അടിമത്തം -1

//അടിമത്തം -1
//അടിമത്തം -1
ആനുകാലികം

അടിമത്തം -1

അടിമത്തം ആധുനിക ലോകത്ത്

അടിമത്തത്തിൻ്റെ ഒട്ടുമിക്ക രൂപങ്ങളും വിവിധ പേരുകളിലും രൂപങ്ങളിലുമായി പൂർവ്വാധികം ശക്തിയായി ആധുനിക കാലത്തും നിലനിൽക്കുന്നു. അടിമത്തം എന്ന പേരിലല്ലെന്ന് മാത്രം. സ്ലേവറി നിരോധിച്ച് ഏറെക്കഴിയും മുമ്പുതന്നെ ‘സ്ലേവറി ഇൻ അനദർ നെയിം’ ലോകതലത്തിൽ ചർച്ച ചെയ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ആധുനികത വളരുന്നതിനനുസരിച്ച് ആധുനിക അടിമത്തവും ശക്തിപ്പെടുന്നതാണ് കാണുന്നത്. സെക്സ് ട്രാഫികിങ് എന്ന പേരിലറിയപ്പെടുന്ന സ്ലേവറിയാണ് ആധുനിക അടിമത്തത്തിൻ്റെ സുപ്രധാനമായൊരു രൂപം. നേരത്തേ അടിമത്ത നിരോധനത്തിന് മുന്നോട്ടുവെച്ച അന്താരാഷ്ട്രാ നിയമങ്ങളും തീരുമാനങ്ങളും ആധുനിക അടിമത്തത്തെ സമഗ്രമായി ഉൾക്കൊള്ളുന്നില്ലെന്ന തിരിച്ചറിവ് വളരെവൈകിയാണ് ആധുനിക ലോകത്തിനുണ്ടാകുന്നത്. അമേരിക്കൻ ഭരണഘടന ഇക്കാരണത്താൽ പലതവണ ഭേദഗതി വരുത്തേണ്ടി വന്നിട്ടുണ്ട്. നിരവധി ബില്ലുകൾ കോൺഗ്രസ് പാസ്സാക്കിയിട്ടുണ്ട്. ആധുനിക അടിമത്തത്തിനെതിരെ പ്രവർത്തിക്കുന്ന NGO കളും ഏജൻസികളും അനുഭവിക്കുന്ന പ്രധാന പ്രശ്‌നം സമഗ്രമല്ലാത്ത നിയമങ്ങളാണെന്ന്, സെക്സ് ട്രാഫികിങിനെക്കുറിച്ച് പഠനം നടത്തിയ, ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രൊഫസർ Ronald Weitzer വ്യക്തമാക്കുന്നുണ്ട്.

ലൈംഗിക കടത്ത് ചെറിയൊരു പ്രശ്നമൊന്നുമല്ല. 2000 ൽ അമേരിക്കൻ കോൺഗ്രസ് The Trafficking Victims Protection Act of 2000 (TVPA) പാസ്സാക്കേണ്ടിവന്നപ്പോൾ, ലോകവ്യാപകമായി ഏഴുലക്ഷം പേർ ലൈംഗിക അടിമത്തത്തിൽ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നായിരുന്നു വെളിപ്പെടുത്തിയത്. 2012 ലത് 27 മില്യനായി ഉയർന്നു. Global Slavery Index (GSI) നൽകുന്ന കണക്ക് പ്രകാരം 2018 ൽ 40.3 മില്യൺ സ്ത്രീകൾ ലൈംഗിക അടിമകളാണ്. അപൂർണ്ണവും ഭാഗികവുമായ കണക്കുകളാണ് GSI യുടെ കയ്യിലുള്ളതെന്നും ഏതാണ്ട് നൂറു മില്യൺ സ്ത്രീകൾ സെക്സ് സ്ലേവറി യുടെ ഇരകളാണെന്നും നിരവധി NGO കൾ വെളിപ്പെടുത്തുന്നു. അടിമത്തത്തിൻ്റെ തുടർച്ചയെന്നോണം സെക്സ് ഒരു ഉപജീവന മാർഗ്ഗമായി കാണുന്ന ചിലരെങ്കിലും പിന്നീട് സെക്സ് ലേബേഴ്സ് എന്ന പേരിൽ വിളിക്കപ്പെടുകയോ അവരെ അപ്പേരിൽ സംഘടിക്കാൻ സൗകര്യമൊരുക്കുകയോ ചെയ്യുന്നതും ആധുനിക ലോകത്തുതന്നെ.

ലോകവ്യാപകമായി നടന്നുവരുന്ന സെക്സ് സ്ലേവറിയുടെ ഇരയായിരുന്ന ചിലരെങ്കിലും, അതിജീവനത്തിൻ്റെ വഴി സ്വയം കണ്ടെത്തുകയും, സമാനദുഃഖിതരെ രക്ഷപ്പെടുത്താനുള്ള കൂട്ടായ്മകൾ രൂപപ്പെടുത്തി പ്രവർത്തിക്കുകയും ചെയ്തുവരുന്നുണ്ട്. ഇത്തരത്തിലുള്ള മൂന്ന് അമേരിക്കൻ വനിതകളുടെ ദുരിതപൂർണ്ണമായ ലൈംഗിക അടിമത്തിൻറെയും അവിടെന്നുള്ള ആവേശകരമായ അതിജീവനത്തിൻ്റെയും കഥകൾ വിവരിക്കുന്ന പുസ്തകമാണ് ബ്രേക്കിംഗ് ഫ്രീ: ട്രൂ സ്റ്റോറീസ് ഓഫ് ഗേൾസ് ഹൂ എസ്‌കേപ്ഡ് മോഡേൺ സ്ലേവറി. ചിക്കാഗോയിലെ സ്വതന്ത്ര എഴുത്തുകാരി ABBY SHER ആണ് കർത്താവ്. കംബോഡിയയിലെ വന പ്രദേശത്ത് ജനിച്ച്, മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട്, മുത്തച്ഛൻ എന്ന് വിളിക്കേണ്ടിവന്ന ഒരു വൃദ്ധന് വിൽക്കപ്പെട്ട്, ഏറെക്കാലം അടിയാത്തിയായി ജീവിക്കേണ്ടിവന്ന Somaly Mam ആണ്‌ ഒരുത്തി. ഇന്ന് അവർ Somaly Mam Foundation എന്ന പേരിൽ ആധുനിക സെക്സ് സ്ലേവെറിക്കെതിരെ പ്രവർത്തിക്കുന്ന വലിയ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നു. https://www.somaly.org/ ൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. കാലിഫോർണിയയിലെ പ്രശാന്തമായ ഒരു ഗ്രാമാന്തരീക്ഷത്തിൽ പിറന്ന്, സ്വന്തം മാതാപിതാക്കളാൽ പീഡിപ്പിക്കപ്പെടുകയും റൂമിനകത്ത് അടച്ചിടപ്പെടുകയും പ്രദേശത്തെ മാംസദാഹികൾക്ക് ദിനേന പലവട്ടം വിൽക്കപ്പെടുകയും ചെയ്തിരുന്ന Minh Dang ആണ് മറ്റൊരാൾ. വൈറ്റ് ഹൗസിൽ നിന്ന് Champion of Change അവാർഡ് നേടിയ പ്രശസ്തയായ anti-trafficking advocate ആണ് അവളിപ്പോൾ. Don’t Sell Bodies എന്ന കൂട്ടായ്മയുടെ Executive Director ആയി വർക്ക് ചെയ്യുന്നു ( https://obamawhitehouse.archives.gov/champions/aapi-women/minh-dang ). മൂന്നാമത്തെ കഥ Maria Suarez എന്ന മെക്സിക്കോക്കാരിയുടേതാണ്. ഒരു മാംസദാഹിയുടെ പിടിയിലകപ്പെട്ട് നിരവധി വർഷം പീഢിക്കപ്പെട്ടതിനു പുറമെ, ചെയ്യാത്ത കുറ്റത്തിന് കുറേകാലം ജയിലിൽ കിടക്കേണ്ടി വന്ന മരിയാ, Maria Suarez Foundation എന്ന സംഘടനയുടെ സാരഥിയായി നിരവധിപേർക്ക് അതിജീവനത്തിന് വഴികാട്ടിയായി വർത്തിക്കുന്നു. (https://www.facebook.com/MariaSuarezFoundation/).

ലോകത്തെമ്പാടുമുള്ള ലൈംഗിക അടിമകൾക്കിടയിൽ നിന്ന് ഉയർന്നുവരുന്ന ഇത്തരം ചാമ്പ്യന്മാരുടെ കഥകൾ മറച്ചുവെച്ച്, സിറിയയിലെയും അഫ്ഘാനിലെയും യമനിലെയും അപസർപ്പകക്കഥകളുടെ പട്ടം പറപ്പിക്കുകയാണ് കേരളത്തിലെ ചില ‘ആധുനിക’ പ്രസാധകർ പോലും.

print

No comments yet.

Leave a comment

Your email address will not be published.