ആന ചരിഞ്ഞത് മലപ്പുറത്തോ പാലക്കാടോ?

//ആന ചരിഞ്ഞത് മലപ്പുറത്തോ പാലക്കാടോ?
//ആന ചരിഞ്ഞത് മലപ്പുറത്തോ പാലക്കാടോ?
വായനക്കാരുടെ സംവാദം

ആന ചരിഞ്ഞത് മലപ്പുറത്തോ പാലക്കാടോ?

Print Now
ലപ്പുറത്തെ ഹിന്ദു ആനയെ ഒരു മാപ്പിള ആന ഗർഭിണിയാക്കി. പിന്നീടതിനെ ചില മാപ്പിളമാരെല്ലാം കൂടി പുഴയിൽ താഴ്ത്തി കൊന്നു കളഞ്ഞു എന്നൊക്കെയാണ് മത ഭ്രാന്തന്മാരായ സംഘികൾ പറഞ്ഞു പരത്തുന്നത്.

പാലക്കാട് ജില്ലയിൽ കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങി വന്ന ആനക്ക് നൽകിയ പൈനാപ്പിളിൽ പടക്കം വെച്ച് അത് പൊട്ടിത്തെറിക്കിക്കുന്നത് കണ്ട് ആത്മസായൂജ്യമടഞ്ഞു കൊണ്ട് മനുഷ്യകുലത്തിന് മൊത്തത്തിൽ ചീത്തപ്പേരുണ്ടാക്കിയ കാപാലികർ മറ്റൊരു ജില്ലയിൽ സുഖിച്ചു വാഴുമ്പോഴും, പഴി കേൾക്കേണ്ടി വരുന്നത് മലപ്പുറത്തെ കാക്കമാർക്കാവുന്നത് അബദ്ധത്തിലല്ല എന്ന് ഏവർക്കും പകൽ പോലെ വ്യക്തമാണ്. ഇവരുടെ പ്രശ്നം മലപ്പുറമല്ല മറിച്ച് മുസ്‌ലിംങ്ങളാണ് എന്ന് ആർക്കാണറിയാത്തത്.

ദിവസങ്ങളോളം ആ മിണ്ടാ പ്രാണി പുഴയിൽ തന്റെ വേദനക്ക് ശമനം തേടി പട്ടിണി കിടന്ന് ശ്വാസകോശത്തിൽ വെള്ളം കയറി ചരിയുമ്പോൾ അതിന്റെ ഉദരത്തിൽ ഒന്നു മറിയാതെ അതിന്റെ കുഞ്ഞു കൂടി ഈ ഭൂമിയിൽ നിന്നും വിട പറഞ്ഞു എന്നുള്ളത് മനഃസാക്ഷിയുള്ള ആരെയും കരയിപ്പിക്കുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും വയലന്റായ ജില്ലയാണ് മലപ്പുറമെന്ന് കണ്ടെത്തിയിരിക്കുന്നത് മേനക ഗാന്ധിയാണ്. മേനക ഗാന്ധിയെന്ന് പറയുമ്പോൾ മഹാത്മാ ഗാന്ധിയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് വാദിക്കുന്നത് പോലെയാണ് ഇവരുടെ പച്ച കള്ളങ്ങൾ. ആരാണീ മൃഗ സ്നേഹികൾ എന്നറിയാമോ? ഗർഭിണികളുടെ വയറ്റിലേക്ക് ശൂലം കുത്തിയിറക്കിയ, പാവപ്പെട്ട മനുഷ്യരെ പശുവിനെ കൊന്നെന്ന് കള്ളം പറഞ്ഞു കൊണ്ട് പട്ടിയെ പോലെ അടിച്ചു കൊന്നു കൊണ്ടിരിക്കുന്നവരാണിവർ. പൗരത്വത്തിന്റെ പേരിൽ മുസ്‌ലിംകളെ ഇന്ത്യയിൽ നിന്നും പുറത്താക്കണമെന്ന് സ്വപ്നം കണ്ട് നടക്കുന്നവരിൽ നിന്നും ഇത്തരത്തിലുള്ള ആരോപണം ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

കൊറോണ വൈറസ് പരത്തിയത് മുസ്‌ലിംകളാണ് എന്ന് വരുത്തി തീർക്കാൻ പാട് പെടുന്നത് എന്തിനാണെന്ന് കൊച്ചു കുഞ്ഞിന് പോലും അറിയാവുന്നതാണ്.
ഇന്ത്യൻ മണ്ണിന് വേണ്ടി വെള്ളക്കാരന്റെ പീരങ്കിയുണ്ടകളെ വിരി മാറിൽ സ്വീകരിച്ച മുൻഗാമികളെ സ്മരിക്കുമ്പോൾ ഇന്നിന്റെ മാപ്പിള മക്കൾ അഭിമാനം കൊള്ളുമ്പോൾ, വെള്ളക്കാരന്റെ ഷൂ നക്കിയ തന്റെ മുത്തച്ഛന്മാരെ ഓർത്തു സംഘികൾക്ക് തല കുനിക്കേണ്ടി വരുന്നത് കാലം അവർക്ക് കാത്തു വെച്ച മധുരമായ പ്രതികാരമാണ്.

മതേതര പാരമ്പര്യമുള്ള, മത സൗഹാർദ്ദത്തിന് കേളി കേട്ടതാണ് മലപ്പുറം ജില്ല.
മുസ്‌ലിം ഭൂരിപക്ഷമുള്ള ജില്ലയാണ് എന്നുള്ളത് കൊണ്ട് മുസ്‌ലിംകൾ അക്രമികളും, മോശപ്പെട്ടവരുമാണെന്ന് വരുത്തി തീർക്കുകയാണ് ഇവരുടെ കുടില തന്ത്രം, അതിന് ദേശീയ കവറേജ്‌ ഉണ്ടാക്കി സത്യം മനസ്സിലായാലും മലപ്പുറമെന്ന ഹാഷ് ടാഗ് തിരുത്തില്ലെന്ന് വാശി പിടിക്കുന്ന ഉത്തരവാദിത്തപ്പെട്ട നേതാക്കന്മാർ ആഗ്രഹിക്കുന്നതും വർഗ്ഗീയത വളർത്തി മലപ്പുറത്തെ കാവി പുതപ്പിക്കാനാണ്.

كل كبد رطبة أجر
(പച്ച കരളുള്ള എന്തിനും ഗുണം ചെയ്യുന്നത് പുണ്യകരമാണ്)
എന്ന പ്രവാചകാദ്ധ്യാപനങ്ങൾ നെഞ്ചേറ്റിയ മുസ്‌ലിംകൾക്ക് ഒരിക്കലും ഇത്തരത്തിലുള്ള അക്രമങ്ങൾ ചിന്തിക്കാൻ പോലും സാധിക്കില്ല.

ആടിനെ പട്ടിയാക്കുക. പിന്നെ, അത് പേപ്പട്ടി ആണെന്നു പ്രചരിപ്പിക്കുക. എന്നിട്ട് അതിനെ തല്ലി കൊല്ലുക എന്ന തത്ത്വത്തെ നെഞ്ചേറ്റി മലപ്പുറത്തെ മോശമാക്കാൻ ഒരുങ്ങി പുറപ്പെട്ടവരോട് ഒന്നേ പറയാനുള്ളൂ. മലപ്പുറത്തേക്ക് വന്ന് സ്നേഹത്തിന്റെ ഒരു സുലൈമാനി (കട്ടൻ ചായ) കുടിച്ചാൽ തീരാവുന്ന പ്രശ്നമേ നിങ്ങൾക്കുള്ളൂ.

1 Comment

  • good

    sabeer 14.06.2020

Leave a comment

Your email address will not be published.