ഇസ്രായേൽ: രക്തദാഹികളാൽ തമ്പ് കെട്ടിയ നാട് !

//ഇസ്രായേൽ: രക്തദാഹികളാൽ തമ്പ് കെട്ടിയ നാട് !
//ഇസ്രായേൽ: രക്തദാഹികളാൽ തമ്പ് കെട്ടിയ നാട് !
ആനുകാലികം

ഇസ്രായേൽ: രക്തദാഹികളാൽ തമ്പ് കെട്ടിയ നാട് !

ക്ഷത്രങ്ങൾ പോലും കണ്ണടച്ചറക്കുന്ന ഗാസയുടെ വിലാപം ലോകത്തെ ഒറ്റക്കെട്ടാക്കുന്നു.! പ്രകൃതിപോലും നാണിച്ചു തലതാഴ്ത്തുന്ന ഹീനമായ പ്രവർത്തികളാണ് ഒരു സംഘം പിശാചുക്കൾ ഗസ്സയിൽ നടത്തികൊണ്ടിരിക്കുന്നത്. മാനവികതയുടെ ശേഷിപ്പുകൾ പിഴുതെടുക്കുന്ന അമേരിക്ക, ചന്ദ്രനിൽ ജീവനുണ്ടെങ്കിൽ അതുപോലും ഊറ്റികുടിക്കാനുള്ള വല്ലാത്ത ദാഹത്തിലാണ്.!

പച്ചമാംസമെരിയുന്ന ഗന്ധം ഉദയ സൂര്യനെപ്പോലും കരയിപ്പിക്കുന്നു.! രക്ത ഭൂമിയെ നോക്കി മൃഗങ്ങൾ പോലും വിലപിക്കുന്നു.! ചേതനയറ്റ ശരീരങ്ങൾ, കുഞ്ഞു വിരലുകൾ, ചിന്നിച്ചിതറിയ സ്ത്രീരത്നങ്ങൾ, പൊള്ളലേൽക്കുകുയം അംഗവിഹീനരാകുകയും ചെയ്ത വയോധികരും തുടങ്ങി പച്ചയായ ഒരു മനുഷ്യന് താങ്ങാവുന്നത്തിലും അപ്പുറമാണ് റഫയിലെ കാഴ്ചകൾ. ആളുകളെ സമയമെടുത്ത് കൊല്ലുന്ന ഇസ്രായേൽ നരയാട്ടിനെ യാതാർത്ഥ വംശഹത്യ എന്നാണ് വിളിക്കേണ്ടത്. “ALL EYES ON RAFAH” എന്ന ഹാഷ്ടാഗിന്റെ യഥാർത്ഥ മർമ്മം എല്ലാ കണ്ണുകളും ഫലസ്തീനിലേക്ക് എന്നതാണ്. ഇസ്രായേൽ അധിനിവേശത്തിൽ 45 പേർ മരിക്കുകയും 250ലധികം ആളുകൾക്ക് പൊള്ളലേറ്റിട്ടുണ്ടെങ്കിൽ അവർക്കിനി ചികിത്സയുണ്ടോ? അതുമില്ല. മരിച്ചതിന് തുല്യമാണ്. മനക്കരുത്തുകൊണ്ടും ഈമാനിക ശക്തികൊണ്ടും ഗാസ നിവാസികൾ, ചോരകൊണ്ടവർ ലോകത്തെ ചുരുട്ടിപ്പിടിക്കുമ്പോൾ ഇസ്രായേലിനെ അത് വീണ്ടും തളർത്തുന്ന കാഴ്ചയാണ് നാം കാണുന്നത്.

ഇസ്രായേലൊരു ജനാതിപത്യ രാജ്യമാണോ യഥാർത്ഥത്തിൽ? കോർട്ട് ഓഫ് ജസ്റ്റിസിന്റെ വിധിമാനിക്കാത്ത, ഇന്റർനാഷണൽ ക്രിമിനൽ കോർട്ടിന്റെ പ്രമേയം മാനിക്കാത്ത, ജനറൽ അസംബ്ലിയുടെ പ്രമേയം മാനിക്കാത്ത ഒരു രാജ്യം എങ്ങനെയാണ് ഒരു ജനാതിപത്യ രാജ്യമാകുന്നത് ? ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം മനുഷ്യ വിരുദ്ധ പ്രഖ്യാപനങ്ങളും പ്രവർത്തികളും. ഓർക്കാൻ കൊതിക്കാത്തൊരു ഭൂതകാലത്ത് മ്യാപ്പിൽ പോലും ഇടം നേടാത്തൊരു രാജ്യം എങ്ങനെയാണ് ലോകത്തിന്റെ നരഭോജികളായത്. ലോക ശക്തികളിലൊന്നായ അമേരിക്കയുടെ പിന്താങ്ങൽ കൊണ്ട് മാത്രമാണ് സ്വയം തങ്ങൾ എന്തൊക്കെയാണെന്ന് അവർക്ക് പോലും തോന്നിത്തുടങ്ങിയത്. അങ്ങനെ അമേരിക്ക തന്നെ വളർത്തിയെടുത്ത അടിമകളായ ഒരു സംഘം പിശാചുക്കളുടെ നാട് എന്ന് വിളിക്കാനെ ഇപ്പോൾ നിർവാഹമുള്ളൂ.

സയണിസ്റ്റ് ലീഡർഷിപ്പ് എന്നത് മനുഷ്യവിരുദ്ധ പ്രവർത്തികൾ നടത്തുന്ന കാട്ടാളാ വർഗ്ഗങ്ങളുടെ ഒരു തരം സംരംഭം ആണത്. ഈ ആക്രമണത്തെ കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി കൗതുകകരമായ കാര്യം പറഞ്ഞത് ‘ Targic Mistake ‘ ‘ ദുരന്ത പൂർണമായ അബദ്ധം ‘ എന്നാണ്. സാമൂഹിക ചിന്തകൻ ആൺഫോർഡ് ട്രൈഫിയെ പോലുള്ളവർ ഈ നരയാട്ടിനെ രാജ്യ രൂപീകരണം മുതൽ ആഴത്തിൽ കണക്ട് ചെയ്യുന്നത് കാണാം.

പക്ഷെ, കാലം ഇതിനെല്ലാം അപ്പുറമാണ്, ഫലസ്തീനെന്ന ഇല്ലാ രാജ്യത്തിന്റെ പതാകയാണ് ഇന്ന് നാം ലോകമെമ്പാടും കാണുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ പോലും ഗാസയുടെ മുഖമുദ്രകൾ, യൂണിവേഴ്സിറ്റികളിൽ ഗാസയുടെ അജൻജ്ജല പ്രസ്താവനകൾ. എന്ന് തുടങ്ങി കണ്ണും കാതും ഗാസയിലേക്ക്. ലോകത്തെ തന്നെ ഏറ്റവും വലിയ ഈവന്റായ യൂറോ വിഷനിൽ പോലും മുഴവൻ ഫലസ്തീന്റെ പ്രകടനങ്ങൾ. എന്ന് തുടങ്ങി ദിഗൻദൻങ്ങളിൽ പോലും പ്രതിധ്വനിക്കുന്നു.!

യഥാർത്ഥത്തിൽ മനുഷ്യബുക്കുകളായ ഒരു സംഘവും, മനുഷ്യനെ മനുഷ്യനായി കാണുന്ന ലോകത്തെ വലിയൊരു സംഘവും തമ്മിലുള്ള വിഭജിപ്പാണ് ഇതിന്റെ ആഗോള തുക. ലോകത്തിന്റെ രാഷ്ട്രീയ ഘടന തന്നെ മാറിയാലേ ഫലസ്തീൻ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ. വളരെ ആഴങ്ങളുള്ള ലോക പ്രശ്നത്തിന്റെ ഒരു രാഷ്ട്രീയ ഘടനയെ പൊളിക്കുക എന്നത് കാലികമായി വരേണ്ടതാണ്.

print

1 Comment

  • ഫലസ്തീനിലെ സാഹചര്യവും സംഹാരതാണ്ഡവരുടെ നൃത്തവും ഇത്ര ആഴത്തിൽ നെഞ്ചിൽ തറച്ച വരികൾ മുമ്പെങ്ങും കണ്ണിൽ പതിഞ്ഞിരുഞ്ഞില്ല.

    YasarArafath 08.06.2024

Leave a comment

Your email address will not be published.