ജീവൻ നൽകിയത് അള്ളാഹുവാണെങ്കിൽ അവനെ മാത്രം ആരാധിക്കുക എന്നത് മുഖ്യകൽപനയാണെന്ന് അവനിൽ നിന്നുള്ള പ്രവാചകന്മാരിലൂടെ നാം മനസ്സിലാക്കി.
ആദം മുതൽ മുഹമ്മദ് നബി (സ്വ) വരെ മുഖ്യ കൽപനയായി മനുഷ്യകുലത്തിന് അല്ലാഹു തന്നത് മുകളിൽ പറഞ്ഞ ആരാധിക്കപ്പെടാൻ ഞാൻ മാത്രം എന്ന സർവ്വാധികാരശബ്ദം തന്നെയാണ്.
وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِيَعۡبُدُونِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (51: 56)
എന്ന ആയത്ത് അതിനെ ബലിഷ്ഠമാക്കുന്നു.
മദീനയുടെ മണ്ണിൽ അന്ത്യപ്രവാചകൻ അന്തിയുറങ്ങുന്നു അവിടുത്തെ ദൗത്യം പൂർത്തിയായിരിക്കുന്നു.
പ്രവാചക കാലശേഷം ദൗത്യ നിർവഹണം ആവശ്യമാണോ എന്ന ചോദ്യത്തിന് ആവശ്യമുണ്ടെന്നും എന്ത് എന്ന ചോദ്യത്തിന് മുഖ്യ കൽപ്പന എന്നുമാണുത്തരം.
തൗഹീദ് കൊണ്ട് മാത്രം സംഭവിക്കുന്നതാണ് പ്രവാചകന്മാരെല്ലാം സ്വർഗ്ഗത്തിൽ അവരെ പിന്തുടരുന്നവരും സ്വർഗ്ഗത്തിൽ എന്നത്.
” مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ ” سنن أبي داود(3116)
എന്തുകൊണ്ട് പ്രവാചകന്മാർ പ്രബോധനത്തിൽ തൗഹീദിന് മുൻഗണന കൊടുത്തു എന്നതിന് ഉത്തരം ഈ ചെറിയ ഹദീസിലുണ്ട്.
ഒരു കഥ:
പ്രവാചകന് സഹായി ആയിരുന്ന ഒരു യഹൂദ ബാലൻ രോഗിയായി കിടപ്പിലായി,
ഇതറിഞ്ഞ പ്രവാചകൻ( സ്വ)അവനെ സന്ദർശിച്ചു,
കുട്ടിയുടെ അരികിലിരുന്ന് പറഞ്ഞു: “أَسْلِمْ”
(മോനേ ഇസ്‌ലാം സ്വീകരിക്കുക)
ബാലൻ പിതാവിന്റെ മുഖത്ത് നോക്കി. പിതാവ് പറഞ്ഞു:
أَطِعْ أَبا الْقَاسِم
(പ്രവാചകന്റെ വിളിപ്പേര്) ഖാസിമിൻറെ പിതാവിനെ അനുസരിക്കുക.
കുട്ടി അനുസരിക്കുന്നു മുസ്‌ലിം ആവുന്നു!
അവിടെ നിന്ന് ഇറങ്ങിയ പ്രവാചക സ്തുതി ഇങ്ങനെ: الْحَمْدُ لِلَّهِ الَّذِي أَنْقَذَهُ مِنَ النَّارِ (നരകത്തിൽ നിന്ന് അവനെ രക്ഷിച്ച അല്ലാഹുവിന് സ്തുതി)
ഈ കഥയുടെ ഗുണപാഠം:
وجوب الدعوة الى التوحيد
*إذا علم المسلم حقيقة التوحيد فان الواجب عليه أن يدعو غيره اليه
وكانت من ورثة الأنبياء وعلى سبيلهم
ഒരു മുസ്‌ലിം തൗഹീദിന്റെ യാഥാർത്ഥ്യം മനസ്സിലാക്കിയാൽ അത് ലഭിച്ചിട്ടില്ലാത്തവരെ അതിലേക്ക് ക്ഷണിക്കൽ അവന്റെ ബാധ്യതയാണ്, അതാവട്ടെ പ്രവാചകന്മാരുടെ അനന്തരാവകാശവും അവരുടെ പാതയുമാണ്.
എന്തുകൊണ്ട് തൗഹീദിനെ നിസ്സാരമായി കാണുന്നു എന്ന ചോദ്യം പ്രസക്തമാണ് ഈ ചോദ്യത്തിനു മറുപടി അനേകമാണ്.
1 അന്ധമായ അനുകരണം.
2 പൗരോഹിത്യം.
3 പ്രത്യക്ഷത്തിൽ തൗഹീദീനാൽ നഷ്ടം സംഭവിക്കുന്നതായി മനസ്സിലാക്കുന്നു.
ഉദാഹരണത്തിന്:
ഇബ്രാഹിം നബി (അ) തീയ്യിലേക്ക്, പ്രവാചകനെ നാട്ടിൽ നിന്ന് ആട്ടി ഓടിക്കുന്നു.etc
4 മനുഷ്യരെ തൗഹീദ് അല്ലാത്തത് കേൾപ്പിക്കുവാനുള്ള പിശാചിന്റെ നിരന്തരമായ പ്രേരണ.
5 ഞാൻ ഇത് പറഞ്ഞാൽ എനിക്ക് നിലവിലുള്ള (സമ്പത്ത് കുടുംബം,സ്ഥാനം,പദവി etc) നഷ്ടപ്പെടാം എന്ന ഭയം.
6 അതത് കാലഘട്ടങ്ങളിൽ മനസ്സിനെ കൊതിപ്പിക്കുന്ന കാര്യങ്ങൾ തൗഹീദിന്റെ പ്രബോധനത്തിന് ചേർന്നതല്ല.
7 ജനങ്ങൾക്ക് നമ്മിൽനിന്ന് ഭൗതിക ക്ഷേമം ലഭിച്ചിട്ട് മതി തൗഹീദ് പറയൽ എന്ന ചിന്തയുടെ സ്വാധീനം.
ഇതല്ലാത്ത ഉത്തരങ്ങൾ ധാരാളമുണ്ട്.
സമകാലിക വിഷയങ്ങൾ ആണ് തൗഹീദിനെക്കാൾ ക്യാച്ചിങ് കപ്പാസിറ്റിയുള്ളത് എന്ന തോന്നലും അതിന്റെ പ്രയോഗവൽക്കരണവുമാണ് ആണ് ഇന്ന് എവിടെയും സംഭവിക്കുന്നത്. ഇത് അപകടമാണ്!
യഥാർത്ഥത്തിൽ തൗഹീദിനോടുള്ള വിമുഖത പൈശാചികമാണ്, നാശമാണ്.
തൗഹീദ് (ഇസ്‌ലാം) കാലിക പ്രസക്തമാണ്, കാലത്തെ അതിജീവിക്കുന്നതാണ്; ആണ് എന്ന് പറയുമ്പോൾ തന്നെ തൗഹീദ് (ഇസ്‌ലാം) പറയാതിരിക്കുകയാണ് ഇപ്പോഴത്തെ trend.
രാഷ്ട്രീയമോ, സമകാലിക ബോധമോ, സാമൂഹ്യ ക്ഷേമമോ, നാടോടുമ്പോൾ നടുവേ ഓടലോ വേണ്ട എന്നൊന്നുമല്ല പറയുന്നത്, പറയുന്നത് പ്രവാചകന്മാരുടെ വഴിയാണ് ആ വഴിയാകട്ടെ മുകളിൽ പറഞ്ഞതിനേക്കാൾ പ്രാധാന്യം നൽകുന്നത് തൗഹീദിനുമാണ്.
ആയുസ്സ് തീരാൻ നേരത്ത് തൗഹീദ് എന്നത് ഫിർഔനും, ആയുസ്സ് തീരുംവരെ തൗഹീദ് എന്നത് മൂസ(അ)ക്കുമാണ്.
ഒന്നുകിൽ മൂസാ മാർഗത്തിലായി സ്വർഗ്ഗത്തിലേക്ക് അല്ലെങ്കിൽ ഫിർഔൻ മാർഗത്തിലായി നരകത്തിലേക്ക്.
ما شاءالله
Excellent writing
ما شاء الله.بارك الله.