കാരുണ്യത്തിന്റെ 101 നബിപാഠങ്ങൾ -1

//കാരുണ്യത്തിന്റെ 101 നബിപാഠങ്ങൾ -1
//കാരുണ്യത്തിന്റെ 101 നബിപാഠങ്ങൾ -1
ആനുകാലികം

കാരുണ്യത്തിന്റെ 101 നബിപാഠങ്ങൾ -1

Print Now
വിമർശനങ്ങളുടെ അലമാലകൾ ആക്രോശങ്ങളോടെ അടിച്ചു വീശുമ്പോഴും രക്ഷാ തീരം തിരയുന്ന നൗകകൾക്ക് വെളിച്ചം കാണിക്കുന്ന ദീപസ്‌തംഭം പോലെ… പതിനാല് നൂറ്റാണ്ടുകൾക്കിപ്പുറം പ്രവാചക പാഠങ്ങൾ ഇന്നും നിലനിൽക്കുന്നു. മുഹമ്മദ് നബിയുടെ ﷺ ജീവിതത്തിൽ വിമർശനത്തിനുള്ള പഴുതുകൾ തിരയുന്നവരും ഭീകരതയുടെ അപ്പോസ്തലനായി അദ്ദേഹത്തെ അവരോധിക്കാൻ വെമ്പൽ കൊള്ളുന്നവരും കണ്ടിട്ടും ബോധപൂർവ്വം വിസ്മരിക്കുന്നതോ, വെറുപ്പിന്റെ സംസ്കാരം സൃഷ്ടിക്കുന്ന അന്ധത ബാധിച്ച് പലരും കാണാതെ പോകുന്നതോ ആയ സ്നേഹത്തിന്റേയും സമാധാനത്തിന്റേയും നൂറായിരം സുവിശേഷങ്ങളുണ്ട്. മധ്യയുഗത്തിലെ മനുഷ്യർ ഇരുട്ടിന്റെ മൂടുപടം പുതച്ച് അജ്ഞതയിൽ ആണ്ടുറങ്ങി കിടന്നപ്പോൾ മാനവികതയുടെ പ്രകാശഗോപുരമായും… ഭൂമിയോടൊപ്പം മൂല്യങ്ങളും ഊഷരമായ അറേബ്യക്കാർക്കിടയിൽ മരുപ്പച്ചയായും… കടന്നുവന്ന മുഹമ്മദ് നബിയെന്നﷺ മഹാ മനീഷിയുടെ കാരുണ്യത്തിന്റെ മൊഴിമുത്തുകളിൽ ചിലത്… വിധിക്കുന്നതിനും വെറുക്കുന്നതിനും മുമ്പ് ഒന്ന് വായിക്കുക:

1. മുഹമ്മദ് നബി ﷺ പറഞ്ഞു:

.من لا يرحم لا يرحم
“ആർ കാരുണ്യം കാണിക്കുന്നില്ലയോ അവന് ദൈവത്താൽ കാരുണ്യം ചെയ്യപ്പെടില്ല.”
(സ്വഹീഹുൽ ബുഖാരി: ഹദീസ് നമ്പർ: 5997, സ്വഹീഹു മുസ്‌ലിം: ഹദീസ് നമ്പർ: 2318)

2. മുഹമ്മദ് നബി ﷺ പറഞ്ഞു:

.الرَّاحمون يرحمهم الرَّحمن، ارحموا أهل الأرض يرحمكم من في السَّماء
“കാരുണ്യം ചെയ്യുന്നവരോട് കാരുണ്യവാനായ ദൈവം കരുണ ചെയ്യും. ഭൂമിയിലുള്ളവരോട് നിങ്ങൾ കാരുണ്യം ചെയ്യുക, ആകാശത്തുള്ളവൻ നിങ്ങളോട് കരുണ ചെയ്യും.”
(സ്വഹീഹുൽ ബുഖാരി: ഹദീസ് നമ്പർ: 5997, സ്വഹീഹു മുസ്‌ലിം: ഹദീസ് നമ്പർ: 2318)

3. മുഹമ്മദ് നബി ﷺ പറഞ്ഞു:

.لا يرحم الله من لا يرحم النَّاس
“മനുഷ്യരോട് ആർ കാരുണ്യം കാണിക്കുന്നില്ലയോ അവന് ദൈവം കാരുണ്യം ചെയ്യില്ല.”
(സ്വഹീഹുൽ ബുഖാരി: ഹദീസ് നമ്പർ: 7376)

4. മുഹമ്മദ് നബി ﷺ പറഞ്ഞു:

.مَنْ قَتَلَ مُعَاهَدًا لَمْ يَرَحْ رَائِحَةَ الْجَنَّةِ، وَإِنَّ رِيحَهَا لَيُوجَد مِنْ مَسِيرَةِ أَرْبَعِينَ عَامًا
“സമാധാന സന്ധിയിലുള്ള ഒരു അമുസ്‌ലിമിനെ ആരെങ്കിലും കൊന്നാൽ അവന് സ്വർഗത്തിന്റെ സുഗന്ധം പോലും ലഭിക്കില്ല.”
(സ്വഹീഹുൽ ബുഖാരി: ഹദീസ് നമ്പർ: 3166)

5. മുഹമ്മദ് നബി ﷺ പറഞ്ഞു:

خَابَ عَبْدٌ وَخَسِرَ لَمْ يَجْعَلِ اللَّهُ فِي قَلْبِهِ رَحْمَةً لِلْبَشَر.
“ദൈവം ആരുടെ മനസ്സിൽ മനുഷ്യരാശിയോട് കാരുണ്യം നിക്ഷേപിച്ചില്ലയോ അവൻ പരാജിതനും നഷ്ടക്കാരനുമാണ്.”
(അൽകുനാ ലി ദൗലാബി: ഹദീസ് നമ്പർ: 971)

6. മുഹമ്മദ് നബി ﷺ പറഞ്ഞു:

وَالَّذِي نَفْسِي بِيَدِهِ، لَا يَضَعُ اللَّهُ رَحْمَتَهُ إِلَّا عَلَى رَحِيمٍ) ، قَالُوا: يَا رَسُولَ اللَّهِ، كُلُّنَا يَرْحَمُ، قَالَ: ( لَيْسَ بِرَحْمَةِ أَحَدِكُمْ صَاحِبَهُ ، يُرْحَمُ النَّاسُ كَافَّةً)
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, കാരുണ്യം ചെയ്യുന്നവർക്ക് മാത്രമേ ദൈവം കരുണ ചെയ്യൂ. ജനങ്ങൾ പറഞ്ഞു: ദൈവദൂതരേ, ഞങ്ങളെല്ലാം കരുണ ചെയ്യാറുണ്ടല്ലോ. അപ്പോൾ മുഹമ്മദ് നബി ﷺ പറഞ്ഞു: തന്റെ സഹചാരിയോട് കാരുണ ചെയ്യുന്നവനല്ല യഥാർത്ഥ കാരുണ്യവാൻ; സർവ്വജനങ്ങളോടും കരുണ ചെയ്യുന്നവനാണ്.”
(മുസ്നദു അബൂയഅ്ലാ: ഹദീസ് നമ്പർ: 4258)

7. മുഹമ്മദ് നബി ﷺ പറഞ്ഞു:

عَنْ عَبْدِ اللَّهِ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : عُذِّبَتِ امْرَأَةٌ فِي هِرَّةٍ سَجَنَتْهَا حَتَّى مَاتَتْ فَدَخَلَتْ فِيهَا النَّارَ
അല്ലാഹുവിന്റെ തിരുദൂതൻ ﷺ പറഞ്ഞു: ഒരു പൂച്ചയുടെ വിഷയത്തിൽ ഒരു സ്ത്രീ (പരലോകത്ത്) ശിക്ഷിക്കപ്പെട്ടു. അത് ചാകും വരെ അതിനെ അവൾ കെട്ടിയിടുകയുണ്ടായി. അങ്ങനെ അതു കാരണം അവൾ നരകത്തിൽ പ്രവേശിച്ചു.
(സ്വഹീഹു മുസ്‌ലിം: 4278)

8. മുഹമ്മദ് നബി ﷺ പറഞ്ഞു:

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ ، قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : بَيْنَمَا كَلْبٌ يُطِيفُ بِرَكِيَّةٍ ، كَادَ يَقْتُلُهُ العَطَشُ ، إِذْ رَأَتْهُ بَغِيٌّ مِنْ بَغَايَا بَنِي إِسْرَائِيلَ ، فَنَزَعَتْ مُوقَهَا فَسَقَتْهُ فَغُفِرَ لَهَا بِهِ

ഒരു നായ ഒരു കിണറിന് ചുറ്റും ചുറ്റിനടക്കുകയായിരുന്നു; ദാഹം കൊണ്ട് അത് ചാകാറായിട്ടുണ്ടായിരുന്നു. അപ്പോൾ ഇസ്റാഈല്യരിലെ ഒരു അഭിസാരിക അതിനെ കണ്ടു. അവർ അവരുടെ ചെരുപ്പിന്റെ മേലാവരണമൂരി (അതിൽ കിണറ്റിലെ വെള്ളം നിറച്ച്,) നായയെ കുടിപ്പിച്ചു. അത് മൂലം അവരുടെ പാപങ്ങൾ അവർക്ക് പൊറുത്തു കൊടുക്കപ്പെട്ടു.
(സ്വഹീഹുൽ ബുഖാരി: 3308 )

9. മുഹമ്മദ് നബി ﷺ പറഞ്ഞു:

“عن أبي هريرة، قال: قال رسول الله صلى الله عليه وسلم : ” ألا أنبئكم بأهل الجنة؟ ” قالوا: بلى يا رسول الله. قال: ” الضعفاء المظلومون
സ്വർഗത്തിന്റെ അവകാശികൾ ആരാണെന്ന് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെ?..
ദുർബലരും മർദ്ദിതരും.
(ത്വയാലിസി: 2551, അഹ്‌മദ്: 2/508)

10. മുഹമ്മദ് നബി ﷺ പറഞ്ഞു:

.عن ابن عمر رضي الله عنهما أن امرأة وُجِدت في بعض مغازي رسول الله صلى الله عليه وسلم مقتولة، فأنكر رسول الله صلى الله عليه وسلم قتْل النساء والصبيان
ഇബ്നു ഉമർ (റ) പറയുന്നു: നബിയോടൊപ്പമുള്ള ഒരു യുദ്ധത്തിൽ ഒരു സ്ത്രീ കൊലചെയ്യപ്പെട്ടതായി കാണപ്പെട്ടു. അപ്പോൾ സ്ത്രീകളേയും കുഞ്ഞുങ്ങളേയും കൊല്ലുന്നതിനെ തിരുദൂതർ ﷺ വിരോധിക്കുകയുണ്ടായി.
(സ്വഹീഹുൽ ബുഖാരി: 3014, സ്വഹീഹ് മുസ്‌ലിം: 1744)

11. .عَنْ أَبِي مَسْعُودٍ ، قَالَ: أَتَى النَّبِيَّ صَلَّى الله عَليْهِ وسَلَّمَ رَجُلٌ ، فَكَلَّمَهُ ، فَجَعَلَ تُرْعَدُ فَرَائِصُهُ ، فَقَالَ لَهُ : هَوِّنْ عَلَيْكَ ، فَإِنِّي لَسْتُ بِمَلِكٍ ، إِنَّمَا أَنَا ابْنُ امْرَأَةٍ تَأْكُلُ الْقَدِيدَ

അബൂ മസ്ഊദ് (റ) നിവേദനം: ഒരിക്കല്‍ പ്രവാചക സന്നിധിയില്‍ ഒരാള്‍ വന്നു. അദ്ദേഹത്തോടു സംസാരിക്കവെ ഭയംകൊണ്ട് അയാളുടെ ശരീരം വിറക്കാന്‍ തുടങ്ങി. അപ്പോള്‍ പ്രവാചകന്‍ (സ) അയാളോടു പറഞ്ഞു: ‘സമാധാനിക്കൂ, (ഭയപ്പെടേണ്ട) ഞാന്‍ ഒരു രാജാവല്ല, ഉണക്കമാംസം ഭക്ഷിച്ചിരുന്ന ഒരു സ്ത്രീയുടെ പുത്രന്‍ മാത്രമാണ്.’
(ഇബ്‌നു മാജ: 3312)

12. .”عَنْ أَبِي هُرَيْرَةَ: …قَالُوا يَا رَسُولَ اللَّهِ وَإِنَّ لَنَا فِي الْبَهَائِمِ لأَجْرًا فَقَالَ ‏”‏ فِي كُلِّ ذَاتِ كَبِدٍ رَطْبَةٍ أَجْرٌ

അബൂഹുറയ്റയിൽ(റ) നിന്ന്: (പ്രവാചകാനുചരന്മാർ) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ(സ), മൃഗങ്ങളോട് നന്മ ചെയ്യുന്നതിൽ ഞങ്ങൾക്ക് പ്രതിഫലമുണ്ടോ ? അദ്ദേഹം പറഞ്ഞു: പച്ച കരളുള്ള എന്തിനോടും നന്മ ചെയ്യുന്നതിന് പ്രതിഫലമുണ്ട്.
(സ്വഹീഹുൽ ബുഖാരി: 2363)

13. عَنْ عبدالرَّحْمَنِ بْنِ عبداللَّهِ، عَنْ أَبِيهِ، قَالَ: كُنَّا مَعَ رَسُولِ اللَّهِ ﷺ فِي سَفَرٍ، فَانْطَلَقَ لِحَاجَتِهِ فَرَأَيْنَا حُمَرَةً مَعَهَا فَرْخَانِ فَأَخَذْنَا فَرْخَيْهَا، فَجَاءَتِ الْحُمَرَةُ فَجَعَلَتْ تَفْرِشُ
.فَجَاءَ النَّبِيُّ ﷺ فَقَالَ: مَنْ فَجَعَ هَذِهِ بِوَلَدِهَا؟ رُدُّوا وَلَدَهَا إِلَيْهَا

അബ്ദുർ റഹ്‌മാനിബ്നു അബ്ദുല്ല (റ) തന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ ദൂതനോടൊപ്പം ﷺ ഒരു യാത്രയിലായിരിക്കേ അദ്ദേഹം അൽപ്പ നേരം വിശ്രമിക്കാൻ പോയി. ഈ സമയം ഞങ്ങൾ ഒരു പക്ഷിയേയും അതിന്റെ രണ്ട് കുഞ്ഞുങ്ങളേയും കണ്ടു. ഞങ്ങൾ അതിന്റെ കുഞ്ഞുങ്ങളെ എടുത്തു കൊണ്ടുപോയി. തള്ള പക്ഷി വന്ന് ചിറകുവിരിച്ച് വട്ടമിട്ട് പറക്കാൻ തുടങ്ങി. അപ്പോൾ അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: ആരാണ് കുഞ്ഞുങ്ങളെ എടുത്ത് അതിനെ സങ്കടത്തിലാക്കിയത്. അതിന്റെ കുഞ്ഞുങ്ങളെ അതിന് തിരിച്ച് നൽകുക.
(സുനനു അബൂദാവൂദ്: 2675)

14. (عن أَنَس بْن مَالِكٍ قال: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: (اتَّقُوا دَعْوَةَ الْمَظْلُومِ وَإِنْ كَانَ كَافِرًا فَإِنَّهُ لَيْسَ دُونَهَا حِجَابٌ

മുഹമ്മദ് നബി ﷺ പറഞ്ഞു:
അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനയെ നിങ്ങൾ ഭയപ്പെടുക; അയാൾ ഒരു അവിശ്വാസി ആണെങ്കിൽ പോലും. കാരണം, ആ പ്രാർത്ഥനക്ക് ഇടയിലും, അതിനെ (ദൈവത്തിനിടയിലും) മറയില്ല.
(മുസ്നദു അഹ്‌മദ്: 12140)

15. عن عبدالله بن عباس قال: مرَّ رسولُ اللهِ صلَّى اللهُ عليْهِ وسلَّمَ على رجُلٍ واضِعٍ رِجْلَه على صَفحةِ شاةٍ وهوَ يُحدُّ شفرتَه وهيَ تلحَظُ إليه ببصَرِها قال : أفلا قَبلَ هذا ؟
أو تريدُ أن تُمِيتَها مَوتاتٍ ؟ !

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ ﷺ ഒരു വ്യക്തിയുടെ അടുത്തു കൂടെ കടന്നുപോയി; അയാൾ തന്റെ കാൽ ഒരു ആടിന്റെ പുറത്തു വെച്ച് കത്തി മൂർച്ച കൂട്ടുകയാണ്. ആടാകട്ടെ അയാളിലേക്ക് തുറിച്ച് നോക്കി കൊണ്ടിരിക്കുകയുമാണ്. പ്രവാചകൻ ﷺ പറഞ്ഞു: ഇതിന് മുമ്പ് (കത്തിക്ക് മൂർച്ച കൂട്ടുക എന്ന പണി) ചെയ്യാമായിരുന്നില്ലേ ? (ഉരുവിന്റെ മുമ്പിൽ വെച്ചു തന്നെ അത് ചെയ്യണമായിരുന്നോ ?) അതിന് രണ്ട് വട്ടം കൊല്ലാനാണോ നീ ഉദ്ദേശിക്കുന്നത് ?!
(മുസ്തദ്റക് ഹാകിം: 7570)

16. അബ്ദുല്ലാഹിബ്നു ജഅ്ഫർ (റ) പറഞ്ഞു: അൻസ്വാരികളിൽ പെട്ട ഒരാളുടെ തോട്ടത്തിൽ പ്രവാചകൻ ﷺ പ്രവേശിച്ചു. അപ്പോൾ അവിടെയതാ ഒരു ഒട്ടകം; അല്ലാഹുവിന്റെ ദൂതനെﷺ കണ്ടതും അത് തേങ്ങി, അതിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി. അപ്പോൾ പ്രവാചകൻ ﷺ അതിനടുത്ത് ചെന്ന് അതിന്റെ പൂഞ്ഞയും തലയുടെ പിൻഭാഗം തലോടി. അപ്പോൾ അത് ശാന്തമായി. അദ്ദേഹം ചോദിച്ചു: ഈ ഒട്ടകത്തിന്റെ ഉടമ ആരാണ് ? ആരുടേതാണ് ഈ ഒട്ടകം? അൻസ്വാരികളിൽ പെട്ട ഒരു യുവാവ് വന്ന് അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഈ ഒട്ടകം എന്റേതാണ്. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു:

أَفَلا تَتَّقِي اللَّه في هذِهِ البَهيمَةِ الَّتي مَلَّكَكَ اللَّهُ إياهَا؟ فإنَّهُ يَشْكُو إِليَّ أَنَّكَ تُجِيعُهُ وَتُدْئِبُهُ
“അല്ലാഹു താങ്കൾക്ക് ഉടമപ്പെടുത്തി തന്ന ഈ മൃഗത്തിന്റെ കാര്യത്തിൽ താങ്കൾ അല്ലാഹുവെ സൂക്ഷിക്കുന്നില്ലേ? താങ്കൾ അതിനെ പട്ടിണിക്കിടുന്നതായും (പ്രയാസകരമായ ജോലികൾ നൽകി) ക്ഷീണിപ്പിക്കുന്നതായും അത് എന്നോട് പരാതിപ്പെടുന്നു.”
(സുനനു അബൂദാവൂദ്: 2549, മുസ്നദു അഹ്‌മദ്: 1745)

17. أنس رضي الله عنه قال: كنت أمشي مع رسول الله ﷺ وعليه بُردٌ نجراني غليض الحاشية، فأدركه أعرابي، فجبذه بردائه جبذة شديدة، فنظرت إلى صفحة عاتق النبي ﷺ وقد
.أثرت بها حاشية الرداء من شدة جبذته، ثم قال: يا محمد، مر لي من مال الله الذي عندك، فالتفت إليه، فضحك ثم أمر له بعطاء

അനസ് (റ) പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ ദൂതനോടൊപ്പം ﷺ നടക്കുകയായിരുന്നു. അറ്റം പരുപരുത്ത ഒരു എത്യോപ്യൻ തട്ടം അദ്ദേഹം അണിഞ്ഞിരുന്നു. അപ്പോൾ ഒരു അപരിഷ്കൃതനായ അറബി അദ്ദേഹത്തെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ തട്ടം ശക്തമായി പിടിച്ച് വലിക്കുകയും ചെയ്തു. പ്രവാചകന്റെ ﷺ തോളിലേക്ക് ഞാൻ നോക്കിയപ്പോൾ തട്ടത്തിന്റെ അറ്റം വലിയുടെ ശക്തി കാരണം തോളിൽ അടയാളം ഉണ്ടാക്കിയതായി ഞാൻ കണ്ടു.
അയാൾ (അപരിഷ്കൃതനായ അറബി) അദ്ദേഹത്തോട് പറഞ്ഞു: മുഹമ്മദേ, നിന്റെയടുക്കൽ (ഖജനാവിലുള്ള) അല്ലാഹുവിന്റെ ധനത്തിൽ നിന്ന് എനിക്ക് ദാനം തരാൻ നീ കൽപ്പിക്കുക. അപ്പോൾ പ്രവാചകൻ ﷺ അദ്ദേഹത്തെ തിരിഞ്ഞു നോക്കി, ചിരിച്ചു. എന്നിട്ട് അയാൾക്ക് ദാനം നൽകാൻ കൽപ്പിക്കുകയും ചെയ്തു.
(സ്വഹീഹുൽ ബുഖാരി: 3149)

18. .عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَجُلًا شَكَا إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَسْوَةَ قَلْبِهِ ، فَقَالَ لَهُ : إِنْ أَرَدْتَ تَلْيِينَ قَلْبِكَ فَأَطْعِمْ الْمِسْكِينَ ، وَامْسَحْ رَأْسَ الْيَتِيمِ

അബൂഹുറയ്റയിൽ(റ) നിന്ന്: ഒരാൾ അല്ലാഹുവിന്റെ തിരുദൂതരുടെ ﷺ അടുത്ത് ചെന്ന് തന്റെ ഹൃദയ പാരുഷ്യത്തെ സംബന്ധിച്ച് പരാതിപ്പെട്ടു. അപ്പോൾ പ്രവാചകൻ ﷺ അദ്ദേഹത്തോട് പറഞ്ഞു: നിന്റെ ഹൃദയം മൃദുലമാകണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കിൽ നീ പാവപ്പെട്ടവനെ തീറ്റിക്കുകയും അനാഥയുടെ നെറുകയിൽ തലോടുകയും ചെയ്യുക.
(മുസ്നദ് അഹ്‌മദ്: 7260)

19. മുഹമ്മദ് നബി ﷺ പറഞ്ഞു:

اسْتَوْصُوا بِالنِّسَاءِ خَيْرًا
“സ്ത്രീകളോട് നല്ല രീതിയിൽ പെരുമാറുക.”
(സ്വഹീഹുൽ ബുഖാരി: 3331, സ്വഹീഹു മുസ്‌ലിം: 1468)

20. പ്രവാചക പത്നി ആഇശ (റ) പറയുന്നു: അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു:

(وعَنْ عَائِشَةَ رضي الله عنها قَالَتْ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (خَيْرُكُمْ خَيْرُكُمْ لِأَهْلِهِ

“നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്.”
(സുനനു തുർമുദി: 3895)

21. وعَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( اللَّهُمَّ إِنِّي أُحَرِّجُ حَقَّ الضَّعِيفَيْنِ الْيَتِيمِ وَالْمَرْأَةِ ) رواه أحمد (2/439
( وحسنه النووي في “رياض الصالحين” ( 146

അബൂഹുറയ്റയിൽ (റ) നിന്ന്: പ്രവാചകൻ ﷺ പറഞ്ഞു:
“അല്ലാഹുവാണെ സാക്ഷി, അനാഥ, സ്ത്രീ എന്നീ രണ്ട് ദുർബല വിഭാഗങ്ങളുടെ അവകാശങ്ങളെ (നിറവേറ്റുന്നതിൽ പരാജയപ്പെടുന്നതിലുള്ള പാപത്തെ) സംബന്ധിച്ച് ഞാൻ നിങ്ങൾക്ക് ശക്തമായ താക്കീത് നൽകുന്നു. ”
(മുസ്നദു അഹ്‌മദ്‌: 2/439, റിയാളുസ്സ്വാലിഹീൻ: 146)

22. (أَنَّ رَجُلًا أَتَى رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: يَا رَسُولَ اللهِ، إِنَّ لِي خَادِمًا يُسِيءُ وَيَظْلِمُ أَفَأَضْرِبُهُ، قَالَ: ( تَعْفُو عَنْهُ كُلَّ يَوْمٍ سَبْعِينَ مَرَّةً

ഒരാൾ അല്ലാഹുവിന്റെ ദൂതന്റെ ﷺ അടുത്തു വന്ന് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ഒരു വേലക്കാരനുണ്ട്. അയാൾ മോശമായി പെരുമാറുകയും ദ്രോഹങ്ങൾ പലതും കാണിക്കുകയും ചെയ്യുന്നു. അയാളെ എനിക്ക് മർദ്ദിക്കാമോ? പ്രവാചകൻ ﷺ പറഞ്ഞു: “എല്ലാ ദിവസവും എഴുപത് തവണ അവന് (വേലക്കാരന്) വിട്ടുവീഴ്ച്ച ചെയ്യുക.”
(മുസ്നദു അഹ്‌മദ്: 5635)

23. عَنْ صَفْوَانَ بْنَ سُلَيْمٍ عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ “‏ أَلاَ مَنْ ظَلَمَ مُعَاهِدًا أَوِ انْتَقَصَهُ أَوْ كَلَّفَهُ فَوْقَ طَاقَتِهِ أَوْ أَخَذَ مِنْهُ شَيْئًا بِغَيْرِ طِيبِ نَفْسٍ
فَأَنَا حَجِيجُهُ يَوْمَ الْقِيَامَةِ

സ്വഫ്‌വാനു ബ്‌നു സുലൈമില്‍(റ) നിന്ന് നിവേദനം: പ്രവാചകൻ ﷺ പറഞ്ഞു: ‘അറിയണം, ആരെങ്കിലും സമാധാന സന്ധിയിലുള്ള അമുസ്‌ലിമിനെ ഉപദ്രവിക്കുകയോ, അവന് കിട്ടേണ്ട അവകാശങ്ങളില്‍ കുറവ് വരുത്തുകയോ, സാധ്യമാകുന്നതിലുപരി വഹിക്കാന്‍ അവനെ നിര്‍ബന്ധിക്കുകയോ, മനപ്പൊരുത്തമില്ലാതെ അവനില്‍ നിന്നും വല്ലതും കവര്‍ന്നെടുക്കുകയോ ചെയ്താൽ ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഞാന്‍ അവനുമായി (ആ അമുസ്‌ലിമിന്റെ അവകാശങ്ങളുടെ കാര്യത്തിൽ) തര്‍ക്കത്തിലേര്‍പെടും.
(അബൂദാവൂദ് : 3052)

24. عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ جَاءَ الطُّفَيْلُ بْنُ عَمْرٍو إِلَى النَّبِيِّ صلى الله عليه وسلم فَقَالَ إِنَّ دَوْسًا قَدْ هَلَكَتْ، عَصَتْ وَأَبَتْ، فَادْعُ اللَّهَ عَلَيْهِمْ‏.‏ فَقَالَ
‏ “‏ اللَّهُمَّ اهْدِ دَوْسًا وَأْتِ بِهِمْ ‏”‏‏‏

അബൂഹുറയ്റയില്‍(റ) നിന്ന് നിവേദനം: തുഫൈല്‍ ബ്‌നു അംറ് അദ്ദൗസി(റ) നബിﷺയുടെ അടുക്കലേക്ക് വന്ന് പറയുകയുണ്ടായി: ‘നിശ്ചയം ദൗസ് ഗോത്രം അല്ലാഹുവിന് കീഴൊതുങ്ങാന്‍ വിസമ്മതം കാണിക്കുകയും ധിക്കാരം പ്രവര്‍ത്തിക്കുകയും സ്വയം നശിക്കുകയും ചെയ്തിരിക്കുന്നു. പ്രവാചകരേ, അങ്ങ് അവര്‍ക്കെതിരില്‍ അല്ലാഹുവിനോട് പ്രാർത്ഥിക്കണം.’ അപ്പോള്‍ നബിﷺ (അവർക്കെതിരെ പ്രാർത്ഥിക്കാതെ അവരുടെ നന്മക്ക് വേണ്ടി) പ്രാർത്ഥിച്ചു: ”അല്ലാഹുവേ, അവര്‍ക്ക് സന്മാര്‍ഗം നല്‍കേണമേ. അവരെ മതത്തിലേക്ക് കൊണ്ടുവരികയും ചെയ്യേണമേ”
(സ്വഹീഹുൽ ബുഖാരി: 4392)

25. عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ ـ رضى الله عنهما ـ قَالَتْ قَدِمَتْ عَلَىَّ أُمِّي وَهْىَ مُشْرِكَةٌ، فِي عَهْدِ رَسُولِ اللَّهِ صلى الله عليه وسلم، فَاسْتَفْتَيْتُ رَسُولَ اللَّهِ صلى الله عليه وسلم قُلْتُ
‏{‏إِنَّ أُمِّي قَدِمَتْ‏}‏ وَهْىَ رَاغِبَةٌ، أَفَأَصِلُ أُمِّي قَالَ ‏ “‏ نَعَمْ صِلِي أُمَّكِ ‏”‏‏

അസ്മാഅ് ബിന്‍ത് അബൂബക്ര്‍ (റ) പറയുന്നു: ”എന്റെ മാതാവ് എന്നെ സന്ദര്‍ശിക്കാന്‍ വന്നു. അവര്‍ ബഹുദൈവ വിശ്വാസിയായിരുന്നു. അവരുടെ വിഷയത്തില്‍ ഞാന്‍ പ്രവാചകനെ ﷺ ഉത്തരത്തിനായി സമീപിച്ചു. ഞാന്‍ ചോദിച്ചു: ‘എന്റെ മാതാവ് എന്റെ അടുത്തെത്തിയിരിക്കുന്നു. എന്നാല്‍ അവര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ തയ്യാറല്ല. (അവർ ബഹുദൈവ വിശ്വാസിയാകവെ) എനിക്കവരുമായി കുടുംബ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റുമോ?’ പ്രവാചകൻ ﷺ പറഞ്ഞു: “അതെ, നീ അവരുമായി കുടുംബബന്ധം ചേർക്കണം.”
(സ്വഹീഹുൽ ബുഖാരി: 2620)

25. മുഹമ്മദ് നബി ﷺ പറഞ്ഞു:

ليس المؤمنُ بالذي يشبعُ وجارُه جائِعٌ إلى جنبَيْهِ
“തന്റെ ചാരത്തുള്ള അയൽവാസി വിശന്നവനായിരിക്കെ വയറു നിറച്ച് ഭക്ഷിക്കുന്നവനല്ല വിശ്വാസി.”
(സ്വഹീഹുൽ ജാമിഅ്: 5382)

26. وعن أنس بن مالك رضي الله عنه: ((أن امرأة يهودية أتت رسول الله صلى الله عليه وسلم بشاة مسمومة، فأكل منها. فجيء بها إلى رسول الله صلى الله عليه وسلم
.فسألها عن ذلك، فقالت: أردت لأقتلك. قال: ما كان الله ليسلطك على ذاك، قال: أو قال: علي، قال: قالوا: ألا نقتلها؟ قال: لا

അനസ് (റ) പറഞ്ഞു: ഒരു ജൂത സ്ത്രീ വിഷം കലർത്തിയ ആട്ടിൻ മാംസം അല്ലാഹുവിന്റെ ദൂതന് ﷺ (ഒരു വിരുന്നിന്) സേവിക്കുകയുണ്ടായി. അദ്ദേഹം അത് ഭക്ഷിക്കുകയും ചെയ്തു. (പക്ഷെ അല്ലാഹുവിൽ നിന്നുള്ള പ്രത്യേക സംരക്ഷണം അദ്ദേഹത്തിന് നൽകപ്പെട്ടതിനാൽ അദ്ദേഹം കൊല്ലപ്പെട്ടില്ല). ആ സ്ത്രീയെ അല്ലാഹുവിന്റെ ദൂതന്റെ അടുക്കൽ കൊണ്ട് വരപ്പെട്ടപ്പോൾ അതിനെ സംബന്ധിച്ച് അവരോട് അദ്ദേഹം ചോദിച്ചു. ആ സ്ത്രീ പറഞ്ഞു: താങ്കളെ വധിക്കലായിരുന്നു എന്റെ ലക്ഷ്യം. പ്രവാചകൻ ﷺ പറഞ്ഞു: (എന്നെ വധിക്കാനുള്ള കഴിവ്) അല്ലാഹു നിങ്ങൾക്ക് അധീനപ്പെടുത്തി തരുന്നതല്ല. പ്രവാചക ശിഷ്യർ ചോദിച്ചു: ഞങ്ങൾ അവളെ വധിക്കട്ടെ ? പ്രവാചകൻ ﷺ പറഞ്ഞു: അരുത്.
(സ്വഹീഹുൽ ബുഖാരി: 2617, സ്വഹീഹു മുസ്‌ലിം: 2190)

27. :عَنْ أَبِي هُرَيْرَةَ ، قَالَ : جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : يَا رَسُولَ اللَّهِ ، دُلَّنِي عَلَى عَمَلٍ إِذَا أَنَا عَمِلْتُ بِهِ دَخَلْتُ الْجَنَّةَ . قَالَ : كُنَّ مُحْسِنًا قَالَ
كَيْفَ أَعْلَمُ أَنِّي مُحْسِنٌ ؟ قَالَ : سَلْ جِيرَانَكَ ، فَإِنْ قَالُوا : إِنَّكَ مُحْسِنٌ فَأَنْتَ مُحْسِنٌ ، وَإِنَّ قَالُوا : إِنَّكَ مُسِيءٌ فَأَنْتَ مُسِيءٌ

അബൂഹുറയ്റ (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന് ﷺ അരികിൽ ഒരാൾ വന്ന് കൊണ്ട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, പ്രവർത്തിച്ചാൽ ഞാൻ സ്വർഗത്തിൽ പ്രവേശിക്കുന്ന ഒരു സൽകർമ്മം എനിക്ക് പറഞ്ഞു തരിക. പ്രവാചകൻ ﷺ പറഞ്ഞു: നീ സുകൃതവാനാവുക. അയാൾ ചോദിച്ചു: ഞാൻ സുകൃതവാനാണോ എന്ന് ഞാൻ എങ്ങനെ അറിയും ? പ്രവാചകൻ ﷺ പറഞ്ഞു: നീ നിന്റെ അയൽക്കാരോട് ചോദിക്കുക. നീ നല്ലവനാണെന്ന് നിന്റെ അയൽക്കാർ പറഞ്ഞാൽ നീ നല്ലവനാണ്. നീ മോശക്കാരനാണെന്ന് നിന്റെ അയൽക്കാർ പറഞ്ഞാൽ നീ മോശക്കാരനാണ്.
(അൽ മുസ്തദ്‌റക്: ഹാകിം: 1348, സുനനു നസാഈ: 56/ 2)

28. عن الأسود بن سريع قال : قال رسول الله صلى الله عليه وسلم : ما بال أقوام بلغوا في القتل حتى قتلوا الولدان ، قال : فقال رجل من القوم
إنما هم أولاد المشركين، فقال رسول الله صلى الله عليه وسلم : أوليس أخياركم إنما هم أولاد المشركين
إنه ليس مولود يولد إلا على الفطرة حتى يبلغ فيعبر عن نفسه أو يهوده أبواه أو ينصرانه .

അസ്‌വദിബ്നു സരീഅ് (റ) പറയുന്നു: അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: എന്താണ് ഒരു കൂട്ടരുടെ കഥ! യുദ്ധത്തിൽ അതിരു കവിഞ്ഞ് കുട്ടികളെ പോലും അവർ വധിച്ചു ! അപ്പോൾ സദസ്സിൽ നിന്നും ഒരാൾ പറഞ്ഞു: അവർ ബഹുദൈവാരാധകരുടെ കുട്ടികൾ മാത്രമല്ലേ? അപ്പോൾ അല്ലാഹുവിന്റെ ദൂതൻ ﷺ പ്രതിവചിച്ചു: നിങ്ങളിൽ ഏറ്റവും ഉത്തമരാണ് ബഹുദൈവാരാധകരുടെ കുട്ടികൾ. ശുദ്ധ പ്രകൃതിയിലായി കൊണ്ടല്ലാതെ ഒരു കുഞ്ഞും ജനിക്കുന്നില്ല; പ്രായപൂർത്തി എത്തുന്നത് വരെ. പിന്നീട് അവൻ സ്വന്തം മനസ്സിനെ ആവിഷ്‌ക്കരിക്കുന്നു. അല്ലെങ്കിൽ അവന്റെ മാതാപിതാക്കൾ അവനെ ജൂതനോ ക്രിസ്ത്യാനിയോ ആക്കുകയോ ചെയ്യുന്നു.
(മുസ്നദ് അഹ്‌മദ്: 15589, സുനനുൽ കുബ്റാ: നസാഈ:8562, മുഅ്ജമുൽ കബീർ: ത്വബ്റാനി: 834, ദാരിമി: 2/223, മുസ്തദ്റഖ്: ഹാകിം:2/123, മുസ്വന്നഫ് ഇബ്നു അബീ ശൈബ: 6/656)

29. إﻥ ﺃﺑﺎ ﻫﺮﻳﺮﺓ، ﻗﺎﻝ: دخلَ أعرابِيٌّ المسجِدَ ، والنبيُّ صلَّى اللهُ عليه وسلَّمَ جالِسٌ ، فصلَّى ، فلما فرغَ قال : اللهمَّ ارحمني ومحمدًا ، ولَا ترحمْ معنا أحدًا
فالتفَتَ إليهِ النبيُّ صلَّى اللهُ عليه وسلَّمَ فقال : لقدْ تَحَجَّرْتَ واسعًا

അബൂഹുറയ്റ (റ) പറഞ്ഞു: …ഒരു അപരിഷ്കൃതനായ അറബി നമസ്ക്കരിക്കുകയും ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്തു: അല്ലാഹുവേ, എനിക്കും മുഹമ്മദിനും നീ കാരുണ്യം ചെയ്യേണമേ, ഞങ്ങളോടൊപ്പം ആരോടും കാരുണ്യം ചെയ്യേണ്ട…
അപ്പോൾ പ്രവാചകൻ ﷺ അയാളിലേക്ക് തിരിഞ്ഞ്, പറഞ്ഞു: “(അല്ലാഹുവിന്റെ കാരുണ്യമാകുന്ന) വിശാലമായ ഒന്നിനെ താങ്കൾ (പ്രാർത്ഥനയിൽ) കുടുസ്സാക്കിയിരിക്കുന്നു.”
(മുസ്നദു അഹ്‌മദ് : 7802)

30. പ്രവാചകന്റെ ﷺ മദീന പള്ളിയിൽ ഒരാൾ വന്ന്, ഒരു മൂലയിൽ ഇരുന്ന് മൂത്രമൊഴിച്ചു ! സ്വഹാബികൾ അയാളെ ഓടിക്കാൻ ഒരുങ്ങി. പ്രവാചകൻ (സ) അത് തടഞ്ഞു. അയാൾ മൂത്രമൊഴിച്ച് കഴിയുന്നത് വരെ കാത്തു നിന്നു.
(സ്വഹീഹുൽ ബുഖാരി: 217 )

(മൂത്രമായ) ആ മൂലയിൽ പ്രവാചകൻ ﷺ ഒരു പാത്രം വെള്ളം കൊണ്ട് വന്ന് ഒഴിച്ചു.
(സുനനു ഇബ്നുമാജ: 529)

ശേഷം തന്റെ ശിഷ്യരോട് പ്രവാചകൻ ﷺ പറഞ്ഞു:
ﺇﻧﻤﺎ ﺑﻌﺜﺘﻢ ﻣﻴﺴﺮﻳﻦ، ﻭﻟﻢ ﺗﺒﻌﺜﻮا ﻣﻌﺴﺮﻳﻦ

“നിങ്ങൾ നിയോഗിക്കപ്പെട്ടിരിക്കുന്നത് (ജനങ്ങൾക്ക്) എളുപ്പം സൃഷ്ടിക്കാനാണ്. നിങ്ങൾ നിയോഗിക്കപ്പെട്ടിരിക്കുന്നത് (ജനങ്ങൾക്ക്) കടുസ്സത സൃഷ്ടിക്കാനല്ല. ”
(സുനനു അബൂദാവൂദ്: 380 )

(തുടരും)

4 Comments

 • Good & respected work

  Abubarza 12.09.2020
 • Masha Allah…

  റാഷിദ് വി എം 12.09.2020
 • Good work. Giving hadees of same type in one stretch.
  Send more like this

  Siddique PS 13.09.2020
 • Masha’Allah

  ShahimCK 13.09.2020

Leave a comment

Your email address will not be published.