കാരുണ്യത്തിന്റെ 101 നബിപാഠങ്ങൾ -2

//കാരുണ്യത്തിന്റെ 101 നബിപാഠങ്ങൾ -2
//കാരുണ്യത്തിന്റെ 101 നബിപാഠങ്ങൾ -2
ആനുകാലികം

കാരുണ്യത്തിന്റെ 101 നബിപാഠങ്ങൾ -2

31. ﻋﻦ ﻃﻠﺤﺔ ﺑﻦ ﻣﻌﺎﻭﻳﺔ اﻟﺴﻠﻤﻲ ﻗﺎﻝ: ” ﺟﺌﺖ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﻠﺖ، ﻳﺎ ﺭﺳﻮﻝ اﻟﻠﻪ، ﺇﻧﻲ ﺃﺭﻳﺪ اﻟﺠﻬﺎﺩ ﻣﻌﻚ ﻓﻲ ﺳﺒﻴﻞ اﻟﻠﻪ ﺃﺑﺘﻐﻲ ﺑﺬﻟﻚ ﻭﺟﻪ اﻟﻠﻪ ﻗﺎﻝ: ﺣﻴﺔ ﺃﻣﻚ؟ ﻗﻠﺖ: ﻧﻌﻢ ﻗﺎﻝ: اﻟﺰﻣﻬﺎ ﻗﻠﺖ: ﻣﺎ ﺃﺭﻯ ﻓﻴﻬﻢ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻏﻨﻰ، ﻓﺄﻋﺪﺕ ﻋﻠﻴﻪ ﻣﺮاﺭا ﻓﻘﺎﻝ: اﻟﺰﻡ ﺭﺟﻠﻴﻬﺎ ﻓﺜﻢ اﻟﺠﻨﺔ ”

ത്വൽഹ ബിൻ മുആവിയ (റ) പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ ദൂതന്റെ ﷺ അടുത്തു ചെന്ന് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് അവന്റെ മാർഗത്തിൽ താങ്കളുടെ കൂടെ ധർമ്മ സമരത്തിൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രവാചകൻ ﷺ ചോദിച്ചു: താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? അതെ എന്ന് ഞാൻ മറുപടി നൽകി. അപ്പോൾ “മാതാവിനോടൊപ്പമുള്ള സഹവാസം അഭംഗുരം തുടരുക”,
“അവരുടെ അടുത്തേക്ക് മടങ്ങി പോവുക, അവർക്ക് പുണ്യം ചെയ്യുക”. പ്രവാചകനോട് പല തവണ ധർമ്മ സമരത്തിൽ ഏർപ്പെടാനുള്ള അനുവാദം തേടുന്നത് ഞാൻ ആവർത്തിച്ചപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: “മാതാവിന്റെ കാൽ പാദങ്ങളെ നീ സേവിക്കുക, അവിടെ (മാതാവിന്റെ കാൽ പാദത്തിൽ) ആകുന്നു സ്വർഗ്ഗം”.
(ഇബ്നു അബീ ശൈബ: 33460, സുനനു ഇബ്നു മാജ: 2886)

32. മുഹമ്മദ് നബി ﷺ പറഞ്ഞു:

(مَنْ قُتِلَ تَحْتَ رَايَةٍ عِمِّيَّةٍ يَدْعُو عَصَبِيَّةً أَوْ يَنْصُرُ عَصَبِيَّةً فَقِتْلَةٌ جَاهِلِيَّةٌ)
“വർഗീയതയുടെ കൊടിക്കീഴിൽ, വർഗീയതയിലേക്ക് ക്ഷണിക്കുന്നവനായും വർഗീയതയെ സഹായിക്കുന്നവനായും ആരെങ്കിലും കൊല്ലപ്പെട്ടാൽ (ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടത്തിൽ നിലനിന്നിരുന്ന) അഞ്ജതയിലാണ് അവൻ കൊല്ലപ്പെടുന്നത്.”
(സ്വഹീഹു മുസ്‌ലിം: 1850)

33. ﺃﻧﺲ ﺑﻦ ﻣﺎﻟﻚ ﻳﻘﻮﻝ: ﺟﺎء ﺷﻴﺦ ﻳﺮﻳﺪ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﺄﺑﻄﺄ اﻟﻘﻮﻡ ﻋﻨﻪ ﺃﻥ ﻳﻮﺳﻌﻮا ﻟﻪ، ﻓﻘﺎﻝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ
«ﻟﻴﺲ ﻣﻨﺎ ﻣﻦ ﻟﻢ ﻳﺮﺣﻢ ﺻﻐﻴﺮﻧﺎ ﻭﻳﻮﻗﺮ ﻛﺒﻴﺮﻧﺎ

അനസ് (റ) പറയുന്നു: ഒരിക്കൽ ഒരു വൃദ്ധൻ പ്രവാചകനെ ﷺ ലക്ഷ്യം വെച്ച് വരികയുണ്ടായി. അയാൾക്ക് (പ്രവാചകനടുത്തേക്ക് എത്താനുള്ള വഴി) ഒഴിഞ്ഞ് കൊടുക്കാൻ ആളുകൾ അമാന്തം കാണിച്ചു. അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: നമ്മിലെ ഇളം തലമുറക്കാരോട് കാരുണ്യവും മുതിർന്നവരോട് ആദരവും പുലർത്താത്തവർ നമ്മിൽ പെട്ടവനല്ല.”
(സുനനു തുർമുദി: 1919, മുസ്നദു അഹ്‌മദ്: 6733)

34. أَنَّ جَابِرَ بْنَ عَبْدِ اللَّهِ حَدَّثَهُمْ، قَالَ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَخَلَّفُ فِي الْمَسِيرِ، فَيُزْجِي الضَّعِيفَ ، وَيُرْدِفُ، وَيَدْعُو لَهُمْ

ജാബിർ (റ) പറയുകയുണ്ടായി: പ്രവാചകൻ ﷺ യാത്രാസംഘത്തിന്റെ പിന്നിലായിരുന്നു നടന്നിരുന്നത്. ദുർബലരെ സഹായിച്ചും തന്റെ വാഹനത്തിൽ കേറ്റിയും അവർക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടുമായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
(സുനനു അബൂദാവൂദ്: 2639)

35. [ﺭﺃﻯ ﺳﻌﺪ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ، ﺃﻥ ﻟﻪ ﻓﻀﻼ ﻋﻠﻰ ﻣﻦ ﺩﻭﻧﻪ، ﻓﻘﺎﻝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: [ﻫﻞ ﺗﻨﺼﺮﻭﻥ ﻭﺗﺮﺯﻗﻮﻥ ﺇﻻ ﺑﻀﻌﻔﺎﺋﻜﻢ

(താൻ ധനികനായതു കൊണ്ട്) തനിക്ക് മറ്റുള്ളവരേക്കാൾ എന്തോ ശ്രേഷ്ടതയുള്ളതായി (പ്രവാചക ശിഷ്യൻ) സഅ്ദിന് (റ) തോന്നി. അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: നിങ്ങളിലെ ദുർബലരെ (പരിഗണിച്ചു) കൊണ്ടല്ലാതെ (അല്ലാഹു നിങ്ങൾക്ക്) സഹായവും ഉപജീവനവും നൽകുന്നുണ്ടോ ? (തീർച്ചയായും ഇല്ല).
(സ്വഹീഹുൽ ബുഖാരി: 2896)

36. ﻋَﻦْ ﻋِﻜْﺮِﻣَﺔَ، ﺃَﻧَّﻪُ ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: ﻻَ ﺗَﺤْﻤِﻠُﻮا اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣَﺎ ﻳَﻜْﺮَﻫْﻦَ

ഇഖ്‌രിമയിൽ(റ) നിന്ന്: അല്ലാഹുവിന്റെ തിരുദൂതൻ (സ) പറഞ്ഞു: “സ്ത്രീകളെ അവർക്ക് വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.
(മുസ്വന്നഫ് അബ്ദുർ റസാഖ്: 10320)

37. മുഹമ്മദ് നബി ﷺ പറഞ്ഞു:

اﻟﺒﺮ ﺣﺴﻦ اﻟﺨﻠﻖ

“നന്മയെന്നാൽ സൽസ്വഭാവമാകുന്നു.”
(സ്വഹീഹു മുസ്‌ലിം: 2553)

38. മുഹമ്മദ് നബി ﷺ പറഞ്ഞു:

ليس الشديدُ بالصُّرَعةِ، إنما الشديد الذي يملِكُ نفسه عند الغضب

“മല്ലനല്ല ശക്തൻ. കോപമുള്ള ഘട്ടത്തിൽ സ്വന്തത്തെ നിയന്ത്രിക്കാൻ കഴിയുന്നവൻ മാത്രമാണ് ശക്തൻ.”
(സ്വഹീഹുൽ ബുഖാരി: 6114, സ്വഹീഹു മുസ്‌ലിം: 2609)

39. ﻋﻦ اﺑﻦ ﻋﺒﺎﺱ، ﺃﻥ اﻣﺮﺃﺓ ﺛﺎﺑﺖ ﺑﻦ ﻗﻴﺲ ﺃﺗﺖ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻓﻘﺎﻟﺖ: ﻳﺎ ﺭﺳﻮﻝ اﻟﻠﻪ، ﺛﺎﺑﺖ ﺑﻦ ﻗﻴﺲ، ﻣﺎ ﺃﻋﺘﺐ ﻋﻠﻴﻪ ﻓﻲ ﺧﻠﻖ ﻭﻻ ﺩﻳﻦ
ﻭﻟﻜﻨﻲ ﺃﻛﺮﻩ اﻟﻜﻔﺮ ﻓﻲ اﻹﺳﻼﻡ
ﻗَﺎﻝَ: ﻭَﺑَﻠَﻐَﻨِﻲ ﺃَﻧَّﻬَﺎ ﻗَﺎﻟَﺖْ ﻟِﻠﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: ﺑِﻲ ﻣِﻦَ اﻟْﺠَﻤَﺎﻝِ ﻣَﺎ ﺗَﺮَﻯ، ﻭَﺛَﺎﺑِﺖٌ ﺭَﺟُﻞٌ ﺩَﻣِﻴﻢٌ
ﻓﻘﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «ﺃﺗﺮﺩﻳﻦ ﻋﻠﻴﻪ ﺣﺪﻳﻘﺘﻪ؟» ﻗﺎﻟﺖ: ﻧﻌﻢ، ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ
«اﻗﺒﻞ اﻟﺤﺪﻳﻘﺔ ﻭﻃﻠﻘﻬﺎ ﺗﻄﻠﻴﻘﺔ»

ജമീല ബിൻത്ത് സുലൂൽ (റ) എന്ന സ്ത്രീ പ്രവാചകന്റെ ﷺ അടുത്ത് വന്ന് തന്റെ ഭർത്താവിനെ സംബന്ധിച്ച് ഇപ്രകാരം പറഞ്ഞു: (പ്രവാചകരേ,) എനിക്ക് സൗന്ദര്യമുണ്ട്, (എന്നാൽ എന്റെ ഭർത്താവ്) സാബിത്തിന് സൗന്ദര്യമില്ല.
(മുസ്വന്നഫ് അബ്ദുർറസാഖ്: 11759)

അല്ലാഹുവാണേ, മതത്തിന്റെ കാര്യത്തിലോ സ്വഭാവത്തിലോ (എന്റെ ഭർത്താവ്) സാബിത്തിന് ഒരു ന്യൂനതയും ഞാൻ കാണുന്നില്ല. പക്ഷെ ഇസ്‌ലാം സ്വീകരിച്ചവളായിരിക്കെ ഭർത്താവിനോട് നന്ദിക്കേട് കാണിക്കുന്നതും അദ്ദേഹത്തെ വെറു(ത്തു കൊണ്ട് അദ്ദേഹത്തോടൊപ്പം ജീവി)ക്കുന്നതും ഞാൻ വെറുക്കുന്നു.
(സ്വഹീഹുൽ ബുഖാരി: 5273)

ഉടനെ, സാബിത്തിനോട് ഭാര്യ ജമീലക്ക് വിവാഹ മോചനം നൽകാൻ പ്രവാചകൻ ﷺ കൽപ്പിച്ചു.
(സ്വഹീഹുൽ ബുഖാരി: 5273)

41. عن سهل بن سعد، قال: رسول الله – صلَّى الله عليه وسلَّم -: (أنا وكافل اليتيم في الجنة هكذا)، وأشار بالسبَّابة والوسطى، وفرَّج بينهما شيئًا

അല്ലാഹുവിന്റെ ദൂതൻ ﷺ തന്റെ ചൂണ്ടുവിരലും നടുവിരലും നിവർത്തി അവ തമ്മിൽ ഒരു നേരിയ വിടവ് വിടർത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വർഗത്തിൽ ഇപ്രകാരമായിരിക്കും.”
(സ്വഹീഹുൽ ബുഖാരി: 4892, മുസ്നദു അഹ്മദ്: 8881)

42. من كان له ثلاث بنات يؤويهن ويكفيهن ويرحمهن فقد وجبت له الجنة ألبتة. فقال رجل من بعض القوم: وثنتين يا رسول الله؟ قال: وثنتين

അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: “ആർക്കെങ്കിലും മൂന്ന് പെൺ മക്കളുണ്ടായിരുന്നിട്ട് അവർക്ക് അഭയം നൽകുകയും അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും അവരോട് കാരുണ്യം ചെയ്യുകയും ചെയ്താൽ അവന് സ്വർഗ്ഗം നിർബന്ധമായി…”
അപ്പോൾ ഒരാൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, രണ്ട് പെൺ മക്കളാണെങ്കിലോ?”
പ്രവാചകൻ ﷺ പറഞ്ഞു: “രണ്ട് പെൺ മക്കളാണെങ്കിലും അങ്ങിനെ തന്നെ.”
(അദബുൽ മുഫ്റദ്: ബുഖാരി: 14, മുസ്നദു അഹ്‌മദ്: 3/303)

ﻗَﺎﻝَ ﺭَﺟُﻞٌ: ﺃَﻭْ ﻭَاﺣِﺪَﺓٍ ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ؟ ﻗَﺎﻝَ: ﺃَﻭْ ﻭَاﺣِﺪَﺓٍ

അപ്പോൾ മറ്റൊരാൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഒരു മകളാണെങ്കിലോ?”

പ്രവാചകൻ ﷺ പറഞ്ഞു: “ഒരു മകളാണെങ്കിലും (അവൾക്ക് അഭയം നൽകുകയും, വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും, കാരുണ്യം ചെയ്യുകയും ചെയ്താൽ അവന് സ്വർഗ്ഗം നിർബന്ധമായി).”
(മകാരിമുൽ അഖ്‌ലാക്: ഖറാഇത്വീ: 650)

43. മുഹമ്മദ് നബി ﷺ പറഞ്ഞു:

اﻟﺴﺎﻋﻲ ﻋﻠﻰ الأرملة ﻭاﻟﻤﺴﻜﻴﻦ، ﻛﺎﻟﻤﺠﺎﻫﺪ ﻓﻲ ﺳﺒﻴﻞ اﻟﻠﻪ – ﻭﺃﺣﺴﺒﻪ ﻗﺎﻝ – ﻭﻛﺎﻟﻘﺎﺋﻢ ﻻ ﻳﻔﺘﺮ، ﻭﻛﺎﻟﺼﺎﺋﻢ ﻻ ﻳﻔﻄﺮ

“വിധവകൾക്കും അഗതികൾക്കും വേണ്ടി നെട്ടോട്ടമോടുന്നവർ അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മ സമരത്തിൽ ഏർപ്പെട്ടവനെ പോലെയോ, മടുക്കാതെ നിന്ന് നമസ്ക്കരിക്കുകയും മുറിയാതെ നോമ്പനുഷ്ടിക്കുകയും ചെയ്യുന്നവനെ പോലെയൊ (പുണ്യവാളൻ) ആകുന്നു.”
(സ്വഹീഹുൽ ബുഖാരി: 5353, സ്വഹീഹു മുസ്‌ലിം: 2982)

44. മുഹമ്മദ് നബി ﷺ പറഞ്ഞു:

ليسَ شيءٌ أطيعَ اللَّهُ فيهِ أعجَلَ ثوابًا من صلةِ الرَّحمِ

“കുടുംബ ബന്ധം ചേർക്കുക എന്നതിനേക്കാൾ പെട്ടെന്ന് പ്രതിഫലം നൽകപ്പെടുന്ന മറ്റൊരു സൽകർമ്മവുമില്ല.”
(സുനനുൽ കുബ്റാ : ബൈഹകി: 10 / 35 )

45. മുഹമ്മദ് നബി ﷺ പറഞ്ഞു:

لا تَجْني نفسٌ على الأخرى

“ഒരാളുടെ കുറ്റം മറ്റൊരാളുടെ മേൽ ചുമത്തപ്പെടില്ല.”
(സുനനു നസാഈ: 4833, ത്വബ്റാനി: 1384, മഅ് രിഫത്തു സ്വഹാബ: അബൂ നുഐം: 1391)

മറ്റൊരിക്കൽ അദ്ദേഹം ﷺ ഇപ്രകാരം പറഞ്ഞു:

لا تَجْني أمٌّ على ولَدٍ

“മാതാവിന്റെ കുറ്റം സന്താനത്തിനു മേൽ ചുമത്തപ്പെടില്ല.”

(സുനനു നസാഈ: 2/ 251, സുനനു ഇബ്നുമാജ: 2/ 147, സുനനു ഇബ്നു ഹിബ്ബാൻ: 1683)

46. [ﻋﻦ ﺃﺑﻲ ﻣﻮﺳﻰ، ﻗﺎﻝ: ﻗﺎﻝ: ﻭﻛﺎﻥ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺇﺫا ﺑﻌﺚ ﺃﺣﺪا ﻣﻦ ﺃﺻﺤﺎﺑﻪ ﻓﻲ ﺑﻌﺾ ﺃﻣﺮﻩ ﻗﺎﻝ: [ﺑﺸﺮﻭا ﻭﻻ ﺗﻨﻔﺮﻭا، ﻭﻳﺴﺮﻭا ﻭﻻ ﺗﻌﺴﺮﻭا

അബൂ മൂസ (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ തന്റെ അനുചരന്മാരിൽ ആരെയെങ്കിലും (ജനങ്ങളുടെ) വല്ല കാര്യത്തിനായി നിയോഗിച്ചാൽ ഇപ്രകാരം ഉപദേശിക്കുമായിരുന്നു:
“നിങ്ങൾ (ജനങ്ങളെ) സന്തോഷിപ്പിക്കുക, അവരെ വെറുപ്പിക്കരുത്. നിങ്ങൾ (ജനങ്ങൾക്ക്) ആശ്വാസം നൽകുക. അവർക്ക് പ്രയാസം സൃഷ്ടിക്കരുത്.”
(മുസ്നദു അഹ്‌മദ്: 19572, സുനനു അബൂദാവൂദ്: 4835)

47. മുഹമ്മദ് നബി ﷺ പറഞ്ഞു:

إن أعظم الذنوب عند الله رجل تزوج امرأة فلما قضى حاجته منها طلقها وذهب بمهرها ورجل استعمل رجلا فذهب بأجرته وآخر يقتل دابة عبثا

“അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും ഗുരുതരമായ മഹാപാപങ്ങളിൽ പെട്ടതാണ്, (ഒന്ന്,) ഒരാൾ ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും എന്നിട്ട് അവളിൽ നിന്നുള്ള ആവശ്യം പൂർത്തീകരിച്ചാൽ അവളെ വിവാഹ മോചനം ചെയ്യുകയും, അവളുടെ വിവാഹ മൂല്യവുമായി കടന്നു കളയുകയും ചെയ്യുക എന്നുള്ളതും. (രണ്ട്,) ഒരാളെ പണിക്ക് വെച്ചിട്ട് (പണി പൂർത്തിയാക്കാതെ) കൂലിയും കൊണ്ട് പോവുക എന്നുള്ളതും. (മൂന്ന്,) അനാവശ്യമായി മുഗങ്ങളെ കൊല്ലുക എന്നുള്ളതും.
(അൽ മുസ്തദ്റക്: ഹാകിം: 2/182)

48. കടം കൊണ്ട് വലയുന്നവർക്ക് സന്തോഷവാർത്ത.

മുഹമ്മദ് നബി ﷺ പറഞ്ഞു:

إن الله مع الدائن (أي المديون) حتى يقضي دينه ما لم يكن فيما يكره الله

“അല്ലാഹു വെറുക്കുന്ന കാര്യത്തിനു വേണ്ടിയല്ലാതെ ഒരാൾ കടം വാങ്ങിയാൽ അയാൾ അയാളുടെ കടം വീട്ടും വരെ അല്ലാഹു ആ കടക്കാരനോടൊപ്പം (സഹായിയായി) ഉണ്ടായിരിക്കും.”

(സുനനു ദ്ദാരിമി: 2/263, സുനനു ഇബ്നുമാജ: 2/75, ഹാകിം: 2/23, ഹിൽയ: 3 / 204)

49. പ്രകൃതി പ്രതിഭാസങ്ങളേയും ജീവജാലങ്ങളേയും ശപിക്കുകയോ ശകാരിക്കുകയോ അരുത്.

മുഹമ്മദ് നബി ﷺ പറഞ്ഞു:

لا تلعَنِ الرِّيحَ فإنَّها مأمورةٌ
“കാറ്റിനെ ശപിക്കരുത്. അത് ദൈവകൽപ്പനക്ക് വിധേയമായാണ് (സഞ്ചരിക്കുന്നത്).”
(ജാമിഉ തുർമുദി: 2106)

لا تسبُّوا الدهر
“നിങ്ങൾ കാലത്തെ ആക്ഷേപിക്കരുത്…”
(സ്വഹീഹു മുസ്‌ലിം: 2246)

لا تَسُبُّوا الأمواتَ
“നിങ്ങൾ മരണപ്പെട്ടവരെ അക്ഷേപിക്കരുത്…”
(സ്വഹീഹുൽ ബുഖാരി: 1340)

لا تسُبُّوا الدِّيكَ؛ فإنَّه يُوقِظُ للصَّلاةِ
“നിങ്ങൾ കോഴിയെ ശകാരിക്കരുത്; തീർച്ചയായും അത് നമ്മെ നമസ്ക്കാരത്തിന് (പ്രഭാതവേളയിൽ) ഉണർത്തുന്നു.”
(സുനനു അബൂദാവൂദ്: 5101, സുനനുൽ കുബ്റാ: നസാഈ: 10781)

لا تَسُبِّي الْحُمَّى، فَإِنَّهَا تُذْهِبُ خَطَايَا بَنِي آدَمَ ، كَمَا يُذْهِبُ الْكِيرُ خَبَثَ الْحَدِيدِ
“താങ്കൾ പനിയെ ശകാരിക്കരുത്, കാരണം അത് ആദം സന്തതിയുടെ പാപങ്ങളെ ഇല്ലാതാക്കുന്നു…”
(സ്വഹീഹു മുസ്‌ലിം: 4800)

50. മുഹമ്മദ് നബി ﷺ പറഞ്ഞു:

ﺃﺣﺐ اﻟﻄﻌﺎﻡ ﺇِﻟَﻰ اﻟﻠﻪِ ﻋَﺰَّ ﻭَﺟَﻞَّ ﻣَﺎ ﻛَﺜُﺮَﺕْ ﻋَﻠَﻴْﻪِ اﻷَْﻳْﺪِﻱ
“കൂടുതൽ കൈകൾ മുകളിലുള്ള (അഥവാ കൂടുതൽ ആളുകളുടെ വിശപ്പടക്കുന്ന) ഭക്ഷണമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ (വിരുന്ന്).”
(ശുഅ്ബുൽ ഈമാൻ: ബൈഹകി: 9174)

51. മുഹമ്മദ് നബി ﷺ പറഞ്ഞു:

مَنْ أعانَ ظالِمًا لِيُدْحِضَ بباطِلِهِ حقًّا ، فَقَدْ بَرِئَتْ منه ذمَّةُ اللهِ ورسولِهِ
“ആരെങ്കിലും ഒരു അക്രമിയെ (മറ്റൊരുവന്റെ) അവകാശം അനർഹമായി നേടിയെടുക്കാൻ സഹായിച്ചാൽ അവൻ അല്ലാഹുവിന്റേയും അവന്റെ ദൂതന്റേയും ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു.”
(ഹാകിം: 4/100)

52. മുഹമ്മദ് നബി ﷺ പറഞ്ഞു:

من كان له أختان أو ابنتان، فأحسن إليهما ما صحبتاه، كنت أنا وهو في الجنة كهاتين. وقرن بين إصبعيه
“ആർക്കെങ്കിലും രണ്ട് സഹോദരിമാർ അല്ലെങ്കിൽ രണ്ട് പെൺമക്കൾ ഉണ്ടായിരിക്കുകയും അവർ രണ്ടു പേരോടുമൊപ്പം സഹവസിക്കുന്ന കാലമത്രയും നന്മ ചെയ്യുകയും ചെയ്താൽ അയാളും ഞാനും സ്വർഗത്തിൽ ഇപ്രകാരമായിരിക്കും.”
എന്നിട്ട് പ്രവാചകൻ ﷺ തന്റെ രണ്ടു വിരലുകൾ അടുപ്പിച്ചു പിടിച്ച് കാണിച്ചു.
(താഖുൽ ഖത്തീബുൽ ബഗ്ദാദി: 8/ 284 – 285)

53. മുഹമ്മദ് നബി ﷺ പറഞ്ഞു:

وشر الأسماء حرب ومرة
“നാമങ്ങളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവ യുദ്ധം, കൈപ്പ് എന്നിവയാകുന്നു.”
(അൽ ജാമിഅ്: ഇബ്നു വഹബ് : 7)

53. മുഹമ്മദ് നബി ﷺ പറഞ്ഞു:

إذا جاء خادم أحدكم بطعامه فليقعده معه أو ليناوله منه، فإنه هو الذي ولي حره ودخانه
“നിങ്ങളിൽ ആരുടെയെങ്കിലും വേലക്കാരൻ (അയാൾ പാകം ചെയ്ത) ഭക്ഷണവുമായി വന്നാൽ അയാളേയും നിങ്ങൾ കൂടെയിരുത്തുകയോ ഭക്ഷണത്തിൽ നിന്ന് പങ്ക് വെക്കുകയോ ചെയ്യുക. കാരണം അയാളാണ് (ആ ഭക്ഷണത്തിന്റെ) ചൂടിന്റേയും ആവിയുടേയും ഉടമ.”
(സുനനു ഇബ്നു മാജ: 2/ 308, മുസ്നദു അഹ്മദ്: 1/ 388,446)

54. عَنْ عَبْدِ اللَّهِ بْنِ عَمْرٍو رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: «إِنَّ مِنْ أَكْبَرِ الْكَبَائِرِ أَنْ يَلْعَنَ الرَّجُلُ وَالِدَيْهِ». قِيلَ يَا رَسُولَ اللَّهِ
وَكَيْفَ يَلْعَنُ الرَّجُلُ وَالِدَيْهِ قَالَ: «يَسُبُّ الرَّجُلُ أَبَا الرَّجُلِ، فَيَسُبُّ أَبَاهُ، وَيَسُبُّ أَمَّهُ»

അബ്ദുല്ലാഹിബ്നു അംർ (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതൻ ﷺ പറയുകയുണ്ടായി: “ഒരാൾ തന്റെ മാതാപിതാക്കളെ ശപിക്കുക എന്നത് വൻപാപങ്ങളിൽ പെട്ടതാണ്.” “അല്ലാഹുവിന്റെ തിരുദൂതരേ, എങ്ങനെയാണ് ഒരാൾ സ്വന്തം മാതാപിതാക്കളെ ശപിക്കുക ?!” എന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അപ്പോൾ പ്രവാചകൻ ﷺ വിശദീകരിച്ചു: “ഒരാൾ മറ്റൊരാളുടെ പിതാവിനെ ആക്ഷേപിക്കുന്നു. അപ്പോൾ ആക്ഷേപിക്കപ്പെട്ടയാൾ, ആക്ഷേപിച്ച വ്യക്തിയുടെ പിതാവിനേയും മാതാവിനേയും (തിരിച്ച്) ആക്ഷേപിക്കുന്നു.”
(സ്വഹീഹുൽ ബുഖാരി: 5636)

55. ഭാര്യമാരെ വീട്ടുജോലികളിൽ സഹായിച്ചിരുന്ന പ്രവാചകൻ ﷺ

.وقد سئلت عَائِشَة رضي الله عنها : ” مَا كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَعْمَلُ فِي بَيْتِهِ؟ فقَالَتْ: كَانَ بَشَرًا مِنَ الْبَشَرِ يَفْلِي ثَوْبَهُ ، وَيَحْلُبُ شَاتَهُ ، وَيَخْدُمُ نَفْسَهُ”
അല്ലാഹുവിന്റെ തിരുദൂതൻ ﷺ വീട്ടിൽ എങ്ങനെയായിരുന്നുവെന്ന് ചോദിച്ചവരോട് പ്രവാചക പത്നി ആഇശ (റ) പറഞ്ഞു: അദ്ദേഹം ഒരു സാധാരണ മനുഷ്യനെ പോലെ തന്റെ വസ്ത്രം വൃത്തിയാക്കുകയും ആടിനെ കറക്കുകയും സ്വന്തം കാര്യങ്ങൾ സ്വയം നിർവ്വഹിക്കുകയും ചെയ്യുമായിരുന്നു.
(മുസ്നദു അഹ്‌മദ്: 26194)

كَانَ يَخِيطُ ثَوْبَهُ ، وَيَخْصِفُ نَعْلَهُ
അദ്ദേഹം തന്റെ വസ്ത്രം തുന്നുകയും ചെരുപ്പ് വൃത്തിയാക്കുകയും ചെയ്യുമായിരുന്നു…
(മുസ്നദു അഹ്‌മദ്: 24903)

كَانَ يَكُونُ فِي مِهْنَةِ أَهْلِهِ – تَعْنِي خِدْمَةَ أَهْلِهِ – فَإِذَا حَضَرَتِ الصَّلاَةُ خَرَجَ إِلَى الصَّلاَةِ
അദ്ദേഹം തന്റെ ഭാര്യമാരെ (വീട്ടു) പണികളിൽ സഹായിക്കുമായിരുന്നു. എന്നിട്ട് നമസ്ക്കാരത്തിന്റെ സമയമായാൽ പള്ളിയിലേക്ക് പുറപ്പെടുകയും ചെയ്യും.
(സ്വഹീഹുൽ ബുഖാരി: 676)

56. فعَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: ” مَا عَابَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ طَعَامًا قَطُّ ، إِنِ اشْتَهَاهُ أَكَلَهُ وَإِلَّا تَرَكَهُ

അബൂഹുറയ്റ (റ) പറഞ്ഞു: പ്രവാചകൻ ﷺ ഒരു ഭക്ഷണത്തേയും ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് ഒരു ഭക്ഷണം ഇഷ്ടപ്പെട്ടാൽ അദ്ദേഹം അത് ഭക്ഷിക്കും. ഇല്ലെങ്കിൽ ഭക്ഷിക്കില്ല.
(സ്വഹീഹുൽ ബുഖാരി: 3563, സ്വഹീഹു മുസ്‌ലിം: 2064)

57. عن عَبْد اللَّهِ بْن أَبِي أَوْفَى، قال: كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُكْثِرُ الذِّكْرَ، وَيُقِلُّ اللَّغْوَ، وَيُطِيلُ الصَّلَاةَ ، وَيُقَصِّرُ الْخُطْبَةَ ، وَلَا يَأْنَفُ أَنْ يَمْشِيَ مَعَ الْأَرْمَلَةِ
وَالْمِسْكِينِ فَيَقْضِيَ لَهُ الْحَاجَةَ

അബ്ദുല്ലാഹിബ്നു അബീ ഔഫ (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതൻ ﷺ ധാരാളമായി അല്ലാഹുവെ സ്മരിക്കുകയും, വിനോദങ്ങൾ കുറക്കുകയും നമസ്ക്കാരം (താരതമ്യേന) ദീർഘിപ്പിക്കുകയും ഖുത്ബ ചുരുക്കുകയും ചെയ്യുമായിരുന്നു. വിധവകൾക്കും അഗതികൾക്കും അവരുടെ ജീവിതാവശ്യങ്ങൾ പൂർത്തീകരിച്ച് നൽകാനായി അവരോടൊപ്പം സഞ്ചരിക്കുന്നതിൽ അദ്ദേഹം ﷺ ദുരഭിമാനം നടിക്കുകയും ചെയ്തിരുന്നില്ല.
(സുനനു നസാഈ: 1414)

58. സ്ത്രീകളോടുള്ള കാരുണ്യം.

മുഹമ്മദ് നബി ﷺ പറഞ്ഞു:

إذا أراد الرجل أن يزوج ابنته فليستأذنها
“ഒരാൾ തന്റെ മകളെ വിവാഹം കഴിപ്പിക്കാൻ ഉദ്ദേശിച്ചാൽ അയാൾ അവളോട് സമ്മതം ചോദിക്കണം.”
(മുസ്നദു അബൂയഅ്ല: 1735)

59. സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം.

മുഹമ്മദ് നബി ﷺ പറഞ്ഞു:

ﻻ ﺗﻤﻨﻌﻮا ﺇﻣﺎء اﻟﻠﻪ ﻣﺴﺎﺟﺪ اﻟﻠﻪ
“അല്ലാഹുവിന്റെ അടിയാത്തികളെ അല്ലാഹുവിന്റെ പള്ളിയിൽ നിന്നും നിങ്ങൾ തടയരുത്.”
(സ്വഹീഹു മുസ്‌ലിം: 442)

60. വിമർശകരോടുള്ള കാരുണ്യം.

عن عائشة رضي الله عنها قالت: استأذن رهْطٌ من اليهود على رسول الله صلى الله عليه وسلم فقالوا: السّام عليكم. فقالت عائشة: بل عليكم السّام واللّعنة
( يا عائشة، إن الله يُحِبُّ الرِّفقَ في الأمرِ كلِّه ).
( مهلاً يا عائشة، عليكِ بالرِّفق، وإيّاكِ والعنفَ والفحش )
( يا عائشة، إن الله رفيق يحب الرفق في الأمر كله )

ആഇശ (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്റെ ﷺ അടുത്ത് ജൂതന്മാരിൽ ചിലർ സമ്മതം ചോതിച്ചു വന്നു. അവർ അദ്ദേഹത്തോട് “നിങ്ങൾക്ക് നാശം/ മരണം” എന്ന് പറഞ്ഞു. അപ്പോൾ ആഇശ (റ) (ക്ഷുപിതയായി) ഇപ്രകാരം പറഞ്ഞു: “അല്ല, നിങ്ങളുടെ മേൽ നാശവും ശാപവുമുണ്ടാകട്ടെ. “അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: “ആഇശാ, അല്ലാഹു എല്ലാ കാര്യത്തിലും സൗമ്യതയെ ഇഷ്ടപ്പെടുന്നു.”
(സ്വഹീഹുൽ ബുഖാരി: 6024, സ്വഹീഹു മുസ്‌ലിം: 2165)

“ആഇശ, നീ ആർദ്രത കാണിക്കുക. ശാന്തതയെ നീ മുറുകെ പിടിക്കുക. തീവ്രതയേയും അസഭ്യ പെരുമാറ്റത്തെയും നീ സൂക്ഷിക്കുക.”
(സ്വഹീഹുൽ ബുഖാരി: 6030 )

“ആഇശാ, തീർച്ചയായും അല്ലാഹു അലിവുള്ളവനാണ്. ഏതു കാര്യത്തിലും അലിവിനെ അവൻ ഇഷ്ടപ്പെടുന്നു.”
(സ്വഹീഹുൽ ബുഖാരി: 6927)

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.