ഖുർആൻ പഠിക്കണം. അതിന് മുന്നേ എത്ര നിസ്സാരനാണ് മനുഷ്യൻ എന്ന് നാം മനസ്സിലാക്കണം. കേവലം കണ്ണ് കൊണ്ട് കാണാൻ സാധികാത്ത ദൈവത്തിന്റെ സൃഷ്ടിയായ വൈറസുകളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ മനുഷ്യർക്ക് സാധിക്കുന്നില്ല. അത്രക്കും നിസ്സാരനാണ് മനുഷ്യൻ. പരിശുദ്ധ ഖുർആനിലൂടെ അള്ളാഹു മനുഷ്യന്റെ ചിന്തയെ ഉണർത്താൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്:

(79:27) أَأَنتُمْ أَشَدُّ خَلْقًا أَمِ السَّمَاءُ ۚ بَنَاهَا

നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു. എപ്പോയെങ്കിലും ആകാശത്തെ കുറിച്ച് ചിന്തിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ? യുക്തിയുണ്ടെന്ന് പറഞ്ഞാൽ പോരാ ചിന്തിക്കാൻ സാധിക്കണം:

(88:17) أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ

ഒട്ടകത്തിന്‍റെ നേര്‍ക്ക്‌ അവര്‍ നോക്കുന്നില്ലേ? അത്‌ എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌…

പെട്ടന്ന് ഒരു ദിവസം മരുഭൂമിയിൽ മണൽ കാറ്റടിച്ചു ഉടലെടുത്ത ജീവിയല്ല ഒട്ടകം. മരുഭൂമി എന്ന ആവാസ സ്ഥലത്ത് അതിനു യോജ്യമായ ഘടനയോട് കൂടി അതിനെ സൃഷ്ടിച്ചത് ആരാണ്? അതെ അവനാണ് ദൈവം അള്ളാഹു…

ചിന്തയിലൂടെ ദൈവത്തെ കണ്ടെത്താൻ സാധിക്കും അത് കൊണ്ടാണ് ഖുർആൻ പറഞ്ഞത് ചിന്തിക്കുന്നവർക്കാണ് ദൃഷ്ടാന്തമെന്ന്. ലോകത്ത് കോടികണക്കിന് ജീവജാലങ്ങളിൽ നിന്ന് മനുഷ്യനെ വേർതിരിക്കുന്നതും ചിന്തിക്കാനുള്ള ശേഷിയും മനുഷ്യന് ദൈവം നൽകി എന്നതാണ്. അള്ളാഹു പറയുന്നു:

(7:179) وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ الْجِنِّ وَالْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ آذَانٌ لَّا يَسْمَعُونَ بِهَا ۚ أُولَٰئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ ۚ أُولَٰئِكَ هُمُ الْغَافِلُونَ

ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന്‌ വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ മനസ്സുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക്‌ കാതുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവര്‍.

അതെ, തിന്നും കുടിച്ചും ഭോഗിച്ചും മൃഗങ്ങളെ പോലെ ജീവിക്കേണ്ടവർ അല്ല നാം. യഥാർത്ഥമായ ജീവിതത്തിന്റെ ലക്ഷ്യത്തെ കണ്ടെത്താൻ ഈ ക്വറൻന്റൈൻ സമയത്തെ ഉപകാരപെടുത്താൻ നമുക്ക് സാധിക്കേണ്ടതുണ്ട്. പെട്ടന്ന് ഒരു ദിവസം പൊട്ടി മുളച്ചു ഉണ്ടായവർ അല്ല നാം. ആരാണ് നമുക്ക് വേണ്ടി ഭൂമിയെ വാസയോഗ്യമാക്കിയത്? മൈനസ് ഡിഗ്രിയിൽ തണുത്തു വിറച്ചു നിൽക്കുന്ന ഗ്രഹങ്ങളും 300° ഡിഗ്രി ചൂടിൽ തിളച്ചു മറിയുന്ന ഗ്രഹങ്ങളും ഉണ്ട്. അതിൽനിന്നെല്ലാം വ്യത്യാസമായി ഭൂമിയെ നമുക്ക് വേണ്ടി വിതാനിച്ചത് ആരാണ്? അതെ അവനാണ് അള്ളാഹു. ഭൂമിയെ കുറിച്ചും നമ്മുടെ ശരീങ്ങളെ കുറിച്ചും ചിന്തിക്കാനും പഠിക്കാനും കഴിയേണ്ടതുണ്ട്. ആ പഠനത്തിലൂടെ തീർച്ചയായും നിങ്ങളുടെ സൃഷ്ടാവിനെ കണ്ടെത്താൻ നിങ്ങളെ കൊണ്ട് സാധിക്കും.

ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം രോഗമോ അല്ലാതെയോ അവന്റെ ഉറ്റവരും ഉടയവരും മരണപ്പെട്ടാൽ അവന്റെ ഉള്ളിൽ ഒരു വിശ്വാസം ഉണ്ട്. ഇൻശാ അല്ലാഹ് എന്റെ പ്രിയപ്പെട്ടവരെ ഞാൻ പരലോകത്തിൽവെച്ച് കാണാം. ആ വിശ്വാസം അവരെ തളരാതെ നിർത്തുന്നു. എന്നാൽ ഇതേ ഒരു അവസ്ഥ യുക്തിവാദിയിലേക്ക് നോക്കിയാൽ അവന്റെ ഉറ്റവരും ഉടയവരും മരണപ്പെട്ടാൽ അവന്റെ മാനസികാവസ്ഥ എന്താണ്. എല്ലാം അവസാനിച്ചു അവന്റെ സമാധാനം നഷ്ടപ്പെട്ടു ഇനി ഒരിക്കലും ആരെയും കാണുകയില്ല എല്ലാം തീർന്നു. ഇവിടെയാണ് ഒരു വിശ്വാസി അനുഭവിക്കുന്ന സമാധാനം നാം മനസ്സിലാക്കേണ്ടത്. യുക്തിവാദികളേ, മനസ്സിലാക്കുക. അള്ളാഹു പറയുന്നു:

(13:28) الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ

അതായത്‌ വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട്‌ മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌.

അതെ അല്ലാഹുവിനെ കുറിച്ചുള്ള ഓർമകൊണ്ട് മാത്രമാണ് മനസ്സുകൾ ശാന്തമായിതീരുന്നത്. അതെ, ദൈവവിശ്വാസം കൊണ്ട് മാത്രം. പഠിക്കുക, ചിന്തിക്കുക, ഉറ്റാലോജിക്കുക എന്തിനാണ് ഈ ജീവിതം എന്ന് എന്താണ് ജീവിതത്തിന്റെ ലക്ഷ്യം എന്ന്. സൃഷ്ടിച്ച നാഥനിലേക്ക് ഖേദിച്ചു മടങ്ങാൻ സാധിക്കണം.

അവസാനമായി ചിന്തിക്കാൻ വേണ്ടി ഒരു ഖുർആനിക വചനം ഈ സന്ദർഭത്തിൽ ഇവിടെ കൊടുക്കുന്നു:

9:126 أَوَلَا يَرَوْنَ أَنَّهُمْ يُفْتَنُونَ فِي كُلِّ عَامٍ مَّرَّةً أَوْ مَرَّتَيْنِ ثُمَّ لَا يَتُوبُونَ وَلَا هُمْ يَذَّكَّرُونَ

അവര്‍ ഓരോ കൊല്ലവും ഒന്നോ, രണ്ടോ തവണ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന്‌ അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ ഖേദിച്ചുമടങ്ങുന്നില്ല. ചിന്തിച്ചു മനസ്സിലാക്കുന്നുമില്ല.

print

No comments yet.

Leave a comment

Your email address will not be published.