ഫലസ്തീൻ മലയാളികളെ പഠിപ്പിക്കുന്ന വലിയൊരു പാഠമുണ്ട്.
ഇസ്‌ലാംവിരോധം മൂത്താൽ പിശാചുക്കളായിത്തീരുമെന്ന വലിയ പാഠം.
ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ
മാനവികതയുടെ കണികയെങ്കിലും മനസ്സിലുള്ളവരെല്ലാം
ഒന്നിച്ച് അണിനിരക്കുന്ന കാഴ്ചകളാണ് ലോകത്തെങ്ങും !
2025 ജൂൺ 15 ലെ നെതർലാന്റ്സ് പ്രകടനങ്ങളിലെ ഒന്നര ലക്ഷം
ഓഗസ്റ്റ് മൂന്നിലെ സിഡ്‌നി പ്രതിഷേധത്തിൽ ഒത്തുകൂടിയ മൂന്ന് ലക്ഷം
ഓഗസ്റ്റ് 24 ലെ ഓസ്‌ട്രേലിയൻ പ്രകടനങ്ങളിലെ മൂന്നര ലക്ഷം
ഒക്ടോബർ മൂന്നിന് റോമിൽ ഒരുമിച്ചുകൂട്ടിയ മൂന്ന് ലക്ഷം
ഇറ്റാലിയൻ പ്രകടനങ്ങളിൽ പങ്കാളികളായ മുപ്പത് ലക്ഷം
ഒക്ടോബർ അഞ്ചിന് ആംസ്റ്റർഡാമിൽ തടിച്ചുകൂടിയ രണ്ടര ലക്ഷം ….
ലോകത്തിന്റെ വ്യത്യസ്ത കോണുകളിൽ ഒരുമിക്കുന്ന ലക്ഷങ്ങൾ; ലക്ഷങ്ങൾ…
എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ‘നിർത്തൂ ഈ വംശഹത്യ’ എന്നാണ്.
എഴുപതിനായിരം മനുഷ്യരെ കൂട്ടക്കൊല ചെയ്ത,
ഇരുപതിനായിരം കുട്ടികളെ ചുട്ടുകൊന്ന,
പതിനായിരങ്ങൾക്ക് അംഗവൈകല്യങ്ങൾ നൽകിയ,
പൈതങ്ങളടക്കം നൂറുക്കണക്കിനാളുകളെ പട്ടിണിക്കിട്ട് കൊന്ന,
ലക്ഷങ്ങളെ ഭവനരഹിതരാക്കിയ
ഇസ്‌റാഈലിന്റെ വംശഹത്യയെ ന്യായീകരിക്കുവാൻ മലയാളത്തിൽ
മുന്നിലുള്ളത് നവനാസ്തികതയുടെ നേതാക്കൾ; അവർ അതിന്നായി
സമ്മേളനങ്ങൾ നടത്തുന്നു! സംവാദങ്ങൾ സംഘടിപ്പിക്കുന്നു !!
അവർ പറയുന്നത് 2023 ഒക്ടോബർ എഴിന് ഹമാസ് നടത്തിയതാണ്
വംശഹത്യയെന്നാണ്; നെതന്യാഹുവിന് പോലുമില്ലാത്ത വാദമാണിത് !
ഹമാസ് പന്ത്രണ്ടാം വയസ്സിൽ തന്നെ പോരാളികളെ റിക്രൂട്ട് ചെയ്യുന്നുവെന്ന
പച്ചക്കള്ളമാണ് പൈതങ്ങളെ കൊന്നുതള്ളുന്നതിനുള്ള ഇവരുടെ ന്യായീകരണം;
ഇസ്‌റാഈൽ പോലും പറയാത്ത പൈശാചികന്യായീകരണം !!
ഹമാസ് സിവിലിയൻസിനെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നതാണ്
സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നതിനുള്ള ഇവരുടെ ന്യായം;
ഹമാസുകാർ ഇസ്രാഈലിസ്ത്രീകളെ ബലാൽസംഗം ചെയ്‌തെന്നും
കിബ്ബൂട്സ് ബീറിലെ കുഞ്ഞുങ്ങളെ അടുപ്പിലെറിഞ്ഞു കൊന്നുവെന്നതുമാണ്
ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യാനുള്ള മറ്റു ന്യായീകരണങ്ങൾ !
തെളിവൊന്നുമില്ലാത്ത പച്ചക്കള്ളങ്ങളാണിവ; ഗസ്സയെ പഠിക്കുന്ന
ഏജൻസികളൊന്നും പറഞ്ഞിട്ടില്ലാത്ത പച്ചക്കള്ളങ്ങൾ.
ഐക്യരാഷ്ട്രസഭയുടെ (UN COI) 2025 സെപ്തംബർ 16 ന്റെ റിപ്പോര്‍ട്ടിലും
ആംനസ്റ്റി ഇന്റർനാഷണലിന്റെ 2024 ഡിസംബർ മാസത്തെ റിപ്പോര്‍ട്ടിലും
പറയുന്നത് ഗസ്സയിൽ നടക്കുന്നത് വംശഹത്യയാണെന്നാണ്;
ഇസ്രായേലിലെ മനുഷ്യാവകാശ സംഘടനയായ ബിതസ്‌ലീമിന്റെ ജൂലൈ 28 ന്റെ
പുതിയ റിപ്പോർട്ടിന്റെ തലക്കെട്ട് തന്നെ Our Genocide എന്നാണ്.
ഇസ്രാഈലിലെ ആരോഗ്യപ്രവർത്തകരുടെ കൂട്ടായ്മ Physicians for Human Rights
പറയുന്നതും ഗസ്സയിൽ നടക്കുന്നത് ശുദ്ധമായ വംശഹത്യയാണെന്നാണ്.
എങ്കിലും എസ്സെൻസുകാർ അത് വംശഹത്യയല്ലെന്ന് സ്ഥാപിക്കാൻ
സമ്മേളനം നടത്തും; സംവാദങ്ങൾ സംഘടിപ്പിക്കും.
കത്തിക്കരിഞ്ഞ മനുഷ്യരുടെ ശരീരങ്ങളോ
പൊട്ടിക്കരയുന്ന പൈതങ്ങളുടെ രോദനങ്ങളോ
വയറൊട്ടി മരണത്തിലേക്ക് നടക്കുന്ന മനുഷ്യരുടെ പൈദാഹമോ
വീടും നാടും നഷ്ടപ്പെട്ട് പലായനം ചെയ്യുന്നവരുടെ പ്രയാസങ്ങളോ
ഒന്നുമല്ല എസ്സെൻസുകാരെ സങ്കടപ്പെടുത്തുന്നത്;
നെതന്യാഹുവിനെ യുഎൻ അസെംബ്ലിയിൽ വെച്ച് കൂകിവിളിച്ചതാണ്;
അയാൾക്കെതിരെയുള്ള അന്താരാഷ്ട്ര കോടതിയുടെ നടപടികളാണ് !!
പാലിൽ നിന്നും വെള്ളം വേർപിരിക്കുന്നതുപോലെ സിവിലിയൻസിൽ നിന്നും
ഹമാസിനെ വേർപിരിക്കുന്ന പ്രക്രിയയാണ് ഗസ്സയിൽ നടക്കുന്നതെന്ന്
പറയാൻ ചെറിയ പൈശാചികതയൊന്നും പോരാ.…
അന്ധമായ ഇസ്‌ലാം വിരോധം മൂത്താലുണ്ടാകുന്ന പൈശാചികതക്ക്
‘വർഗീയത’യില്ലെന്ന് നാനാതരം ഇസ്‌ലാമോഫോബുകൾ ഒരുമിക്കുന്ന
എസ്സെൻസ് വേദി തെളിയിക്കുന്നു;
നമുക്ക് ചോദിക്കുക: ‘ഇവർ മനുഷ്യർ തന്നെയാണോ?’

No comments yet.