അക്ബർ സാഹിബിൻറെ വിഷയാവതരണം അണ്ണാക്കിൽ കൊണ്ട വേദന സഹിക്ക വയ്യാതെ നിൽക്കുമ്പോഴാണ് ബൈബിളിൽ കുറച്ച് കടലും തിരയുമെല്ലാം ജബ്ബാർ മാസ്റ്റർ കാണുന്നത്. മുന്നും പിന്നും നോക്കിയില്ല, എടുത്തൊരു ചാട്ടം വെച്ച് കൊടുത്തു.
ബൈബിളിൽ യോനാ പ്രവാചകന്റെ കഥ പറയുന്നിടത്ത് മുസ്‌ലിംകൾ കൂടി വിശ്വസിക്കുന്ന ഒരു ചരിത്ര ശകലം ഉണ്ട്. എന്താണത്? യൂനുസ് നബി(അ)യെ ഒരു വലിയ മത്സ്യം വിഴുങ്ങി, മത്സ്യത്തിന്റെ വയറ്റിൽ വെച്ച് അദ്ദേഹം റബ്ബിനോട് തസ്ബീഹ് ചെയ്തു, അതിലൂടെ അല്ലാഹു യൂനുസ് നബിയെ രക്ഷിച്ചു എന്ന് ഖുർആനിൽ സൂറ സ്വാഫാത്ത്: 139 മുതൽക്കുള്ള സൂക്തങ്ങളിൽ കാണാം.
സമുദ്രത്തിലൂടെ യാത്ര ചെയ്യുന്ന ഒരു കപ്പലിൽ നിന്ന് ആ കടലിലേക്ക് എടുത്തെറിയപ്പെടുന്ന ഒരു മനുഷ്യൻറെ ചിത്രമാണ് ഇവിടെ ആദ്യം ഉദിച്ചു വരേണ്ടത്. അങ്ങനെ വീണൊരു മനുഷ്യനെ മത്സ്യം വിഴുങ്ങുന്നതും. മത്സ്യം വിഴുങ്ങിക്കഴിഞ്ഞ ശേഷമുള്ള പ്രാർത്ഥനയാണ് ബൈബിളിൽ കാണുന്നത്. ആ രംഗം നമുക്ക് യോനാ പുസ്തകത്തിൽ ഇപ്രകാരം വായിക്കാം:
‘യോനാ മത്സ്യത്തിന്റെ വയറ്റിൽവെച്ചു തന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ: ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു. നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.’
ഈ പ്രാർത്ഥിക്കുന്ന വേളയിൽ യോനാ പ്രവാചകൻ എവിടെയായിരുന്നു? മത്സ്യത്തിന്റെ വയറ്റിലായിരുന്നു. അവിടെ ഇരുട്ടിന്റെ ചർച്ച ബൈബിളിൽ കാണുന്നില്ല, ഉണ്ടെങ്കിൽ തന്നെ, അദ്ദേഹം ഇരുട്ടിലായിരുന്നത്, കടലിന്റെ ആഴം കാരണം കൊണ്ടല്ല, മറിച്ച് മത്സ്യ വയറ്റിലേക്ക് വെളിച്ചം കടക്കാത്തതു കൊണ്ടാണ്.
ഇനി മൂന്നാം വാക്യം മാത്രമൊന്ന് പരിശോധിക്കാം: ‘നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.’
ഈ പ്രാർത്ഥനാ വിലാപം, കടലിൽ വീഴുന്ന സന്ദർഭം മുതൽക്കുള്ള കാര്യമാണ്.
• അദ്ദേഹത്തെ ആരും ആഴക്കടലിലേക്ക് താഴ്ത്തിയതായിരുന്നില്ല, മറിച്ച് ഉപരിതലത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. (യോനാ 1 : 15)
• അവിടെ ഓളങ്ങൾ ഒഴുക്കുകൾ എല്ലാം ഉണ്ട്, താഴ്ന്നു പോകുമ്പോൾ എവിടെയോ വെച്ച് മത്സ്യം വിഴുങ്ങി. (യോനാ 1 : 4 – 17)
• കൂടുതൽ ആഴത്തിൽ പോയിരുന്നുവെങ്കിൽ മർദം കാരണം അദ്ദേഹം മരിച്ചു പോയേനെ.
• ആഴക്കടലിലല്ല, ഉപരിഭാഗത്താണ് യോനായെ മത്സ്യം പുറന്തള്ളുന്നത്. (യോനാ 2 : 10)
• അതിനാൽ തന്നെ, ആഴക്കടലിലെ പ്രതിഭാസം പറയാൻ ഈ ഒരു വാക്യം യോജിക്കുന്നതല്ല. ആ മത്സ്യം എത്ര ആഴത്തിൽ മുങ്ങിയിട്ടുണ്ടെങ്കിലും ശരി.
ബൈബിളിനകത്ത് ദൈവിക വെളിപാടുകൾ അങ്ങിങ്ങായി ഉണ്ടാകാം എന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകൾ. മാത്രമല്ല, ക്രിസ്തീയരെ അഹ്‌ലു കിതാബുകാർ എന്ന പേരിൽ ആദരിക്കുകയും ചെയ്യുന്നുണ്ട്. ജബ്ബാർ മാഷ് ഇങ്ങോട്ടു വെല്ലുവിളിച്ച വിഷയം ബൈബിളിൽ കടലിനെ കുറിച്ച് പറയുന്നുണ്ടോ എന്നല്ലല്ലോ. ഖുർആനിൽ അക്കാലത്ത് ശാസ്ത്രം കണ്ടു പിടിക്കാത്തതും പിൽക്കാലത്ത് കണ്ടു പിടിച്ചതുമായ വല്ലതും ഉണ്ട് എങ്കിൽ തന്റെ യുക്തിവാദം ഉപേക്ഷിക്കാം എന്നുമാണല്ലോ. അതിനുള്ള തെളിവ് നിരത്തിയേടത്ത് ബൈബിളിനെന്ത് പ്രസക്തി? മാത്രമല്ല, ബൈബിളിൽ അത്തരം ഒരു പരാമർശം ഉണ്ടെങ്കിൽ, ആ ഗ്രന്ഥവാഹകരെ സംബന്ധിച്ചിടത്തോളം അതൊരു ദൈവിക ഗ്രന്ഥമാണ്. ബൈബിൾ ക്രിസ്തീയ വേദഗ്രന്ഥമാണ്, യുക്തിവാദികളുടേതല്ല.
ഖുർആനിൽ പരാമർശിച്ചത്, ആഴക്കടലും അവിടെ ഇരുട്ടുകളും തിരകൾക്കു മേൽ തിരകളുമാണ്. അതിനാൽ തന്നെ,
• ഖുർആനിൽ പരാമർശിച്ച പോലെ ബൈബിളിൽ പരാമർശം ഇല്ല.
• ആഴക്കടലിനെ കുറിച്ച പഠനം പിൽക്കാലത്തു നടന്നതാണ്.
• ബൈബിളിലെ പരാമർശങ്ങൾ ശാസ്ത്രാടിസ്ഥാനത്തിൽ വന്നതാണെന്ന് ആ സമൂഹം വിശ്വസിക്കുന്നില്ല, മറിച്ച് ദൈവിക വെളിപാടിന്റെ ഭാഗമാണെന്നാണ് അവർ വിശ്വസിക്കുന്നത്.
• അതിലെ പരാമർശങ്ങൾ യുക്തിവാദികൾ തെളിവാക്കുന്നത് മൗഢ്യമാണ്.
എടുത്തു ചാട്ടം നല്ലതല്ല എന്ന് സാധാരണ അധ്യാപകർ ഉപദേശിച്ചു തരാറുണ്ട്. ജബ്ബാറിനെ ആരും തന്നെ ഒരു സാധാരണ അധ്യാപകനായി കാണുന്നില്ല എന്ന് പറയുമ്പോൾ വല്ല അസാധാരണത്വവും തോന്നുന്നുണ്ടെങ്കിൽ സോറി. ആദരിക്കപ്പെടുന്ന അദ്ധ്യാപകരുടെ സമൂഹത്തിൽ ഇങ്ങനെ ഒരാളെ കാണുമ്പോഴുള്ള പരിതാപം മാത്രം.
എടുത്തുചാട്ടം നടുക്കടലിക്കാണെന്ന് തിരിച്ചറിയാൻ പാവം മാഷിന് സാധിക്കുമായിരുന്നില്ല. കാരണം, ബൈബിളിനെ തെളിവാക്കുന്നതിലൂടെ യുക്തിവാദം ഒന്നുകൂടെ പൊളിയാനാണല്ലോ കളമൊരുങ്ങുക.
ആരെല്ലാം റിപ്പോർട്ട് ചെയ്ത ഹദീസുകളാണ്
നാം തള്ളേണ്ടത്? സംശയാസ്പദമായ / സഹീഹാല്ലാത്ത ഹദീസുകൾ ബുകാരിയിൽ നിന്ന് ഒഴിവാക്കി ഒരു ഗ്രന്ഥം പ്രസിദീകരിക്കാമോ? നസ്ക് ചെയ്ത എത്ര ആയത്തുകൾ ഖുറാനിൽ ഉണ്ട്?
ഒന്ന് സഹായിക്കാമോ?