വിശുദ്ധ ഖുർആനിലെ വാക്യങ്ങളാണ് അല്ലാഹു ആയത്തുകൾ എന്ന് വിളിക്കുന്നത്. പക്ഷെ, അത് നാം നിശ്ചയിച്ചു വെച്ചിരിക്കുന്ന മാനദണ്ഡങ്ങളിലുഉള്ള അല്ലെങ്കിൽ മനുഷ്യ രചനകളിൽ കാണുന്ന വാക്യങ്ങളല്ല.
وَمِنۡ ءَایَـٰتِهِۦۤ أَنۡ خَلَقَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَ ٰجࣰا لِّتَسۡكُنُوۤا۟ إِلَیۡهَا وَجَعَلَ بَیۡنَكُم مَّوَدَّةࣰ وَرَحۡمَةًۚ إِنَّ فِی ذَ ٰلِكَ لَـَٔایَـٰتࣲ لِّقَوۡمࣲ یَتَفَكَّرُون”
(നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്).
വിശുദ്ധ ഖുർആനിലെ വചനങ്ങളെ മാത്രമല്ല ചരിത്ര സംഭവങ്ങളെയും, പ്രകൃതി പ്രതിഭാസങ്ങളെയും, അല്ലാഹു നൽകിയ ഓരോ അനുഗ്രഹങ്ങളിൽ പോലും آية കൾ ഉണ്ടെന്നാണ് വിശുദ്ധ ഖുർആനിലുടനീളം പറയുന്നത്.!
ഇത് സൂക്ഷമമായി പരിശോധന നടത്തിയാൽ എളുപ്പത്തിൽ നമുക്ക് മനസ്സിലാക്കാം. വിശുദ്ധ ഖുർആന്റെ ആയത്തുകളെന്നാൽ കേവലം വാക്യങ്ങളോ അല്ലെങ്കിൽ വചനങ്ങളോ അല്ല.! അതിൽ മാത്രം പരിമിതപ്പെടുത്താൻ സാധ്യവുമല്ല.! അപ്പോൾ പിന്നെ എന്താണ് യഥാർത്ഥത്തിൽ ആയത്ത്? എന്തുകൊണ്ട് അല്ലാഹു آية എന്ന പദത്തെ തിരഞ്ഞെടുത്തു.?
അറബി ഭാഷയിൽ آية എന്ന പദത്തിന് നിരവധി അർത്ഥങ്ങൾ കാണുവാൻ സാധിക്കും. ഒന്നാമതായി, മൂല്യമുള്ള വിലമതിപ്പുള്ള ഒരു കാര്യത്തിനും വസ്തുവിനും آية എന്ന് വിളിക്കുന്നതായി കാണാം. ജാഹിലിയ്യ അറബികളുടെ ഭാഷാ നാം യഥാർത്ഥത്തിൽ ക്ലാസ്സിക്കൽ അറബി നാം പരിശോദിക്കുകയാണെങ്കിൽ പ്രവാചകന്റെ കാലഘത്തിലെ അറബികൾ സുദീർഘമായ യാത്ര പോകുന്ന സന്ദർഭത്തിൽ അവർ പല സ്ഥലങ്ങളിലായി രാപ്പാർക്കാറുണ്ടായിരുന്നു. ഒരു ടെന്റ് കെട്ടി വിവിധ സ്ഥലങ്ങളിലായി അവർ തങ്ങും. പിന്നീടവർ പ്രഭാതത്തിലാണ് തങ്ങളുടെ യാത്ര തുടരാറ്..
അങ്ങനെ ഒരു സംഘം തങ്ങിക്കഴിഞ്ഞാൽ അതവാ,അവർ മടങ്ങിയാൽ അവർ അവിടെ തങ്ങിയതിന്റെ എല്ലാ വിധ അടയാളങ്ങളും അവശിഷ്ടങ്ങളും അവിടെ ഉപേക്ഷിച്ചിട്ടാണ് അവർ പോകുക. തങ്ങൾ യാതൊരു വിലയും മൂല്യവും കല്പിക്കാത്ത സാധനങ്ങളും അവശിഷ്ടങ്ങളും ആണവർ അവിടെ ഉപേക്ഷിക്കുക. തങ്ങൾ വില കല്പിക്കുന്ന സാധനങ്ങളുമായി അവർ പോവുകയും ചെയ്യും. ശേഷം ഏതെങ്കിലും ഒരാൾ ആ പ്രദേശത്ത് വന്ന് നോക്കിയാൽ ഒരു സംഘം അവിടെ തങ്ങിയതിന്റെ എല്ലാവിധ അടയാളങ്ങളും അവിടെ കൃത്യമായി മനസ്സിലാകും. അത്തരത്തിലുള്ള സ്ഥലത്തെ നോക്കിക്കൊണ്ടാണ് അന്നത്തെ അറബികൾ പറയാറുണ്ടായത്; ‘خرج القوم بآيتهم’ “ഇവിടെ രാപ്പാർത്തവർ അവരുടെ ആയത്തുകളുമായി പോയി”.
ഇവിടെ ഉദ്ധേശം, ഇവിടെ വന്ന യാത്രാ സംഘം അവരുടെ വിലമതിപ്പുള്ള മൂല്യം കല്പ്പിക്കുന്ന സാധനങ്ങളുമായി പുറപ്പെട്ടു കളഞ്ഞു എന്നതാണ്. ഇതേ ഒരർത്ഥം മനസ്സിൽ കണ്ട് ദിവ്യഗ്രന്ഥത്തിലേക്ക് നാം നോക്കിയാൽ അല്ലാഹു പറഞ്ഞ എല്ലാ യാഥാത്ഥ്യങ്ങളും വിലമതിപ്പും മൂല്യവും ഉള്ളതാണെന്ന് നമുക്ക് മനസ്സിലാകും.! രണ്ടാമതായി ഇതിനർത്ഥം, ഒരു പ്രത്യക ദിശയിലേക്ക് സൂചന നൽകുന്നതിനെക്കുറിക്കാനും ഈ പദം അറബിയിൽ ഉപയോഗിക്കുന്നു. ഏതു പോലെ, മരുഭൂമിയിൽ അറബികൾ ഒട്ടകത്തിന്റെ കാല്പാടുകൾ മാത്രം കണ്ടാലും അവർ പറയുമായിരുന്നു; ‘ഇതിലൂടെ ഒരൊട്ടകം നടന്ന് നീങ്ങിയെന്ന്’ ആ കാല്പാടുക കൃത്യമായി ഒട്ടകത്തിലേക്ക് വിരൽ ചൂണ്ടുന്നു എന്ന്.!
ഈ ഒരർത്ഥം മനസ്സിൽ കണ്ടുകൊണ്ടും നാം വിശുദ്ധ ഖുർആൻ പരതിയാൽ പടച്ച റബ്ബ് പരാമർശിച്ച എല്ലാ സംഭവ വികാസങ്ങളും യഥാർത്ഥ്യങ്ങളും പ്രകൃതി പ്രതിഭാസങ്ങും അവന്റെ ദിവ്യബോധനവുമെല്ലാം തന്നെ കൃത്യമായ ഒരു ദിശയിലേക്ക് സൂചന നൽകുന്നു.! അതായത്, آية എന്ന് സൂചിപ്പിച്ച എല്ലാം തന്നെ കൃത്യമായ ഒരു ദിശയിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്.ഏതാണ് ആ ദിശ; “അല്ലാഹു എന്ന ദിശയിലേക്ക്.!!” അതുകൊണ്ട് ചിന്തിക്കുന്ന ആളുകൾക്ക് തങ്ങളുടെ നാഥനെ കണ്ടെത്താൻ സാധിക്കുന്നു എന്നതാണ്.!
ആയത്തിന്റെ മൂന്നാം അർത്ഥത്തിലേക്ക് നാം പ്രവേശിക്കുമ്പോൾ കാണുന്നത്,
‘كلمة التعجب’
അത്ഭുതത്തെക്കുറിക്കാനും ഇതേ പദം ഉപയോഗിക്കുന്നതാണ്. ഒരു വസ്ഥുവിൽ അല്ലെങ്കിൽ ഒരു കാര്യത്തിൽ നാം അത്ഭുതപ്പെടുന്ന സന്ദർഭത്തിൽ ഈ പദം ഉപയോഗിക്കുന്നു. ഉദാ: ‘ أي الكتابة ‘
എന്ന് അറബിഭാഷയിൽ പറഞ്ഞാൽ ‘ഏത് കിതാബ് ‘എന്ന് മാത്രമല്ല അർത്ഥം. ഇത് ‘എന്തൊരു കിതാബെന്ന്’ അത്ഭുതത്തോടെ പറയുന്നതിനും ഈ പദം ഉപയോഗിച്ചു എന്നതാണ്.
നിരവധി ചരിത്ര സംഭവങ്ങളിലും ഈ രീതിയിൽ ഉപയോഗിക്കപ്പെട്ടതായി കാണാം. നാം ചെയ്യേണ്ടത് ഇതേ ഒരർത്ഥം മനസ്സിൽ കണ്ടുകൊണ്ട് ദിവ്യഗ്രന്ഥത്തിലേക്ക് നാം നോക്കിയാൽ ചിന്തിക്കുന്ന ഒരോ മനുഷ്യനും അതിൽ ഒരോ കാര്യവും. അത്ഭുതമായി തോന്നും എന്നതാണ് യാഥാർത്ഥ്യം.! പടച്ച റബ്ബ് ആയത്തുകളുണ്ടെന്ന് പ്രതിപാദിച്ച ഓരോന്നിലും നാം ഗൗരവത്തോടെ ചിന്തിച്ചാൽ നമുക്ക് അതിൽ അത്ഭുതം കണ്ടെത്താനാകും എന്നുള്ളത് തീർച്ചയാണ്.!
ആ അത്ഭുതമാകട്ടെ പ്രപഞ്ചനാഥനിലേക്ക് നയിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ എന്തിനാണ് അല്ലാഹു ഈ ഒരു പദം തിരഞ്ഞെടുത്തു എന്ന് നമുക്ക് മനസ്സിലാകുന്നത് آية എന്ന് ഉപയോഗിച്ച ഓരോ കാര്യത്തെയും പറ്റി ആഴത്തിൽ ചിന്തിക്കാനാണ്.
” القرآن تاج الأفكار لا تختفي أبدأ ”
(ഒരിക്കലും മായാത്ത ചിന്തകളുടെ കിരീടമാണ് വിശുദ്ധ ഖുർആൻ).പദങ്ങളുടെ കൃത്യമായ തിരഞ്ഞെടുപ്പാണ് പടച്ച റബ്ബിന്റേത്.! ഇനിയും ധാരാളം അർത്ഥതലങ്ങൾ നമുക്ക് കാണാം.
No comments yet.