ഉക്ല്‍-ഉറയ്‌ന സംഭവം: യാഥാര്‍ത്ഥ്യമെന്ത്?

//ഉക്ല്‍-ഉറയ്‌ന സംഭവം: യാഥാര്‍ത്ഥ്യമെന്ത്?
//ഉക്ല്‍-ഉറയ്‌ന സംഭവം: യാഥാര്‍ത്ഥ്യമെന്ത്?
ചരിത്രം

ഉക്ല്‍-ഉറയ്‌ന സംഭവം: യാഥാര്‍ത്ഥ്യമെന്ത്?

മദീനയുടെ നഗരാതിര്‍ത്തിക്കു പുറത്തായിരുന്ന ഉക്ല്‍ ഗോത്രത്തില്‍ നിന്നുള്ള ഏതാനും പേരും ഉറ യ്‌ന പ്രദേശത്തുനിന്നുള്ള ഏതാനും പേരുമടങ്ങുന്ന ഒരു സംഘത്തെ കൈകാലുകള്‍ ഛേദിക്കുകയും കണ്ണുകള്‍ പൊള്ളിക്കുകയും ചെയ്ത് മരണത്തിനു വിട്ടുകൊടുക്കാന്‍ മുഹമ്മദ് നബി (സ) വിധിച്ച സംഭവം ഉദ്ധരിച്ചുകൊണ്ട് അവിശ്വാസികളെ അംഗഭംഗപ്പെടുത്തി കൊല്ലാന്‍ പഠിപ്പിച്ച ക്രൂരനായി രുന്നു പ്രവാചകനെന്ന് സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്ന മിഷനറി വെബ്‌സൈറ്റുകള്‍ ധാരാളമുണ്ട്. മക്കയിലും മദീനയിലുമായി ആയിരക്കണക്കിന് അവിശ്വാസികളെ മതാതീതമായ മാനവിക സാ ഹോദര്യത്തിന്റെ തണുപ്പിലേക്ക് ചേര്‍ത്തുനിര്‍ത്തിയ മനുഷ്യസ്‌നേഹിയായിരുന്നു മുഹമ്മദ് നബി (സ) എന്ന ചരിത്രവസ്തുതയെ മറച്ചുവെച്ചുകൊണ്ടും ഉക്ല്‍-ഉറയ്‌ന സംഭവത്തെ അതിന്റെ പശ്ചാ ത്തലത്തില്‍ നിന്ന് അടര്‍ത്തിമാറ്റിക്കൊണ്ടുമാണ് വിമര്‍ശകര്‍ നബിവ്യക്തിത്വത്തെ അംഗവിഛേദന ത്വരയാരോപിച്ച് വക്രീകരിക്കാന്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എല്ലാതരം ദേഹോപദ്രവങ്ങ ളെയും കര്‍ശനമായി വിലക്കിയതിനുപുറമെ, അംഗവൈകല്യങ്ങള്‍ക്ക് നിമിത്തമാകുന്ന ആക്രമണ ങ്ങളെ കൂടുതല്‍ ഗൗരവത്തില്‍ നിരോധിച്ച് മനുഷ്യശരീരത്തിന്റെ ആദരണീയതയെ ഉയര്‍ത്തിപ്പിടിച്ച ശാന്തിദൂതനായിരുന്നു അന്തിമ പ്രവാചകന്‍. മനുഷ്യര്‍ക്ക് അംഗഭംഗം വരുത്തുന്നതിനെ നിരോധിച്ചു കൊണ്ടുള്ള ഉദ്‌ബോധനം തന്റെ പ്രസംഗങ്ങളില്‍ സ്ഥിരമായി ഉള്‍പ്പെടുത്തിയിരുന്നു അദ്ദേഹം.(1) മദീന ഇസ്‌ലാമിക രാജ്യത്തിന്റെ അധിപനെന്ന നിലയില്‍ രാജ്യത്തിന്റെ സൈനികരെ ശത്രുക്കളോട് പോരാടാനയക്കുമ്പോള്‍ പോലും ശത്രുപട്ടാളക്കാരുടെ മൃതശരീരങ്ങളെ അംഗവിഛേദം നടത്തി വികൃതമാക്കരുതെന്ന് നബി(സ) നിഷ്‌കൃഷ്ടമായി നിഷ്‌കര്‍ഷിക്കുമായിരുന്നു.(2) ‘മുഹമ്മദ് നബി (സ) കവര്‍ച്ചയും അംഗവി ഛേദനവും നിരോധിച്ചു’ എന്ന അസന്നിഗ്ധമായ ഹദീഥ് വാചകം മുസ്‌ലിം ലോകത്ത് വളരെ പ്രസിദ്ധമാണ്.(3) പിന്നെയെന്തുകൊണ്ട് മദീനയുടെ ചരിത്രത്തില്‍ ഉക്ല്‍-ഉറയ്‌ന സംഭവമുണ്ടായി? നമുക്ക് അന്വേഷിക്കുക.

 

പരസ്പരം ആക്രമിക്കരുതെന്നും അംഗഭംഗപ്പെടുത്തരുതെന്നും കൊല്ലരുതെന്നുമെല്ലാമുള്ള കാരുണ്യ പാഠങ്ങള്‍ ഉപദേശിച്ചപ്രവാചകനും പ്രബോധകനും മാത്രമായിരുന്നില്ല മുഹമ്മദ് നബി(സ); പ്രത്യു തഅവിടുത്തെ ഭരണാധികാരിയും സൈന്യാധിപനും ന്യായാധിപനും കൂടിയായിരുന്നു. കുഴപ്പങ്ങ ളുണ്ടാക്കരുതെന്ന് ഉദ്‌ബോധിപ്പിക്കുക മാത്രമല്ല, കുഴപ്പങ്ങളുണ്ടാക്കുന്നവരെ അധികാരമുപയോ ഗിച്ച് നിലയ്ക്ക് നിര്‍ത്തുക കൂടിയായിരുന്നു പ്രവാചകന്റെ ഉത്തരവാദിത്തം. കുഴപ്പങ്ങള്‍ക്കും ക്രൂരതയ്ക്കും മുതിരുന്നവരെ കര്‍ശനമായി നേരിട്ട് അവരുടെ അതിക്രമങ്ങള്‍ക്ക് അറുതി വരുത്തി ഇരകള്‍ക്ക് നീതിയും കാരുണ്യവും രാജ്യത്ത് സ്വസ്ഥതയും ഉറപ്പുവരുത്തുകയാണ് ഏതു രാജ്യസം വിധാനവും ചെയ്യേണ്ടത്. കടുത്ത കുറ്റകൃത്യങ്ങളെ രാജ്യം കൈകാര്യം ചെയ്യേണ്ടത് അഹിംസാ കാല്‍പനികത കൊണ്ടല്ലെന്നു തന്നെയാണ് ഇസ്‌ലാമിന്റെ നിലപാട്. അതിക്രൂരമായ കയ്യേറ്റങ്ങള്‍ നടത്തിയ കുറ്റവാളികളെ കേവലം ജയില്‍വാസം കൊണ്ട് ‘ശിക്ഷിച്ചാല്‍’ നീതിയുക്തമായ പ്രതിക്രിയ യും അത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടാത്ത സാമൂഹ്യസാഹചര്യവും നിലവില്‍ വരും എന്ന ആധുനിക ജനാധിപത്യത്തിന്റെ ആത്മവിശ്വാസം എത്ര യുക്തിശൂന്യമാണെന്ന് പ്രായോഗികമായി നമുക്കെല്ലാം ബോധ്യമുള്ളതാണല്ലോ. കുറ്റവാളികളെ കുറ്റത്തിന് ആനുപാതികമായി ശിക്ഷിക്കാനോ ഇരകളെ സമാധാനിപ്പിക്കാനോ സമാനമായ കുറ്റങ്ങള്‍ക്കുള്ള ആലോചനകളില്‍നിന്ന് കുറ്റവാസനയു ള്ളവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനോ കഴിയാത്ത അതിദുര്‍ബലമായ ആധുനിക ശിക്ഷാനിയമ ങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രസ്തുത ലക്ഷ്യങ്ങളെ കൃത്യമായി നേടിയെടുക്കാന്‍ കഴിയുംവിധം ശക്തവും ഫലപ്രദവുമാണ് ഇസ്‌ലാമിക രാഷ്ട്രസംവിധാനത്തിനായി പടച്ചവന്‍ അവതരിപ്പിച്ചിട്ടുള്ള ശിക്ഷാനിയമങ്ങള്‍. അവയെ മുഖം നോക്കാതെ നടപ്പിലാക്കുകയാണ് ഭരണാധികാരിയുടെ ഉത്തര വാദിത്തം; എങ്കിലേ നാട്ടില്‍ നീതിയും സമാധാനവും പുലരൂ. രാജ്യത്തോടും സമൂഹത്തോ ടുമാണ്, കുറ്റവാളികളോടും കുറ്റങ്ങളോടുമല്ല ഭരണാധികാരിക്ക് അനുകമ്പയുണ്ടാകേണ്ടതെന്ന് അറിവുള്ള ആര്‍ക്കും മറിച്ചൊരു നിലപാടെടുക്കാന്‍ കഴിയില്ല. ഉക്‌ലുകാരും ഉറയ്‌നക്കാരുമുള്‍പ്പെട്ട സംഘത്തി നുള്ള നബി(സ)യുടെ വിധി, ഇസ്‌ലാമിക രാജ്യത്തിന്റെ ശിക്ഷാദര്‍ശനത്തിന്റെ പ്രയോഗവല്‍ക്കരണ മായിരുന്നു; അല്ലാതെ മനുഷ്യരുടെ അവയവങ്ങള്‍ വെട്ടി രസിക്കുന്ന ക്രൂരതയുടെ നിദര്‍ശനമായി രുന്നില്ല. അത്തരം ക്രൂരതകള്‍ക്കു മുതിരുന്നവരില്‍ നിന്ന് രാജ്യത്തെ നല്ല പൗരന്‍മാരെ സംരക്ഷിക്കു വാനുള്ള സാമൂഹ്യസുരക്ഷാപദ്ധതിയാണ് ഇസ്‌ലാമിക ശിക്ഷാ നിയമങ്ങളുടെ ആത്മാവെന്നതാണ് വാസ്തവം. അക്രമപ്രവര്‍ത്തനങ്ങളെ നിരോധിക്കുന്ന ഇസ്‌ലാമിക കാരുണ്യത്തിന്റെ നീള്‍ച്ച തന്നെ യാണ് അക്രമപ്രവര്‍ത്തനങ്ങളെ ദാക്ഷിണ്യമില്ലാതെ നേരിടുന്ന ഇസ്‌ലാമിക രീതിയില്‍ നാം കാണു ന്നത്; അവ തമ്മില്‍ യാതൊരു വൈരുധ്യവുമില്ലെന്നതാണ് സത്യം.

എന്തിനുള്ള ശിക്ഷയാണ് ഉക്ല്‍-ഉറയ്‌ന സംഘത്തിന് വിധിക്കപ്പെട്ടതെന്ന് അത് സംബന്ധമായ നിവേ ദനങ്ങളെല്ലാം സുതരാം വ്യക്തമാക്കുന്നുണ്ട്. മിഷനറിമാര്‍ ആരോപിക്കുന്നതുപോലെ ‘അവിശ്വാസം’ ആയിരുന്നില്ല അതിനുള്ള കാരണം. ഇസ്‌ലാം സ്വീകരിച്ചശേഷം അതുപേക്ഷിച്ച് ബഹുദൈവാരാധ നയിലേക്കുതന്നെ മടങ്ങാന്‍ തീരുമാനിച്ചതിനാണ് ഉക്ല്‍-ഉറയ്‌നക്കാര്‍ അംഗവിഛേദം വഴി വധിക്ക പ്പെട്ടതെന്ന മിഷനറി പ്രചരണം വസ്തുതാപരമല്ലെന്ന് ഹദീഥുകളും സീറാ ഗ്രന്ഥങ്ങളും പരിശോധി ച്ചാല്‍ മനസ്സിലാകും. യഥാര്‍ത്ഥത്തില്‍, പ്രവാചകന്‍മാരുടെ മാര്‍ഗദര്‍ശനം സ്വീകരിച്ച് ഏകദൈവാ രാധനയുടെ പാതയില്‍ ചലിക്കുന്ന സമൂഹങ്ങളില്‍ ബഹുദൈവാരാധനയുടെ വഴി പുണര്‍ന്ന് മാര്‍ഗ ഭ്രംശത്തിലകപ്പെടുന്നവരെ കൊന്നുകളയണമെന്ന വിധിയുള്ളത് മിഷനറിമാരുടെ സ്വന്തം ബൈബി ളില്‍ ആണ്. ‘നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് തരുന്ന ഏതെങ്കിലും പട്ടണത്തില്‍ സ്ത്രീയോ പുരുഷനോ ആയ ആരെങ്കിലും തിന്മ പ്രവര്‍ത്തിച്ച് അവിടുത്തെ ഉടമ്പടി ലംഘിക്കുകയും ഞാന്‍ വില ക്കിയിട്ടുള്ള അന്യദേവന്‍മാരെയോ സൂര്യനെയോ ചന്ദ്രനെയോ മറ്റേതെങ്കിലും ആകാശശക്തിയേയോ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് ആരെങ്കിലും പറഞ്ഞ് നീ കേട്ടാല്‍, ഉടനെ അതി നെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കണം. ഇസ്രയേലില്‍ അങ്ങനൊരു ഹീനകൃത്യം നടന്നിരിക്കുന്നു വെന്ന് തെളിഞ്ഞാല്‍ ആ തിന്മ പ്രവര്‍ത്തിച്ചയാളെ പട്ടണവാതില്‍ക്കല്‍ കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലണം’ എന്ന തോറയിലെ നിയമം(4) ഭരണാധികാരികളായ പ്രവാചകന്‍മാര്‍ തങ്ങളുടെ രാജ്യത്ത് ബഹുദൈവാരാധന നടത്തുന്നവരെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് നിശിതമായി പ്രഖ്യാപി ക്കുന്നത്. അവിശ്വാസത്തിന്/ബഹുദൈവാരാധനയ്ക്കുള്ള ദൈവദത്തമായ രാജ്യശിക്ഷാനിയമം കല്ലെറിഞ്ഞു കൊല്ലല്‍ ആയിരുന്നുവെന്ന് വിശ്വസിക്കുന്നവര്‍ ഉക്‌ലുകാരുടെയും ഉറയ്‌നക്കാരുടെ യും കുറ്റം അവിശ്വാസമായിരുന്നുവെന്ന് വന്നാല്‍ തന്നെ അതില്‍ കാണുന്ന തെറ്റും ക്രൂരതയുമെന്താ ണ്? പ്രവാചകനെ വിമര്‍ശിക്കാന്‍ വേണ്ടി സ്വന്തം വിശ്വാസങ്ങളെ തന്നെ മറച്ചുവെച്ച് നടത്തുന്ന ആത്മവഞ്ചനയ്ക്ക് പരലോകത്തെ പ്രതിഫലം എന്തായിരിക്കുമെന്നാവും മിഷനറിമാര്‍ കരുതുന്നത്!

ഹിജ്‌റ ആറാം വര്‍ഷം ശവ്വാല്‍ മാസത്തിലാണ് പരാമൃഷ്ട ഉക്ല്‍-ഉറയ്‌ന സംഘം മദീനയലെത്തിയ തെന്നാണ് ചില പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചരിത്രപണ്ഡിതന്‍മാര്‍ അനുമാനിക്കുന്നത്.(5) പ്രവാചകശിഷ്യനായ അനസ് (റ) നല്‍കിയ വിവരണങ്ങളാണ് സംഭവത്തെക്കുറിച്ച് ഏറ്റവും പ്രബല മായ നിവേദക പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. സംഘത്തില്‍ എട്ടുപേരാണ് ഉണ്ടായിരു ന്നത്. അവര്‍ നബി(സ)യുടെ അടുത്തുവന്ന് ഇസ്‌ലാം ആശ്ലേഷിച്ചതായി പ്രഖ്യാപിച്ചുവെന്നും മദീന യില്‍ തമ്പടിച്ചുവെന്നും മദീനയിലെ കാലാവസ്ഥ അവരെ പ്രതികൂലമായി ബാധിച്ചുവെന്നും അതവ രെ രോഗികളാക്കിയെന്നും അതേ തുടര്‍ന്ന് അവര്‍ പ്രവാചകനെ സമീപിച്ച് പരിഹാരമന്വേഷിച്ചു വെന്നും നബി (സ) അവര്‍ക്ക് നഗരമധ്യത്തില്‍ നിന്നല്‍പംമാറി ഏതാനും പാലുള്ള പെണ്ണൊട്ടകങ്ങളെ നല്‍കിയെന്നും ഒരു ഒട്ടകക്കാരനെയും ഏല്‍പിച്ചുകൊടുത്തുവെന്നും ഒട്ടകപ്പാലുകൊണ്ടും ഒട്ടക മൂത്രം കൊണ്ടും രോഗം ചികിത്സിക്കാന്‍ നിര്‍ദേശിച്ചെന്നും ഉള്ള കാര്യങ്ങളാണ് അനസ് (റ) പശ്ചാ ത്തല വിവരങ്ങളായി നല്‍കുന്നത്. ഒട്ടകങ്ങള്‍ ജനങ്ങള്‍ സകാതായി നല്‍കിയവയായിരുന്നു; ഒട്ടക
ക്കാരന്‍ ആകട്ടെ, അവരെ പരിചരിക്കാന്‍ രാജ്യത്തലവന്‍ എന്ന നിലയില്‍ നബി (സ) നിയോഗിച്ച ഉദ്യോഗസ്ഥനും ആയിരുന്നു. ചികിത്സ കൊണ്ട് സംഘാംഗങ്ങളുടെ അസുഖം ഭേദമാവുകയും ശരീരപുഷ്ടി തിരിച്ചുകിട്ടുകയും ചെയ്തു. അപ്പോള്‍, ഇസ്‌ലാം ഉപേക്ഷിച്ച് അവിശ്വാസത്തിലേക്ക് തിരിച്ചുപോകുന്നതായി പ്രഖ്യാപിച്ച് ഇടയനെ വധിക്കുകയും ഒട്ടകങ്ങളെ കവര്‍ന്നെടുത്ത് സ്വന്തം നാടുകളിലേക്ക് ഒളിച്ചോടുകയുമാണ് അവര്‍ ചെയ്തത്. വിവരമറിഞ്ഞ നബി (സ) ചില ശിഷ്യന്‍
മാരെ വിട്ട് കുറ്റവാളികളെ പിന്തുടര്‍ന്നു പിടികൂടുകയും, കണ്ണു ചൂഴുകയും കൈകാലുകള്‍ വിച്ഛേദിക്കുകയും ചെയ്ത് കൊല്ലാനുള്ള ശിക്ഷ നടപ്പിലാക്കുകയുമാണുണ്ടായത് എന്ന് അനസ് (റ) തുടര്‍ന്ന് വിശദീകരിക്കുന്നു.(6)


ഉക്ല്‍-ഉറയ്‌ന ശിക്ഷാവിധിയുടെ കാരണങ്ങളാണ് അനസ് (റ)വിന്റെ വിശദീകരണത്തില്‍ നിന്ന് നാം മനസ്സിലാക്കുന്നത്. കേവലമായ രിദ്ദത് (മതപരിത്യാഗം) അല്ല, മറിച്ച് മതപരിത്യാഗ പ്രഖ്യാപനത്തെ തുടര്‍ന്ന് സംഘടിപ്പിച്ച പൈശാചികമായ കലാപമാണ് അവരെ ശിക്ഷാര്‍ഹരാക്കിയത്. നബി (സ)
പാലിനും മൂത്രത്തിനുമായി അനുവദിച്ച ഒട്ടകങ്ങളെ കൊള്ള ചെയ്ത് തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനിടെയാണ് അവര്‍ പിടിക്കപ്പെട്ടത്. സാധാരണമായ ഒരു കവര്‍ച്ചയല്ല അതെന്ന കാര്യം നമ്മളോര്‍ക്കണം. സകാത് വരുമാനമായി നബി(സ)യുടെ മേല്‍നോട്ടത്തിലെത്തിയ ഒട്ടകങ്ങളെ കട്ടെടുക്കുന്നുവെന്ന് പറയുമ്പോള്‍ രാജ്യത്തിന്റെ പൊതുഖജനാവില്‍നിന്ന് തങ്ങളുടെ രാജ്യത്തേക്ക് വസ്തുവകകള്‍ ഒളിച്ചുകടത്തുന്നുവെന്നാണ് അതിനര്‍ത്ഥം. ഒരു രാജ്യം ഏറ്റവും പ്രധാ നമായി പരിഗണിക്കുന്ന മോഷണക്കുറ്റമായിരിക്കും അത് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഗൗരവതരമായ മോഷണങ്ങള്‍ക്ക് കരം ഛേദിക്കലാണ് ഇസ്‌ലാമിക രാജ്യത്തെ ശിക്ഷാവിധി.(7)
കൈ ഛേദിക്കപ്പെടാനര്‍ഹമായ കുറ്റം ഒട്ടകങ്ങളെ കവര്‍ന്നുള്ള ഒളിച്ചോട്ടം മാത്രം പരിഗണിച്ചാല്‍ തന്നെ ഉക്ല്‍-ഉറയ്‌ന സംഘം ചെയ്തിട്ടുïെന്ന് സാരം. മനഃപൂര്‍വം നടത്തുന്ന വലിയ മോഷങ്ങള്‍ ക്കാണ് ഇസ്‌ലാം കൈവെട്ട് ശിക്ഷയായി നിശ്ചയിക്കുന്നത്. എന്നാല്‍ ബൈബിളിന്റെ കാര്യമതല്ല. തന്റെ ഭര്‍ത്താവിനെ മറ്റൊരു പുരുഷന്‍ മല്‍പിടുത്തത്തില്‍ കീഴടക്കാന്‍ ഒരുമ്പെടുമ്പോള്‍ ഭര്‍ത്താ വിനെ രക്ഷപ്പെടുത്താന്‍ വേണ്ടി മറ്റേയാളെ അയാളുടെ ലിംഗത്തില്‍ പിടിച്ച് പരിഭ്രാന്തനാ ക്കുന്ന ഭാര്യയുടെ കൈ ഒരു കാരുണ്യവും കാണിക്കാതെ വെട്ടിക്കളയണമെന്നാണ് തോറയുടെ അനുശാസന.(8) ഈ നിയമത്തെ പരിശുദ്ധമായി സ്വീകരിക്കുന്ന മിഷനറിമാര്‍ ഒരു രാജ്യത്തിന്റെയും അതിലെ ജനങ്ങളുടെയും സ്വത്തിന് സുരക്ഷ ഉറപ്പുവരുത്താനുദ്ദേശിച്ചുള്ള, മോഷ്ടാവിന്റെ കരം ഛേദിക്കു വാനുള്ള ക്വുര്‍ആനിക കല്‍പനയെ ‘ക്രൂര’മോ ‘അനാവശ്യ’മോ ആയി പരിഗണിക്കുന്നതില്‍ യാതൊ രു സാംഗത്യവുമില്ല. മദീന രാജ്യത്തിന്റെ ഖജനാവില്‍നിന്ന് ശത്രുരാജ്യങ്ങളിലേക്ക് സമ്പത്ത് കടത്തിക്കൊണ്ടു പോകുവാനുള്ള പരിശ്രമം മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടത് അത്തരം ശ്രമങ്ങള്‍ക്ക് പിന്നീട് എത്ര തെമ്മാടിയായ മോഷ്ടാവിനും ധൈര്യം വരാതിരിക്കുന്നതിന് അനിവാ ര്യമാണെന്ന് സാമാന്യബുദ്ധിയുള്ള ആരും സമ്മതിക്കും.

ഒട്ടകങ്ങളെ കടത്തിക്കൊണ്ടുപോവുക എന്ന ദുഷ്ടലക്ഷ്യം സാധിക്കാന്‍ വേണ്ടി ഒട്ടകക്കാരനെ കേവല മായി വധിക്കുകയല്ല, അദ്ദേഹത്തെ കൊല്ലുന്നതിനുമുമ്പ് അതിക്രൂരമായി ഉപദ്രവിച്ചു രസിക്കുകയാ ണ് ഉക്ല്‍-ഉറയ്‌ന കൊള്ളസംഘം ചെയ്തത്. നബി (സ) ഒട്ടകങ്ങളുടെ കാവലേല്‍പിച്ചിരുന്ന ഇടയ ന്റെ കണ്ണുകളിലേക്ക് കൊല്ലുന്നതിനുമുമ്പ് മുള്ളുകള്‍ കുത്തിയിറക്കി ഹിംസയുടെ ഉന്മാദമനുഭവിച്ച സംഘാംഗങ്ങളെക്കുറിച്ച് ഇബ്‌നു ഇസ്ഹാക്വ് രേഖപ്പെടുത്തുന്ന നിവേദനത്തിലുണ്ട്.(9) അല്ലാഹു വിന്റെ പ്രവാചകന്‍ ഉക്ല്‍-ഉറയ്‌ന അതിക്രമകാരികളുടെ കണ്ണില്‍ കുത്താന്‍ ആജ്ഞാപിച്ചത് അവര്‍ ഒട്ടക പരിപാലകന്റെ കണ്ണുകള്‍ അപ്രകാരം ചെയ്തതുകൊ ണ്ടായിരുന്നുവെന്ന് അനസ് (റ) വ്യക്തമാക്കിയത് മുസ്‌ലിമിലെ ഒരു ഹദീഥില്‍ തന്നെയുണ്ട്.(10) ഒരു പച്ച മനുഷ്യന്റെ കണ്ണ് കുത്തി പൊട്ടിക്കുന്നതില്‍ ആനന്ദമനുഭവിക്കുന്ന ക്രൂരഹൃദയരെ ശിക്ഷിക്കേ ണ്ടത് അതേ വേദന സാധ്യമാ കുംവിധം അവരെ തിരിച്ചനുഭവിപ്പിച്ചുകൊണ്ടാണെന്നും അപ്പോഴേ അവര്‍ പാഠം പഠിക്കുകയും സമാനഹൃദയരായ കുറ്റവാളികള്‍ ഭയന്ന് അതിക്രമങ്ങളുപേക്ഷി ക്കുകയും ചെയ്യൂ എന്നു തന്നെ യാണ് ഇസ്‌ലാമിന്റെ വീക്ഷണം. നീതിയുടെ പ്രകാശഗോപുര മായിരുന്ന മുഹമ്മദ് നബി (സ) ഒരു പാവം ഇടയന്റെ കണ്ണിനുവേണ്ടി നിലകൊള്ളുകയും പ്രതിക്രിയ ഉറപ്പുവരുത്തുകയുമാണ് ചെയ്ത ത്. പേശീബലവും എണ്ണബലവും വെച്ച് ആരും ആരുടെയും കണ്ണ് പൊള്ളിക്കാന്‍ ധൈര്യപ്പെട്ടുകൂടാ എന്ന ശക്തമായ നിലപാടാണത്. അതിനെ മനുഷ്യരുടെ കണ്ണ് പൊള്ളിക്കാനുള്ള ആഹ്വാനമായി വായിക്കുന്ന മിഷനറിമാരുടെ കണ്ണ് വസ്തുതകള്‍ക്കുമുന്നില്‍ തുറക്കാറില്ലെന്നേ പറയാന്‍ കഴിയൂ.

കണ്ണ് മാത്രമല്ല, ഒരു മനുഷ്യന്റെ ഏത് അവയവം മറ്റൊരാള്‍ അനാവശ്യമായി അപഹരിച്ചാലും കുറ്റ വാളിക്ക് ഭരണകൂടം തതുല്യമായ പ്രതിക്രിയ വിധിക്കണമെന്നാണ് ക്വുര്‍ആനിന്റെ കല്‍പന. അംഗ വിഛേദനങ്ങള്‍ക്കെതിരായ കര്‍ശനമായ ആ പ്രഖ്യാപനത്തിന്റെ പ്രയോഗവല്‍ക്കരണം മദീനയില്‍ നടന്നതിനെയാണ് അംഗവിഛേദനങ്ങള്‍ക്കുള്ള പ്രകടനപത്രികയായി നബിവിമര്‍ശകര്‍ തലകുത്തനെ നിര്‍ത്തി അവതരിപ്പിക്കുന്നത്. ഇവിടെ ഓര്‍ക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ‘ജീവനു ജീവന്‍, കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, പല്ലിനു പല്ല്’ എന്ന വിട്ടുവീഴ്ചയില്ലാത്ത നീതിയുടെ വിളംബരം ക്വുര്‍ആന്‍ നിര്‍വഹിക്കുന്നത് മോശെ പ്രവാചകന് അല്ലാഹു അവതരിപ്പിച്ചുകൊടുത്ത തൗറാത്തി ലും അതേ നിയമമാണുണ്ടായിരുന്നതെന്നും ഇസ്രാഈല്യര്‍ക്കിടയിലെ പ്രവാചകന്‍മാരും റബ്ബിമാ രും പണ്ഡിതന്‍മാരും തൗറാത്തിലെ നിയമങ്ങളനുസരിച്ചാണ് വിധിച്ചിരുന്നതെന്നും പ്രഖ്യാപി ച്ചുകൊണ്ടാണ്.(11) അപൂര്‍ണവും വികലവും കലര്‍പ്പുകളുള്ളതുമായ നിലയിലാണെങ്കിലും, തൗറാ ത്തിന്റെ ചില ഭാഗങ്ങള്‍ ഇന്നത്തെ പഴയനിയമത്തിലെ ‘തോറ’ എന്നറിയപ്പെടുന്ന പഞ്ചഗ്രന്ഥങ്ങ ളിലുണ്ടല്ലോ. ക്വുര്‍ആന്‍ തൗറാത്തിലുണ്ടായിരുന്നുവെന്നു പറയുന്ന ‘പകരത്തിനു പകരം’ നിയമം ഇപ്പോഴും തോറയില്‍ ഉïെന്നതാണ് സത്യം.  ‘കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈയ്ക്കു പകരം കൈ, കാലിനു പകരം കാല്, പൊള്ളലിനു പകരം പൊള്ളല്‍, മുറിവിനു പകരം മുറിവ്, പ്രഹരത്തിനു പകരം പ്രഹരം’ എന്ന പുറപ്പാട് വചനം(12) മിഷനറിമാര്‍ ഇതുവരെ വായിച്ചിട്ടില്ലേ? ‘ജീവനു പകരം ജീവന്‍, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈയ്ക്കു പകരം കൈ, കാലിനു പകരം കാല്’ എന്ന് ആവര്‍ത്തന പുസ്തകവും ആവര്‍ത്തിക്കുന്നത് കാണാം.(13) ഈ ദൈവിക നിയമം നടപ്പിലാക്കിയതിന്റെ പേരില്‍ മുഹമ്മദ് നബി(സ)യെ ആക്രമിക്കുന്നതിന്റെ ചേതോവികാരം അന്ധ മായ കുടിപ്പകയല്ലാതെ മറ്റെന്താണ്! ‘കൈയ്ക്കു കൈ, കാലിനു കാല്’ എന്ന് പഴയനിയമം രണ്ടിടത്തു പ്രഖ്യാപിക്കുന്നത് നാം കണ്ടു. പ്രവാചകന്റെ ഒട്ടകസംരക്ഷകനെ ഉക്ല്‍-ഉറയ്‌നക്കാര്‍ കൊന്നുക ള ഞ്ഞതിന്റെ വിശദാംശങ്ങള്‍ ഇബ്‌നു സഅദ് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കണ്ണ് കുത്തി പ്പൊള്ളിച്ചതുപോലെ നാവിലും അവര്‍ മുളളുകള്‍ തറച്ചിരുന്നുവെന്നും കൈകളും കാലുകളും അവര്‍ വെട്ടിക്കളഞ്ഞിരുന്നുവെന്നും ആ നിലയില്‍ ആയതിനെ തുടര്‍ന്ന് അദ്ദേഹം മരിക്കുകയാണു ണ്ടായതെന്നും അവിടെ കാണാം.(14) മുഹമ്മദ് നബി (സ) ഉക്ല്‍-ഉറയ്‌നക്കാരെ കൈകാലുകള്‍ വെട്ടി മരണത്തിനു വിട്ടുകൊടുത്തത് ക്വുര്‍ആനും തൗറാത്തും അനുശാസിക്കുന്ന പ്രതിക്രിയാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്നു ചുരുക്കം.

കൊലപാതകിക്ക് വധശിക്ഷയാണ് ഇസ്‌ലാമിക രാഷ്ട്രം വിധിക്കേണ്ടതെന്നാണ് ക്വുര്‍ആന്‍ പഠിപ്പി ക്കുന്നത്; ബൈബിളിന്റെയും പക്ഷം അതുതന്നെയാണ്. മേലുദ്ധരിച്ച പ്രതിക്രിയയുമായി ബന്ധപ്പെട്ട ക്വുര്‍ആന്‍ ബൈബിള്‍ വചനങ്ങളിലെ ‘ജീവനു പകരം ജീവന്‍’ എന്ന പ്രയോഗത്തിന്റെ വിവക്ഷ അതാണ്. നിരപരാധിയുടെ ജീവന്‍കൊണ്ട് പന്താടുന്നവര്‍ക്ക് അതിശക്തമായ മറുപടി വധശിക്ഷയി ലൂടെ നല്‍കാന്‍ ഭരണകൂടം തയ്യാറാകണമെന്ന വേദനിര്‍ദേശത്തെ ആധുനിക ലോകം അവഗണിച്ച തിന്റെ കെടുതികള്‍ മുഴുവനും അനുഭവിക്കുന്നത് ഇരകളാണ്. ആനുകൂല്യം പറ്റുന്നതാകട്ടെ, രക്ത ദാഹികളായ കൊടും കുറ്റവാളികളും. നീതിനിഷ്ഠയുടെ മകുടോദാഹരണ മായിരുന്ന മദീന അപ്രകാ രമുള്ള ഒരു ദുരന്തമല്ലാതിരുന്നതുകൊണ്ട് ഉക്ല്‍-ഉറയ്‌നക്കാര്‍ക്കുള്ള വധശിക്ഷ അവിടെ കൃത്യമായി നടപ്പിലാക്കപ്പെട്ടു. ഇര കൊല്ലപ്പെട്ടത് കണ്ണും കയ്യും കാലും നഷ്ടപ്പെട്ട് ചോര വാര്‍ന്നായതിനാല്‍ പ്രതികള്‍ക്കും അതേ ഗതിയുണ്ടായി; നീതിയുടെ പുലര്‍ച്ച, ശാന്തിയുടെയും! നബി (സ) വിശ്വസിച്ചേല്‍ പിച്ചതായിരുന്നു ആ ഒട്ടകങ്ങളെ. എന്നാല്‍ അവര്‍ വഞ്ചനക്കു മുതിര്‍ന്നു. അവരുടെ മോഷണത്തിലും കൊലപാതകത്തിലും ചതിച്ചു തോല്‍പിക്കാനുള്ള വെമ്പലുണ്ടായിരുന്നു. ചതിച്ചുകൊന്ന് കടന്നുക ളയാന്‍ നോക്കുന്ന കുറ്റവാളികളെ അവരുടെ പാട്ടിനു പോകാന്‍ അനുവദിക്കണോ? അതോ തേടിച്ചെ ന്ന് പിടിച്ച് വിചാരണക്കും ശിക്ഷക്കും ഹാജരാക്കണോ? മിഷനറിമാര്‍ക്ക് സംശയമുïെങ്കില്‍ ഒരിക്ക ല്‍കൂടി ബൈബിള്‍ മറിക്കുക: ‘ഒരുവന്‍ തന്റെ അയല്‍ക്കാരനെ ചതിയില്‍ കൊല്ലാന്‍ ധൈര്യപ്പെടുന്നു വെങ്കില്‍ അവനെ എന്റെ ബലിപീഠത്തിങ്കല്‍ നിന്നുപോലും പിടിച്ചുകൊണ്ടുപോയി വധിക്കണം.’(15) ലോകത്തിലെ ഏറ്റവും വിശുദ്ധമായ ആരാധനാലയത്തിനുള്ളില്‍ നിന്നാണെങ്കില്‍ പോലും അയാളെ കïെത്തി വധശിക്ഷക്കെത്തിക്കണം എന്ന പഴയനിയമപാഠം നീതിയുടെ പ്രഘോഷണമാണ്; ആ പ്രഘോഷണത്തിന്റെ തുടര്‍ച്ച തന്നെയാണ് ക്വുര്‍ആനിലും തിരുനബിയുടെ ജീവിതചര്യയിലും ലോകം കണ്ടത്.

ഉക്ല്‍-ഉറയ്‌നക്കാരുടെ മോഷണം ഖജനാവ് കൊള്ളയും കൊലപാതകം ഖജാന സൂക്ഷിപ്പുകാരന്റെ ഛിത്രവധവുമാണെന്ന് പറയുമ്പോള്‍ തന്നെ കുറ്റത്തിന്റെ മാനങ്ങള്‍ രാജ്യരക്ഷാപരം കൂടിയാണെന്ന് വ്യക്തമാകുന്നുണ്ട്. രാജ്യത്തിന്റെ പരമാധികാരിയായ പ്രവാചകനോടാണ് വിശ്വാസവഞ്ചന യുണ്ടായതെന്നും അദ്ദേഹം നേരിട്ടേല്‍പിച്ച ഒട്ടകങ്ങളും ഒട്ടകക്കാരനും ആണെന്നതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കുറ്റംചെയ്തതാകട്ടെ, രാജ്യത്തെ പൗരന്‍മാരല്ലതാനും. ഒട്ടകങ്ങളെ കൊ ണ്ടുപോകാനുള്ള ശ്രമം തടയാന്‍ ശ്രമിച്ചപ്പോഴാണ് ഒട്ടകക്കാരന്‍ ക്രൂരമായ ആക്രമണത്തിന് വിധേയ മായതെന്ന് ഇബ്‌നു ഇസ്ഹാക്വിന്റെയും ഇബ്‌നു സഅ്ദിന്റെയും വിവരണങ്ങളില്‍ നിന്ന് മനസ്സി ലാക്കാം. രാജ്യത്തിന്റെ സ്വത്ത് സംരക്ഷിക്കുവാന്‍ ചെറുത്തുനിന്ന സുരക്ഷാസൈനികനെ ധിക്കാരപൂ ര്‍വം ഇഞ്ചിഞ്ചായി മരിക്കുന്ന അവസ്ഥയിലാക്കിയിട്ടാണ് സംഘാംഗങ്ങള്‍ കടന്നുക ളഞ്ഞതെന്നാണ് ഇതിനര്‍ത്ഥം. അന്യരാജ്യത്തുനിന്ന് കടന്നുവന്ന് ഇസ്‌ലാം അഭിനയിച്ച് മദീനയുടെ വിശ്വാസം പിടിച്ചു പറ്റി കിട്ടിയ ആദ്യത്തെ അവസരത്തില്‍ തന്നെ ഇസ്‌ലാമിക രാഷ്ട്രത്തെയും  അതിന്റെ ഭരണാധികാ രിയെയും വെല്ലുവിളിച്ച് രക്തം ചിന്തിയുള്ള കലാപത്തിനു മുതിര്‍ന്ന ഉക്ല്‍-ഉറയ്‌ന സംഘത്തിന്റെ ഇസ്‌ലാം ഉപേക്ഷിക്കാനുള്ള തീരുമാനം രാജ്യത്തോടും അവിടുത്തെ നിയമവ്യവസ്ഥയോടുമുള്ള തുറന്ന യുദ്ധപ്രഖ്യാപനമായിരുന്നു. അതിനെ നേരിടേണ്ടത് കര്‍ക്ക ശമായ നടപടികള്‍ വഴിയാണെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ”അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുക യോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറി ച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തു ള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.”(16) ഈ വചനം അവതരിപ്പിക്കപ്പെട്ടത് ഉക്ല്‍-ഉറയ്‌ന സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടാണെന്ന് നേരത്തെ സൂചിപ്പി ച്ച ഹദീഥുകളിലുള്ള അനസിന്റെ (റ) വിവരണങ്ങളില്‍ കാണാം. രാജ്യത്തെ ശക്തവും സുരക്ഷി തവുമായി നിലനിര്‍ത്തുവാന്‍ ആ ക്രൂരസംഘവും അവരെപ്പോലുള്ളവരും പരമാവധി ശിക്ഷക്ക ര്‍ഹരാകേണ്ടതുïെന്നാണ് ക്വുര്‍ആന്‍ ഇവിടെ വിശദീകരിക്കുന്നത്. രാജ്യാധികാരത്തെ മാനിക്കാതെ നിയമം കയ്യിലെടുക്കുന്നവരോടുള്ള രാജ്യതന്ത്രപരമായ യുക്തിയാണ്, അല്ലാതെ കേവലമായ അവി ശ്വാസത്തോടുള്ള നടപടിയല്ല പ്രവാചകന്‍ നടപ്പിലാക്കിയ ശിക്ഷയിലുണ്ടായതെ ന്ന് സാരം. ഉക്ല്‍-ഉറയ്‌ന സംഘം ഒട്ടകക്കാരനെ ഛിത്രവധം ചെയ്ത് ഒട്ടകങ്ങളുമായി കടന്നുപോകുന്ന വഴിയില്‍ യാത്രക്കാരെ കവര്‍ച്ച ചെയ്യുന്ന ഒരു കൊള്ളസംഘമായി രൂപപ്പെട്ടുവെന്നും സ്ത്രീകളെ ബലാത്‌സം ഗം ചെയ്തുവെന്നും പറയുന്ന അനസില്‍ നിന്നു തന്നെയുള്ള ഒരു നിവേദനം ഈ ക്വുര്‍ആന്‍ വചന ത്തിന്റെ വിശദീകരണത്തില്‍ ഇമാം ത്വബ്‌രി നല്‍കിയിട്ടുണ്ട്.(17) രാജ്യം എല്ലാ കാല ക്കാര്‍ക്കുമുള്ള ഒരു ദൃഷ്ടാന്തമെന്ന നിലയില്‍ അമര്‍ച്ച ചെയ്യേണ്ടിയിരുന്ന, നിരവധി യാത്ര ക്കാരുടെ സമ്പത്തും സ്ത്രീകളുടെ മാനവും കവര്‍ന്ന ഒരു ഭീകര പ്രസ്ഥാനമായിരുന്നു ഉക്ല്‍-ഉറയ്‌ന സംഘമെ ന്നാണ് അത് സൂചിപ്പിക്കുന്നത്. ഇഷ്‌ബോഷെത്തിനെ അദ്ദേഹത്തിന്റെ ഉറക്ക യറയില്‍ ചെന്ന് അന്യാ യമായി കൊന്ന റേഖാബിനെയും ബാനായെയും ദാവീദ് രാജാവ് കൈകാര്യം ചെയ്തത് എങ്ങ നെയാ യിരുന്നുവെന്ന് ബൈബിള്‍ വിവരിച്ചത് മിഷനറിമാര്‍ക്കോ ര്‍മയില്ലേ? ”സ്വഭവനത്തില്‍ ഉറങ്ങിക്കിട ന്ന ഒരു നീതിമാനെ കൊന്നുകളഞ്ഞ ദുഷ്ടന്‍മാരോട് ഞാന്‍ എത്രയധികം പ്രതികാരം ചെ യ്യുകയില്ല! അവന്റെ രക്തത്തിന് ഞാന്‍ പകരം വീട്ടി നിങ്ങളെ ഭൂമുഖത്തുനിന്ന് തുടച്ചുകള യാതിരി ക്കുമോ? ദാവീദ് തന്റെ സേവകരോട് കല്‍പിച്ചു. അവര്‍ അവരെ കൊന്ന്, കൈകാലുകള്‍ മുറിച്ചെ ടുത്ത് ഹെബ്രോണിലെ കുളത്തിനരികെ അവരെ തൂക്കി.”(18)

നോക്കൂ; ഭരണാധികാരിയെ വഞ്ചിക്കല്‍, രാജ്യാധികാരത്തെ വെല്ലുവിളിക്കല്‍, കലാപം പടര്‍ത്തല്‍, ഖജനാവ് കൊള്ളയിടിച്ച് ശത്രുരാജ്യത്തേക്ക് കൊണ്ടുപോകല്‍, സുരക്ഷാസൈനികനെ വധിക്കല്‍, അദ്ദേഹത്തിന്റെ കണ്ണ് നശിപ്പിക്കല്‍ കൈകാലുകള്‍ ഛേദിക്കല്‍, വഴിക്കൊളള, ബലാത്‌സംഗം-എത്ര കുറ്റങ്ങളാണ് ആ എട്ടുപേര്‍ ചെയ്തത്! ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍ പ്രകാരം അവയ്ക്കുള്ള പ്രതിക്രിയയായി ചെയ്യേണ്ട കാര്യങ്ങളാണ് പ്രവാചകന്‍ (സ) ചെയ്തത്. മനുഷ്യരുടെ ജീവനും സ്വ ത്തും ആക്രമിക്കാന്‍ ആരെയും അനുവദിച്ചുകൂടാ എന്ന മാനവിക ബോധമാണ് ഇസ്‌ലാമിക ശിക്ഷാ നിയമങ്ങളുടെ യഥാര്‍ത്ഥ ആത്മാവ്; അതുതന്നെയായിരുന്നു ഉക്ല്‍-ഉറയ്‌ന സംഭവത്തിന്റെ ആത്മാ വും. വധശിക്ഷയടക്കമുള്ള പ്രതിക്രിയകള്‍ വഴി ഇസ്‌ലാം ഉറപ്പുവരുത്തുന്നത് നിരപരാധികള്‍ക്ക് ജീവിക്കുവാനുള്ള സ്വാതന്ത്ര്യമാണെന്ന് ക്വുര്‍ആന്‍ വ്യക്തമായി പറയുന്നുണ്ട് -‘പ്രതിക്രിയയില്‍ നിങ്ങള്‍ക്ക് ജീവിതമുണ്ട്; നിങ്ങള്‍ ബുദ്ധി ഉപയോഗിക്കുന്നവരാണെങ്കില്‍.’(19) രാജ്യത്തോട് യുദ്ധം പ്രഖ്യാ പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ നിര്‍ദേശിക്കുന്ന പരാമൃഷ്ട വചനം ക്വുര്‍ആനിലുള്ളത് ഒരു നിരപരാധിയുടെ ജീവന്‍ ലോകത്തിലെ മുഴുവന്‍ മനുഷ്യരുടെയും ജീവനു തുല്യമാെന്ന് അല്ലാ ഹു ഇസ്രാഈല്യരെ പഠിപ്പിച്ചിട്ടും അവരില്‍ പലരും അതിക്രമകാരികളായി മാറിയെന്ന് വിശദീക രിക്കുന്ന വചനത്തിനു തൊട്ടുശേഷമാണെന്ന വസ്തുത പരിഗണിച്ചാല്‍(20) ഇസ്‌ലാമികരാജ്യത്തിന്റെ ശിക്ഷാദര്‍ശനം കൃത്യമായി മനസ്സിലാക്കാം. ഉക്ല്‍-ഉറയ്‌ന സംഭവം ഉദ്ധരിച്ചിരിക്കുന്നത് അനസ് (റ) ആണെന്ന് പറഞ്ഞുവല്ലോ. അദ്ദേഹത്തിന്റെ ശിഷ്യനും പ്രഗല്‍ഭ പണ്ഡിതനുമായിരുന്നു താബിഉക ളില്‍പെട്ട അബൂ ക്വിലാബ (റ). ഉമവീ ഭരണാധികാരിയായിരുന്ന ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ (റ) സദസ്സില്‍വെച്ച് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ‘ഇസ്‌ലാമില്‍ ഒരാളെ കൊല്ലുന്നത് നിയമപരമാ വുക മൂന്ന് അവസരങ്ങളില്‍ മാത്രമാണ്; വ്യഭിചരിക്കുന്ന വിവാഹിതന്‍, മറ്റാരൊളെ അന്യായമായി വധിച്ചവന്‍, അല്ലാഹുവിനോടും പ്രവാചകനോടും യുദ്ധം ചെയ്യുന്നയാള്‍.’ ഇതുകേട്ട് സദസ്സിലുണ്ടാ യിരുന്ന ചിലര്‍ ഉക്ല്‍-ഉറയ്‌ന സംഭവത്തെക്കുറിച്ചു ചോദിച്ചു. അനസില്‍ നിന്ന് ആ സംഭവത്തിന്റെ വിവരണം നേരിട്ടുകേള്‍ക്കാന്‍ അവസരമുണ്ടായിട്ടുള്ള അബൂക്വിലാബയുടെ പ്രതികരണം ഇപ്രകാ രമായിരുന്നു: ”അവരെ ശിക്ഷിക്കുന്നതില്‍ ഒരു അമാന്തവുമുണ്ടാകാന്‍ പാടുണ്ടായിരുന്നില്ല; കാരണം അവര്‍ ഒരാളെ കൊന്നു, അല്ലാഹുവിനോടും പ്രവാചകനോടും യുദ്ധം ചെയ്തു.”(21) അന്യായമായി ഒരാളെയും വധിച്ചുകൂടെന്നും വധശിക്ഷ രാജ്യം നടപ്പിലാക്കേണ്ടത് അതിക്രമകാരികളെ നിലക്കുനിര്‍ ത്താനാണെന്നുമുള്ള ഇസ്‌ലാമിന്റെ അടിസ്ഥാന പാഠം തന്നെയാണ് ഉക്ല്‍-ഉറയ്‌ന സംഭവത്തിലും പ്രവര്‍ത്തിച്ചതെന്നാണ് പ്രവാചകനില്‍ നിന്ന് അതിനെക്കുറിച്ച് മനസ്സിലാക്കിയവര്‍ ഗ്രഹിച്ചെടുത്ത തെന്ന് അബൂ ക്വിലാബ(റ)യുടെ മറുപടി സ്പഷ്ടമാക്കുന്നുണ്ട്.

മുഹമ്മദ് നബി (സ) അക്രമിസംഘത്തെ പിടികൂടാന്‍ വേണ്ടി അയച്ചത് കുര്‍സ് ഇബ്‌നു ജാബിറി നെ(റ) ആയിരുന്നുവെന്ന് പറയുന്ന ഇബ്നു ഇസ്ഹാക്വും ഇബ്‌നു സഅ്ദും, കൊല്ലപ്പെട്ട ഒട്ടക പരി പാലകന്‍ യസാര്‍ ഒരു അടിമയായിരുന്നുവെന്നും രേഖപ്പെടുത്തുന്നുണ്ട്. അടിമയുടെ ജീവന് പുല്ലു വില പോലും കല്‍പിക്കപ്പെടാതിരുന്ന ഒരു സ്ഥലകാലത്തിലേക്കാണ് നബി(സ)യുടെ പ്രവാചകത്വ നിയോഗമുണ്ടായത്. അടിമകളും മനുഷ്യരാണെന്ന് അറബികളെ പഠിപ്പിച്ചത് മുഹമ്മദ് നബി(സ)യാ യിരുന്നു. അടിമകളെ ഛിത്രവധം ചെയ്യുന്നതും കൊല്ലുന്നതും രാജ്യത്തിന്റെ പ്രതിക്രിയക്കര്‍ഹമാ കുന്ന മഹാപാതകമായി ഗണിക്കാന്‍ ആളുകള്‍ക്ക് കഴിയാതിരുന്ന ഒരു കാലത്ത്, ”ആരെങ്കിലും തന്റെ അടിമയെ വധിച്ചാല്‍ അവനെ ഞാന്‍ വധിക്കും, ആരെങ്കിലും തന്റെ അടിമക്ക് അംഗഭംഗം വരുത്തിയാല്‍ അവനെ ഞാനും അംഗഭംഗം വരുത്തും” എന്നു ധീരമായി പ്രഖ്യാപിച്ച് മാനവ സാ ഹോദര്യത്തെ ഉയര്‍ത്തിപ്പിടിച്ച ഭരണാധികാരിയാണ് മുഹമ്മദ് നബി (സ)(22) ഒരടിമയെ കണ്ണു പൊട്ടി ച്ചും അംഗവിഛേദനം നടത്തിയും കൊന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ഉക്ല്‍-ഉറയ്‌ന സംഘത്തെ നീതിക്കും നിയമത്തിനും മുന്നില്‍ പിടിച്ചുകെട്ടിയ മുഹമ്മദ് നബി (സ), മാനവസമത്വത്തിന്റെ അത്യുജ്ജ്വലമായ ഒരു അധ്യായമാണ് ചരിത്രത്തിലേക്ക് തുന്നിച്ചേര്‍ത്തത്.

കുറിപ്പുകള്‍
1. നസാഇ, സുനന്‍/ കിതാബു തഹ്‌രീമിദ്ദം, ബാബുന്നഹ്‌യി അനില്‍ മുഥ്‌ല.
2. തുര്‍മുദി, ജാമിഅ്/ കിതാബുദ്ദിയാതി അന്‍ റസൂലില്ലാഹ്, ബാബു മാ ജാഅ ഫിന്നഹ്‌യി അനില്‍ മുഥ്‌ല.
3. ബുഖാരി, സ്വഹീഹ്/ കിതാബുല്‍ മള്വാലിം, ബാബുന്നുഹ്ബാ ബിഗ്വയ്‌രി ഇദ്‌നി സ്വാഹിബിഹി.
4. ബൈബിള്‍/ ആവര്‍ത്തനം 17:2-5
5. See, for instance, Dr. Mahdi Rizqullah Ahmad, A Biography of The Prophet of Islam , In the Light of the Original Sources (Riyadh: Darussalam, 2005), Vol. 2, p. 589.
6. മുസ്‌ലിം, സ്വഹീഹ്/ കിതാബുല്‍ ക്വസാമതി വല്‍ മുഹാരിബീന വല്‍ ക്വിസ്വാസ്വി വദ്ദിയാത്, ബാബു ഹുക്മില്‍ മുഹാരിബീന വല്‍ മുര്‍തദ്ദീന്‍; ബുഖാരി, സ്വഹീഹ്/ കിതാബുല്‍ ഹുദൂദ്.
7. ക്വുര്‍ആന്‍ 5:38.
8. ബൈബിള്‍/ ആവര്‍ത്തനം 25:11.
9. A. Guillaume, The Life of Muhammad. A translation of Ibn Ishaq’s Sirat Rasul Allah, (Karachi: Oxford University Press, 2007), p. 678.
10. മുസ്‌ലിം, സ്വഹീഹ്/ കിതാബുല്‍ ക്വസാമതി വല്‍ മുഹാരിബീന വല്‍ ക്വിസ്വാസ്വി വദ്ദിയാത്, ബാബു ഹുക്മില്‍ മുഹാരിബീന വല്‍ മുര്‍തദ്ദീന്‍.
11. ക്വുര്‍ആന്‍ 5:44,45.
12. ബൈബിള്‍/ പുറപ്പാട് 21:24-5.
13. ബൈബിള്‍/ ആവര്‍ത്തനം 19:21.
14. S.Moinul Haq, Ibn Sa’d’s Kitab Al-Tabaqat Al-Kabir.
15. ബൈബിള്‍/ ആവര്‍ത്തനം 19:14.
16. ക്വുര്‍ആന്‍ 5:33.
17. അബൂ ജഅ്ഫര്‍ മുഹമ്മദ് ഇബ്‌നു ജരീറുത്ത്വബ്‌രി, ജാമിഉല്‍ ബയാനി അന്‍ തഅ്‌വീലി അയ്യില്‍ ക്വുര്‍ആന്‍, 11854.
18. ബൈബിള്‍/ 2 സാമുവല്‍ 4:11-2.
19. ക്വുര്‍ആന്‍ 2:179.
20. ക്വുര്‍ആന്‍ 5:32-3 കാണുക.
21. ബുഖാരി, സ്വഹീഹ്/കിതാബുത്ത
ഫ്‌സീര്‍.
22. തുര്‍മുദി, ജാമിഅ്/ കിതാബുദ്ദിയാതി അന്‍ റസൂലില്ലാഹ്, ബാബു മാജാഅ ഫിര്‍റജ്‌ലി യക്വ്തുലു അബ്ദഹു; നസാഇ, സുനന്‍/ കിതാ
ബുല്‍ ക്വസാമ, ബാബുല്‍ ക്വൗദി മിന്നസ്സയ്യിദി ലില്‍ മൗലാ.

print

No comments yet.

Leave a comment

Your email address will not be published.