കണ്ണടയും കണ്ണും, പിന്നെ ദൃഷ്ടാന്തങ്ങളും

//കണ്ണടയും കണ്ണും, പിന്നെ ദൃഷ്ടാന്തങ്ങളും
//കണ്ണടയും കണ്ണും, പിന്നെ ദൃഷ്ടാന്തങ്ങളും
വായനക്കാരുടെ സംവാദം

കണ്ണടയും കണ്ണും, പിന്നെ ദൃഷ്ടാന്തങ്ങളും

Print Now
ഞാനൊരു കണ്ണട വാങ്ങിയിരുന്നു. ഒരാഴ്ച കഴിഞ്ഞില്ല, അതിൻറെ ഫ്രെയിം അലൈൻമെന്റിന് ഒരു പ്രശ്നമുള്ളതായി തോന്നി. അഴിച്ച് നോക്കുമ്പോൾ ഒരു വശം അല്പം താഴ്ന്നും മറുവശം ഉയർന്നും നിൽക്കുന്നു. അത്യാവശ്യം നല്ല ക്വാളിറ്റിയുള്ള, പെട്ടെന്ന് വളഞ്ഞോ പൊട്ടിയോ പോകാത്ത Shell ടൈപ്പ് ഫ്രെയിമായിരുന്നു വാങ്ങിയത്. എന്നിട്ടും ഒരാഴ്ചകൊണ്ട് അതിൻറെ അലൈൻമെൻറ് നഷ്ടപ്പെട്ടു! കുറെ പരിശ്രമിച്ചെങ്കിലും അലൈൻമെൻറ് 100% നേരെയാക്കാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. നിങ്ങൾക്ക് കണ്ണടയുണ്ടെങ്കിൽ അതിന്റെയും അവസ്ഥ മിക്കവാറും ഇതുതന്നെയായിരിക്കും. ലോകത്ത് കണ്ണട ഉപയോഗിക്കുന്ന ലക്ഷക്കണക്കിനാളുകളുണ്ടല്ലോ. ആ കണ്ണടകളൊക്കെയെടുത്തു സൂക്ഷ്മമായി പരിശോധിച്ചു നോക്കിയാൽ എത്ര കണ്ണടകൾക്ക് 100% പെർഫെക്റ്റ് അലൈൻമെൻറ് ഉണ്ടാകും?

ഒന്നാലോചിച്ചു നോക്കൂ… പൂർണ്ണമായും മനുഷ്യൻറെ നിയന്ത്രണത്തിലുള്ള ഈ കണ്ണടകളുടെ അലൈൻമെൻറ് നേരെയാക്കാൻ മിക്കപ്പോഴും നമുക്ക് കഴിയുന്നില്ലെങ്കിലും, ഒരിക്കലും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കോടിക്കണക്കിനു മനുഷ്യരുടെ കണ്ണിൻറെ അലൈൻമെൻറ് ഒരിക്കലും തെറ്റുന്നില്ല!

എന്നിട്ടും ഇവിടെയുള്ള വലിയൊരു കൂട്ടമാളുകൾ പറയുന്നത് മനുഷ്യൻറെ സൃഷ്ടിപ്പിലോ അതിസങ്കീർണമായ ഈ ലോകത്തിന്റെ തന്നെ സൃഷ്ടിപ്പിലോ യാതൊരു ശക്തിക്കും സ്രഷ്ടാവിനും പങ്കില്ലെന്നാണ്. ഇക്കാണുന്നതെല്ലാം സ്വാഭാവികമായി ഉണ്ടായതാണെന്നാണവരുടെ വാദം!

ഏതായാലും ചിന്തിക്കുന്നവർക്ക് ദൈവത്തെ കണ്ടെത്താൻ വളരെ അകലേക്കൊന്നും പോകണ്ട, അനേക ദൃഷ്ടാന്തങ്ങൾ തന്റെ കണ്മുൻപിൽ തന്നെയുണ്ട്!

1 Comment

  • ചിന്ദിക്കുന്നവർക്കു പല ഭൗതീക വസ്തുക്കളിലും
    ദ്രിഷ്ട്ടാന്തമുണ്ട് …

    ഷാഫി 27.04.2020

Leave a comment

Your email address will not be published.