ഉമ്മയുടെ ശേഷിപ്പുകൾ

//ഉമ്മയുടെ ശേഷിപ്പുകൾ
//ഉമ്മയുടെ ശേഷിപ്പുകൾ
സർഗാത്മക രചനകൾ

ഉമ്മയുടെ ശേഷിപ്പുകൾ

Print Now
മ്മനിൻ തട്ടം തക്കത്തിൽ
ഞാനതു കട്ടെടുത്തു.
നെഞ്ചിലായ് ചേർത്തുവെച്ചു.
നീ തൊടാൻ പനിച്ചൂട് നടിച്ചു.
പുണരാൻ വിറയാർന്നു നിന്നു.

ഈ മുറിക്കുള്ളിൽ നീഒഴിച്ച്
എല്ലാം എനിക്കുണ്ട്.
എങ്കിലും ശുന്യമാണെൻ പ്രപഞ്ചം.
നിൻ ഗന്ധം ഈ ഭൂവിൽ
അലിയാതെ വേറിട്ടു നിൽപ്പൂ.

നീ നട്ടതെല്ലാം വളർന്ന് പോയി.
നീ തൊട്ടതെല്ലാം തളിർത്ത് പോയി.
ഉമ്മായെന്ന വിളിയാളം ഉത്തരം
കിട്ടാതെ തട്ടിയും തടഞ്ഞും
എവിടെയോ വീണുപോയി

മുത്തിക്കമ്മലിൻ നാദം ഇപ്പോഴും കാതിൽ
ചൊന്ന മൊഴികൾ ഈരടികളായി നാവിൽ
കാച്ചിയും കുപ്പായവും കല്ലുമാലയും
കാഴ്ച്ചയിൽ മായാത്ത മുദ്രയായി

അകത്തളം ഭേദിച്ചു
കരിമുക്ത പുതുവസ്ത്രം ധരിച്ചു
മക്കളെ തിരയാതെ നിദ്രപൂണ്ടു
അന്നാദ്യമായി നീ പതിവുതെറ്റിച്ചു
ഏകയായി യാത്രയായി.

9 Comments

 • മാഷാ അള്ളാ ,nice

  തൻവീർ 04.05.2020
 • superrrrr..

  aadhil. 04.05.2020
 • Mashallah…😍
  അടിപൊളി…
  ഇന്ന് ഈ വരികൾ എൻ ഓർമ്മകളെ
  അന്നു ഇക്ക പാടിയ…
  ഉമ്മ നട്ട മൈലാഞ്ചിയിൽ കൊണ്ടെത്തിച്ചു…
  കാത്തിരിക്കുന്നു…,,,,,🖋️

  Najiya 04.05.2020
 • ☺️☺️☺️☺️☺️

  Misbaah 04.05.2020
 • Masha Allah..
  Good one..

  Muhammed Ridhwan 04.05.2020
 • ماشاءاللہ Ith ente ummayaan

  Sajithabeegum 05.05.2020
 • ماشاءاللہ Ith entey ummayaan kidakkunnadum poyadum

  Sajithabeegum 05.05.2020
 • Ma sha Allah, nice

  Fasil 07.05.2020
 • Good

  Mohammed Anshif 02.06.2020

Leave a comment

Your email address will not be published.